Connect with us

crime

15 വർഷത്തിനുള്ളിൽ ഏഴ് ആത്മഹത്യ, ആറ് മിസ്സിങ് കേസ്, ശ്മശാന നിർമാണം; ഇഷ കേന്ദ്രത്തിനെതിരെ പൊലീസ് റിപ്പോർട്ട്

ഫൗണ്ടേഷനില്‍ പോയ നിരവധി പേരെ കാണാതായിട്ടുണ്ടെന്നും അവരെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Published

on

സദ്ഗുരു ജഗ്ഗി വാസുദേവിന്റെ നിയന്ത്രണത്തിലുള്ള ഇഷ ഫൗണ്ടേഷനില്‍ നിന്നും 15 വര്‍ഷത്തിനിടെ ആറ് പേരെ കാണാതായിട്ടുണ്ടെന്ന് തമിഴ്നാട് പൊലീസ് റിപ്പോര്‍ട്ട്. തമിഴ്നാട് പൊലീസ് ഉദ്യോഗസ്ഥനായ കെ.കാര്‍ത്തികേയന്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് വെളിപ്പെടുത്തല്‍. ഫൗണ്ടേഷനില്‍ പോയ നിരവധി പേരെ കാണാതായിട്ടുണ്ടെന്നും അവരെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇഷ ഫൗണ്ടേഷന്‍ പരിസരത്ത് ശ്മശാനമുള്ളതായും ഇവര്‍ കാലഹരണപ്പെട്ട മരുന്നുകള്‍ ഇഷ ഔട്ട് റീച്ച് ആശുപത്രിയില്‍ ഉള്ളവര്‍ക്ക് നല്‍കുന്നുണ്ടെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ജഗ്ഗി വാസുദേവിനെതിരെ കോയമ്പത്തൂര്‍ പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സുപ്രീം കോടതി കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.

പൊലീസ് സൂപ്രണ്ട് കെ.കാര്‍ത്തികേയന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ 15 വര്‍ഷത്തിനിടെ ആലന്തുരൈ പൊലീസ് സ്റ്റേഷനില്‍ ഇഷ ഫൗണ്ടേഷനുമായി ബന്ധപ്പെട്ട ആറ് മിസിങ് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. രജിസ്റ്റര്‍ ചെയ്ത ആറ് കേസുകളില്‍ അഞ്ച് കേസിലും തുടര്‍ നടപടി ഒഴിവാക്കുകയും കേസ് അവസാനിപ്പിക്കുകയുമാണ് ചെയ്തത്. കാണാതായ ആളെ ഇതുവരെ കണ്ടെത്താത്തതിനാല്‍ മറ്റൊരു കേസ് ഇപ്പോഴും അന്വേഷണത്തിലാണെന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നുണ്ട്.

അതേസമയം ക്രിമിനല്‍ നിയമം സെക്ഷന്‍ 174 പ്രകാരം ഏഴ് കേസുകള്‍ വേറെയും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ രണ്ടെണ്ണം ഫോറന്‍സിക് ലാബ് റിപ്പോര്‍ട്ട് ആവശ്യമുള്ളതും ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടക്കുന്നതുമാണെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ പറയുന്നു. ഫൗണ്ടേഷന്‍ സമീപത്തുള്ള ശ്മശാനത്തിനെതിരെയും കേസ് നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ശ്മശാനം ഇപ്പോള്‍ പ്രവര്‍ത്തന രഹിതമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇഷ ഫൗണ്ടേഷനുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ മിക്കവയ്ക്കെതിരെയും പോക്സോ ഉള്‍പ്പെടെയുള്ള കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും ഇതിന്റെ അടിസ്ഥാനത്തില്‍ നിരവധി അന്വേഷണങ്ങള്‍ സ്ഥാപനത്തിനെതിരെ നടന്നതായും റിപ്പോര്‍ട്ടില്‍ പ്രസ്താവിക്കുന്നുണ്ട്. ഭൂമി കൈയ്യേറ്റം, പോക്സോ കേസുകള്‍, പീഡനപരാതികള്‍, എന്നിങ്ങനെയുള്ള കേസുകളില്‍ രജിസ്റ്റര്‍ ചെയ്തതും പിന്നീട് പരാതിക്കാര്‍ പിന്മാറിയതുമായ നിരവധി സംഭവങ്ങളുണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം അടുത്തിടെ ഇഷ ഫൗണ്ടേഷനെതിരായ മറ്റൊരു കേസില്‍ സുപ്രീം കേടതിയും മദ്രാസ് ഹൈക്കോടതിയും ഇടപെട്ടിരുന്നു. തന്റെ രണ്ട് പെണ്‍മക്കളായ ഗീത കാമരാജ് (42), ലതാ കാമരാജ് (39) എന്നിവരെ ഇഷ ഫൗണ്ടേഷന്‍ അധികൃതര്‍ അവിടെ സ്ഥിരതാമസമാക്കാന്‍ പ്രേരിപ്പിക്കുന്നെന്ന് ചൂണ്ടിക്കാട്ടി. തമിഴ്‌നാട് കാര്‍ഷിക ഗവേഷക സര്‍വകലാശാല റിട്ടയേര്‍ഡ് പ്രൊഫസര്‍ ഡോ.എസ് കാമരാജ് നല്‍കിയ ഹരജിയില്‍ ഹേബിയസ് കോര്‍പ്പസ് ഹരജി ഫയല്‍ ചെയ്തിരുന്നു.

