Connect with us

kerala

എഡിഎം കെ നവീന്‍ ബാബുവിന്റെ മരണം; തെളിവെടുപ്പ് പൂര്‍ത്തിയായി

മുസ്ലീം ലീഗ് നേതാവ് ടിഎന്‍എ ഖാദര്‍ നല്‍കിയ പരാതിയിലാണ് നടപടി. അന്വേഷണ റിപ്പോര്‍ട്ട് ഒരാഴ്ചക്കകം നല്‍കുമെന്ന് എ ഗീത അറിയിച്ചു.

Published

on

എഡിഎം കെ നവീന്‍ ബാബുവിന്റെ മരണത്തില്‍ വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായുള്ള തെളിവെടുപ്പ് പൂര്‍ത്തിയായി. കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന്റെയും റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥരുടെയും മൊഴിയെടുത്തു. വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ ശേഖരിച്ചെന്ന് ജായിന്റ് ലാന്‍ഡ് റവന്യു കമ്മീഷണര്‍ എ. ഗീത പറഞ്ഞു. അസമയം മൊഴി നല്‍കാന്‍ പി പി ദിവ്യ സാവകാശം തേടിയെന്നും ഗീത പറഞ്ഞു. പരാതിക്കാരനായ ടി വി പ്രശാന്തന്റെയും മൊഴി രേഖപ്പെടുത്തി.

വിജിലന്‍സും ടി വി പ്രശാന്തന്റെ മൊഴിയെടുത്തു. മുസ്ലീം ലീഗ് നേതാവ് ടിഎന്‍എ ഖാദര്‍ നല്‍കിയ പരാതിയിലാണ് നടപടി. അന്വേഷണ റിപ്പോര്‍ട്ട് ഒരാഴ്ചക്കകം നല്‍കുമെന്ന് എ ഗീത അറിയിച്ചു. അന്വേഷണം ഏറ്റെടുത്ത ജോയിന്റ് ലാന്‍ഡ് റവന്യു കമ്മീഷണര്‍ എ. ഗീത കളക്ടറേറ്റിലെത്തിയാണ് അന്വേഷണം നടത്തുന്നത്.

എഡിഎം കെ നവീന്‍ ബാബുവിന്റെ മരണത്തിലേക്ക് നയിച്ച കാരണങ്ങള്‍, പിപി ദിവ്യ ഉന്നയിച്ച ആരോപണങ്ങള്‍, പിപി ദിവ്യയുടെ പക്കല്‍ തെളിവുണ്ടോ, എന്‍ഒസി നല്‍കാന്‍ വൈകിയോ, എന്‍ഒസി നല്‍കിയതില്‍ അഴിമതിയുണ്ടോ തുടങ്ങിയ കാര്യങ്ങളിലാണ് റവന്യൂ വകുപ്പ് അന്വേഷണം നടത്തുന്നത്.

 

 

india

ബംഗളൂരുവില്‍ മലയാളി നഴ്‌സിങ് വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ച നിലയില്‍

വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ രണ്ട് മണിയോടെയാണ് അനഘയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Published

on

ബംഗളൂരുവില്‍ മലയാളി നഴ്‌സിങ് വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഇടുക്കി കീരിത്തോട് കിഴക്കേപ്പാത്തിക്കല്‍ അനഘ ഹരി (20) നെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അനഘയെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു എന്നാണ് ഹോസ്റ്റലില്‍ നിന്നും ബന്ധുക്കളെ അറിയിച്ചത്.

ബംഗളൂരുവിലെ സ്വകാര്യ നഴ്‌സിങ് കോളജിലെ ബിഎസ്സി നഴ്‌സിങ് വിദ്യാര്‍ത്ഥിയാണ് അനഘ. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ രണ്ട് മണിയോടെയാണ് അനഘയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം ബംഗളൂരു വിക്ടോറിയ ഹോസ്പിറ്റലില്‍. വിവരമറിഞ്ഞു ബന്ധുക്കള്‍ അവിടേക്ക് തിരിച്ചിട്ടുണ്ട്.

 

 

Continue Reading

kerala

തിരുവനന്തപുരത്ത് ഏഴാം ക്ലാസ് വിദ്യാര്‍ഥിയെ അധ്യാപിക മര്‍ദിച്ചതായി പരാതി

ഇന്നലെ സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയ കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതോടെ രക്ഷിതാക്കള്‍ കാര്യം ചോദിക്കുകയും മര്‍ദനമേറ്റ വിവരം സാഹിദ് പറയുകയുമായിരുന്നു.

