Connect with us

india

ബാബ സിദ്ദിഖി വധം; പ്രതികള്‍ തോക്ക് ഉപയോഗിക്കാന്‍ പഠിച്ചത് യുട്യൂബിലൂടെ

ഒരു മാസത്തിനിടെ പത്തുതവണയാണ് പ്രതികള്‍ സിദ്ദിഖിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.

Published

on

മുന്‍ മന്ത്രി ബാബാ സിദ്ദിഖിയെ കൊലപ്പെടുത്താന്‍ പ്രതികള്‍ തോക്ക് ഉപയോഗിക്കാന്‍ പഠിച്ചത് യുട്യൂബിലൂടെയാണെന്ന് വെളിപ്പെടുത്തല്‍. ഒരു മാസത്തിനിടെ പത്തുതവണയാണ് പ്രതികള്‍ സിദ്ദിഖിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ സിദ്ദിഖിടോയൊപ്പം പലരും ഒരുമിച്ചുണ്ടായിരുന്നത് പ്രതികള്‍ക്ക് ആക്രമിക്കാന്‍ തടസ്സമായിയെന്ന് പൊലീസ് പറഞ്ഞു.

ബാന്ദ്രയില്‍ ശനിയാഴ്ച രാത്രിയാണ് ബാബ സിദ്ദിഖി വെടിയേറ്റു മരിച്ചത്. കൊലപാതകം നടത്ത സ്ഥലത്തിനു സമീപത്താണ് പ്രതികല്‍ വീട് വാടകയ്ക്ക് എടുത്ത് താമസിച്ചിരുന്നത്. ഗുര്‍മൈല്‍ സിങ്, ധര്‍മരാജ് കശ്യപ്, ഹരിഷീകുമാര്‍ നിസാദ്, പ്രവീണ്‍ ലോന്‍കര്‍ എന്നിവരാണു പിടിയിലായത്. സിദ്ദിഖിക്കു നേരെ വെടിയുതിര്‍ത്ത യുപി സ്വദേശി ശിവകുമാര്‍ ഗൗതമിനെ ഇനിയും പിടികൂടാനായിട്ടില്ല.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Cricket

ന്യൂസിലന്‍ഡിനെതിരെ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും

ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബാറ്റിങ് തെരഞ്ഞെടുത്തു.

Published

on

ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബാറ്റിങ് തെരഞ്ഞെടുത്തു. ബംഗ്ലാദേശിനെതിരെ ഇന്ത്യ വന്‍ വിജയം നേടിയിരുന്നു. അതേ പ്രകടനം കാഴ്ചവെക്കാനാണ് ടീം ഇന്ത്യ തീരുമാനിച്ചിട്ടുള്ളതെന്ന് രോഹിത് വ്യക്തമാക്കി. പരിക്ക് കാരണം ശുഭ്മന്‍ ഗില്‍ കളിക്കുമോ ഇല്ലയോ എന്ന കാര്യത്തില്‍ സംശയമുണ്ടായിരുന്നു. എന്നാല്‍ പരിക്ക് മാറിയെങ്കിലും ഗില്‍ കളിക്കില്ല. ഗില്‍ ഫിറ്റ്‌നസ് പൂര്‍ണമായി വീണ്ടെടുത്തിട്ടില്ലെന്ന് രോഹിത് പറഞ്ഞു. സര്‍ഫറാസ് ഖാനെ ഗില്ലിന് പകരം അവസാന ഇലവനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആര്‍. അശ്വിനും രവീന്ദ്ര ജഡേജയ്ക്കും പുറമേ മൂന്നാം സ്പിന്നറായി കുല്‍ദീപ് യാദവ് കളിക്കും.

