Connect with us

News

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ അടിയന്തരമായി നിലത്തിറക്കി

ഉച്ചയ്ക്ക് ഒരു മണിയോടെ ഉത്തരാഖണ്ഡിലെ പിത്തോഗഡിന് സമീപമാണ് ഹെലികോപ്റ്റര്‍ അടിയന്തരമായി നിലത്തിറക്കിയത്.

Published

on

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറും ഉത്തരാഖണ്ഡിലെ അഡീഷണല്‍ ചീഫ് ഇലക്ഷന്‍ ഓഫീസര്‍ വിജയ് കുമാര്‍ ജോഗ്ദന്ദും സഞ്ചരിച്ച ഹെലികോപ്റ്റര്‍ അടിയന്തരമായി നിലത്തിറക്കി. ഉച്ചയ്ക്ക് ഒരു മണിയോടെ ഉത്തരാഖണ്ഡിലെ പിത്തോഗഡിന് സമീപമാണ് ഹെലികോപ്റ്റര്‍ അടിയന്തരമായി നിലത്തിറക്കിയത്.

എല്ലാവരും സുരക്ഷിതരാണെന്ന് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ വ്യക്തമാക്കി. മുന്‍സിയാരിയിലേക്ക് പോകുന്നതിനിടെയാണ് ഹെലികോപ്റ്ററിന് അടിയന്തരമായി ലാന്‍ഡിങ് ചെയ്യേണ്ടി വന്നത്. ഹെലികോപ്റ്ററിന് തകരാറുണ്ടായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിച്ചുവരികയാണ്.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബിഹാറില്‍ ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ ആളുടെ തോളില്‍ പാമ്പ്

ഉഗ്രന്‍ വിഷമുള്ള അണലിയെ കഴുത്തില്‍ ചുറ്റിയാണ് ഇയാള്‍ ആശുപത്രിയിലെത്തിയത്.

Published

on

ബിഹാറിലെ ഒരു ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ ആളുടെ തോളില്‍ അണലി. ഉഗ്രന്‍ വിഷമുള്ള അണലിയെ കഴുത്തില്‍ ചുറ്റിയാണ് ഇയാള്‍ ആശുപത്രിയിലെത്തിയത്. പാമ്പിനെ കഴുത്തില്‍ ചുറ്റിയ പ്രകാശ് മണ്ഡല്‍ എന്നയാളിനെ കണ്ടപ്പോള്‍ ആശുപത്രിയിലെത്തിയ മറ്റ് രോഗികളും ബന്ധുക്കളും പരിഭ്രാന്തരാവുകയായിരുന്നു. പാമ്പിന്റെ വായില്‍ മുറുക്കെ പിടിച്ച് ഇയാള്‍ പാമ്പുമായി നിലത്ത് കിടക്കുകയും ചെയ്തു.

ആശുപത്രിയില്‍ എത്തിയ മറ്റ് ആളുകള്‍ക്ക് അപകടം സംഭവിക്കാതിരിക്കാന്‍ ഒരാള്‍ പ്രകാശ് മണ്ഡലിനെ വരാന്തയുടെ മറ്റൊരു ഭാഗത്തേയ്ക്ക് മാറ്റുകയായിരുന്നു. എന്നാല്‍ പ്രകാശ് തറയില്‍ പാമ്പിനൊപ്പം കിടക്കുകയാണ് ചെയ്തത്. പാമ്പിനെ കൈയില്‍ നിന്ന് വിടാതെ പരിശോധന നടത്തില്ലെന്ന് ഡോക്ടര്‍ പറഞ്ഞതോടെ ഇയാള്‍ പാമ്പിനെ കൈയില്‍ നിന്നും വിടുകയായിരുന്നു.

 

Continue Reading

kerala

തോട്ടപ്പള്ളിയില്‍ 150 മീറ്ററോളം കടല്‍ ഉള്‍വലിഞ്ഞു

നേരത്തെ കടല്‍ ഉണ്ടായിരുന്ന ഭാഗം ഇപ്പോള്‍ ചെളിയായി കിടക്കുകയാണ്.

Published

on

ആലപ്പുഴ തോട്ടപ്പള്ളിയില്‍ വൈകിട്ട് നാലുമണിയോടെ കടല്‍ ഉള്‍വലിഞ്ഞു. ഏകദേശം 150 മീറ്ററോളമാണ് കടലാണ് ഉള്‍വലിഞ്ഞത്. എന്നാല്‍ മണിക്കൂറുകള്‍ കഴിഞ്ഞിട്ടും കടല്‍ പഴയ രീതിയിലേക്ക് വന്നിട്ടില്ല. നേരത്തെ കടല്‍ ഉണ്ടായിരുന്ന ഭാഗം ഇപ്പോള്‍ ചെളിയായി കിടക്കുകയാണ്.

