Connect with us

crime

യു.പിയില്‍ ഹനുമാന്‍ ക്ഷേത്രത്തില്‍ നിന്ന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു; അറസ്റ്റ്‌

കുടുംബങ്ങളുടെ ശ്രദ്ധ തിരിച്ചാണ് അഞ്ചുവയസുകാരിയെ ഇയാള്‍ തട്ടിക്കൊണ്ട് പോയത്. 

Published

on

ഉത്തര്‍പ്രദേശില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിലെ പ്രതി പിടിയില്‍. 28 കാരനായ രാജ്കുമാറാണ് അറസ്റ്റിലായത്. യു.പിയിലെ കാണ്‍പൂരിലാണ് സംഭവം. അഞ്ച് വയസുള്ള പെണ്‍കുട്ടിയെ സമീപത്തെ ഹനുമാന്‍ ക്ഷേത്രത്തില്‍ നിന്ന് തട്ടിക്കൊണ്ടുപോയി പ്രതി ബലാത്സംഗം ചെയ്യുകയായിരുന്നു.

കുടുംബങ്ങളുടെ ശ്രദ്ധ തിരിച്ചാണ് അഞ്ചുവയസുകാരിയെ ഇയാള്‍ തട്ടിക്കൊണ്ട് പോയത്.  ചോക്ലേറ്റ് നല്‍കിയതിന് ശേഷമാണ് പെണ്‍കുട്ടിയെ ഇയാള്‍ സ്ഥലത്ത് നിന്ന് മാറ്റിയത്. തുടര്‍ന്ന് ഒറ്റപ്പെട്ട സ്ഥലത്തേക്ക് മാറ്റിയ പെണ്‍കുട്ടിയെ പ്രതി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു.

പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് കുടുബം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ പ്രതിയെ പിടികൂടുകയും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. ശനിയാഴ്ച ഉത്തര്‍പ്രദേശിലെ ലളിത്പൂര്‍ ജില്ലയില്‍ തന്റെ 10 വയസുകാരിയായ മകളെ കയര്‍ കൊണ്ട് തലകീഴായി കെട്ടിത്തൂക്കി മര്‍ദിച്ച സംഭവത്തില്‍ പിതാവ് അറസ്റ്റിലായിരുന്നു.

താന്‍ പറഞ്ഞത് അനുസരിക്കാതിരുന്ന മകളെ 45 കാരനായ പിതാവ് ഗോവിന്ദ് റായ് റൈക്വാര്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നെന്ന് ബാര്‍ പൊലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ (എസ്.എച്ച്.ഒ ) രാജാ ദിനേഷ് സിങ് വ്യക്തമാക്കിയിരുന്നു.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പിതാവിന്റെ മര്‍ദനം പുറത്തറിഞ്ഞത്. തുടര്‍ന്ന് പൊലീസ് പിതാവിനെതിരെ കേസ് എടുക്കുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കിയ ശേഷം പ്രതിയെ ജയിലിലേക്ക് അയക്കുകയും ചെയ്തു.

അതേസമയം ഉത്തര്‍പ്രദേശില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുകയാണ്. സംസ്ഥാനത്ത് പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കെതിരെയും സ്ത്രീകള്‍ക്കെതിരെയും നിരന്തരം അതിക്രമങ്ങള്‍ നടക്കുന്നുണ്ട്. അതിക്രമങ്ങളില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കര്‍ശന നടപടി സ്വീകരിക്കുമെന്ന് നിരന്തരമായി പറയുന്നുണ്ടെങ്കിലും സംസ്ഥാനത്തെ അതിക്രങ്ങളുടെ എണ്ണം ദിനംപ്രതി ഉയരുകയാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

ബില്ലടക്കാന്‍ ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടു; കെഎസ്ഇബി ഉദ്യോഗസ്ഥനെ ഓഫീസിലെത്തി മര്‍ദിച്ച് യുവാവ്

മലപ്പുറം വണ്ടൂര്‍ കെഎസ്ഇബി സെക്ഷന്‍ ഓഫീസിലെ ലൈന്‍മാന്‍ സുനില്‍ ബാബുവിനാണ് മര്‍ദനമേറ്റത്

Published

on

മലപ്പുറം: വൈദ്യുത ബില്ലടക്കാന്‍ ഫോണ്‍ വിളിച്ചറിയിച്ചതിന് കെഎസ്ഇബി ഓഫീസിലെത്തി ഉദ്യോഗസ്ഥനെ യുവാവ് മര്‍ദിച്ചു. മലപ്പുറം വണ്ടൂര്‍ കെഎസ്ഇബി സെക്ഷന്‍ ഓഫീസിലെ ലൈന്‍മാന്‍ സുനില്‍ ബാബുവിനാണ് മര്‍ദനമേറ്റത്. വണ്ടൂര്‍ സ്വദേശി സക്കറിയ സാദിഖാണ് പ്രതി.

