Connect with us

News

ഇസ്രാഈല്‍ സൈനികരെ ലക്ഷ്യമിട്ട് ഹിസ്ബുല്ലയുടെ ആക്രമണം; 5 പേര്‍ കൊല്ലപ്പെട്ടു

ഗോലാനി ബ്രിഗേഡിലെ സൈനികരാണ് കൊല്ലപ്പെട്ടതെന്നും ഇസ്രാഈല്‍ അറിയിച്ചു.

Published

on

ലബനാനില്‍ 5 ഇസ്രാഈല്‍ സൈനികരെ കൊലപ്പെടുത്തി ഹിസ്ബുല്ല. ആക്രമണം കൂടുതല്‍ ശക്തമാക്കുമെന്ന് ഹിസ്ബുല്ല അറിയിച്ചതിന് പിന്നാലെയാണ് സൈനികര്‍ കൊല്ലപ്പെട്ടുവെന്ന റിപ്പോര്‍ട്ടുകളും പുറത്തു വരുന്നത്.

സൈനികരുടെ മരണം ഇസ്രാഈല്‍ സ്ഥിരീകരിച്ചിട്ടുണ്ട്. മേജര്‍ ഒഫെക് ബച്ചാര്‍, ക്യാപ്റ്റന്‍ എലാദ് സിമാന്‍, സ്‌ക്വാഡ് ലീഡര്‍ എല്‍യാഷിഫ് ഐറ്റന്‍ വിഡെര്‍, സ്റ്റാഫ് സെര്‍ജന്റ് യാകോവ് ഹിലേല്‍, യെഹുദാഹ് ദ്രോറര്‍ യഹാലോലം എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് ഇസ്രാഈല്‍ അറിയിച്ചു.

ഗോലാനി ബ്രിഗേഡിലെ സൈനികരാണ് കൊല്ലപ്പെട്ടതെന്നും ഇസ്രാഈല്‍ അറിയിച്ചു. മറ്റൊരു ഓഫീസര്‍ക്കും രണ്ട് സൈനികര്‍ക്കും ആക്രമണത്തില്‍ ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ദക്ഷിണ ലബനാനില്‍ നടന്ന ആക്രമണത്തിലാണ് സംഭവമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും അധികൃതര്‍ അറിയിച്ചു.

ഇസ്രാഈലിന്റെ ഏത് തരത്തിലുള്ള ആക്രമണവും നേരിടാന്‍ തയാറാണെന്ന് ഹിസ്ബുല്ല വ്യക്തമാക്കിയിട്ടുണ്ട്. റോക്കറ്റാക്രമണം കൂടുതല്‍ ശക്തമായി തുടരുമെന്നും ഹിസ്ബുല്ല കൂട്ടിച്ചേര്‍ത്തു.

 

kerala

വടക്കാഞ്ചേരിയിൽ കാറിടിച്ച് പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

മേരി മാതാ എച്ച് എസ് എസിലെ പത്താം ക്ലാസ് വിദ്യാർത്ഥികളാണ് മരിച്ചത്.

Published

on

വടക്കാഞ്ചേരിയിൽ കാറിടിച്ച് പത്താം ക്ലാസ് വിദ്യാർത്ഥികളായ രണ്ട് കുട്ടികൾ മരിച്ചു. മുഹമ്മദ് ഇസാം ഇക്ബാൽ (15), മുഹമ്മദ് റോഷൻ (15) എന്നിവരാണ് മരിച്ചത്. മേരി മാതാ എച്ച് എസ് എസിലെ പത്താം ക്ലാസ് വിദ്യാർത്ഥികളാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം നടന്നത്.

എറണാകുളത്തു നിന്നും പാലക്കാട്‌ പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് റോഡരികിലൂടെ നടന്നുപോവുകയായിരുന്ന കുട്ടികളെ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥികളുടെ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ തൃശൂരിലെ ജൂബിലി മിഷൻ ആശുപത്രിയിലേക്ക് മൃതദേഹങ്ങൾ മാറ്റി. മാധ്യമപ്രവർത്തകർ സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്.

Continue Reading

india

ആൾദൈവം റാം റഹീം സിങ്ങിന് തിരിച്ചടി; 2015ലെ ബലിദാന കേസുകളിൽ ഹൈക്കോടതി ഏർപ്പെടുത്തിയ സ്റ്റേ സുപ്രീംകോടതി നീക്കി

ഗുരു ഗ്രന്ഥ സാഹിബിനെ അവഹേളിച്ചതുൾപ്പെടെയുള്ള മൂന്ന് ബലികേസുകളിൽ ദേരാ സച്ചാ സൗദ മേധാവിയുടെ പ്രോസിക്യൂഷൻ സ്തംഭിപ്പിച്ച ജുഡീഷ്യൽ ബ്ലോക്ക് സുപ്രീം കോടതി നീക്കി.

