Connect with us

india

ബിഹാറില്‍ ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ ആളുടെ തോളില്‍ പാമ്പ്

ഉഗ്രന്‍ വിഷമുള്ള അണലിയെ കഴുത്തില്‍ ചുറ്റിയാണ് ഇയാള്‍ ആശുപത്രിയിലെത്തിയത്.

Published

on

ബിഹാറിലെ ഒരു ആശുപത്രിയില്‍ കടിച്ച പാമ്പിനെ കഴുത്തിലിട്ട് ആശുപത്രിയിലെത്തി യുവാവ്. ഉഗ്രന്‍ വിഷമുള്ള അണലിയെ കഴുത്തില്‍ ചുറ്റിയാണ് ഇയാള്‍ ആശുപത്രിയിലെത്തിയത്. പാമ്പിനെ കഴുത്തില്‍ ചുറ്റിയ പ്രകാശ് മണ്ഡല്‍ എന്നയാളിനെ കണ്ടപ്പോള്‍ ആശുപത്രിയിലെത്തിയ മറ്റ് രോഗികളും ബന്ധുക്കളും പരിഭ്രാന്തരാവുകയായിരുന്നു. പാമ്പിന്റെ വായില്‍ മുറുക്കെ പിടിച്ച് ഇയാള്‍ പാമ്പുമായി നിലത്ത് കിടക്കുകയും ചെയ്തു.

ആശുപത്രിയില്‍ എത്തിയ മറ്റ് ആളുകള്‍ക്ക് അപകടം സംഭവിക്കാതിരിക്കാന്‍ ഒരാള്‍ പ്രകാശ് മണ്ഡലിനെ വരാന്തയുടെ മറ്റൊരു ഭാഗത്തേയ്ക്ക് മാറ്റുകയായിരുന്നു. എന്നാല്‍ പ്രകാശ് തറയില്‍ പാമ്പിനൊപ്പം കിടക്കുകയാണ് ചെയ്തത്. പാമ്പിനെ കൈയില്‍ നിന്ന് വിടാതെ പരിശോധന നടത്തില്ലെന്ന് ഡോക്ടര്‍ പറഞ്ഞതോടെ ഇയാള്‍ പാമ്പിനെ കൈയില്‍ നിന്നും വിടുകയായിരുന്നു.

 

india

നീലഗിരി ജില്ലാ വൈറ്റ് ഗാര്‍ഡ് ശുചീകരണ പ്രവര്‍ത്തനം നടത്തി

പ്രവര്‍ത്തനത്തിന്റെ രണ്ടാം ഘട്ടം ഇന്നലെ ഊട്ടി മൈസൂര്‍ ദേശിയ പാതയിലായിരുന്നു.

Published

on

ഗുഡല്ലൂര്‍: ഗഡല്ലൂര്‍, ഊട്ടി, പന്തല്ലൂര്‍, മേഘലകളിലെ ദേശീയ പാതയോരങ്ങളിലെ കുറ്റിക്കാടുകള്‍ നീരൊഴുക്കിന് തടസ്സമാവുന്ന മണ്ണ്, കല്ല്, മരകൊമ്പുകള്‍ എന്നിവ വെട്ടി മാറ്റല്‍, നടപ്പാതകള്‍ വൃത്തിയാക്കല്‍, ആശ്യപത്രി, പോലീസ് സ്റ്റേഷന്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍, തപാല്‍ ഓഫിസ് മുതലായ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ബോഡുകള്‍ എന്നിവ മുസ്ലിംലീഗിന്റെ വൈറ്റ് ഗാഡ് ജില്ലാ ക്യാപ്റ്റന്‍ വി കെ ശിഹാശിഹാബ്, ഫൈസല്‍ ബിതര്‍ക്കാട്, നൗഫല്‍ ഫസ്റ്റ് മൈല്‍ എന്നിവരുടെ നേത്രത്വത്തില്‍ നടന്നു.

പ്രവര്‍ത്തനത്തിന്റെ രണ്ടാം ഘട്ടം ഇന്നലെ ഊട്ടി മൈസൂര്‍ ദേശിയ പാതയിലായിരുന്നു. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി വി.കെ.ഹനീഫ, എം.എസ് ഫൈസല്‍ എന്നിവര്‍ മേല്‍ നോട്ടം വഹിച്ചു.

