Connect with us

kerala

ഹിന്ദു പത്രത്തിലെ മുഖ്യമന്ത്രിയുടെ പരാമര്‍ശം ആയുധമാക്കി ഗവര്‍ണര്‍ വീണ്ടും രംഗത്ത്‌

മലപ്പുറത്തെ സ്വർണ്ണക്കടത്തും ഹവാല ഇടപാടുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പണം രാജ്യവിരുദ്ധ ഇടപെടലിന് ഉപയോഗിക്കുന്നു എന്ന് ദ് ഹിന്ദുവിലെ മുഖ്യമന്ത്രിയുടെ പ്രത്യേക അഭിമുഖത്തിൽ വന്നത് ഗവർണർ ആയുധമാക്കുകയായിരുന്നു.

Published

on

ഗവർണർ -സർക്കാർ പോര് വീണ്ടും രൂക്ഷമാകുന്നു. രാജ്യവിരുദ്ധ പ്രവർത്തനം സംസ്ഥാനത്ത് നടക്കുന്നുണ്ടെന്ന ഹിന്ദു പത്രത്തിലെ മുഖ്യമന്ത്രിയുടെ പരാമർശം ആയുധമാക്കിയാണ് ഗവർണർ രംഗത്ത് വന്നിട്ടുള്ളത്. താൻ അത്തരമൊരു പരാമർശം നടത്തിയിട്ടില്ലെന്ന് ഹിന്ദു പത്രം തന്നെ പറഞ്ഞിട്ടും ഗവർണർ ഈ വിഷയം ഉയർത്തുന്നതിനുള്ള നീരസം പ്രകടിപ്പിച്ച മുഖ്യമന്ത്രി ഇന്നലെ രാജ് ഭവന് കത്തയക്കുകയും ചെയ്തു.

ഗവർണർ-സർക്കാർ പോരിൻ്റെ ചരിത്രമെടുത്താൽ അതിന് കാലങ്ങളുടെ പഴക്കമുണ്ട്. സാധാരണഗതിയിൽ 5 വർഷമാണ് ഗവർണറുടെ കാലാവധി. എന്നാൽ ഭരണഘടനയിൽ നിശ്ചിത കാലയളവ് ഗവർണർക്ക് പറഞ്ഞിട്ടില്ല. പുതിയ ഗവർണർ ചുമതല ഏൽക്കുന്നതുവരെ പഴയ ഗവർണർക്ക് തുടരാം എന്നതാണ് ഭരണഘടന വ്യക്തമാക്കുന്നത്. രാജ്യത്തെ ഏക ഇടതുപക്ഷ സർക്കാരിനെ നിരന്തരമായി പ്രതിസന്ധിയിലാക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്, കേന്ദ്രസർക്കാർ കാലാവധി നീട്ടി നൽകി. ഇതിനിടയിലാണ് ഗവർണർക്ക് അടിക്കാനുള്ള വടി മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ നൽകിയത്.

മലപ്പുറത്തെ സ്വർണ്ണക്കടത്തും ഹവാല ഇടപാടുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പണം രാജ്യവിരുദ്ധ ഇടപെടലിന് ഉപയോഗിക്കുന്നു എന്ന് ദ് ഹിന്ദുവിലെ മുഖ്യമന്ത്രിയുടെ പ്രത്യേക അഭിമുഖത്തിൽ വന്നത് ഗവർണർ ആയുധമാക്കുകയായിരുന്നു.

