Connect with us

kerala

‘ബിജെപിയുമായി ചര്‍ച്ച നടത്തി, അവര്‍ കയ്യൊഴിഞ്ഞപ്പോഴാണ് സിപിഎമ്മിലേക്ക് പോയത്’: വി.ഡി സതീശന്‍

കോൺഗ്രസിലെ സംവിധാനം അനുസരിച്ചു തന്നെയാണ് സ്ഥാനാർഥികളെ തീരുമാനിച്ചത്

Published

on

പി.സരിൻ തന്നെക്കുറിച്ച് പറഞ്ഞത് മന്ത്രി എം.ബി.രാജേഷ് എഴുതിക്കൊടുത്ത വാചകങ്ങളാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. കോൺഗ്രസിൽ സ്ഥാനാർഥിയാകാൻ കഴിയില്ലെന്നു കണ്ടപ്പോഴാണ് സരിൻ സിപിഎമ്മിനെ സമീപിച്ചത്. അവർ അതിൽ അനുകൂല നിലപാടും എടുത്തു. സിപിഎം എംഎൽഎമാരും മന്ത്രിമാരും തന്നെക്കുറിച്ച് പറഞ്ഞ അതേ കാര്യങ്ങളാണ് സരിനും ആവർത്തിക്കുന്നതെന്നു സതീശൻ ആരോപിച്ചു.

‘‘ഞാൻ അഹങ്കാരിയാണ്, ധാർഷ്ട്യക്കാരനാണ് തുടങ്ങിയ കാര്യങ്ങൾ സിപിഎം പറയുന്നതിൽ പരാതിയില്ല. കാരണം അങ്ങനെയൊക്കെ ‘ഒരാളെക്കുറിച്ച്’ പറയാൻ അവർക്ക് ആഗ്രഹമുണ്ട്. കടക്കുപുറത്ത് എന്നു പറയുന്ന ഒരാളോട് ഇതൊക്കെ പറയാൻ അവർക്ക് ആഗ്രഹമുണ്ട്. സരിൻ പറഞ്ഞതെല്ലാം സിപിഎമ്മിന്റെ വാക്കുകളാണ്. അതിനപ്പുറത്തൊന്നും കാണുന്നില്ല.

കോൺഗ്രസിലെ സംവിധാനം അനുസരിച്ചു തന്നെയാണ് സ്ഥാനാർഥികളെ തീരുമാനിച്ചത്. കെപിസിസി പ്രസിഡന്റും രമേശ് ചെന്നിത്തലയും ഞാനും കൂടിച്ചേർന്നാണ് തീരുമാനം എടുത്തത്. എല്ലാ മുതിർന്ന നേതാക്കളോടും കൂടിയാലോചിച്ചു. സ്ഥാനാർഥിയാകാൻ സരിന് താൽപര്യമുണ്ട്. സിപിഎമ്മുമായി കൂടിയാലോചന നടത്തുന്ന ഒരാളെ ഞങ്ങൾ എങ്ങനെ സ്ഥാനാർഥിയാക്കും’’–സതീശൻ ചോദിച്ചു.

ബിജെപിയുമായി സരിന്‍ ആദ്യം ചര്‍ച്ച നടത്തി. ബിജെപി സ്ഥാനാര്‍ത്ഥിയാകാന്‍ പറ്റുമോയെന്ന് ശ്രമിച്ചു. പാര്‍ട്ടി നേതാക്കള്‍ സ്ഥാനാര്‍ത്ഥികളാകാന്‍ ഉണ്ടെന്ന് അവര്‍ അറിയിച്ചു. ബിജെപിയില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ പറ്റില്ലെന്ന് അറിഞ്ഞതിനെത്തുടര്‍ന്നാണ് സരിന്‍ സിപിഎമ്മിനെ സമീപിച്ചത്. അവര്‍ അനുകൂല സമീപനമാണ് നല്‍കിയത്. അതേത്തുടര്‍ന്നാണ് സരിന്‍ എന്നെക്കുറിച്ച് സിപിഎം നരേറ്റീവ് പറഞ്ഞത്. കഴിഞ്ഞ നിയമസഭയില്‍ സിപിഎം എംഎല്‍എമാരും മന്ത്രിയും നിയമസഭയില്‍ പറഞ്ഞകാര്യമാണ് സരിന്‍ ആവര്‍ത്തിച്ചത്.

crime

കോട്ടയത്ത് ഒരു കുടുംബത്തിലെ 3 പേര്‍ മരിച്ച നിലയിൽ

റിട്ടയേഡ് എഎസ്ഐ ആണ് മരിച്ച സോമനാഥൻ.

Published

on

പാറത്തോട് ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ച നിലയിൽ കണ്ടെത്തി. പാറത്തോട് ചിറഭാഗത്ത് സോമനാഥൻ നായർ(84), ഭാര്യ സരസമ്മ (70), മകൻ ശ്യാംനാഥ്(31) എന്നിവരാണ് മരിച്ചത്.

ദമ്പതികളുടെ മൃതദേഹം രക്തംവാർന്ന നിലയിലും ശ്യാംനാഥിനെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. മാതാപിതാക്കളെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കിയതായി സംശയിക്കുന്നു. കാഞ്ഞിരപ്പള്ളി പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.

