Connect with us

Video Stories

തിരുവനന്തപുരത്ത് നവജാത ശിശുവിനെ കുഴിച്ചിട്ട സംഭവം; മാതാപിതാക്കള്‍ക്കെതിരെ കേസെടുക്കില്ല

സംഭവം കൊലപാതകമല്ലെന്നും പൊലീസ് പറഞ്ഞു

Published

on

തിരുവനന്തപുരത്ത് നവജാത ശിശുവിനെ കുഴിച്ചിട്ട സംഭവത്തില്‍ മാതാപിതാക്കള്‍ക്കെതിരെ കേസെടുക്കില്ലെന്ന് പൊലീസ്. സംഭവം കൊലപാതകമല്ലെന്നും പൊലീസ് പറഞ്ഞു. മാസം തികയാതെയാണ് കുഞ്ഞിനെ പ്രസവിച്ചതെന്നും പ്രസവത്തില്‍ തന്നെ കുഞ്ഞ് മരിച്ചിരുന്നതായും പൊലീസ് പറഞ്ഞു. നേപ്പാള്‍ സ്വദേശികളുടെ അറിവില്ലായ്മ കാരണമാണ് മറവ് ചെയ്യുന്നതിന് മുമ്പ് ആരെയും അറിയിക്കാതിരുന്നതെന്നും പോത്തന്‍കോട് പൊലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് നേപ്പാള്‍ സ്വദേശികളായ ദമ്പതികള്‍ ബന്ധുവായ നരേന്ദ്രന്‍ ജോലി ചെയ്യുന്ന ഫാം ഹൗസിലെത്തിയത്. നരേന്ദ്രനും ഭര്‍ത്താവ് ഗണേഷും പുറത്തുപോയപ്പോഴാണ് അമൃത പ്രസവിച്ചത്. പിന്നീട് കുട്ടിയെ കുഴിച്ചിടുകയായിരുന്നു. രാത്രി 8 മണിയോടെയായിരുന്നു സംഭവം. എന്നാല്‍ അമിത രക്തസ്രാവത്തെ തുടര്‍ന്ന് രാത്രിയോടെ അമൃതയെ തിരുവനന്തപുരം എസ് സി ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ഇവര്‍ പ്രസവിച്ച കാര്യവും ഡോക്ടര്‍മാരോട് പറഞ്ഞില്ല. സംശയം തോന്നിയ ആശുപത്രി അധികൃതര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് കുഞ്ഞിനെ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്.

പൂര്‍ണ വളര്‍ച്ചയെത്താത്ത ശിശുവിനെ വെള്ളത്തുണിയില്‍ പൊതിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. വാവരയമ്പലത്ത് പ്രവര്‍ത്തിക്കുന്ന പുല്ല് വളര്‍ത്തല്‍ കേന്ദ്രത്തിലാണ് മൃതദേഹം കുഴിച്ചിട്ടതായി കണ്ടെത്തിയത്. കുഞ്ഞ് പ്രസവത്തില്‍ തന്നെ മരിച്ചെന്നാണ്് യുവതി പൊലീസിനോട് പറഞ്ഞത്. പൂര്‍ണവളര്‍ച്ചയെത്താതെ പ്രസവിക്കുന്ന കുട്ടികളെ നേപ്പാളിലെ ആചാരപ്രകാരം കുഴിച്ചിടാറുണ്ടെന്നും യുവതി പോലീസിനോട് പറഞ്ഞു.

 

 

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

ഷോളയാര്‍ ഡാം നാളെ തുറക്കും

നാളെ രാവിലെ 6 നും വൈകീട്ട് 6 നും ഇടയില്‍ ആവശ്യമായ മുന്നറിയിപ്പോടെ ഡാം തുറന്നു ഘട്ടം ഘട്ടമായി 100 ക്യുമെക്സ് ജലം പൊരിങ്ങല്‍ക്കുത്ത് ഡാമിലൂടെ ചാലക്കുടി പുഴയിലേക്ക് ഒഴുക്കുമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.

Published

on

ഷോളയാര്‍ ഡാം നാളെ തുറക്കുമെന്ന് തൃശൂര്‍ ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍. ഷോളയാര്‍ ഡാമിലെ ജലനിരപ്പ് 2662.10 അടിയായ സാഹചര്യത്തില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ രാവിലെ 6 നും വൈകീട്ട് 6 നും ഇടയില്‍ ആവശ്യമായ മുന്നറിയിപ്പോടെ ഡാം തുറന്നു ഘട്ടം ഘട്ടമായി 100 ക്യുമെക്സ് ജലം പൊരിങ്ങല്‍ക്കുത്ത് ഡാമിലൂടെ ചാലക്കുടി പുഴയിലേക്ക് ഒഴുക്കുമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.

ഷോളയാര്‍ ഡാമിലെ റേഡിയല്‍ ഗേറ്റുകള്‍ തുറക്കുന്നതു മൂലം പൊരിങ്ങള്‍ക്കുത്ത് ഡാമിലൂടെ അധികജലം ഒഴുകിവന്ന് ചാലക്കുടി പുഴയിലെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്. പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ നല്‍കി.

