Connect with us

india

നീതിദേവതക്ക് ഇനി പുതിയ രൂപം; കണ്ണ് മൂടിക്കെട്ടാതെ കൈയില്‍ ഭരണഘടനയും പിടിച്ച്

കണ്ണുകള്‍ തുറന്ന് വെക്കുന്നതിലൂടെ രാജ്യത്തെ നിയമത്തിന് അന്ധതയില്ലെന്നും വാള്‍ ഒഴിവാക്കുന്നതിലൂടെ നിയമം ശിക്ഷയുടെ പ്രതീകമല്ല എന്നുമുള്ള സന്ദേശമാണ് നല്‍കുന്നത്.

Published

on

നീതിദേവതക്ക് ഇനി പുതിയ രൂപം. സുപ്രീംകോടതിയിലെ ജഡ്ജസ് ലൈബ്രറിയിലെ നീതിദേവതക്ക് ഇനി പുത്തന്‍ രൂപമായിരിക്കും. കണ്ണ് മൂടിക്കെട്ടാതെ കൈയില്‍ ഭരണഘടനയും പിടിച്ച് നില്‍ക്കുന്ന നീതിദേവതയെ ആണ് ഇനി കാണുക. ഇതുവരെ, കണ്ണുമൂടിക്കെട്ടി ഒരു കൈയില്‍ ത്രാസും മറുകൈയില്‍ വാളുമായി നില്‍ക്കുന്ന നീതിദേവതയായിരുന്നു.

കണ്ണുകള്‍ തുറന്ന് വെക്കുന്നതിലൂടെ രാജ്യത്തെ നിയമത്തിന് അന്ധതയില്ലെന്നും വാള്‍ ഒഴിവാക്കുന്നതിലൂടെ നിയമം ശിക്ഷയുടെ പ്രതീകമല്ല എന്നുമുള്ള സന്ദേശമാണ് നല്‍കുന്നത്. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ നിര്‍ദേശപ്രകാരമാണ് നീതിദേവതക്ക് പുതിയ രൂപം നല്‍കിയത്.

‘നിയമം ഒരിക്കലും അന്ധമല്ല, എല്ലാവരെയും തുല്യരായി കാണുകയാണ് ചെയ്യുന്നത് എന്ന ദൃഢനിശ്ചയമാണ് ചീഫ് ജസ്റ്റിസിനെ ഇത്തരത്തില്‍ ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. നീതിദേവതയുടെ രൂപം മാറ്റണം. ഒരു കൈയില്‍ നിര്‍ബന്ധമായും അവര്‍ പിടിച്ചിരിക്കേണ്ടത് ഭരണഘടനയാണ്, വാളല്ല. നീതിദേവത നീതിക്കുവേണ്ടി നിലകൊള്ളുന്നത് ഭരണഘടനാനുസൃതമായിരിക്കണം. വാള്‍ അക്രമത്തിന്റെ പ്രതീകമാണ്. എന്നാല്‍ കോടതികള്‍ നീതിവിധിക്കുന്നത് ഭരണഘടന അനുശാസിക്കുന്ന നിയമത്തിലൂടെയാണെന്നും ചീഫ് ജസ്റ്റിസിന്റെ ഓഫീസ് വൃത്തങ്ങള്‍ പറയുന്നു.

അതേസമയം കണ്ണുമൂടിക്കെട്ടിയ നീതിദേവത ആര്‍ത്ഥമാക്കുന്നത് മുഖം നോക്കാതെ തുല്യനീതി നടപ്പാക്കുക എന്നതിനെയാണ്. നിയമത്തിന് മുമ്പില്‍ എല്ലാവരും സമന്മാരാണെന്നും സമ്പത്തോ, അധികാരമോ മറ്റ് സാമൂഹിക മാനദണ്ഡങ്ങളോ കാണാതെ നിയമം നടപ്പാക്കുക എന്നതാണ് അതിലൂടെ ഉദ്ദേശിക്കുന്നത്. അതുപോലെത്തന്നെ അനീതിയെ ശിക്ഷിക്കാനുള്ള അധികാരത്തിന്റെ പ്രതീകമായിട്ടാണ് വാള്‍ നിലനില്‍ക്കുന്നത്.