 

Continue Reading

india

വ്യാജ മദ്യം; ബിഹാറില്‍ ആറ് മരണം

ചൊവ്വാഴ്ച രാത്രി ഇവര്‍ വ്യാജമദ്യം കഴിച്ചിരുന്നതായി സമീപവാസികള്‍ പറയുന്നത്.

Published

on

ബിഹാറില്‍ വ്യാജ മദ്യം കഴിച്ച് ആറു പേര്‍ മരിച്ചു. 14 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിവാന്‍ ജില്ലയില്‍ നാല് പേരും സരണ്‍ ജില്ലയില്‍ രണ്ട് പേരുമാണ് മരിച്ചത്.

മാഘര്‍, ഔരിയ പഞ്ചായത്തുകളില്‍ മൂന്ന് പേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചതായി ബുധനാഴ്ച രാവിലെ ഫിപ്പോര്‍ട്ട ചെയ്തതോടെ വ്യാജമദ്യ ദുരന്തമാണെന്ന് മഅന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തെത്തി. ബാക്കിയുള്ളവരെ ചികിത്സയ്ക്കായി അടുത്ത ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഒരാള്‍ ആശുപത്രിയില്‍ പോകുന്ന വഴി മരിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിട്ടുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമേ സംഭവത്തിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമാകൂവെന്നും ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു.

ചൊവ്വാഴ്ച രാത്രി ഇവര്‍ വ്യാജമദ്യം കഴിച്ചിരുന്നതായി സമീപവാസികള്‍ പറയുന്നത്. ജില്ലാ ഭരണകൂടം ഉന്നതതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Continue Reading

india

ഗുജറാത്തില്‍ വിഷ വാതകം ചോര്‍ന്നു; 5 പേര്‍ക്ക് ദാരുണാന്ത്യം

കച്ചിലെ കാന്‍ഡ്‌ലയിലുള്ള ഇമാമി അഗ്രോ ടെക് എന്ന കമ്പനിയിലാണ് വാതക ചോര്‍ച്ച സംഭവിച്ചത്.

Published

on

ഗുജറാത്തിലെ കച്ചില്‍ വിഷ വാതകം ശ്വസിച്ച് 5 തൊഴിലാളികള്‍ ശ്വാസം മുട്ടി മരിച്ചു. കച്ചിലെ കാന്‍ഡ്‌ലയിലുള്ള ഇമാമി അഗ്രോ ടെക് എന്ന കമ്പനിയിലാണ് വാതക ചോര്‍ച്ച സംഭവിച്ചത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. കമ്പനിയിലെ മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ചോരുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. വാതകം ശ്വസിച്ച തൊഴിലാളികള്‍ ബോധമറ്റു വീഴുകയായിരുന്നു. എന്നാല്‍ ഇവരെ രക്ഷിക്കുന്നതിനിടെയാണ് മരണം ഉണ്ടായത്. മരിച്ചവരില്‍ സൂപ്പര്‍വൈസറും ടാങ്ക് ഓപ്പറേറ്ററും ഉള്‍പ്പെട്ടിട്ടുണ്ട്.

ഭക്ഷ്യ എണ്ണയില്‍ നിന്നുള്ള ചെളി നീക്കം ചെയ്യാന്‍ ഒരു ജീവനക്കാരന്‍ ടാങ്ക് പരിശോധിക്കുന്നതിനിടയിലാണ് ടാങ്കില്‍ നിന്ന് വിഷവാതകം ചോര്‍ന്നത്. ഇതോടെ ഒരു തൊഴിലാളി ബോധരഹിതനായി ടാങ്കിലേക്ക് വീണു. മറ്റ് രണ്ട് തൊഴിലാളികള്‍ ഇയാളെ പുറത്തെത്തിക്കാനായി ശ്രമിച്ചെങ്കിലും ഇവരും പുക ശ്വസിച്ച് ബോധം നഷ്ടപ്പെടുകയായിരുന്നുവെന്ന് കച്ച് (ഈസ്റ്റ്) പൊലീസ് സൂപ്രണ്ട് സാഗര്‍ ബഗ്മര്‍ പറഞ്ഞു.

പിന്നാലെ തൊഴിലാളികളെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അഞ്ചുപേരുടെയും ജീവനുകള്‍ രക്ഷിക്കാനായില്ല. ഇവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി രാംബാഗ് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിട്ട മറ്റ് ജീവനക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം വീതം കമ്പനി സഹായം ധനം പ്രഖ്യാപിച്ചു.

 

Continue Reading

Trending