വൈദ്യുത ബില്ലടക്കാനുള്ള അവസാന സമയം ആയതിനാല്‍ ലിസ്റ്റ് നോക്കി ഉദ്യോഗസ്ഥര്‍ ഫോണ്‍ ചെയ്ത് വിവരമറിയിക്കുകയായിരുന്നു. ഈ കൂട്ടത്തിലാണ് സക്കറിയ സാദിഖിനെയും വിളിച്ചത്. വൈദ്യുത ബില്ലടയ്ക്കണമെന്നും അല്ലാത്തപക്ഷം വൈദ്യുതി വിച്ഛേദിക്കുമെന്നും മുന്നറിയിപ്പ് നല്‍കി. ഇതില്‍ പ്രകോപിതനായ സക്കറിയ വെട്ടുകത്തിയുമായി കെഎസ്ഇബി ഓഫീസിലെത്തുകയായിരുന്നു. തുടര്‍ന്ന് ഫോണ്‍ ചെയ്യുകയായിരുന്ന സുനില്‍ ബാബുവിനെ പിറകില്‍ നിന്നും തള്ളുകയും കത്തികൊണ്ട് വെട്ടാന്‍ ശ്രമിക്കുകയും ചെയ്തു.

തടയാന്‍ ചെന്ന മറ്റുദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. സുനില്‍ ബാബുവിന്റെ കഴുത്തിനും പുറത്തും മര്‍ദ്ദനമേറ്റിട്ടുണ്ട്. ഇയാളെ വണ്ടൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അസിസ്റ്റന്റ് എന്‍ജിനീയറുടെ പരാതിയെ തുടര്‍ന്ന് സക്കറിയ സാദിഖിനെതിരെ പൊലീസ് കേസെടുത്തു.തെങ്ങുകയറ്റ തൊഴിലാളിയാണ് സക്കറിയ.

Continue Reading

crime

സര്‍ട്ടിഫിക്കറ്റ് ഒന്നിന് ആയിരം രൂപ വീതം; 20,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്റ് ലേബര്‍ കമ്മീഷണര്‍ പിടിയില്‍

തുടര്‍ന്ന് ഓഫീസിലും അജിത് കുമാറിന്റെ കൊച്ചിയിലെ വീട്ടിലും വിജിലന്‍സ് പരിശോധന നടത്തി

Published

on

കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ ലേബർ ഓഫീസർ വിജിലൻസിന്റെ പിടിയിൽ. യുപി സ്വദേശി അജിത് കുമാറാണ് 20,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായത്. കൊച്ചി സെൻട്രൽ ഡെപ്യൂട്ടി ചീഫ് ലേബർ കമ്മീഷൻ ഓഫീസിലെ ഉദ്യോഗസ്ഥനാണ്. വിജിലൻസ് എസ്പി ശശിധരൻ എസ്. ഐപിഎസ് എത്തി അറസ്റ്റ് രേഖപ്പെടുത്തി.

ഇരുപത് പേരില്‍ നിന്ന് അസിസ്റ്റന്റ് ലേബര്‍ കമ്മീഷണര്‍ ഇരുപതിനായിരം രൂപയാണ് കൈക്കൂലിയായി വാങ്ങിയത്. കാക്കനാട് ഓലിമുകളിലെ കേന്ദ്ര ഡെപ്യൂട്ടി ചീഫ് ലേബര്‍ കമ്മീഷന്‍ ഓഫീസില്‍ വച്ച് ഇന്ന് രാവിലെയായിരുന്നു സംഭവം. തുടര്‍ന്ന് ഓഫീസിലും അജിത് കുമാറിന്റെ കൊച്ചിയിലെ വീട്ടിലും വിജിലന്‍സ് പരിശോധന നടത്തി.

Continue Reading

crime

പെരിന്തൽമണ്ണ സ്വർണകവർച്ച: 4 പേർ പിടിയിൽ

തൃശ്ശൂർ, കണ്ണൂർ സ്വദേശികളാണ് പിടിയിലായത്

Published

on

മലപ്പുറം പെരിന്തൽമണ്ണയിൽ സ്‌കൂട്ടറിൽ പോകുകയായിരുന്ന ജ്വല്ലറി ഉടമയെ ആക്രമിച്ച് മൂന്നര കിലോ സ്വർണം കവർന്ന കേസിൽ നാല് പേർ പിടിയിൽ. തൃശ്ശൂർ, കണ്ണൂർ സ്വദേശികളാണ് പിടിയിലായത്. ഇവരെ തൃശ്ശൂർ ഈസ്റ്റ് പോലീസ് ചോദ്യം ചെയ്യുകയാണ്. സംഘത്തിൽ അഞ്ച് പേർ കൂടിയുണ്ടെന്നാണ് വിവരം.

പിടിയിലായവരിൽ നിന്ന് സ്വർണം കണ്ടെത്തിയിട്ടില്ല. എം കെ ജ്വല്ലറി ഉടമ യൂസഫ്, സഹോദരൻ ഷാനവാസ് എന്നിവരെ ആക്രമിച്ചാണ് ഇവർ സ്വർണം കവർന്നത്. മഹീന്ദ്ര കാറിലെത്തിയ സംഘം ഇവരെ ഇടിച്ച് വീഴ്ത്തിയ ശേഷം സ്വർണം കവരുകയായിരുന്നു.

ജ്വല്ലറി മുതൽ ഇവരെ കാർ പിന്തുടരുന്നുണ്ടായിരുന്നു. വീട്ടിലെത്തുന്നതിന് ഏതാനും നിമിഷങ്ങൾ മുമ്പാണ് ആക്രമണം നടന്നത്. സ്‌കൂട്ടറിൽ നിന്ന് നിലത്തുവീണ യൂസഫിന്റെയും ഷാനവാസിന്റെയും മുകത്ത് മുളക് സ്‌പ്രേ
അടിച്ചു. ഇതിന് ശേഷം കൈവശമുണ്ടായിരുന്ന സ്വർണമടങ്ങിയ ബാഗ് കൊള്ളയടിക്കുകയായിരുന്നു.

Continue Reading

Trending