പിന്നാലെ കാമരാജിന്റെ ഹരജി പ്രകാരം കോടതിയില്‍ ഹാജരായ മക്കള്‍ ഇരുവരും സ്വന്തം ഇഷ്ടപ്രകാരമാണ് ഇഷ ഫൗണ്ടേഷനില്‍ ചേര്‍ന്നതെന്നും തടങ്കലിലല്ലെന്നും കോടതിയെ അറിയിച്ചിരുന്നു.

crime

കൊല്ലത്ത് കാമുകിയെ വെട്ടിക്കൊന്ന ശേഷം യുവാവ് തൂങ്ങിമരിച്ചു

2022ല്‍ ശാരുവിനെ റബര്‍ തോട്ടത്തില്‍ കെട്ടിയിട്ട സംഭവത്തില്‍ യുവതി ഇയാള്‍ക്കെതിരെ പരാതി നല്‍കിയിരുന്നു.

Published

on

കൊല്ലം പുത്തൂര്‍ വല്ലഭന്‍കരയില്‍ യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു. എസ്എന്‍ പുരം സ്വദേശിനിയായ ശാരുവാണ് കൊല്ലപ്പെട്ടത്. യുവതിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ലാലുമോന്‍ തൂങ്ങിമരിച്ചു. ഇരുവരും ഏറെ നാളായി അടുപ്പത്തിലായിരുന്നുവെന്നാണ് പൊലീസ് പറഞ്ഞു.

ഇന്ന് ഉച്ചയോടെയാണ് നാടിനെ നടുക്കിയ കൊലപാതകവും ആത്മഹത്യയും നടന്നത്. വല്ലഭന്‍കരയിലെ ലാലു മോന്റെ വീട്ടില്‍ വച്ചായിരുന്നു സംഭവം. ലാലുമോന്‍ ശാരുവിന്റെ കഴുത്തിലും കൈയിലും വെട്ടുകയായിരുന്നു. അതിന് പിന്നാലെ ഇയാള്‍ വീട്ടില്‍ തൂങ്ങി മരിക്കുകയും ചെയ്തു. ശാരുവിന്റെ നിലവിളി കേട്ട് അയല്‍വാസികള്‍ എത്തിയപ്പോഴെക്കും ചോര വാര്‍ന്ന് ഒലിച്ചുകിടക്കുന്ന നിലയിലാണ് ശാരുവിനെ കണ്ടത്. വെട്ടേറ്റ് സാരമായി പരിക്കേറ്റ ശാരു സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു.

അതിന് പിന്നാലെ ലാലുമോനെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിലും കണ്ടെത്തി. വിവരം അറിഞ്ഞ് ശാസ്താം കോട്ട പൊലീസ് സ്ഥലത്ത് എത്തി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നെന്ന് പൊലീസ് പറയുന്നു. 2022ല്‍ ശാരുവിനെ റബര്‍ തോട്ടത്തില്‍ കെട്ടിയിട്ട സംഭവത്തില്‍ യുവതി ഇയാള്‍ക്കെതിരെ പരാതി നല്‍കിയിരുന്നു. ഈ കേസില്‍ ജയിലിലായ ലാലുമോന്‍ അടുത്തിടെയാണ് മോചിതനായത്.

