Connect with us

india

ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പിനെതിരെ കേരളം; നിയമസഭയില്‍ പ്രമേയം പാസാക്കി

ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് ശുപാര്‍ശയ്ക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയത്

Published

on

തിരുവനന്തപുരം∙ ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ സംവിധാനം നടപ്പാക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ നിയമസഭയില്‍ പ്രമേയം പാസാക്കി. നടപടി രാജ്യത്തിന്റെ വൈവിധ്യങ്ങളെ താറുമാറാക്കാനുള്ള കുല്‍സിത നീക്കമാണെന്ന് പ്രമേയം അവതരിപ്പിച്ച് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. സംസ്ഥാന സര്‍ക്കാരുകളെയും തദ്ദേശസ്ഥാപന പ്രതിനിധികളെയും തിരഞ്ഞെടുത്ത ജനങ്ങളോടുള്ള അവഹേളനമാണിത്. ജനാധിപത്യ സംവിധാനത്തില്‍ ജനങ്ങള്‍ക്കുള്ള പരമാധികാരത്തെ വെല്ലുവിളിക്കുന്ന നടപടിയാണിതെന്നും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.

ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് ശുപാര്‍ശയ്ക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയത്. ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് വിഷയം പഠിക്കാന്‍ മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയെ ചുമതലപ്പെടുത്തിയിരുന്നു. ലോക്‌സഭ, നിയമസഭ, തദ്ദേശ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടപ്പിലാക്കാന്‍ ലക്ഷ്യമിട്ടായിരുന്നു കേന്ദ്രസര്‍ക്കാര്‍ സമിതിക്ക് രൂപം നല്‍കിയത്. 2029 ല്‍ ഒറ്റ തിരഞ്ഞെടുപ്പ് നടത്താമെന്ന് രാം നാഥ് കോവിന്ദ് സമിതി ശുപാര്‍ശ ചെയ്തു. ഇതാണ് കേന്ദ്രമന്ത്രിസഭ അംഗീകരിച്ചത്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെ പതിനഞ്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു.

തദ്ദേശ സ്ഥാപനങ്ങളിലേക്കു തിരഞ്ഞെടുപ്പു നടത്താനുള്ള സംസ്ഥാന സര്‍ക്കാരുകളുടെ അധികാരത്തിന്‍ മേലുള്ള കടന്നുകയറ്റമാണിത്. തിരഞ്ഞെടുപ്പുകളെ കേവലം ചെലവായി മാത്രം കാണുന്നത് ജനാധിപത്യ വിരുദ്ധമാണ്. ഈ ജനാധിപത്യ വിരുദ്ധതയാണ് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പില്‍ നിഴലിച്ചു നില്‍ക്കുന്നതെന്നും പ്രമേയം കുറ്റപ്പെടുത്തുന്നു.

 

india

അദ്ദേഹം തിരഞ്ഞെടുപ്പ് കമ്മീഷണറല്ല, ‘മുസ്‌ലിം കമ്മീഷണര്‍’; മുന്‍ ഇലക്ഷന്‍ കമ്മീഷണര്‍ക്കെതിരെ വിദ്വേഷ പരാമര്‍ശവുമായി ബിജെപി എംപി

മുന്‍ ഇലക്ഷന്‍ കമ്മീഷണര്‍ എസ്.വൈ ഖുറൈഷിക്കെതിരെ വിദ്വേഷ പരാമര്‍ശവുമായി ബിജെപി എംപി നിഷികാന്ത് ദുബെ.

Published

on

മുന്‍ ഇലക്ഷന്‍ കമ്മീഷണര്‍ എസ്.വൈ ഖുറൈഷിക്കെതിരെ വിദ്വേഷ പരാമര്‍ശവുമായി ബിജെപി എംപി നിഷികാന്ത് ദുബെ. അദ്ദേഹം ഒരു തിരഞ്ഞെടുപ്പ് കമ്മീഷണറല്ല, മറിച്ച് ഒരു ‘മുസ്ലീം കമ്മീഷണര്‍’ ആണെന്ന് അദ്ദേഹം പറഞ്ഞു.

സുപ്രീം കോടതിയെയും ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയെയും വിമര്‍ശിച്ച് നടത്തിയ രൂക്ഷ പ്രസ്താവനകള്‍ക്ക് ഒരു ദിവസത്തിന് ശേഷമാണ് ദുബെ മുന്‍ സിഇസിക്കെതിരെ മതപരമായ പരാമര്‍ശം നടത്തിയത്.

‘വഖഫ് നിയമം നിസ്സംശയമായും മുസ്‌ലിംകളുടെ ഭൂമികള്‍ തട്ടിയെടുക്കാനുള്ള സര്‍ക്കാരിന്റെ ഒരു ദുഷ്ട പദ്ധതിയാണ്. സുപ്രീം കോടതി അത് തുറന്നുപറയുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഏപ്രില്‍ 17 ന് ഖുറൈഷി എക്സില്‍ കുറിച്ചിരുന്നു.

‘നിങ്ങള്‍ ഒരു തിരഞ്ഞെടുപ്പ് കമ്മീഷണറായിരുന്നില്ല, നിങ്ങള്‍ ഒരു മുസ്ലീം കമ്മീഷണറായിരുന്നു. നിങ്ങളുടെ ഭരണകാലത്ത് ജാര്‍ഖണ്ഡിലെ സന്താല്‍ പര്‍ഗാനയില്‍ ഏറ്റവും കൂടുതല്‍ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ വോട്ടര്‍മാരാക്കി.’ ഇതിനു പിന്നാലെ ദുബെ ആരോപിച്ചു.

