Connect with us

india

11 വിമാനങ്ങള്‍ക്ക് നേരെ ബോംബ് ഭീഷണി

ലണ്ടനില്‍നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട വിസ്താര വിമാനം ബോംബ് ഭീഷണിയെ തുടര്‍ന്ന് ഫ്രാങ്ക്ഫുര്‍ട്ടിലേക്ക് തിരിച്ചു.

Published

on

തുടര്‍ച്ചയായി വിമാനങ്ങള്‍ക്ക് നേരെ ബോംബ് ഭീഷണി ഉയരുന്ന ഞെട്ടിക്കുന്ന വാര്‍ത്തയാണ് കുറച്ചു ദിവസങ്ങളായി കേട്ടുക്കൊണ്ടിരിക്കുന്നത്. 24 മണിക്കൂറിനിടെ ബോംബ് ഭീഷണി നേരിട്ടത് 11 വിമാനങ്ങള്‍ക്കാണ്. ലണ്ടനില്‍നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട വിസ്താര വിമാനം ബോംബ് ഭീഷണിയെ തുടര്‍ന്ന് ഫ്രാങ്ക്ഫുര്‍ട്ടിലേക്ക് തിരിച്ചു. ജയ്പൂര്‍-ദുബൈ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിനും ബോംബ് ഭീഷണിയുണ്ടായെങ്കിലും പിന്നീട് അത് വ്യാജമാണെന്ന് കണ്ടെത്തി. ഇന്ന് അഞ്ച് അകാസ എയ്ര്‍ വിമാനങ്ങള്‍ക്കും അഞ്ച് ഇന്‍ഡിഗോ വിമാനങ്ങള്‍ക്ക് നേരെയും ബോംബ് ഭീഷണിയുണ്ടായി.

ഇതേ തുടര്‍ന്ന് ദുബൈ-ജയ്പൂര്‍ എയര്‍ ഇന്ത്യ വിമാനം വൈകി. ഫ്രാങ്ഫര്‍ട്ടിലേക്ക് വഴിതിരിച്ചുവിട്ട വിസ്താര വിമാനം പിന്നീട് ലണ്ടനിലില്‍ തന്നെ തിരിച്ചിറക്കി. സമൂഹമാധ്യമം വഴിയാണ് വിസ്താര വിമാനത്തിനു നേരെ ബോംബ് ഭീഷണി ഉയര്‍ന്നത്.

ബംഗളൂരുവില്‍ നിന്ന് മുംബൈയിലേക്ക് പുറപ്പെടാനിരുന്ന അകാസ എയറില്‍ ബോംബ് വെച്ചതായി സന്ദേശം ലഭിച്ചത് യാത്ര തുടങ്ങുന്നതിനു തൊട്ടുമുമ്പാണ്. തുടര്‍ന്ന് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. അതോടെ വിമാനം പുറപ്പെടാന്‍ വൈകി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

അണ്ടര്‍ 21 സുല്‍ത്താന്‍ ജോഹര്‍ കപ്പ് ഹോക്കി; ജപ്പാനെ തകര്‍ത്ത് ഇന്ത്യ

ജപ്പാനെ രണ്ടിനെതിരെ നാലുഗോളുകള്‍ക്കാണ് ഇന്ത്യ പരാജയപ്പെടുത്തിയത്.

Published

on

അണ്ടര്‍ 21 സുല്‍ത്താന്‍ ജോഹര്‍ കപ്പ് ഹോക്കിയില്‍ ശ്രീജേഷ് പരിശീലിപ്പിക്കുന്ന ഇന്ത്യയുടെ ജൂനിയര്‍ ടീമിന് തകര്‍പ്പന്‍ ജയം. ജപ്പാനെ രണ്ടിനെതിരെ നാലുഗോളുകള്‍ക്കാണ് ഇന്ത്യ പരാജയപ്പെടുത്തിയത്.

മത്സരത്തിന്റെ 12-ാം മിനിറ്റില്‍ തന്നെ ഇന്ത്യ മുന്നേറി. ആമിര്‍ അലി ഇന്ത്യയെ മുന്നിലെത്തിച്ചെങ്കിലും വൈകാതെ ജപ്പാന്‍ മത്സരത്തിലേക്ക് തിരിച്ചുവരുകയായിരുന്നു. 26-ാം മിനിറ്റില്‍ സുബാസ തനാക്ക സമനില ഗോളടിച്ചു. ആദ്യ പകുതി സമനിലയിലാണ് അവസാനിച്ചത്.

മൂന്നാം ക്വാര്‍ട്ടറിന്റെ ആരംഭത്തിലേ ഇന്ത്യ വീണ്ടും മുന്നേറി. ഗുര്‍ജോത് സിങ്ങ് 36-ാം മിനിറ്റില്‍ ലക്ഷ്യം കണ്ടു. 44-ാം മിനിറ്റില്‍ ആനന്ദ് സൗരബ് ലീഡ് വീണ്ടും ഉയര്‍ത്തി. അവസാന ക്വാര്‍ട്ടറില്‍ അങ്കിത് പാല്‍ നാലാം ഗോളും നേടിയതോടെ ഇന്ത്യ വിജയം ഉറപ്പിച്ചു. 57-ാം മിനിറ്റില്‍ രകുസെയി രമനകെ ജപ്പാന്റെ രണ്ടാം ഗോള്‍ നേടിയെങ്കിലും മത്സരത്തിലേക്ക് തിരിച്ചുവരാന്‍ സാധിച്ചില്ല.