അതേസമയം നീതിദേവതയുടെ വലതു കൈയിലെ ത്രാസ് പുതിയ പ്രതിമയിലും തുടരും. ഇരുഭാഗവും കേട്ട ശേഷം സമൂഹ നന്മക്കായി കൃത്യമായ വിധിനിര്‍ണയത്തിലേക്ക് എത്തുകയെന്നതാണ് ത്രാസ് അര്‍ത്ഥമാക്കുന്നത്.

 

Cricket

ന്യൂസിലാന്‍ഡിനെതിരെ ഇന്ത്യയ്ക്ക് തകര്‍ച്ചയോടെ തുടക്കം

പത്ത് ഓവര്‍ പൂര്‍ത്തിയാകും മുമ്പ് മൂന്ന് മുന്‍നിര വിക്കറ്റുകളും ഇന്ത്യക്ക് നഷ്ടമായി.

Published

on

ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് തകര്‍ച്ചയോടെയാണ് തുടക്കം. പത്ത് ഓവര്‍ പൂര്‍ത്തിയാകും മുമ്പ് മൂന്ന് മുന്‍നിര വിക്കറ്റുകളും ഇന്ത്യക്ക് നഷ്ടമായി. ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും വിരാട് കോഹ്ലിയുടെയും സര്‍ഫറാസ് ഖാന്റെയും വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. കോഹ്ലിക്കും സര്‍ഫറാസിനും റണ്‍സെടുക്കാനാവാതെ മടങ്ങേണ്ടി വന്നു.

മഴ കാരണം മത്സരം താല്‍ക്കാലികമായി നിര്‍ത്തിവെച്ചപ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 13 റണ്‍സിലാണ് ഇന്ത്യയുള്ളത്. 37 പന്തില്‍ എട്ട് റണ്‍സുമായി യശസ്വി ജയ്സ്വാളും 11 പന്തില്‍ മൂന്ന് റണ്‍സുമായി റിഷഭ് പന്തുമാണ് ക്രീസില്‍.

ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ആദ്യം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഏഴാം ഓവറില്‍ ടീം സ്‌കോര്‍ ഒന്‍പതില്‍ നില്‍ക്കെ രോഹിത്ത് പുറത്തായി. വണ്‍ഡൗണായി ക്രീസിലെത്തിയ കോഹ്ലിക്കും അതിവേഗം മടങ്ങേണ്ടിവന്നു. ഒന്‍പത് പന്ത് നേരിട്ട കോഹ്ലിക്ക്് റണ്‍സെടുക്കാനായില്ല. സര്‍ഫറാസ് ഖാന്‍ മൂന്ന് പന്ത് നേരിട്ട് റണ്‍സെടുക്കാനാവാതെ മടങ്ങി.

പരിക്ക് മാറിയിട്ടുണ്ടെങ്കിലും ശുഭ്മാന്‍ ഗില്ലിന് പകരം സര്‍ഫറാസ് ഖാന്‍ പ്ലേയിങ് ഇലവനില്‍ എത്തി. ആര്‍ അശ്വിനും രവീന്ദ്ര ജഡേജയ്ക്കും പുറമെ മൂന്നാം സ്പിന്നറായി കുല്‍ദീപ് കളിക്കും.

 

Continue Reading

india

ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെ വധിക്കാന്‍ ഗൂഢാലോചന: ഹരിയാന സ്വദേശി അറസ്റ്റില്‍

വീടിനു നേരെ വെടിവെച്ചത് ലോറന്‍സ് ബിഷ്‌ണോയി സംഘമാണെന്ന് സല്‍മാന്‍ ഖാന്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു.

Published

on

ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ഹരിയാന സ്വദേശിയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. ഹരിയാനയില്‍ നിന്ന് പിടിയിലായ പ്രതിയെ വ്യാഴാഴ്ച നവി മുംബൈയില്‍ എത്തിച്ച് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും.

ഇക്കഴിഞ്ഞ ജൂണില്‍ സല്‍മാന്‍ ഖാന്‍ ഫാം ഹൗസിലേക്ക് പോകുന്നതിനിടെ അദ്ദേഹത്തെ ഈ സംഘം വധിക്കാന്‍ പദ്ധതിയിട്ടതായി പൊലീസ് പറഞ്ഞു. ഏപ്രിലില്‍ ബാന്ദ്രയിലെ വസതിക്കു നേരെ വെടിയുതിത്തതിനു ശേഷമാണ് ഗൂഢാലോചന നടന്നത്.