Published

on

തിരുവനന്തപുരത്ത് ഏഴാം ക്ലാസ് വിദ്യാര്‍ഥിയെ അധ്യാപിക മര്‍ദിച്ചതായി പരാതി. പൂവച്ചല്‍ യു.പി സ്‌കൂളിലെ വിദ്യാര്‍ഥിയായ മുഹമ്മദ് സാഹിദിനെയാണ് അധ്യാപികമര്‍ദിച്ചത്. മുടിയില്‍ പിടിച്ച് മുതുകില്‍ ഇടിച്ചുവൊണ് പരാതിയില്‍ പറയുന്നത്.

സംഭവത്തില്‍ സ്‌കൂളിലെ ഫ്‌ലോറന്‍സ് എന്ന അധ്യാപികക്കെതിരെ കുട്ടിയുടെ കുടുംബം കാട്ടാക്കട പോലീസില്‍ പരാതി നല്‍കി. ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം നടന്നതെന്ന് വിദ്യാര്‍ത്ഥി പറഞ്ഞു.

പൂവച്ചല്‍ ആലമുക്ക് സ്വദേശി ബൈജു- റഫീല ദമ്പതികളുടെ മകനാണ് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായ സാഹിദ്. ഇന്നലെ സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയ കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതോടെ രക്ഷിതാക്കള്‍ കാര്യം ചോദിക്കുകയും മര്‍ദനമേറ്റ വിവരം സാഹിദ് പറയുകയുമായിരുന്നു.

തുടര്‍ന്നാണ് രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്. കാരണമൊന്നുമില്ലാതെയാണ് അധ്യാപിക മര്‍ദിച്ചതെന്നാണ് പരാതി. മര്‍ദനമേറ്റ കുട്ടി മെഡി. കോളജ് ആശുപത്രിയില്‍ ചികിത്സ തേടി.

 

Continue Reading

kerala

ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ്; 52,000 കടന്നു

മുന്‍ വര്‍ഷങ്ങളേക്കാള്‍ ഇപ്പ്രാവശ്യം വളരെ കൂടുതലാണെന്ന് പത്തനംതിട്ട എസ്പി പറഞ്ഞു.

Published

on

ഭക്തരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങ് 52,000 കടന്നു. മുന്‍ വര്‍ഷങ്ങളേക്കാള്‍ ഇപ്പ്രാവശ്യം വളരെ കൂടുതലാണെന്ന് പത്തനംതിട്ട എസ്പി പറഞ്ഞു.

തുലാമാസ പൂജക്കായി ഒക്ടോബര്‍ 16ന് നട തുറന്നിരുന്നു. അന്ന് വെര്‍ച്വല്‍ ക്യൂവിലൂടെ ബുക്ക് ചെയ്തവരുടെ എണ്ണം 11965 ആയിരുന്നു. 17ന് 28959 പേരും 18ന് 53955 പേരും ബുക്കു ചെയ്തു. ഇന്ന് മൂന്നു മണി വരെ മാത്രം മുപ്പതിനായിരത്തിനടുത്ത് ഭക്തര്‍ ശബരിമല ദര്‍ശനം നടത്തി. 16ന് നട തുറന്ന ശേഷം ഇതുവരെ 1,22,001 ഭക്തര്‍ ദര്‍ശനം നടത്തി. കഴിഞ്ഞ വര്‍ഷം തുലാമാസ പൂജ ദിവസങ്ങളില്‍ ആകെ ദര്‍ശനം നടത്തിയ ഭക്തരെക്കാള്‍ കൂടുതല്‍ എണ്ണമാണിത്.

രാവിലെ 7.30 മുതല്‍ 7.50 വരെയുള്ള ഉഷപൂജക്കു ശേഷം 8.45 വരെ ഉദയാസ്തമന പൂജയ്ക്കുള്ള സമയമാണ്. ഈ സമയത്ത് 14 പ്രാവശ്യം നട അടച്ചു തുറക്കും. അതിനാല്‍ അയ്യപ്പന്മാര്‍ക്ക് ദര്‍ശനം നടത്താന്‍ ചെറിയ കാലതാമസമുണ്ടാകും. വൈകിട്ട് നാല് മണിക്ക് നട തുറന്നാല്‍ ആറുമണിക്ക് പതിനെട്ടാംപടി പടിപൂജയ്ക്കായി അടയ്ക്കും. 8 മണിയോടുകൂടി മാത്രമേ പിന്നീട് പടി കയറാന്‍ കഴിയൂ.

 

 

Continue Reading

Trending