താൻ പറയാത്ത കാര്യങ്ങളാണ് അഭിമുഖത്തിൽ ഉൾപ്പെടുത്തിയത് എന്ന് പറഞ്ഞ് മുഖ്യമന്ത്രി തടിയൂരാൻ ശ്രമിച്ചു. അപ്പോഴും പറയാത്ത കാര്യങ്ങൾ ഉൾപ്പെടുത്തിയ പത്രത്തിനെതിരെയും, ഉൾപ്പെടുത്താൻ നിർദ്ദേശം നൽകിയ പി ആർ ഏജൻസിക്കെതിരേയും കേസെടുക്കാൻ സർക്കാർ തയ്യാറായില്ല.ഇതോടെ ഗവർണർ തനിക്ക് കിട്ടിയ പിടിവള്ളി മുറുക്കിപ്പിടിച്ചു. തന്നെ ഇരുട്ടിൽ നിർത്തുകയാണെന്നും രാജ്യവിരുദ്ധ പ്രവർത്തനം സംസ്ഥാനത്ത് നടക്കുന്നുണ്ടെങ്കിൽ തന്നെ എന്തുകൊണ്ട് അറിയിച്ചില്ല എന്നുമുള്ള ചോദ്യശരമാണ് ഗവർണർ ഉയർത്തിയത്.

താൻ പറയാത്ത കാര്യങ്ങളാണ് പ്രസിദ്ധീകരിച്ചതെന്ന് ഹിന്ദു ദിനപത്രം പരസ്യമായി പറഞ്ഞിട്ടും ഗവർണർ അത് ആയുധമാക്കുന്നതിലുള്ള നീരസമാണ് മുഖ്യമന്ത്രി പ്രകടിപ്പിക്കുന്നത്. കണക്കുകളുടെ അടിസ്ഥാനത്തിലാണ് സ്വർണം പിടിച്ചെടുത്തത് പറഞ്ഞത്. എയർപോർട്ട് വഴിയുള്ള സ്വർണക്കടത്ത് തടയേണ്ടത് കേന്ദ്രസർക്കാരിന് കീഴിലുള്ള കസ്റ്റംസ് ആണ്, അവരത് ചെയ്യുന്നില്ല. വസ്തുതകൾ വളച്ചൊടിക്കുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി ഇന്നലെ നൽകിയ കത്തിൽ ഉണ്ട്.

അധികാര സ്ഥാനത്തു തുടരാനാണ് ഗവർണർ രാഷ്ട്രീയ നീക്കം നടത്തുന്നത് എന്ന് വിലയിരുത്തുന്ന സിപിഎം, ഒരു വിട്ടുവീഴ്ചക്കും തയ്യാറാകാതെ അദ്ദേഹത്തെ നേരിടാനാണ് തീരുമാനിച്ചിട്ടുള്ളത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

എല്ലാ റേഷന്‍കാര്‍ഡ് ഉടമകള്‍ക്കും ഈ മാസം മുതല്‍ മണ്ണെണ്ണ വിതരണം ചെയ്യും

Published

on

സംസ്ഥാനത്തെ എല്ലാ വിഭാഗം റേഷന്‍കാര്‍ഡ് ഉടമകള്‍ക്കും പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ പെര്‍മിറ്റുള്ള മത്സ്യബന്ധനയാനങ്ങള്‍ക്കും ഈ മാസം മുതല്‍ മണ്ണെണ്ണ വിതരണം ചെയ്യും. കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച വിഹിതത്തില്‍ നിന്നാണ് മണ്ണെണ്ണ വിതരണം ചെയ്യുന്നത്.

5676 കിലോ ലിറ്റര്‍ മണ്ണെണ്ണയാണ് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചത്. ഇതില്‍ 5088 കിലോ ലിറ്റര്‍ മണ്ണെണ്ണ റേഷന്‍ കടകള്‍ വഴിയും ബാക്കിയുള്ള വിഹിതം ജൂണ്‍ മാസത്തില്‍ മത്സ്യബന്ധന ബോട്ടുകള്‍ക്കും നല്‍കും. മഞ്ഞ കാര്‍ഡ് ഉടമകള്‍ക്ക് ഒരു ലിറ്ററും പിങ്ക്, നീല, വെള്ള എന്നീ കാര്‍ഡുകള്‍ക്ക് അര ലിറ്റര്‍ വീതവുമാണ് മണ്ണെണ്ണ ലഭിക്കുക. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള വിഹിതമാണ് ഈ മാസം ലഭിക്കുക.