വീടിനു നേരെ വെടിവെച്ചത് ലോറന്‍സ് ബിഷ്‌ണോയി സംഘമാണെന്ന് സല്‍മാന്‍ ഖാന്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട് പ്രകാരം ബിഷ്‌ണോയ്, സമ്പത് നെഹ്‌റ ഗ്യാങ്ങുകള്‍ സല്‍മാന്‍ ഖാന്റെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ എഴുപതോളം പേരെ നിയോഗിച്ചിട്ടുണ്ട്. സല്‍മാന്‍ ഖാനെ വധിക്കാന്‍ ഗൂഢാലോചന ശക്തമാണെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഏപ്രിലില്‍ പനവേല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഇക്കഴിഞ്ഞ ശനിയാഴ്ച സല്‍മാന്‍ ഖാനുമായി അടുത്ത ബന്ധമുണ്ടായിരുന്ന എന്‍.സി.പി നേതാവ് ബാബാ സിദ്ദീഖിയെ കൊലപ്പെടുത്തിയിരുന്നു. ബോളിവുഡ് താരം സല്‍മാന്‍ ഖാനുമായുള്ള അടുപ്പമാണ് എന്‍.സി.പി നേതാവിന്റെ കൊലയ്ക്ക് കാരണമെന്ന് ബിഷ്‌ണോയി സംഘാംഗമെന്ന് കരുതുന്നയാളുടെ സമൂഹമാധ്യമത്തില്‍ നിന്നും ഉയര്‍ന്നിരുന്നു.

Continue Reading

Cricket

ന്യൂസിലന്‍ഡിനെതിരെ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും

ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബാറ്റിങ് തെരഞ്ഞെടുത്തു.

Published

on

ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബാറ്റിങ് തെരഞ്ഞെടുത്തു. ബംഗ്ലാദേശിനെതിരെ ഇന്ത്യ വന്‍ വിജയം നേടിയിരുന്നു. അതേ പ്രകടനം കാഴ്ചവെക്കാനാണ് ടീം ഇന്ത്യ തീരുമാനിച്ചിട്ടുള്ളതെന്ന് രോഹിത് വ്യക്തമാക്കി. പരിക്ക് കാരണം ശുഭ്മന്‍ ഗില്‍ കളിക്കുമോ ഇല്ലയോ എന്ന കാര്യത്തില്‍ സംശയമുണ്ടായിരുന്നു. എന്നാല്‍ പരിക്ക് മാറിയെങ്കിലും ഗില്‍ കളിക്കില്ല. ഗില്‍ ഫിറ്റ്‌നസ് പൂര്‍ണമായി വീണ്ടെടുത്തിട്ടില്ലെന്ന് രോഹിത് പറഞ്ഞു. സര്‍ഫറാസ് ഖാനെ ഗില്ലിന് പകരം അവസാന ഇലവനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആര്‍. അശ്വിനും രവീന്ദ്ര ജഡേജയ്ക്കും പുറമേ മൂന്നാം സ്പിന്നറായി കുല്‍ദീപ് യാദവ് കളിക്കും.

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, കെ.എല്‍. രാഹുല്‍, വിരാട് കോഹ്ലി, സര്‍ഫറാസ് ഖാന്‍, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജദേജ, ആര്‍. അശ്വിന്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്. ന്യൂസിലന്‍ഡ്: ടോം ലാഥം (ക്യാപ്റ്റന്‍), ഡെവോണ്‍ കോണ്‍വെ, വില്‍ യങ്, രചിന്‍ രവീന്ദ്ര, ഡാരില്‍ മിച്ചല്‍, ടോം ബ്ലണ്ടല്‍ (വിക്കറ്റ് കീപ്പര്‍), ഗ്ലെന്‍ ഫിലിപ്‌സ്, മാറ്റ് ഹെന്റി, ടിം സൗത്തി, അജാസ് പട്ടേല്‍, വില്‍ ഒറൂക്.

 

Continue Reading

Trending