Connect with us

kerala

മദ്രസകള്‍ അടച്ച് പൂട്ടാനുള്ള കേന്ദ്ര നീക്കം; പ്രതികരണത്തിനില്ലെന്ന് ജോര്‍ജ് കുര്യന്‍

ടപെടല്‍ നടത്താന്‍ ജുഡീഷ്യറിക്ക് മാത്രമേ അധികാമുള്ളൂവെന്നും, അതിനാല്‍ മന്ത്രിയെന്ന നിലയില്‍ താന്‍ അഭിപ്രായം പറയുന്നത് ശരിയല്ലെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു. 

Published

on

മദ്രസകള്‍ അടച്ച് പൂട്ടാനുള്ള കേന്ദ്ര ബാലാവകാശ കമ്മീഷന്റെ നീക്കത്തില്‍ പ്രതികരിക്കാതെ  കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍. അര്‍ധ ജുഡീഷ്യല്‍ അധികാരമുള്ള സ്റ്റാറ്റിയൂട്ടറി ബോഡിയാണ് ബാലാവകാശ കമ്മീഷന്‍. അതിന് മുകളില്‍ ഇടപെടല്‍ നടത്താന്‍ ജുഡീഷ്യറിക്ക് മാത്രമേ അധികാമുള്ളൂവെന്നും, അതിനാല്‍ മന്ത്രിയെന്ന നിലയില്‍ താന്‍ അഭിപ്രായം പറയുന്നത് ശരിയല്ലെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു.

അതേസമയം ദേശീയ ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ പ്രിയങ്ക് കനൂന്‍ഗോ മദ്രസകള്‍ക്ക് ധനസഹായം നല്‍കരുതെന്ന് നിര്‍ദേശിച്ച് കഴിഞ്ഞദിവസം കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചിരുന്നു. മദ്രസ ബോര്‍ഡുകള്‍ നിര്‍ത്തലാക്കണമെന്നും അടച്ചുപൂട്ടണമെന്നും നിര്‍ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മദ്രസകള്‍ക്കും, ന്യൂനപക്ഷങ്ങള്‍ക്കുമെതിരായ കേന്ദ്ര സര്‍ക്കാര്‍ നീക്കം വീണ്ടും ചര്‍ച്ചയായത്.

‘മദ്രസകള്‍ പൂട്ടണമെന്ന റിപ്പോര്‍ട്ട് തയാറാക്കിയത് ഒമ്പത് വര്‍ഷത്തെ പഠനത്തിന് ശേഷമാണ്. ആയിരക്കണക്കിന് രേഖകള്‍ പരിശോധിക്കുകയും നിരവധി കൂടിയാലോചനകള്‍ നടത്തുകയും ചെയ്തു. മദ്രസകളിലേക്ക് നല്‍കുന്ന ധനസഹായം നിര്‍ത്തലാക്കണം. ഇവിടെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഉടന്‍തന്നെ സ്‌കൂളുകളിലേക്ക് മാറണം’ കാന്‍ഗോ പറഞ്ഞു. കേരളത്തിനെതിരേയും കാന്‍ഗോ പ്രതികരിച്ചു. കേരളം മദ്രസകള്‍ക്ക് സഹായം നല്‍കുന്നില്ലെന്നാണ് പറഞ്ഞത്. അത് തെറ്റായ വിവരമാണെന്നും കാന്‍ഗോ പറഞ്ഞിരുന്നു.

മദ്രസകളിലെ വിദ്യാഭ്യാസരീതി 1.25 കോടി കുട്ടികളുടെ ഭരണഘടനാ അവകാശങ്ങള്‍ ലംഘിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ദേശീയ ബാലാവകാശ കമ്മീഷന്റെ കത്ത്. എന്‍.സി.പി.സി.ആര്‍ തയാറാക്കിയ 11 അധ്യായങ്ങള്‍ അടങ്ങുന്ന റിപ്പോര്‍ട്ടില്‍ മദ്രസകള്‍ കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ ലംഘിക്കുന്നതായി ആരോപിക്കുന്നു. 2009ലെ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം എല്ലാ കുട്ടികള്‍ക്കും വിദ്യാഭ്യാസം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ കടമയാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