വൈദ്യുതീകരിക്കാത്ത വീടുകള്‍ക്ക് ആറ് ലിറ്റര്‍ മണ്ണെണ്ണ ലഭിക്കും. സംസ്ഥാനത്ത് മഞ്ഞ, നീല കാര്‍ഡ് ഉടമകള്‍ക്ക് ഒരു വര്‍ഷമായും മറ്റ് കാര്‍ഡ് ഉടമകള്‍ക്ക് രണ്ടു വര്‍ഷത്തിലേറെയായും മണ്ണെണ്ണ വിതരണം ചെയ്തിരുന്നില്ല. നിലവില്‍ മഞ്ഞ, പിങ്ക് കാര്‍ഡുകാര്‍ക്ക് മാത്രമാണ് മണ്ണെണ്ണ നല്‍കുന്നത്.

Continue Reading

kerala

മാനന്തവാടിയില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥികള്‍ ഒഴുക്കില്‍പ്പെട്ടു മരിച്ചു

വാളാട് പുലിക്കാട്ട് കടവ് പുഴയിലാണ് സംഭവം.

Published

on

വയനാട്: വയനാട് മാനന്തവാടിയില്‍ വാളാട് പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥികള്‍ ഒഴുക്കില്‍പ്പെട്ടു മരിച്ചു. വാളാട് പുലിക്കാട്ട് കടവ് പുഴയിലാണ് സംഭവം. വാഴപ്ലാംകുടി അജിന്‍ (15), കളപ്പുരക്കല്‍ ക്രിസ്റ്റി (15) എന്നിവരാണ് മരിച്ചത്. വൈകിട്ട് നാലരയോടെയാണ് അപകടം.

കുളിക്കാന്‍ ഇറങ്ങിയ സമയത്ത് അബദ്ധത്തില്‍ ഒഴുക്കില്‍ പെടുകയായിരുന്നു. ഇരുവരെയും മാനന്തവാടിയിലെ വയനാട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Continue Reading

kerala

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അപകടത്തില്‍ വീഴ്ച സമ്മതിച്ച് ആരോഗ്യമന്ത്രി

ആറാം നിലയില്‍ മെഷീനുകള്‍ കണക്ട് ചെയ്യുമ്പോള്‍ പ്രശ്‌നങ്ങളുണ്ടോ എന്ന് പരിശോധിക്കുമ്പോഴാണ് അപകടമുണ്ടായതെന്നും മന്ത്രി വിശദീകരിച്ചു.

Published

on

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പുക ഉയര്‍ന്നുണ്ടായ അപകടത്തില്‍ വീഴ്ച സമ്മതിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പുതിയ ബ്ലോക്കിലെ മൂന്നു നിലകളിലും രോഗികളെ പ്രവേശിപ്പിച്ചെന്നും അത് പാടില്ലായിരുന്നെന്നും മന്ത്രി പറഞ്ഞു. ആറാം നിലയില്‍ മെഷീനുകള്‍ കണക്ട് ചെയ്യുമ്പോള്‍ പ്രശ്‌നങ്ങളുണ്ടോ എന്ന് പരിശോധിക്കുമ്പോഴാണ് അപകടമുണ്ടായതെന്നും മന്ത്രി വിശദീകരിച്ചു.

അതേസമയം മെഡിക്കല്‍ കോളജിലെ ആശങ്ക പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും കത്തയച്ചെന്ന് എം.കെ രാഘവന്‍ എംപി അറിയിച്ചു. രണ്ടാമതും പുക ഉയര്‍ന്നത് ഗുരുതരവിഷയമാെന്നും അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗത്തിലാണ് പുക ഉയര്‍ന്നത്. അറ്റകുറ്റപ്പണി നടക്കുന്നതിനിടയിലെ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് പുക ഉയരാന്‍ കാരണം. ഈ സമയത്ത് രോഗികള്‍ ആരുമില്ലെന്ന മെഡിക്കല്‍ കോളജ് സൂപ്രണ്ടിന്റെ വാദം തള്ളി രോഗികള്‍ രംഗത്തെത്തിയിരുന്നു.

Continue Reading

Trending