Connect with us

business

സംസ്ഥാനത്ത് റബര്‍ വിലയിൽ വൻ ഇടിവ്

നേരത്തെ വില ഉയർന്നതോടെ വീണ്ടും ടാപ്പിങ് തുടങ്ങിയ ചെറുകിട കർഷകർ അടക്കം വിലയിയിടിവ് മൂലം നട്ടം തിരിയുകയാണ്.

Published

on

സംസ്ഥാനത്ത് റബര്‍വില വിലയിൽ വൻ ഇടിവ്. 250 രൂപയ്ക്ക് മുകളിലേക്ക് ഉയർന്ന വില താഴേക്ക് പതിച്ച് ഇപ്പോൾ 212 രൂപയിലെത്തി. അന്തർദേശീയ വിപണിയിൽ റബർ വില കുതിച്ചുയരുമ്പോഴും, ആഭ്യന്തര വിപണിയിൽ വിലയിടിവിന് കാരണം ടയർ കമ്പനികളുടെ ഇടപെടലാണെന്ന് കർഷക സംഘടനകൾ ആരോപിക്കുന്നു.

റബർ കർഷകരുടെ പ്രതീക്ഷകൾക്ക് തിരിച്ചടിയായാണ് നിലവിലെ പ്രതിസന്ധി. നേരത്തെ വില ഉയർന്നതോടെ വീണ്ടും ടാപ്പിങ് തുടങ്ങിയ ചെറുകിട കർഷകർ അടക്കം വിലയിയിടിവ് മൂലം നട്ടം തിരിയുകയാണ്. കച്ചവടക്കാരും റബര്‍ ശേഖരിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തി.

റബര്‍ ബോര്‍ഡ് പ്രഖ്യാപിച്ച വില 224 രൂപയാണെങ്കിലും പലയിടത്തും ഇതിലും കുറഞ്ഞ നിരക്കിലാണ് വ്യാപാരികള്‍ ചരക്കെടുക്കുന്നത്. ടയർ കമ്പനികൾ വൻ തോതിൽ റബർ ഇറക്കുമതി ചെയ്തതും പ്രതിസന്ധിയുടെ ആഴം കൂട്ടി.സംസ്ഥാനത്തെ റബര്‍വില ഇനിയും ഇടിയുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. പ്രശ്ന പരിഹാരത്തിനായി കേന്ദ്ര – സംസ്ഥാന സർക്കാരുകൾ ഇടപെടണമെന്നാണ് ചെറുകിട കർഷകരും വ്യാപാരികളും ആവശ്യപ്പെടുന്നത്.

business

ആശ്വാസം; സ്വര്‍ണ വില താഴോട്ട്‌

പവന് വില 56,800ല്‍ നിന്ന് 56,240 ആയി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് വന്‍ ഇടിവ്. പവന് വില 56,800ല്‍ നിന്ന് 56,240 ആയി. 560 രൂപയാണ് പവന് കുറഞ്ഞത്. 70 രൂപ കുറഞ്ഞ് 7,030 ആണ് ഇന്നത്തെ ഗ്രാമിന്റെ വില. പത്തു ദിവസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ വിലയാണിത്.

Continue Reading

business

ഇന്നും കുതിച്ചുയർന്ന് സ്വർണവില; റെക്കോർഡ് പൊളിച്ചു, വർധിച്ചത് 480 രൂപ

ഗ്രാമിന് 60 രൂപയാണ് വർധിച്ച് 7060 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വർണവില റെക്കോർഡുകൾ ഭേദിച്ച് മുന്നേറുന്നു. കഴിഞ്ഞ ദിവസം 56,000 തൊട്ട സ്വർണവില ഇന്ന് വീണ്ടും ഉയർന്നു. 480 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന്റെ വില 56,480 രൂപയായി. ഗ്രാമിന് 60 രൂപയാണ് വർധിച്ച് 7060 രൂപയായി. ഈ മാസത്തിന്റെ തുടക്കത്തിൽ 53,360 രൂപയായിരുന്നു സ്വർണവില.

തുടർച്ചയായ മൂന്നാം ദിവസവും റെക്കോഡിട്ട് സ്വർണക്കുതിപ്പ് തുടരുകയാണ്. അമേരിക്ക പലിശ നിരക്ക് കുറച്ചപ്പോൾ കുതിപ്പ് തുടങ്ങിയ സ്വർണം നോൺ സ്റ്റോപ്പ് കുതിപ്പിലാണ്. പശ്ചിമേഷ്യൻ സംഘർഷങ്ങൾ കൂടിയായപ്പോൾ സ്വർണവില പിടിച്ചാൽ കിട്ടാത്ത നിലയിലായി. ഈ മാസം ഇതുവരെ ഒരു പവന് കൂടിയത് 2,920 രൂപയാണ്.

കഴിഞ്ഞ വർഷം ഇതേ ദിവസം ഒരു പവൻ വാങ്ങിയ ആൾ ഇന്ന് വിറ്റാൽ ലാഭം 12,520 രൂപ . സ്വർണത്തിൽ നിക്ഷേപം നടത്തിയവർക്ക് കാലം നല്ലതാണെങ്കിലും ആഭരണം വാങ്ങുന്നവർ വലിയ വില കൊടുക്കേണ്ടി വരുന്നു. പത്ത് ശതമാനം പണിക്കൂലിയുള്ള ഒരു പവൻ ആഭരണം വാങ്ങാൻ മുടക്കേണ്ടത് 64,000 രൂപയിലേറെയാണ്.

Continue Reading

business

സ്വര്‍ണവില മുകളിലേക്ക്

പവന് 80 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

Published

on

ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് വീണ്ടും കുതിച്ചുയര്‍ന്ന് സ്വര്‍ണവില. പവന് 80 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 52520 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 10 രൂപയുടെ വര്‍ധനവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഗ്രാമിന് 6565 എന്ന നിരക്കിലാണ് ഇന്നത്തെ സ്വര്‍ണ വ്യാപാരം പുരോഗമിക്കുന്നത്.

ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 52,440 രൂപയായിരുന്നു വില. ഗ്രാമിന് 6555 രൂപയുമായി വില ചാഞ്ചാടാതെ നില്‍ക്കുകയായിരുന്നു. അഞ്ചുദിവസത്തിനിടെ 1700 രൂപ വര്‍ധിച്ച് 52,500 കടന്ന് മുന്നേറിയ സ്വര്‍ണവില ഇടിഞ്ഞാണ് ഈ നിലവാരത്തിലെത്തിയത്. ‘

കഴിഞ്ഞ മാസം 17ന് സ്വര്‍ണവില 55,000 രൂപയായി ഉയര്‍ന്ന് ആ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിരുന്നു. എന്നാല്‍ കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വര്‍ണവിലയില്‍ വലിയ ഇടിവ് ഉണ്ടായി. 4500 രൂപയോളം താഴ്ന്ന ശേഷം സ്വര്‍ണവിലയില്‍ പിന്നീട് ചാഞ്ചാട്ടമാണ് കാണാനായത്.

Continue Reading

Trending