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, കെ.എല്‍. രാഹുല്‍, വിരാട് കോഹ്ലി, സര്‍ഫറാസ് ഖാന്‍, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജദേജ, ആര്‍. അശ്വിന്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്. ന്യൂസിലന്‍ഡ്: ടോം ലാഥം (ക്യാപ്റ്റന്‍), ഡെവോണ്‍ കോണ്‍വെ, വില്‍ യങ്, രചിന്‍ രവീന്ദ്ര, ഡാരില്‍ മിച്ചല്‍, ടോം ബ്ലണ്ടല്‍ (വിക്കറ്റ് കീപ്പര്‍), ഗ്ലെന്‍ ഫിലിപ്‌സ്, മാറ്റ് ഹെന്റി, ടിം സൗത്തി, അജാസ് പട്ടേല്‍, വില്‍ ഒറൂക്.

 

Continue Reading

india

ജനുവരിയില്‍ ആദ്യ ഖോ ഖോ ലോകകപ്പിന് ഇന്ത്യ വേദിയാകും

ജനുവരി 13 മുതല്‍ 19 വരെ ത്യാഗരാജ് സ്റ്റേഡിയത്തില്‍ നടത്താനാണ് തീരുമാനം.

Published

on

ഖോ ഖോ ലോകകപ്പിന്റെ ആദ്യ പതിപ്പ് അടുത്ത വര്‍ഷം ജനുവരിയില്‍ ഇന്ത്യയില്‍ നടക്കും. ജനുവരി 13 മുതല്‍ 19 വരെ ത്യാഗരാജ് സ്റ്റേഡിയത്തില്‍ നടത്താനാണ് തീരുമാനം. 24 രാജ്യങ്ങളില്‍ നിന്നും ആറ് ഭൂഖണ്ഡങ്ങളില്‍ നിന്നുമായി 16 പുരുഷ-വനിതാ ടീമുകള്‍ പങ്കെടുക്കും. ബുധനാഴ്ചയാണ് ഖോ ഖോ ഫെഡറേഷന്‍ ഓഫ് ഇന്ത്യ (കെകെഎഫ്‌ഐ) ഇക്കാര്യം അറിയിച്ചത്.

‘ഖോ ഖോയുടെ വേരുകള്‍ ഇന്ത്യയിലാണ്, ഈ ലോകകപ്പ് കായികരംഗത്തെ സമ്പന്നമായ സാംസ്‌കാരിക പൈതൃകവും മത്സര മനോഭാവവും ഉയര്‍ത്തിക്കാട്ടും. ഇന്ന്, ചെളിയില്‍ ആരംഭിച്ച് മട്ടുപ്പാവില്‍ പോയ കായിക ഇനം 54 രാജ്യങ്ങള്‍ കളിക്കുന്ന ആഗോള സാന്നിധ്യമുണ്ട്. ലോകമെമ്പാടുമുള്ള കായിക,’ കെകെഎഫ്‌ഐ പറഞ്ഞു.

പ്രഖ്യാപന ചടങ്ങിനിടെ, ടീം മഹാരാഷ്ട്രയും റെസ്റ്റ് ഓഫ് ഇന്ത്യയും തമ്മിലുള്ള ഒരു പ്രദര്‍ശന മത്സരം നടന്നു, അതില്‍ മുന്‍ ടീം 26-24 വിജയികളായി. ലോകകപ്പിന്റെ ഔദ്യോഗിക ലോഗോയും #TheWorldGoesKho എന്ന ടാഗ്ലൈനും ചടങ്ങില്‍ പ്രകാശനം ചെയ്തു.

 

 

 

Continue Reading

india

നീതിദേവതക്ക് ഇനി പുതിയ രൂപം; കണ്ണ് മൂടിക്കെട്ടാതെ കൈയില്‍ ഭരണഘടനയും പിടിച്ച്

കണ്ണുകള്‍ തുറന്ന് വെക്കുന്നതിലൂടെ രാജ്യത്തെ നിയമത്തിന് അന്ധതയില്ലെന്നും വാള്‍ ഒഴിവാക്കുന്നതിലൂടെ നിയമം ശിക്ഷയുടെ പ്രതീകമല്ല എന്നുമുള്ള സന്ദേശമാണ് നല്‍കുന്നത്.

