Connect with us

kerala

ബൈക്ക് റോഡ‍ിലെ കുഴിയില്‍ വീണു; കൊല്ലത്ത് രണ്ട് യുവാക്കള്‍ മരിച്ചു

റോഡിലുള്ള കുഴിയില്‍ വാഹനം വീണതാണ് അപകടമുണ്ടാകാന്‍ കാരണം

Published

on

കൊല്ലം: തീരദേശ റോഡില്‍ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. ഇരവിപുരം കാക്കത്തോപ്പില്‍ ക്ലാവര്‍ മുക്കിലാണ് കഴിഞ്ഞ ദിവസം രാത്രി 11:30 ന് അപകടം ഉണ്ടായത്. കൊല്ലം പള്ളിത്തോട്ടം സ്വദേശികളായ മനീഷ്, പ്രവീണ്‍ എന്നിവരാണ് മരിച്ചത്.

രണ്ട് ദിവസം മുന്‍പ് പുതുതായി വാങ്ങിച്ച വാഹനത്തില്‍ ഇരവിപുരം ചാനക്കഴികത്ത് പോയി മടങ്ങി വരുമ്പോഴാണ് അപകടം. സംഭവസ്ഥലത്ത് തന്നെ ഇരുവരും മരണപ്പെട്ടു. റോഡിലുള്ള കുഴിയില്‍ വാഹനം വീണതാണ് അപകടമുണ്ടാകാന്‍ കാരണം.
പ്ലംബിങ് തൊഴിലാളികളായിരുന്നു ഇരുവരും. മറ്റൊരു വാഹനത്തില്‍ ഇടിച്ചാണ് അപകടം ഉണ്ടായത് എന്നാണ് നാട്ടുകാര്‍ സംശയം പറയുന്നത്. സംഭവ സ്ഥലത്ത് മൂന്നു ജോഡി ചെരുപ്പും, മറ്റൊരു വാഹനത്തിന്റേത് എന്ന് സംശയിക്കുന്ന ഒരു ഫൂട്ട് റെസ്റ്റും കണ്ടെത്തിയിട്ടുണ്ട്. മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. രണ്ടുപേരുടെയും സംസ്‌കാരം നാളെ നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

kerala

തിരുവനന്തപുരത്ത് നവജാത ശിശുവിന്റെ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി

വെള്ളത്തുണിയില്‍ പൊതിഞ്ഞ നിലയിലാണ് ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്.

Published

on

തിരുവനന്തപുരത്ത് നവജാത ശിശുവിന്റെ മൃതദേഹം പുരയിടത്തില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. വാവരയമ്പലത്താണ് സംഭവം. നേപ്പാള്‍ സ്വദേശിയായ അമൃതയാണ് പ്രസവ ശേഷം പൂര്‍ണ വളര്‍ച്ചയെത്താത്ത ശിശുവിനെ പുരയിടത്തില്‍ കുഴിച്ചിട്ടത്.

വെള്ളത്തുണിയില്‍ പൊതിഞ്ഞ നിലയിലാണ് ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. വാവരയമ്പലത്ത് പ്രവര്‍ത്തിക്കുന്ന പുല്ല് വളര്‍ത്തല്‍ കേന്ദ്രത്തിലാണ് മൃതദേഹം കുഴിച്ചിട്ടതായി കണ്ടെത്തിയത്.

അമൃതയെ പ്രസവത്തിനു ശേഷം അമിത രക്തസ്രാവത്തെ തുടര്‍ന്ന് തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ഡോക്ടര്‍മാര്‍ കുട്ടിയുടെ മരണ വിവരം അറിയുന്നത് അപ്പോഴാണ്. തുടര്‍ന്നു പോത്തന്‍കോട് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

പൊലീസും പഞ്ചായത്ത് അധികൃതരും ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

 

Continue Reading

india

മൈസൂരുവില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദ്ദനം

വിദ്യാര്‍ത്ഥികള്‍ പാര്‍ടൈമായി ജോലി ചെയ്തിരുന്ന ഹോട്ടലിലാണ് ആക്രമണം ഉണ്ടായത്.