Published

on

സ്വയം പ്രഖ്യാപിത ആൾദൈവവും ദേരാ സച്ചാ സൗദ തലവനുമായ ഗുർമീത് റാം റഹീം സിങ്ങിനെതിരെ 2015 മുതലുള്ള മൂന്ന് ബലിദാന കേസുകളിൽ പഞ്ചാബ്-ഹരിയാന ഹൈക്കോടതി ഏർപ്പെടുത്തിയ സ്റ്റേ സുപ്രീം കോടതി നീക്കി.

ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ മാർച്ചിലെ വിധിക്കെതിരെ പഞ്ചാബ് സർക്കാർ സമർപ്പിച്ച ഹർജിയിൽ നോട്ടീസ് അയച്ചു. ഗുരു ഗ്രന്ഥ സാഹിബിനെ അവഹേളിച്ചതുൾപ്പെടെയുള്ള മൂന്ന് ബലികേസുകളിൽ ദേരാ സച്ചാ സൗദ മേധാവിയുടെ പ്രോസിക്യൂഷൻ സ്തംഭിപ്പിച്ച ജുഡീഷ്യൽ ബ്ലോക്ക് സുപ്രീം കോടതി നീക്കി.

ഈ വർഷം ആദ്യം, പഞ്ചാബ്-ഹരിയാന ഹൈക്കോടതി റാം റഹീമിനെതിരായ മൂന്ന് ബലികേസുകളിലെ നടപടികൾ സ്റ്റേ ചെയിരുന്നു. മാത്രമല്ല, അന്വേഷണവും വിചാരണയും താൽകാലികമായി നിർത്തിവെക്കുകയും ചെയ്തു. ബലിദാന സംഭവങ്ങൾ ഫരീദ്കോട്ടിൽ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. 2015 ഒക്ടോബറിൽ പ്രതിഷേധക്കാർക്കു നേരെയുണ്ടായ പോലീസ് വെടിവെപ്പിൽ ബെഹ്ബൽ കാലാനിൽ രണ്ട് പേർ കൊല്ലപ്പെടുകയും ഫരീദ്കോട്ടിലെ കോട്കപുരയിൽ ചിലർക്ക് പരിക്കേൽക്കുകയും ചെയ്തു.

പഞ്ചാബിലെ ഫരീദ്‌കോട്ട് ജില്ലയിലെ ബർഗാരി പ്രദേശത്ത് 2015ൽ ഗുരു ഗ്രന്ഥ സാഹിബിനെ കാണാതാകുകയും അവഹേളിക്കുകയും ചെയ്‌തതായി ബലിദാന സംഭവങ്ങളിൽ ഉൾപ്പെട്ടിരുന്നു. ഈ സംഭവം സിഖ് സമൂഹത്തിൽ രോഷത്തിന് കാരണമായി. ഗുർമീത് ബലിദാനത്തിന് പിന്നിൽ പ്രവർത്തിച്ചതായി പല സിഖ്ഗ്രൂപ്പുകളും ആരോപിക്കുകയുണ്ടായി. പഞ്ചാബ് തെരഞ്ഞെടുപ്പിലും ഈ വിഷയം പ്രതിഫലിച്ചു.

Continue Reading

kerala

പുതിയ അടവുമായി പി.പി ദിവ്യ; നവീന്റെ യാത്രയയപ്പ് ചടങ്ങില്‍ തന്നെ ക്ഷണിച്ചത് ജില്ലാ കളക്ടറെന്ന് മൂന്‍കൂര്‍ ജാമ്യഹര്‍ജി

ജില്ലാ കളക്ടറാണ് തന്നെ പരിപാടിയിലേക്ക് ക്ഷണിച്ചതെന്ന് ദിവ്യ ഹര്‍ജിയില്‍ പറയുന്നു.

Published

on

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കിയത്. ജില്ലാ കളക്ടറാണ് തന്നെ പരിപാടിയിലേക്ക് ക്ഷണിച്ചതെന്ന് ദിവ്യ ഹര്‍ജിയില്‍ പറയുന്നു. തന്റെ പ്രസംഗം സദ്ദുദ്ദേശപരമായിരുന്നുവെന്നും ജാമ്യ ഹര്‍ജിയിലുണ്ട്.

Continue Reading

Trending