ചാലക്കുടി പുഴയിലെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ പുഴയില്‍ ഇറങ്ങുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തി. ആവശ്യമെങ്കില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ ഒരുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാനും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. ചാലക്കുടിപ്പുഴയില്‍ മത്സ്യബന്ധനത്തിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. പുഴയുടെ തീരത്തുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ കര്‍ശന നിയന്ത്രണവും സുരക്ഷയും ഒരുക്കാന്‍ ചാലക്കുടി, വാഴച്ചാല്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

 

Continue Reading

kerala

ഭാര്യയുടെ സമ്മതമില്ലാതെ വിവാഹ സ്വര്‍ണം പണയം വെച്ചു; ഭര്‍ത്താവിന് വിചാരണ കോടതി വിധിച്ച ശിക്ഷ ശരിവെച്ച് ഹൈകോടതി

. ആറ് മാസം തടവും അഞ്ച് ലക്ഷം രൂപ പിഴയുമാണ് വിചാരണ കോടതി ശിക്ഷ വിധിച്ചത്.

Published

on

വിവാഹത്തിന് ഭാര്യക്ക് ലഭിച്ച സ്വര്‍ണം ഭാര്യയുടെ സമ്മതമില്ലാതെ ഭര്‍ത്താവ് പണയം വെച്ചതില്‍ വിചാരണ കോടതി വിധിച്ച ശിക്ഷ ശരിവെച്ച് ഹൈകോടതി. ആറ് മാസം തടവും അഞ്ച് ലക്ഷം രൂപ പിഴയുമാണ് വിചാരണ കോടതി ശിക്ഷ വിധിച്ചത്. എന്നാല്‍ ഇതിനെതിരെ കാസര്‍കോട് സ്വദേശി നല്‍കിയ പുനഃപരിശോധനാ ഹരജി തള്ളിയാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ ഉത്തരവ്.

2009ലായിരുന്നു ഇരുവരുടെയും വിവാഹം. ഭര്‍തൃമാതാവ് സമ്മാനമായി നല്‍കിയ സ്വര്‍ണം ബാങ്ക് ലോക്കറില്‍ വെക്കണമെന്ന് വ്യവസ്ഥ ചെയ്തിരുന്നു. എന്നാല്‍ ഹരജിക്കാരന്‍ ഈ സ്വര്‍ണ്ണം സ്വകാര്യ ധനകാര്യസ്ഥാപനത്തില്‍ പണയം വെച്ചു. ഇത് മനസ്സിലാക്കിയ ഭാര്യ പൊലീസില്‍ പരാതി നല്‍കി.

ക്രിമിനല്‍ വിശ്വാസവഞ്ചന, വ്യാജരേഖ ചമക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ഭര്‍ത്താവിനെതിരെ ചുമത്തിയിരുന്നത്. ഇതില്‍ വിശ്വാസവഞ്ചനാ കുറ്റം നിലനില്‍ക്കുമെന്ന മജിസ്‌ട്രേട്ട് കോടതിയുടെയും സെഷന്‍സ് കോടതിയുടെയും കണ്ടെത്തല്‍ ഹൈകോടതി ശരിവെച്ചു. വിചാരണ കോടതിക്ക് തുടര്‍നടപടികളുമായി മുന്നോട്ടുപോകാമെന്നും വിധിച്ചു.

 

Continue Reading

india

മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിങ്ങിനെ മാറ്റണം; മോദിക്ക് കത്തയച്ച് ബി.ജെ.പി എം.എല്‍.എമാര്‍

19 എം.എല്‍.എമാരാണ് മുഖ്യമന്ത്രിക്കെതിരെ നീക്കവുമായി രംഗത്തെത്തിയത്.

Published

on

കലാപം തുടരുന്ന മണിപ്പൂരിലെ സര്‍ക്കാരില്‍ പൊട്ടിത്തെറി. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ബിരേന്‍ സിങിനെ മാറ്റണമെന്നാവശ്യപ്പെട്ട് ബിജെപി എം.എല്‍.എമാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. 19 എം.എല്‍.എമാരാണ് മുഖ്യമന്ത്രിക്കെതിരെ നീക്കവുമായി രംഗത്തെത്തിയത്.

ഒരു മന്ത്രി, നിയമസഭാ സ്പീക്കര്‍ ഉള്‍പ്പെടെയാണ് ബിരേന്‍ സിങിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. മണിപ്പൂരിലെ ആഭ്യന്തര പ്രശ്നങ്ങള്‍ക്കുള്ള ഏക പരിഹാര മാര്‍ഗം മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ബിരേന്‍ സിങിനെ മാറ്റുക എന്നതാണെന്ന് കത്തില്‍ പറയുന്നു. കഴിഞ്ഞ ചൊവ്വാഴ്ച മെയ്തേയി, കുക്കി, നാഗ വിഭാഗങ്ങളിലെ നേതാക്കള്‍ ഡല്‍ഹിയില്‍ യോഗം ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ബിരേന്‍ സിങിനെതിരെ എം.എല്‍.എമാര്‍ പടയൊരുക്കം നടത്തിയിരിക്കുന്നത്.

ഒന്നര വര്‍ഷം പിന്നിടുന്ന മണിപ്പൂരില്‍ കലാപം മുന്നോട്ട് പോകുമ്പോഴും അവിടെ സമാധാനം കൊണ്ടുവരാന്‍ ഭരണകക്ഷിയായ ബിജെപിക്ക് കഴിയുന്നില്ല. മുഖ്യമന്ത്രി ബിരേന്‍ സിങിന്റെ വീഴ്ചയായാണ് ഇതിനെ വിലയിരുത്തുന്നത്. ബിരേന്‍ സിങിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിട്ടും നടപടി സ്വീകരിക്കാന്‍ ബിജെപി കേന്ദ്രനേതൃത്വം തയ്യാറായിട്ടില്ല. ബിരേന്‍ സിങിനെ പിന്തുണയ്ക്കുന്ന സമീപനമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയും സ്വീകരിക്കുന്നത്.

Continue Reading

Trending