Published

on

മൈസൂരുവില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് അങ്കമാലി സ്വദേശിയുടെ മര്‍ദ്ദനം. നിയമ വിദ്യാര്‍ത്ഥികളായ മലയാളി വിദ്യാര്‍ത്ഥികള്‍ കോഴിക്കോട് സ്വദേശികളാണ്. വിദ്യാര്‍ത്ഥികള്‍ പാര്‍ടൈമായി ജോലി ചെയ്തിരുന്ന ഹോട്ടലിലാണ് ആക്രമണം ഉണ്ടായത്. ഭക്ഷണത്തിന്റെ പേരിലുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്നായിരുന്നു മര്‍ദ്ദനം.

കോഴിക്കോട് കോടഞ്ചേരി സ്വദേശികളായ ടോണി ആന്റണി, രാജു എന്നിവരാണ് മര്‍ദ്ദനത്തിനിരയായത്. ഇവര്‍ ജോലി ചെയ്തിരുന്ന ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ അങ്കമാലി സ്വദേശി ഷൈന്‍ പ്രസാദുമായി ഉണ്ടായ വാക്കുതര്‍ക്കമാണ് ആക്രമണത്തിലേക്ക് വഴിവിട്ടത്. കഴിഞ്ഞ ബുധനാഴചയാണ് സംഭവം നടന്നത്. വിളമ്പിയ ഭക്ഷണത്തിനും, വെള്ളത്തിനും വൃത്തിയില്ലെന്ന് ആരോപിച്ചാണ് ഹോട്ടലില്‍ വന്ന ഷൈന്‍ ആദ്യം പ്രശ്‌നമുണ്ടാക്കിയത്. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുമായി വാക്കുതര്‍ക്കമുണ്ടായി. ഇന്നലെ രാത്രി കൂടുതല്‍ ആള്‍ക്കാരുമായി ഇയാള്‍ വീണ്ടും ഹോട്ടലില്‍ എത്തി. പിന്നാലെ വിദ്യാര്‍ത്ഥികളെ ഹോട്ടലില്‍ നിന്ന് വലിച്ചിറക്കി മര്‍ദ്ദിച്ചെന്നാണ് പരാതി.

ആക്രമണത്തില്‍ പരുക്കേറ്റ വിദ്യാര്‍ത്ഥികള്‍ മൈസൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ മൈസൂരു സിറ്റി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു .

 

 

Continue Reading

kerala

രാഹുല്‍ ഗാന്ധിക്കൊപ്പം പ്രിയങ്കാ ഗാന്ധി വയനാട്ടിലെത്തും; 23ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

പ്രിയങ്കഗാന്ധിയെ സ്ഥാനാര്‍ഥിയായി തീരുമാനിച്ചതു മുതല്‍ മണ്ഡലത്തിലുടനീളം പോസ്റ്റര്‍ പ്രചാരണവും വീടുകള്‍ കയറിയുള്ള പ്രചാരണവും പ്രവര്‍ത്തകര്‍ ആരംഭിച്ചു കഴിഞ്ഞു.

Published

on

വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്കാ ഗാന്ധി മണ്ഡലത്തിലേക്കെത്തും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനു വേണ്ടി ഈ മാസം 23നാണ് പ്രിയങ്കാ ഗാന്ധി എത്തുക. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയോടൊപ്പമാണ് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാന്‍ എത്തുക.

പ്രിയങ്കഗാന്ധിയെ സ്ഥാനാര്‍ഥിയായി തീരുമാനിച്ചതു മുതല്‍ മണ്ഡലത്തിലുടനീളം പോസ്റ്റര്‍ പ്രചാരണവും വീടുകള്‍ കയറിയുള്ള പ്രചാരണവും പ്രവര്‍ത്തകര്‍ ആരംഭിച്ചു കഴിഞ്ഞു. ഏഴ് നിയമസഭാ മണ്ഡലങ്ങളിലായി ഇന്ന് യുഡിഎഫ് കണ്‍വന്‍ഷന്‍ നടക്കുന്നുണ്ട്.

റായ്ബറേലി മണ്ഡലത്തില്‍ നിന്നുകൂടി വിജയിച്ചതോടെ രാഹുല്‍ ഗാന്ധി വയനാട് മണ്ഡലം ഒഴിഞ്ഞിരുന്നു. ഇതോടെ ഉപതെരഞ്ഞെടുപ്പ് ആവശ്യമായിരുന്നു.

 

Continue Reading

Trending