Connect with us

kerala

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ നിന്നു വീണ് യാത്രക്കാരൻ മരിച്ചു; ഒരാൾ കസ്റ്റഡിയിൽ

കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ എത്തിയ മംഗളൂരു-കൊച്ചുവേളി ട്രെയിനില്‍ നിന്നാണ് യാത്രക്കാരന്‍ വീണത്

Published

on

കോഴിക്കോട്: കോഴിക്കോട് റെയില്‍വെ സ്റ്റേഷനില്‍ ട്രെയിനില്‍ നിന്ന് വീണ് മരിച്ചയാളെ തിരിച്ചറിഞ്ഞു. തമിഴ്‌നാട് കാഞ്ചീപുരം സ്വദേശി ശരവണന്‍ (25) ആണ് മരിച്ചത്. കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ എത്തിയ മംഗളൂരു-കൊച്ചുവേളി ട്രെയിനില്‍ നിന്നാണ് യാത്രക്കാരന്‍ വീണത്. മംഗളൂരു – കൊച്ചുവേളി സ്പെഷൽ ട്രെയിനിൽ നിന്നാണ് വീണത്.

വാതിലിൽ ഇരുന്നു യാത്ര ചെയ്തയാളാണ് അപകടത്തിൽപ്പെട്ടത്. തള്ളിയിട്ടതാണെന്ന സംശയത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി പതിനൊന്നേകാലോടെയായിരുന്നു സംഭവം. എസി കമ്പാര്‍ട്‌മെന്റിലെ ഡോറിലിരുന്ന ആള്‍ സ്റ്റേഷനില്‍ നിന്നും ട്രെയിന്‍ എടുത്ത ഉടനെ താഴേക്ക് വീഴുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇയാളെ ട്രെയിനില്‍ നിന്നും തള്ളിയിട്ടതാണോ എന്നും സംശയിക്കുന്നുണ്ട്. യാത്രക്കാര്‍ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തുകയായിരുന്നു.

ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍ കുടുങ്ങിയാണ് മരണം സംഭവിച്ചത്. യാത്രക്കാരന്റെ മരണവുമായി ബന്ധപ്പെട്ട് ഒരാളെ റെയില്‍വേ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് സൂചിപ്പിച്ചു.

kerala

പി സരിൻ ഇന്നലെയും ഇന്നും നാളെയും തന്റെ ഏറ്റവും അടുത്ത സുഹൃത്ത്; രാഹുൽ മാങ്കൂട്ടത്തിൽ

രാവിലെ ഏ കെ ആന്റണിയെ സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍

Published

on

തിരുവനന്തപുരം: പി സരിന്‍ നടത്തിയ വിമര്‍ശനത്തില്‍ മറുപടി പറയാന്‍ താനാളല്ലെന്ന് പാലക്കാട്ടെ യുഡിഎഫ്‌
സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. സരിന്‍ നല്ല സുഹൃത്താണ്. ഇന്നലെയും ഇന്നും നാളെയും നല്ല സുഹൃത്താണ്. നല്ല പ്രത്യയശാസ്ത്ര വ്യക്തതയുള്ള ആളാണ്. അദ്ദേഹത്തിന് സര്‍ട്ടിഫിക്കറ്റ് നല്‍കാനൊന്നും താന്‍ ആളല്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

രാവിലെ ഏ കെ ആന്റണിയെ സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍. ഇന്ത്യയിലെ തന്നെ ഏറ്റവും തലമുതിര്‍ന്ന നേതാവായ ഏ കെ ആന്റണി ഭൂരിപക്ഷം വര്‍ധിച്ച് വിജയിക്കും എന്നു പറയുന്നതിന് അപ്പുറം ഒരു തുടക്കക്കാരന്‍ എന്ന നിലയില്‍ എന്തെങ്കിലും അര്‍ഹിക്കുന്നുണ്ട് എന്നു വിചാരിക്കുന്നില്ല. അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ നടപ്പിലാക്കാന്‍ ഇനിയുള്ള ദിവസങ്ങളില്‍ വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ വ്യക്തമാക്കി.

കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം വിജയസാധ്യതയുള്ള സീറ്റില്‍ ധാരാളം പേര്‍ സ്ഥാനാര്‍ത്ഥികളാകാന്‍ മോഹിച്ചെത്തുമെന്ന് എ കെ ആന്റണി പറഞ്ഞു. യോഗ്യതയുള്ളവരും ആഗ്രഹമുള്ളവരും നിരവധിയുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഒരു തീരുമാനമെടുത്താന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെല്ലാം ആ തീരുമാനത്തിനൊപ്പം ഉറച്ചു നില്‍ക്കും. ഇപ്പോള്‍ ആരെങ്കിലും പരിഭവം പറഞ്ഞാലും, തെരഞ്ഞെടുപ്പിന്റെ അന്തിമഘട്ടത്തില്‍ എല്ലാവരും രാഹുലിന് വേണ്ടി രംഗത്തിറങ്ങുമെന്ന് ആന്റണി പറഞ്ഞു.

അതൃപ്തികള്‍ താല്‍ക്കാലികം മാത്രമാണ്. ഈ വോട്ടെടുപ്പ് കഴിയുമ്പോള്‍ പാലക്കാട് ബിജെപിയുടെ വോട്ട് കുത്തനെ കുറയും. പ്രിയങ്കാഗാന്ധി സ്ഥാനാര്‍ത്ഥിയായത് വയനാട്ടിനെ പിടിച്ചുയര്‍ത്താന്‍ വളരെ സാധിക്കും. വയനാട്ടില്‍ പ്രിയങ്കയ്ക്ക് അനുകൂലമായ തരംഗമുണ്ടാകും. ഇത്തവണ ചേലക്കരയും പാലക്കാടും അടക്കം കേരളത്തില്‍ ഹാട്രിക് വിജയം ഉണ്ടാകും. ചേലക്കര യുഡിഎഫിന്റെ ഉരുക്കുകോട്ടയായി മാറാന്‍ പോകുകയാണെന്നും എ കെ ആന്റണി പറഞ്ഞു.

Continue Reading

kerala

പാലക്കാട്ട് ബിജെപി വോട്ട് കുത്തനെ കുറയും, വന്‍ ഭൂരിപക്ഷത്തില്‍ രാഹുലിന് വലിയ വിജയമുണ്ടാകും: എ.കെ.ആന്റണി

വയനാട്ടിൽ പ്രിയങ്ക തരംഗമുണ്ടാകുമെന്നും ചേലക്കര രമ്യ ഹരിദാസ് തിരിച്ചുപിടിക്കുമെന്നും അദ്ദേഹം പറഞ്ഞു

Published

on

തിരുവനന്തപുരം: പാലക്കാട് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആൻറണി.  ഈ തിരഞ്ഞെടുപ്പിൽ പാലക്കാട് ബിജെപിയുടെ വോട്ട് കുത്തനെ കുറയുമെന്നും ആന്റണി അഭിപ്രായപ്പെട്ടു.

സ്ഥാനാർഥി ആകാൻ ആഗ്രഹിക്കുന്നവർ ഒരുപാട് പേരുണ്ടാകും. ഹൈക്കമാൻഡ് ഒരു തീരുമാനമെടുത്താൽ കോൺഗ്രസ് അനുഭാവികൾ ആ തീരുമാനത്തോട് ഉറച്ചുനിൽക്കും. ഹൈക്കമാൻഡ് തീരുമാനിച്ചാൽ ഒറ്റക്കെട്ടായി വോട്ടുപിടിക്കാൻ ഇറങ്ങും. ആരെങ്കിലും തുടക്കത്തിൽ പരിഭവം പറഞ്ഞാലും അതുമാറും.