കടല്‍ ഉള്‍വലിഞ്ഞത് കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമാവാമെന്നാണ് ഇപ്പോള്‍ മനസ്സിലാക്കുന്നത്. കഴിഞ്ഞ ദിവസം ആലപ്പുഴയിലെ വിവിധയിടങ്ങളില്‍ കടലാക്രമണമുണ്ടായിരുന്നു. തൃക്കുന്നപ്പുഴ, അമ്പലപ്പുഴ ഭാഗങ്ങളില്‍ വീടുകളില്‍ വെള്ളം കയറിയതോടെ നാട്ടുകാര്‍ പ്രതിഷേധം അറിയിച്ചിരുന്നു.

അതേസമയം, കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്. കേരള തീരങ്ങളില്‍ റെഡ് അലേര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. തീരദേശ മേഖലകളില്‍ വെള്ളം കയറാനും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്.

കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് പിന്‍വലിക്കുന്നത് വരെ ബീച്ചുകള്‍ കേന്ദ്രീകരിച്ചുള്ള എല്ലാ പ്രവര്‍ത്തനങ്ങളും ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്. തീരശോഷണത്തിന് സാധ്യതയുള്ളതിനാല്‍ പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണെന്നും മുന്നറിയിപ്പുണ്ട്.

 

Continue Reading

india

ഗുജറാത്തില്‍ വിഷ വാതകം ചോര്‍ന്നു; 5 പേര്‍ക്ക് ദാരുണാന്ത്യം

കച്ചിലെ കാന്‍ഡ്‌ലയിലുള്ള ഇമാമി അഗ്രോ ടെക് എന്ന കമ്പനിയിലാണ് വാതക ചോര്‍ച്ച സംഭവിച്ചത്.

Published

on

ഗുജറാത്തിലെ കച്ചില്‍ വിഷ വാതകം ശ്വസിച്ച് 5 തൊഴിലാളികള്‍ ശ്വാസം മുട്ടി മരിച്ചു. കച്ചിലെ കാന്‍ഡ്‌ലയിലുള്ള ഇമാമി അഗ്രോ ടെക് എന്ന കമ്പനിയിലാണ് വാതക ചോര്‍ച്ച സംഭവിച്ചത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. കമ്പനിയിലെ മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ചോരുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. വാതകം ശ്വസിച്ച തൊഴിലാളികള്‍ ബോധമറ്റു വീഴുകയായിരുന്നു. എന്നാല്‍ ഇവരെ രക്ഷിക്കുന്നതിനിടെയാണ് മരണം ഉണ്ടായത്. മരിച്ചവരില്‍ സൂപ്പര്‍വൈസറും ടാങ്ക് ഓപ്പറേറ്ററും ഉള്‍പ്പെട്ടിട്ടുണ്ട്.

ഭക്ഷ്യ എണ്ണയില്‍ നിന്നുള്ള ചെളി നീക്കം ചെയ്യാന്‍ ഒരു ജീവനക്കാരന്‍ ടാങ്ക് പരിശോധിക്കുന്നതിനിടയിലാണ് ടാങ്കില്‍ നിന്ന് വിഷവാതകം ചോര്‍ന്നത്. ഇതോടെ ഒരു തൊഴിലാളി ബോധരഹിതനായി ടാങ്കിലേക്ക് വീണു. മറ്റ് രണ്ട് തൊഴിലാളികള്‍ ഇയാളെ പുറത്തെത്തിക്കാനായി ശ്രമിച്ചെങ്കിലും ഇവരും പുക ശ്വസിച്ച് ബോധം നഷ്ടപ്പെടുകയായിരുന്നുവെന്ന് കച്ച് (ഈസ്റ്റ്) പൊലീസ് സൂപ്രണ്ട് സാഗര്‍ ബഗ്മര്‍ പറഞ്ഞു.

പിന്നാലെ തൊഴിലാളികളെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അഞ്ചുപേരുടെയും ജീവനുകള്‍ രക്ഷിക്കാനായില്ല. ഇവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി രാംബാഗ് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിട്ട മറ്റ് ജീവനക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം വീതം കമ്പനി സഹായം ധനം പ്രഖ്യാപിച്ചു.

 

Continue Reading

Trending