ശ്രീജേഷ് ഇന്ത്യന്‍ ജൂനിയര്‍ ടീമിന്റെ പരിശീലകനായി കഴിഞ്ഞമാസമാണ് ചുമതലയേറ്റത്. ടൂര്‍ണമെന്റില്‍ 2013, 14, 2022 വര്‍ഷങ്ങളില്‍ കിരീടജേതക്കളായിരുന്നു ഇന്ത്യ.

Continue Reading

india

വാല്‍പ്പാറയില്‍ പുലിയുടെ ആക്രമണം; ആറ് വയസുകാരിക്ക് ദാരുണാന്ത്യം

മാതാവിനൊപ്പം തേയിലത്തോട്ടത്തിലൂടെ നടന്നു പോവുകയായിരുന്ന കുട്ടിയെ പുലി കടിച്ചു കൊണ്ടുപോവുകയായിരുന്നു.

Published

on

വാല്‍പ്പാറയ്ക്ക് സമീപം ആറുവയസുകാരിയെ പുലി കടിച്ചു കൊന്നു. മാതാവിനൊപ്പം തേയിലത്തോട്ടത്തിലൂടെ നടന്നു പോവുകയായിരുന്ന കുട്ടിയെ പുലി കടിച്ചു കൊണ്ടുപോവുകയായിരുന്നു. വാല്‍പ്പാറയിലെ കേരള തമിഴ്നാട് അതിര്‍ത്തിയിലെ ഉഴേമല എസ്റ്റേറ്റിലാണ് സംഭവം.

ഝാര്‍ഖണ്ഡ് സ്വദേശിനിയായ അപ്‌സര ഖാത്തൂനെയാണ് പുലി കടിച്ചു കൊന്നത്. കുട്ടിയുടെ മൃതദേഹം സമീപത്തെ വനത്തോട് ചേര്‍ന്ന അതിര്‍ത്തിയില്‍ നിന്നും കണ്ടെത്തി. മൃതദേഹം വാല്‍പ്പാറയിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.

 

Continue Reading

india

മൈസൂരുവില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദ്ദനം

വിദ്യാര്‍ത്ഥികള്‍ പാര്‍ടൈമായി ജോലി ചെയ്തിരുന്ന ഹോട്ടലിലാണ് ആക്രമണം ഉണ്ടായത്.

Published

on

മൈസൂരുവില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് അങ്കമാലി സ്വദേശിയുടെ മര്‍ദ്ദനം. നിയമ വിദ്യാര്‍ത്ഥികളായ മലയാളി വിദ്യാര്‍ത്ഥികള്‍ കോഴിക്കോട് സ്വദേശികളാണ്. വിദ്യാര്‍ത്ഥികള്‍ പാര്‍ടൈമായി ജോലി ചെയ്തിരുന്ന ഹോട്ടലിലാണ് ആക്രമണം ഉണ്ടായത്. ഭക്ഷണത്തിന്റെ പേരിലുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്നായിരുന്നു മര്‍ദ്ദനം.

കോഴിക്കോട് കോടഞ്ചേരി സ്വദേശികളായ ടോണി ആന്റണി, രാജു എന്നിവരാണ് മര്‍ദ്ദനത്തിനിരയായത്. ഇവര്‍ ജോലി ചെയ്തിരുന്ന ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ അങ്കമാലി സ്വദേശി ഷൈന്‍ പ്രസാദുമായി ഉണ്ടായ വാക്കുതര്‍ക്കമാണ് ആക്രമണത്തിലേക്ക് വഴിവിട്ടത്. കഴിഞ്ഞ ബുധനാഴചയാണ് സംഭവം നടന്നത്. വിളമ്പിയ ഭക്ഷണത്തിനും, വെള്ളത്തിനും വൃത്തിയില്ലെന്ന് ആരോപിച്ചാണ് ഹോട്ടലില്‍ വന്ന ഷൈന്‍ ആദ്യം പ്രശ്‌നമുണ്ടാക്കിയത്. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുമായി വാക്കുതര്‍ക്കമുണ്ടായി. ഇന്നലെ രാത്രി കൂടുതല്‍ ആള്‍ക്കാരുമായി ഇയാള്‍ വീണ്ടും ഹോട്ടലില്‍ എത്തി. പിന്നാലെ വിദ്യാര്‍ത്ഥികളെ ഹോട്ടലില്‍ നിന്ന് വലിച്ചിറക്കി മര്‍ദ്ദിച്ചെന്നാണ് പരാതി.

ആക്രമണത്തില്‍ പരുക്കേറ്റ വിദ്യാര്‍ത്ഥികള്‍ മൈസൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ മൈസൂരു സിറ്റി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു .

 

 

Continue Reading

Trending