വയനാട്ടിൽ പ്രിയങ്ക തരംഗമുണ്ടാകുമെന്നും ചേലക്കര രമ്യ ഹരിദാസ് തിരിച്ചുപിടിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട്ടെ കോൺഗ്രസ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Continue Reading

kerala

ഭരണകൂട അഹന്തയുടെ രക്തസാക്ഷി

പെട്രോള്‍ പമ്പിന് എന്‍.ഒ.സി നല്‍കുന്നത് മനപൂര്‍വം വൈകിപ്പിച്ചുവെന്നും അവസാനം എങ്ങനെയാണ് ഇത് നല്‍കിയതെന്ന് തനിക്കറിയാമെന്നും ഇതുമായി ബന്ധപ്പെട്ട കൂടുതല്‍കാര്യങ്ങള്‍ രണ്ടുദിവസത്തിനകം വെളിപ്പെടുത്തുമെന്നുമായിരുന്നു പി.പി ദിവ്യയുടെ ഭീഷണി.

Published

on

ഭരണകൂട അഹന്തയുടെ രക്തസാക്ഷിയാണ് ഇന്നലെ ജീവനൊടുക്കിയ കണ്ണൂര്‍ ജില്ലാ എ.ഡി.എം നവീന്‍ബാബു. ജന്മനാട്ടില്‍ തന്നെ സര്‍വീസ് അവസാനിപ്പിക്കണമെന്ന ആഗ്രഹത്തോടെ ഏറെ നാളുകളുടെ കാത്തിരിപ്പിന് ശേഷം ലഭിച്ച സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് സഹപ്രവര്‍ത്തകര്‍ നല്‍കിയ യാത്രയയപ്പിനിടെ ക്ഷണിക്കാതെ കയറിവന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ പരസ്യമായി അധിക്ഷേപിച്ചതില്‍ മനംനൊന്താണ് നവീന്‍ബാബു ജീവന്‍ അവസാനിപ്പിച്ചത്. പെട്രോള്‍ പമ്പിന് എന്‍.ഒ.സി നല്‍കുന്നത് മനപൂര്‍വം വൈകിപ്പിച്ചുവെന്നും അവസാനം എങ്ങനെയാണ് ഇത് നല്‍കിയതെന്ന് തനിക്കറിയാമെന്നും ഇതുമായി ബന്ധപ്പെട്ട കൂടുതല്‍കാര്യങ്ങള്‍ രണ്ടുദിവസത്തിനകം വെളിപ്പെടുത്തുമെന്നുമായിരുന്നു പി.പി ദിവ്യയുടെ ഭീഷണി.

ഈ ഉദ്യോഗസ്ഥന് ഉപഹാരസമര്‍പ്പണം നടത്തുന്ന സാഹചര്യത്തില്‍ താന്‍ ഇവിടെ ഉണ്ടാകാന്‍ പാടില്ലെന്നുകൂടി കുട്ടിച്ചേര്‍ത്ത്, സഹപ്രവര്‍ത്തകരുടെ മുന്നില്‍ വെച്ച് അവഹേളിക്കാവുന്നതിന്റെ അങ്ങേയറ്റവും പൂര്‍ത്തീകരിച്ച് അഹങ്കാരത്തിന്റെ മൂര്‍ത്തീഭാവമായി പെരുമാറിയ ശേഷമായിരുന്നു ഇവരുടെ ഇറങ്ങിപ്പോക്ക്. സ്വന്തം സഹപ്രവര്‍ത്തകരുടെ മുന്നില്‍വെച്ച് അപ്രതീക്ഷിതമായി അവഹേളിക്കപ്പെട്ടതിനെ തുടര്‍ന്ന് മാനസികമായി തകര്‍ന്നുപോയ നവീന്‍ അതീവമനപ്രയാസത്തോടെയാണ് കലക്ടറേറ്റില്‍ നിന്ന്
മടങ്ങിപ്പോയത്.