റിട്ടയേഡ് എഎസ്ഐ ആണ് മരിച്ച സോമനാഥൻ. മകൻ ശ്യാംനാഥ് സിവിൽ സപ്ലൈസ് ജീവനക്കാരനുമാണ്

Continue Reading

kerala

പൂരം കലക്കല്‍: ഗൂഢാലോചന അന്വേഷിക്കാൻ പ്രത്യേകസംഘം

ഡിഐജി തോംസൺ ജോസ്, കൊല്ലം റൂറൽ എസ്പി സാബു മാത്യു, കൊച്ചി എസിപി പി രാജ്കുമാർ വി ജി, ഡിവൈഎസ്പി ബിജു വി നായർ, ഇൻസ്പെകർമാരായ ചിത്തരഞ്ചൻ, ആർ ജയകുമാർ എന്നിവരാണ് സംഘത്തിലുള്ളത്.

Published

on

പൂരം അട്ടിമറിയിൽ അന്വേഷണത്തിന് പ്രത്യേക സംഘമായി. ക്രൈം ബ്രാഞ്ച് മേധാവി എച്ച് വെങ്കിടേഷിന് കീഴിലുള്ള സംഘമാണ് അന്വേഷണം നടത്തുക. ഡിഐജി തോംസൺ ജോസ്, കൊല്ലം റൂറൽ എസ്പി സാബു മാത്യു, കൊച്ചി എസിപി പി രാജ്കുമാർ വി ജി, ഡിവൈഎസ്പി ബിജു വി നായർ, ഇൻസ്പെകർമാരായ ചിത്തരഞ്ചൻ, ആർ ജയകുമാർ എന്നിവരാണ് സംഘത്തിലുള്ളത്.

നേരത്തെ പൂരം കലക്കൽ സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് നൽകാനാകില്ലെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കിയിരുന്നു.  വിവരാവകാശ അപേക്ഷയിലാണ് എഡിജിപി എം ആർ അജിത്ത് കുമാർ നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് നൽകാനാകില്ലെന്ന് സർക്കാർ അറിയിച്ചത്. രഹസ്യസ്വഭാവമുള്ള രേഖയാണെന്ന് വ്യക്തമാക്കിയാണ് വിവരാവകാശം തള്ളിയത്.

പൂരം കലക്കലിൽ ​ഗൂഢാലോചനയുണ്ടെന്ന് വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാൽ ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിടില്ലെന്ന നിലപാടാണ് ആഭ്യന്തര വകുപ്പ് സ്വീകരിച്ചത്.

അതേസമയം റിപ്പോർട്ട് പുറത്തുവിടണമെന്നാണ് സിപിഐയുടെ നിലപാട്. റിപ്പോർട്ട് പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് വിവരാവകാശ അപേക്ഷ സിപിഐ നേതാവും മുൻ മന്ത്രിയുമായ വി എസ് സുനിൽ കുമാർ സമർപ്പിപ്പിച്ചിരുന്നു. 2024ൽ തൃശൂർ പൂരം നടന്ന ഏപ്രിൽ 19നാണ് സർക്കാരിനെ പ്രതിക്കൂട്ടിലാക്കിയ പൂരം കലക്കൽ വിവാദം നടക്കുന്നത്.

Continue Reading

kerala

രാഹുല്‍ മാങ്കൂട്ടത്തിലിനെ വരവേറ്റ് പാലക്കാട്; വന്‍ ജനാവലിയോടെ റോഡ് ഷോ

തുറന്ന ജീപ്പിൽ പാലക്കാട് നഗരത്തിൽ റോഡ് ഷോ നടത്തി.

Published

on

പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന് മണ്ഡലത്തിൽ ആവേശോജ്വല സ്വീകരണം. മുൻ എം.എൽ.എയും വടകര എം.പിയുമായ ഷാഫി പറമ്പിലും യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ പി.കെ. ഫിറോസും രാഹുലിനൊപ്പം റാലിയിൽ പങ്കെടുത്തു. തുറന്ന ജീപ്പിൽ പാലക്കാട് നഗരത്തിൽ റോഡ് ഷോ നടത്തി.

പാലക്കാട് തനിക്ക് കിട്ടിയതിനേക്കാള്‍ 10,000 വോട്ടിന്റെ ഭൂരിപക്ഷം രാഹുലിന് ലഭിക്കുമെന്ന് ഷാഫി പറമ്പില്‍ എം.പി പറഞ്ഞു. യു.ഡി.എഫ് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കും. മണ്ഡലത്തില്‍ ആത്മവിശ്വാസത്തിന് ഒട്ടും കുറവില്ല. ജനങ്ങളാണ് ആത്മവിശ്വാസം. വടകരയില്‍ സി.പി.എമ്മിനെയും ബി.ജെ.പിയെയും തോല്‍പിക്കുക എന്നതായിരുന്നു ‍ഡീല്‍. അതേ ഡീല്‍ പാലക്കാട്ടും ഉണ്ടെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു.

Continue Reading

Trending