Connect with us

kerala

പൂജവെയ്പ്: സംസ്ഥാനത്ത് നാളെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പൊതു അവധി

ഇന്ന് വൈകുന്നേരമാണ് പൂജവെയ്പ്

Published

on

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് നാളെ പൊതു അവധി പ്രഖ്യാപിച്ചു. പൂജവെപ്പിൻ്റെ ഭാഗമായാണ് പൊതു അവധി. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും അവധി ബാധകമായിരിക്കും.

ഇന്ന് വൈകുന്നേരമാണ് പൂജവെയ്പ്. 11,12 തീയതികളിൽ ദുർഗാഷ്ടമി, മഹാനവമി പൂജകൾക്ക് ശേഷം 13ന് രാവിലെ വിജയദശമി പൂജയ്ക്കും ശേഷമാണ് എടുക്കുന്നത്. ഈ സാഹചര്യത്തിൽ ഒക്ടോബർ 11ന് കൂടി അവധി നൽകണമെന്ന് ആവശ്യപ്പെട്ട് അധ്യാപക സംഘടനയായ നാഷണൽ ടീച്ചേഴ്സ് യൂണിയൻ വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നൽകിയിരുന്നു.

സാധാരണ ദുർഗാഷ്ടമി ദിവസം സന്ധ്യയ്ക്കാണ് പൂജ വയ്ക്കുന്നതെങ്കിലും ഇത്തവണ രണ്ട് ദിവസങ്ങളിലായി സൂര്യോദയത്തിന് തൃതീയ വരുന്നതിനാല്‍ അഷ്ടമി സന്ധ്യയ്ക്ക് 10ന് വൈകുന്നേരമായിരിക്കും പൂജവയ്പ് നടക്കുക.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

എ.ഡി.എമ്മിന്റെ മരണം; പി.പി. ദിവ്യക്കെതിരായ പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ നിയമപരമായ നടപടികള്‍ ആവശ്യപ്പെട്ട് സമര്‍പ്പിച്ച പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തത്.

Published

on

എ.ഡി.എം നവീന്‍ ബാബുവിനെ യാത്രയയപ്പ് സമ്മേളനത്തില്‍വെച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ പൊതുവേദിയില്‍ അപമാനിച്ചതിനു പിന്നാലെ നവീന്‍ ആത്മഹത്യ ചെയ്ത സാഹചര്യത്തില്‍ കേസെടുത്ത മനുഷ്യാവകാശ കമ്മീഷന്‍ ജില്ലാ ഭരണകൂടത്തിന് നോട്ടീസയച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ നിയമപരമായ നടപടികള്‍ ആവശ്യപ്പെട്ട് സമര്‍പ്പിച്ച പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തത്.

പരാതി പരിശോധിച്ച് ജില്ലാ കലക്ടറും ജില്ലാ പൊലീസ് മേധാവിയും രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. നവംബര്‍ 19 ന് കണ്ണൂര്‍ ഗവ.ഗസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിങ്ങില്‍ കേസ് പരിഗണിക്കും.

സഹരപ്രവര്‍ത്തകര്‍ നവീന്‍ ബാബുവിന് നല്‍കിയ യാത്രയയപ്പ് സമ്മേളനത്തില്‍ ക്ഷണിക്കപ്പെടാതെ എത്തിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ പി.പി. ദിവ്യ എ.ഡി.എമ്മിനെ അഴിമതിക്കാരനാക്കിയെന്നാണ് പരാതി. മനുഷ്യാവകാശ പ്രവര്‍ത്തകനായ അഡ്വ. വി ദേവദാസ് നല്‍കിയ പരാതിയിലാണ് നടപടി.

 

Continue Reading

kerala

സംസ്ഥാന സ്‌കൂള്‍ കലോത്സവം; തിരുവനന്തപുരത്ത് ജനുവരി നാല് മുതല്‍ എട്ട് വരെ

Published

on

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരി നാല് മുതല്‍ എട്ട് വരെ തിരുവനന്തപുരത്ത് നടക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. കായികമേള നവംബര്‍ നാല് മുതല്‍ 11 വരെ കൊച്ചിയില്‍ നടക്കും. നവംബര്‍ 15 മുതല്‍ 18 വരെ ശാസ്ത്രമേള ആലപ്പുഴയിലും നടക്കുമെന്ന് മന്ത്രി അറിയിച്ചു.

 

 

 

Continue Reading

kerala

എഡിഎമ്മിന്റെ മരണം: ”മരണത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം പി.പി ദിവ്യക്ക്”- കെ. സുധാകരന്‍

പി.പി ദിവ്യ എഡിഎമ്മിനെ അധിക്ഷേപിച്ചപ്പോള്‍ ഇടപെടാതിരുന്ന കലക്ടറും ഈ മരണത്തിന് ഉത്തരവാദിയാണെന്നും സുധാകരന്‍ പറഞ്ഞു.

Published

on

കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് കെ. സുധാകരന്‍. നവീന്റെ മരണത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം പി.പി ദിവ്യക്കാണെന്നും കെ. സുധാകരന്‍ പറഞ്ഞു. ദിവ്യ ചെയ്തത് ക്രിമിനല്‍ കുറ്റമാണെും അദ്ദേഹം പറഞ്ഞു. നവീന്‍ ബാബുവിന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നവീന്‍ ബാബു തനിക്ക് വളരെ അടുത്ത ബന്ധമുള്ള ആളായിരുന്നെന്നും ആവശ്യങ്ങള്‍ക്ക് വിളിച്ചാല്‍ അതിന്റെ വിശദാംശങ്ങള്‍ പറഞ്ഞുതരുമായിരുന്നെന്നും സുധാകരന്‍ പറഞ്ഞു. ആന്തൂരില്‍ സാജന്‍ മരിച്ചതുപോലെ തന്നെയാണ് നവീന്‍ ബാബുവും മരിക്കാന്‍ കാരണമായതെന്നും ക്ഷണിക്കാതെ യാത്രയയപ്പ് ചടങ്ങിലേക്ക് പോയ പി.പി ദിവ്യ എഡിഎമ്മിനെ അധിക്ഷേപിച്ചപ്പോള്‍ ഇടപെടാതിരുന്ന കലക്ടറും ഈ മരണത്തിന് ഉത്തരവാദിയാണെന്നും സുധാകരന്‍ പറഞ്ഞു.

 

Continue Reading

Trending