നവീന്‍ ബാബുവിന്റെ മരണം രണ്ടാം പിണറായി സര്‍ക്കാറിന്റെ കാലത്ത് കേരളത്തില്‍ നിലനില്‍ക്കുന്ന അധികാര വര്‍ഗ അഹന്തതയിലേക്കും ഭരണകുട മാഫിയാ ബന്ധങ്ങ ളിലേക്കുമുള്ള നേരിട്ടുള്ള വിരല്‍ചൂണ്ടലായി മാറിയിരിക്കു കയാണ്. എ.ഡി.എം പോലുള്ള ജില്ലാ ഭരണകുടത്തിന്റെ ഉ ന്നതപദവിയിലിരിക്കുന്ന വ്യക്തിയോട് ഉത്തരവാദപ്പെട്ട ജനപ്രതിനിധിക്ക് ഇത്രയും നികൃഷ്ടമായ രീതിയില്‍ പെരുമാറാന്‍ എങ്ങനെ കഴിയുന്നുവെന്നും അതിനുള്ള ധൈര്യം എവിടെനിന്നു ലഭിക്കുന്നുവെന്നുമുള്ളത് പരിശോധനക്ക് വിധേയമാക്കപ്പെടുമ്പോള്‍ അതിന്റെയെല്ലാം ചുരുളുകള്‍ നിഷ്പ്രയാസം അഴിഞ്ഞുവരും.

ജില്ലാകലക്ടര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങിലേക്ക് ക്ഷണിക്കപ്പെടാതെ കയറിവരികയും വായില്‍ തോന്നിയതൊക്കെ വിളിച്ചുപറഞ്ഞ് ഇറങ്ങിപ്പോവുകയും ചെയ്യുമ്പോള്‍ ഈ ഭരണാധികാരികളൊക്കെ വെച്ചുപുലര്‍ത്തുന്ന മാനസികാവസ്ഥയുടെ ജീര്‍ണ തയാണ് പ്രതിഫലിക്കപ്പെടുന്നത്. ഓരോ ഫയലുകളും ഓരോ ജീവിതങ്ങളാണെന്ന മുഖ്യമന്ത്രിയുടെ വാക്കുകളെ ഉദ്ദരിക്കുന്ന അവര്‍ ആര്‍ക്കുവേണ്ടി ഏതുഫയലിന്റെ കാര്യത്തിലാണ് ഇത്ര ആത്മാര്‍ത്ഥതയോടെ ഇടപെട്ടത് എന്നതും പ്രസക്തമാണ്. പെട്രോള്‍ പമ്പിന്റെ എന്‍.ഒ.സിക്കുവേണ്ടി ഇത്രമേല്‍ ആവേശത്തോടെ ഇടപെടുകയും അവര്‍ വിചാരിച്ച അതേവേഗതയില്‍ കാര്യങ്ങള്‍ നടപ്പാകാത്തതിന്റെ പേരില്‍ ഒരു ഉദ്യോഗസ്ഥന്റെ യാത്രയയപ്പ് ചടങ്ങ് അലങ്കോലപ്പെടുത്തുകയും ചെയ്യുമ്പോള്‍ അതിനുപിന്നിലെ ചേദോ വികാരവും തീര്‍ത്തും സംശയാസ്പദമാണ്. ഇക്കാര്യത്തില്‍ പെട്രോള്‍ പമ്പ് ഉടമ മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയുടെ കോപ്പി ഞൊടിയിടയില്‍ തന്നെ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുക കൂടി ചെയ്യുമ്പോള്‍ കാര്യങ്ങള്‍ക്ക് കൂടുതല്‍ വ്യക്തതവരികയാണ്.