Published

on

നീതിദേവതക്ക് ഇനി പുതിയ രൂപം. സുപ്രീംകോടതിയിലെ ജഡ്ജസ് ലൈബ്രറിയിലെ നീതിദേവതക്ക് ഇനി പുത്തന്‍ രൂപമായിരിക്കും. കണ്ണ് മൂടിക്കെട്ടാതെ കൈയില്‍ ഭരണഘടനയും പിടിച്ച് നില്‍ക്കുന്ന നീതിദേവതയെ ആണ് ഇനി കാണുക. ഇതുവരെ, കണ്ണുമൂടിക്കെട്ടി ഒരു കൈയില്‍ ത്രാസും മറുകൈയില്‍ വാളുമായി നില്‍ക്കുന്ന നീതിദേവതയായിരുന്നു.

കണ്ണുകള്‍ തുറന്ന് വെക്കുന്നതിലൂടെ രാജ്യത്തെ നിയമത്തിന് അന്ധതയില്ലെന്നും വാള്‍ ഒഴിവാക്കുന്നതിലൂടെ നിയമം ശിക്ഷയുടെ പ്രതീകമല്ല എന്നുമുള്ള സന്ദേശമാണ് നല്‍കുന്നത്. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ നിര്‍ദേശപ്രകാരമാണ് നീതിദേവതക്ക് പുതിയ രൂപം നല്‍കിയത്.

‘നിയമം ഒരിക്കലും അന്ധമല്ല, എല്ലാവരെയും തുല്യരായി കാണുകയാണ് ചെയ്യുന്നത് എന്ന ദൃഢനിശ്ചയമാണ് ചീഫ് ജസ്റ്റിസിനെ ഇത്തരത്തില്‍ ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. നീതിദേവതയുടെ രൂപം മാറ്റണം. ഒരു കൈയില്‍ നിര്‍ബന്ധമായും അവര്‍ പിടിച്ചിരിക്കേണ്ടത് ഭരണഘടനയാണ്, വാളല്ല. നീതിദേവത നീതിക്കുവേണ്ടി നിലകൊള്ളുന്നത് ഭരണഘടനാനുസൃതമായിരിക്കണം. വാള്‍ അക്രമത്തിന്റെ പ്രതീകമാണ്. എന്നാല്‍ കോടതികള്‍ നീതിവിധിക്കുന്നത് ഭരണഘടന അനുശാസിക്കുന്ന നിയമത്തിലൂടെയാണെന്നും ചീഫ് ജസ്റ്റിസിന്റെ ഓഫീസ് വൃത്തങ്ങള്‍ പറയുന്നു.

അതേസമയം കണ്ണുമൂടിക്കെട്ടിയ നീതിദേവത ആര്‍ത്ഥമാക്കുന്നത് മുഖം നോക്കാതെ തുല്യനീതി നടപ്പാക്കുക എന്നതിനെയാണ്. നിയമത്തിന് മുമ്പില്‍ എല്ലാവരും സമന്മാരാണെന്നും സമ്പത്തോ, അധികാരമോ മറ്റ് സാമൂഹിക മാനദണ്ഡങ്ങളോ കാണാതെ നിയമം നടപ്പാക്കുക എന്നതാണ് അതിലൂടെ ഉദ്ദേശിക്കുന്നത്. അതുപോലെത്തന്നെ അനീതിയെ ശിക്ഷിക്കാനുള്ള അധികാരത്തിന്റെ പ്രതീകമായിട്ടാണ് വാള്‍ നിലനില്‍ക്കുന്നത്.

അതേസമയം നീതിദേവതയുടെ വലതു കൈയിലെ ത്രാസ് പുതിയ പ്രതിമയിലും തുടരും. ഇരുഭാഗവും കേട്ട ശേഷം സമൂഹ നന്മക്കായി കൃത്യമായ വിധിനിര്‍ണയത്തിലേക്ക് എത്തുകയെന്നതാണ് ത്രാസ് അര്‍ത്ഥമാക്കുന്നത്.

 

Continue Reading

Trending