Continue Reading

crime

ലൈംഗിക പീഡനം; നടിയുടെ പരാതിയില്‍ ഉത്തര്‍പ്രദേശ് ബിജെപി നേതാവ് രാജിവെച്ചു

പ്രാദേശിക ഭാഷകളിലുള്ള 250ഓളം സിനികളില്‍ അഭിനയിച്ച നടിയാണ് ബിജെപി നേതാവിനെതിരെ ആരോപണം ഉയര്‍ത്തിയത്.

Published

on

യോഗിയുടെ യു.പിയില്‍ നടിയുടെ ലൈംഗിക പീഡന പരാതിക്ക് പിന്നാലെ രാജി പ്രഖ്യാപിച്ച് സഹാറന്‍പൂര്‍ ബിജെപി നേതാവ് പുനീത് ത്യാഗി. പ്രാദേശിക ഭാഷകളിലുള്ള 250ഓളം സിനികളില്‍ അഭിനയിച്ച നടിയാണ് ബിജെപി നേതാവിനെതിരെ ആരോപണം ഉയര്‍ത്തിയത്.

ഏറെ കാലമായി നേതാവ് തന്നെ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നുവെന്നും മാനസികമായി ഇത് വലിയ പ്രയാസമുണ്ടാക്കിയെന്നും പറയുന്ന നടിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിക്കുകയാണ്. ഭര്‍ത്താവുമായി ഏറെക്കാലമായി അകന്ന് താമസിക്കുകയാണ് താനെന്ന് നടി പറഞ്ഞു.

മകനുമായി അടുത്ത ബന്ധമുണ്ടാക്കിയ ത്യാഗി തനിക്കും ഇടയ്ക്കിടെ സമ്മാനങ്ങള്‍ നല്‍കുമായിരുന്നു. ജീവിതത്തിലേക്ക് പുതിയൊരു പങ്കാളിയെ ലഭിച്ചുവെന്ന വിശ്വാസത്തില്‍ മാസങ്ങളോളം തങ്ങള്‍ വളരെ അടുത്ത ബന്ധത്തിലായിരുന്നു. എന്നാല്‍ പതിയെ ത്യാ?ഗി അകല്‍ച്ച പാലിക്കുകയായിരുന്നുവെന്നും നടി പറഞ്ഞു. സംഭവത്തില്‍ യു പി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നുവെന്നും എന്നാല്‍ അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും ഇടപെടലുണ്ടായില്ലെന്നും നടി പറഞ്ഞു.

എന്നാല്‍ ലൈംഗിക പീഡനത്തിന് ഇരയായെന്ന നടിയുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും തന്നെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണെന്നും ത്യാഗി പറഞ്ഞു. രാജി പ്രഖ്യാപിച്ചത് ബിജെപിയുടെ പ്രതിച്ഛായ കളങ്കപ്പെടുത്താന്‍ ശ്രമിക്കാത്തതിനാലാണെന്നും ത്യാഗിയുടെ വിശദീകരണം. നടിയുടെ ആരോപണത്തിന് പിന്നാലെ വിമര്‍ശനം ശക്തമായതോടെയാണ് പുനീത് ത്യാഗി രാജി പ്രഖ്യാപിച്ചത്.

Continue Reading

crime

കോട്ടയത്ത് ഒരു കുടുംബത്തിലെ 3 പേര്‍ മരിച്ച നിലയിൽ

റിട്ടയേഡ് എഎസ്ഐ ആണ് മരിച്ച സോമനാഥൻ.

Published

on

പാറത്തോട് ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ച നിലയിൽ കണ്ടെത്തി. പാറത്തോട് ചിറഭാഗത്ത് സോമനാഥൻ നായർ(84), ഭാര്യ സരസമ്മ (70), മകൻ ശ്യാംനാഥ്(31) എന്നിവരാണ് മരിച്ചത്.

ദമ്പതികളുടെ മൃതദേഹം രക്തംവാർന്ന നിലയിലും ശ്യാംനാഥിനെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. മാതാപിതാക്കളെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കിയതായി സംശയിക്കുന്നു. കാഞ്ഞിരപ്പള്ളി പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.

റിട്ടയേഡ് എഎസ്ഐ ആണ് മരിച്ച സോമനാഥൻ. മകൻ ശ്യാംനാഥ് സിവിൽ സപ്ലൈസ് ജീവനക്കാരനുമാണ്

Continue Reading

Trending