കാസര്‍കോട് ജില്ലയുടെ ചുമതലയുണ്ടായിരുന്ന നവീന്‍ ബാബു കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്താണ് കണ്ണൂരിലേക്കെത്തിയത്. തിരഞ്ഞെടുപ്പ് കാലത്ത് ഉദ്യോഗസ്ഥ തലപ്പത്തെ സ്വാഭാവിക സ്ഥലംമാറ്റമായിരുന്നു ഇതെങ്കിലും പാര്‍ട്ടി താല്‍പര്യപ്രകാരം അദ്ദേഹം അവിടെ തന്നെ തുടരുകയായിരുന്നു. പാര്‍ട്ടി അനുഭാവിയായിരുന്ന അദ്ദേഹം സി.പി.എം അനുകൂല സംഘടനയുടെ ഭാരവാഹിയും നേതാക്കള്‍ക്കെല്ലാം സുസമ്മതനുമായിരുന്നു. അതുകൊണ്ടാണ് മുഖ്യമന്ത്രിയുടെ സ്വന്തം ജില്ലയില്‍ തങ്ങളു ടെ സ്വന്തക്കാരനെന്ന നിലയില്‍ നവീന്‍ബാബുവിനെ പാര്‍ ട്ടി പ്രതിഷ്ഠിച്ചിരുന്നത്.

ഭരിക്കുന്ന പാര്‍ട്ടിയുടെ പ്രിയങ്കര നായ ഉദ്യോഗസ്ഥനായിട്ടുപോലും ഇത്രമേല്‍ ക്രൂശിക്കപ്പെടുകയും ജീവിതം അവസാനിപ്പിക്കുകയും ചെയ്യേണ്ടിവന്നു വെങ്കില്‍ അധികാരവര്‍ഗത്തിന്റെ അഹന്ത എത്രമാത്രം ശക്തിയിലാണ് ഉദ്യോഗസ്ഥ സംവിധാനത്തെ വരിഞ്ഞുമുറുക്കിയിരിക്കുന്നത് എന്നതിന് മറ്റൊരു തെളിവ് ആവശ്യമി ല്ല. റവന്യൂ വകുപ്പിന്റെ ചുമതലയുള്ള മന്ത്രിപോലും മിടുക്കനും കഴിവുറ്റവനുമെന്ന് സാക്ഷ്യപ്പെടുത്തുന്ന ഒരു ഉദ്യോഗസ്ഥന് ഈ ദുര്‍ഗതിയുണ്ടാവുമ്പോള്‍ ആരുടെ താല്‍പര്യങ്ങള്‍ക്ക് അനുസൃതമായാണ് ഭരണചക്രം കറങ്ങിക്കൊണ്ടിരിക്കുന്നത് എന്നതാണ് ജനങ്ങളില്‍നിന്നുയരുന്ന ചോദ്യം. ചടങ്ങില്‍ അധ്യക്ഷത വഹിച്ച ജില്ലയുടെ പരമാധികാരിയായ കലക്ടര്‍പോലും കൈകാലുകള്‍ ബന്ധിപ്പിക്കപ്പെട്ട അവസ്ഥയില്‍ തലതാഴ്ത്തി ഇരിക്കുന്നതാണ് കാണാന്‍ കഴിഞ്ഞത്. ഇത്ര ധാരുണമായ സംഭവുമു ണ്ടായിട്ടും ദിവ്യയെ തള്ളിപ്പറയാന്‍ സി.പി.എം ഇതുവരെ തയാറായിട്ടില്ലെന്നതും ഇവിടെ ചേര്‍ത്തുവായിക്കേണ്ടതാ ണ്. ചുരുക്കത്തില്‍ ഭരണ രംഗത്ത് കേരളം എത്തിപ്പെട്ടിരിക്കുന്ന അരാജകത്വമാണ് കണ്ണൂര്‍ ജില്ലാപഞ്ചായത്തിന്റെ പെരുമാറ്റവും എ.ഡി.എമ്മിന്റെ മരണവും നല്‍കുന്ന സൂചന.

Continue Reading

Trending