യുപി, അസം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ മദ്രസകള്‍ക്കെതിരെ നിയമപോരാട്ടം തുടരുന്നതിനിടെയാണ് ബാലാവകാശ കമ്മീഷന്റെ നിര്‍ദേശം. മധ്യപ്രദേശില്‍ ക്രിസ്ത്യന്‍ സ്ഥാപനങ്ങളിലും അനാഥലയങ്ങളിലും റെയ്ഡ് നടത്തി കുപ്രസിദ്ധി നേടിയയാളാണ് പ്രിയങ്ക് കാന്‍ഗോ.

kerala

കാസര്‍ഗോഡ് അഴിത്തലയില്‍ മത്സ്യബന്ധന ബോട്ട് മറിഞ്ഞു; ഒരു മരണം

വലിയ തോതിലുള്ള തിരയും കാറ്റുമാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം

Published

on

കാസർഗോഡ് അഴിത്തലയിലുണ്ടായ ബോട്ടപകടത്തിൽ ഒരു മരണം. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു മത്സ്യബന്ധന ബോട്ട് മറിഞ്ഞത്. തേജസ്വിനി പുഴയും കടലും സംഗമിക്കുന്ന കേന്ദ്രമാണിത്. വലിയ തോതിലുള്ള തിരയും കാറ്റുമാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ബോട്ടിൽ കൂടുതലും ഇതര സംസ്ഥാന തൊഴിലാളികൾ.

മത്സ്യബന്ധനം കഴിഞ്ഞ് തിരിച്ചുവന്ന പടന്ന കടപ്പുറത്തെ ‘ഇന്ത്യൻ’ എന്ന ബോട്ടാണ് അപകടത്തിപ്പെട്ടത്. ഏകദേശം മുപ്പതിലധികം ആളുകൾ ബോട്ടിലുണ്ടായിരുന്നുവെന്നാണ് നിഗമനം. പതിനാലുപേരെ രക്ഷപ്പെടുത്തിയെന്നും ഏഴോളം പേരെ കാണാനില്ലെന്നും കോസ്റ്റൽ പൊലീസ് വ്യക്തമാക്കുന്നു. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.

Continue Reading

kerala

പി സരിൻ ഇന്നലെയും ഇന്നും നാളെയും തന്റെ ഏറ്റവും അടുത്ത സുഹൃത്ത്; രാഹുൽ മാങ്കൂട്ടത്തിൽ

രാവിലെ ഏ കെ ആന്റണിയെ സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍

Published

on

തിരുവനന്തപുരം: പി സരിന്‍ നടത്തിയ വിമര്‍ശനത്തില്‍ മറുപടി പറയാന്‍ താനാളല്ലെന്ന് പാലക്കാട്ടെ യുഡിഎഫ്‌
സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. സരിന്‍ നല്ല സുഹൃത്താണ്. ഇന്നലെയും ഇന്നും നാളെയും നല്ല സുഹൃത്താണ്. നല്ല പ്രത്യയശാസ്ത്ര വ്യക്തതയുള്ള ആളാണ്. അദ്ദേഹത്തിന് സര്‍ട്ടിഫിക്കറ്റ് നല്‍കാനൊന്നും താന്‍ ആളല്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

രാവിലെ ഏ കെ ആന്റണിയെ സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍. ഇന്ത്യയിലെ തന്നെ ഏറ്റവും തലമുതിര്‍ന്ന നേതാവായ ഏ കെ ആന്റണി ഭൂരിപക്ഷം വര്‍ധിച്ച് വിജയിക്കും എന്നു പറയുന്നതിന് അപ്പുറം ഒരു തുടക്കക്കാരന്‍ എന്ന നിലയില്‍ എന്തെങ്കിലും അര്‍ഹിക്കുന്നുണ്ട് എന്നു വിചാരിക്കുന്നില്ല. അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ നടപ്പിലാക്കാന്‍ ഇനിയുള്ള ദിവസങ്ങളില്‍ വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ വ്യക്തമാക്കി.

കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം വിജയസാധ്യതയുള്ള സീറ്റില്‍ ധാരാളം പേര്‍ സ്ഥാനാര്‍ത്ഥികളാകാന്‍ മോഹിച്ചെത്തുമെന്ന് എ കെ ആന്റണി പറഞ്ഞു. യോഗ്യതയുള്ളവരും ആഗ്രഹമുള്ളവരും നിരവധിയുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഒരു തീരുമാനമെടുത്താന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെല്ലാം ആ തീരുമാനത്തിനൊപ്പം ഉറച്ചു നില്‍ക്കും. ഇപ്പോള്‍ ആരെങ്കിലും പരിഭവം പറഞ്ഞാലും, തെരഞ്ഞെടുപ്പിന്റെ അന്തിമഘട്ടത്തില്‍ എല്ലാവരും രാഹുലിന് വേണ്ടി രംഗത്തിറങ്ങുമെന്ന് ആന്റണി പറഞ്ഞു.

അതൃപ്തികള്‍ താല്‍ക്കാലികം മാത്രമാണ്. ഈ വോട്ടെടുപ്പ് കഴിയുമ്പോള്‍ പാലക്കാട് ബിജെപിയുടെ വോട്ട് കുത്തനെ കുറയും. പ്രിയങ്കാഗാന്ധി സ്ഥാനാര്‍ത്ഥിയായത് വയനാട്ടിനെ പിടിച്ചുയര്‍ത്താന്‍ വളരെ സാധിക്കും. വയനാട്ടില്‍ പ്രിയങ്കയ്ക്ക് അനുകൂലമായ തരംഗമുണ്ടാകും. ഇത്തവണ ചേലക്കരയും പാലക്കാടും അടക്കം കേരളത്തില്‍ ഹാട്രിക് വിജയം ഉണ്ടാകും. ചേലക്കര യുഡിഎഫിന്റെ ഉരുക്കുകോട്ടയായി മാറാന്‍ പോകുകയാണെന്നും എ കെ ആന്റണി പറഞ്ഞു.

Continue Reading

kerala

പാലക്കാട്ട് ബിജെപി വോട്ട് കുത്തനെ കുറയും, വന്‍ ഭൂരിപക്ഷത്തില്‍ രാഹുലിന് വലിയ വിജയമുണ്ടാകും: എ.കെ.ആന്റണി

വയനാട്ടിൽ പ്രിയങ്ക തരംഗമുണ്ടാകുമെന്നും ചേലക്കര രമ്യ ഹരിദാസ് തിരിച്ചുപിടിക്കുമെന്നും അദ്ദേഹം പറഞ്ഞു

Published

on

തിരുവനന്തപുരം: പാലക്കാട് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആൻറണി.  ഈ തിരഞ്ഞെടുപ്പിൽ പാലക്കാട് ബിജെപിയുടെ വോട്ട് കുത്തനെ കുറയുമെന്നും ആന്റണി അഭിപ്രായപ്പെട്ടു.

സ്ഥാനാർഥി ആകാൻ ആഗ്രഹിക്കുന്നവർ ഒരുപാട് പേരുണ്ടാകും. ഹൈക്കമാൻഡ് ഒരു തീരുമാനമെടുത്താൽ കോൺഗ്രസ് അനുഭാവികൾ ആ തീരുമാനത്തോട് ഉറച്ചുനിൽക്കും. ഹൈക്കമാൻഡ് തീരുമാനിച്ചാൽ ഒറ്റക്കെട്ടായി വോട്ടുപിടിക്കാൻ ഇറങ്ങും. ആരെങ്കിലും തുടക്കത്തിൽ പരിഭവം പറഞ്ഞാലും അതുമാറും.

വയനാട്ടിൽ പ്രിയങ്ക തരംഗമുണ്ടാകുമെന്നും ചേലക്കര രമ്യ ഹരിദാസ് തിരിച്ചുപിടിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട്ടെ കോൺഗ്രസ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Continue Reading

Trending