‘പ്രവാചകന്‍ മുഹമ്മദ് നബിയുടെ ഇസ്‌ലാം ഇന്ത്യയില്‍ വന്നത് 712-ല്‍ ആയിരുന്നു. അതിനുമുമ്പ് ഈ ഭൂമി (വഖഫ്) ഹിന്ദുക്കളുടെയോ ഗോത്രക്കാരുടെയോ, ജൈനരുടെയോ, ആ വിശ്വാസവുമായി ബന്ധപ്പെട്ട ബുദ്ധമതക്കാരുടെയോ വകയായിരുന്നു.’ 1189-ല്‍ ഭക്തിയാര്‍ ഖില്‍ജി തന്റെ ഗ്രാമമായ വിക്രംശില കത്തിച്ചുകളഞ്ഞതായും വിക്രംശില സര്‍വകലാശാല ലോകത്തിന് അതിന്റെ ‘ആദ്യത്തെ വൈസ് ചാന്‍സലര്‍’ നല്‍കിയത് അതിഷ് ദിപങ്കറാണെന്നും ദുബെ ആരോപിച്ചു.

Continue Reading

india

ഗസ്സയെയും ഫലസ്തീനെയും സ്വതന്ത്രമാക്കുകയെന്നും ആവശ്യപ്പെട്ട് പോസ്റ്റർ ഒട്ടിച്ചു; ഏഴ് മുസ്‌ലിംകളെ അറസ്റ്റ് ചെയ്‌ത്‌ യു പി പൊലീസ്

Published

on

ഇസ്രായേൽ ഉൽപന്നങ്ങൾ ബഹിഷ്‌കരിച്ച് പകരം ഇന്ത്യൻ ഉൽപന്നങ്ങളെ പ്രോത്സാഹിപ്പിക്കുക, ​ഗസ്സയെയും ഫലസ്തീനെയും സ്വതന്ത്രമാക്കുക എന്നീ ആവശ്യങ്ങളുള്ള പോസ്റ്ററൊട്ടിച്ചതിനാണ് ഏഴ് മുസ്ലിം യുവാക്കൾക്കെതിരെ സംഭൽ പൊലീസ് കേസെടുത്തത്. സമ്പലിൽ ഗസ്സ വംശഹത്യക്കെതിരെ പോസ്റ്ററുകൾ കാണപ്പെട്ടതിനെ തുടർന്ന് സിസിടിവി മുഖേന നടത്തിയ അന്വേഷണത്തിലാണ് 7 പേരെ തിരിച്ചറിഞ്ഞതെന്ന് പോലീസ് പറഞ്ഞു.

ലോകത്താകമാനമായി ഇസ്രായേലി ഉൽപന്നങ്ങൾക്കെതിരെ നടക്കുന്ന ബഹിഷ്‌കരണങ്ങൾ അനുകരിച്ചാണ് യുവാക്കൾ പോസ്റ്ററൊട്ടിച്ചിട്ടുള്ളത്. യുവാക്കൾക്കെതിരെ ഏതെല്ലാം വകുപ്പുകളാണ് ചുമത്തിയിട്ടുള്ളതെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല.

Continue Reading

india

ജാര്‍ഖണ്ഡില്‍ തലക്ക് ഒരു കോടി രൂപ വിലയിട്ടിരുന്നയാള്‍ ഉള്‍പ്പടെ എട്ട് മാവോവാദികളെ വധിച്ചു

സിആര്‍പിഎഫും ബൊക്കാറോ ജില്ലാ പൊലീസും ചേര്‍ന്നാണ് മാവോവാദികളെ കൊലപ്പെടുത്തിയത്.

Published

on

ജാര്‍ഖണ്ഡിലെ ബൊക്കാറോ ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ തലക്ക് ഒരു കോടി രൂപ വിലയിട്ടിരുന്നയാള്‍ എട്ട് മാവോവാദികളെ വധിച്ചു. തലക്ക് ഒരു കോടി രൂപ വിലയിട്ടിരുന്ന മുതിര്‍ന്ന കമാന്‍ഡര്‍ പ്രയാഗ് മാഞ്ചി(വിവേക്) എന്ന മാവോവാദിയും കൊല്ലപ്പെട്ടതായി വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

സിആര്‍പിഎഫും ബൊക്കാറോ ജില്ലാ പൊലീസും ചേര്‍ന്നാണ് മാവോവാദികളെ കൊലപ്പെടുത്തിയത്. ലാല്‍പാനിയ പ്രദേശത്തെ ലുഗു കുന്നുകളില്‍ പുലര്‍ച്ചെ 5.30 ഓടെയാണ് വെടിവയ്പ്പ് ആരംഭിച്ചത്. പ്രദേശത്ത് ഇപ്പോഴും തെരച്ചില്‍ തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം.

2025 അവസാനത്തോടെ സംസ്ഥാനത്തെ പൂര്‍ണ്ണമായും മാവോയിസ്റ്റ് മുക്തമാക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. മാവോവാദികളില്‍നിന്ന് ആയുധങ്ങള്‍ കണ്ടെടുത്തതായി അധികൃതര്‍ അറിയിച്ചു. ജാര്‍ഖണ്ഡ് പൊലീസിന്റെ കണക്കുകള്‍ പ്രകാരം, ഈ വര്‍ഷം 244 മാവോയിസ്റ്റുകളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം ഈ ഓപ്പറേഷന് മുമ്പുള്ള ഏറ്റുമുട്ടലുകളില്‍ ഒമ്പത് പേര്‍ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്.

Continue Reading

Trending