Connect with us

india

‘വിനേഷ് ഫോഗട്ട് എവിടെപ്പോയാലും നാശമുണ്ടാകും’; അധിക്ഷേപിച്ച് ബ്രിജ് ഭൂഷണ്‍ സിങ്

ലൈംഗികാതിക്രമ കേസില്‍ ബ്രിജ് ഭൂഷണിന്റെ രാജി ആവശ്യപ്പെട്ട് ഗുസ്തി താരങ്ങള്‍ നടത്തിയ സമരത്തിലെ നായികയാണ് വിനേഷ് ഫോഗട്ട്.

Published

on

ഹരിയാനയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി വിജയിച്ച ഗുസ്തി താരം വിനേഷ് ഫോഗട്ടിനെ അധിക്ഷേപിച്ച് ബി ജെ പി നേതാവും ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷനുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്. വിനേഷ് ഫോഗട്ട് എവിടെ പോയാലും നാശമുണ്ടാകുമെന്ന് ബ്രിജ് ഭൂഷണ്‍ പറഞ്ഞു. ഭാവിയിലും അത് സംഭവിക്കുമെന്നും ഗുസ്തി താരങ്ങള്‍ ഹരിയാനയ്ക്ക് നായകന്മാരല്ലെന്നും മറിച്ച് വില്ലന്മാരാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ പേര് ഉപയോഗപ്പെടുത്തിയാണ് വിനേഷ് ഫോഗട്ട് വിജയിച്ചതെന്നും ബ്രിജ് ഭൂഷണ്‍ അധിക്ഷേപിച്ചു.

ലൈംഗികാതിക്രമ കേസില്‍ ബ്രിജ് ഭൂഷണിന്റെ രാജി ആവശ്യപ്പെട്ട് ഗുസ്തി താരങ്ങള്‍ നടത്തിയ സമരത്തിലെ നായികയാണ് വിനേഷ് ഫോഗട്ട്. ബ്രിജ് ഭൂഷണിനെതിരെ നടത്തിയ ആ സമരം വിനേഷിന്റെ ജനപ്രീതി ഉയര്‍ന്നിരുന്നു. പാരിസ് ഒളിമ്പിക്സില്‍ ഭാരത്തിന്റെ കാരണം കാണിച്ച് വിനേഷ് ഫോഗിനെ മടക്കിയയച്ചപ്പോള്‍ ജന ഹൃദയങ്ങളില്‍ നോവായി മാറിയിരുന്നു. പിന്നീട് വിനേഷ് കോണ്‍ഗ്രസില്‍ അംഗത്വം സ്വീകരിക്കുകയായിരുന്നു. ജുലാന മണ്ഡലത്തില്‍ നിന്ന് 6140 വോട്ടിനാണ് വിനേഷ് ഫോഗട്ട് ബിജെപിയെ മലര്‍ത്തിയടിച്ചത്. ബിജെപിയുടെ യുവ നേതാവ് യോഗേഷ് ബൈഗാരിയായിരുനിനു ഫോഗിന്റെ എതിരാളി.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഗുജറാത്തില്‍ വിഷ വാതകം ചോര്‍ന്നു; 5 പേര്‍ക്ക് ദാരുണാന്ത്യം

കച്ചിലെ കാന്‍ഡ്‌ലയിലുള്ള ഇമാമി അഗ്രോ ടെക് എന്ന കമ്പനിയിലാണ് വാതക ചോര്‍ച്ച സംഭവിച്ചത്.

Published

on

ഗുജറാത്തിലെ കച്ചില്‍ വിഷ വാതകം ശ്വസിച്ച് 5 തൊഴിലാളികള്‍ ശ്വാസം മുട്ടി മരിച്ചു. കച്ചിലെ കാന്‍ഡ്‌ലയിലുള്ള ഇമാമി അഗ്രോ ടെക് എന്ന കമ്പനിയിലാണ് വാതക ചോര്‍ച്ച സംഭവിച്ചത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. കമ്പനിയിലെ മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ചോരുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. വാതകം ശ്വസിച്ച തൊഴിലാളികള്‍ ബോധമറ്റു വീഴുകയായിരുന്നു. എന്നാല്‍ ഇവരെ രക്ഷിക്കുന്നതിനിടെയാണ് മരണം ഉണ്ടായത്. മരിച്ചവരില്‍ സൂപ്പര്‍വൈസറും ടാങ്ക് ഓപ്പറേറ്ററും ഉള്‍പ്പെട്ടിട്ടുണ്ട്.

ഭക്ഷ്യ എണ്ണയില്‍ നിന്നുള്ള ചെളി നീക്കം ചെയ്യാന്‍ ഒരു ജീവനക്കാരന്‍ ടാങ്ക് പരിശോധിക്കുന്നതിനിടയിലാണ് ടാങ്കില്‍ നിന്ന് വിഷവാതകം ചോര്‍ന്നത്. ഇതോടെ ഒരു തൊഴിലാളി ബോധരഹിതനായി ടാങ്കിലേക്ക് വീണു. മറ്റ് രണ്ട് തൊഴിലാളികള്‍ ഇയാളെ പുറത്തെത്തിക്കാനായി ശ്രമിച്ചെങ്കിലും ഇവരും പുക ശ്വസിച്ച് ബോധം നഷ്ടപ്പെടുകയായിരുന്നുവെന്ന് കച്ച് (ഈസ്റ്റ്) പൊലീസ് സൂപ്രണ്ട് സാഗര്‍ ബഗ്മര്‍ പറഞ്ഞു.

പിന്നാലെ തൊഴിലാളികളെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അഞ്ചുപേരുടെയും ജീവനുകള്‍ രക്ഷിക്കാനായില്ല. ഇവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി രാംബാഗ് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിട്ട മറ്റ് ജീവനക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം വീതം കമ്പനി സഹായം ധനം പ്രഖ്യാപിച്ചു.

 

Continue Reading

india

വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ട്; വിമാനങ്ങള്‍ക്ക് നേരെ ബോംബ് ഭീഷണി മുഴക്കിയ ആള്‍ പിടിയില്‍

സുഹൃത്തിന്റെ പേരിലുണ്ടാക്കിയ വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ട് ഉപയോഗിച്ചാണ് ഇയാള്‍ ഭീഷണി മുഴക്കിയത്.

Published

on

നാല് വിമാനങ്ങള്‍ക്ക് നേരെ ബോംബ് ഭീഷണി മുഴക്കിയ ആള്‍ മുംബൈയില്‍ പിടിയില്‍. സുഹൃത്തിന്റെ പേരിലുണ്ടാക്കിയ വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ട് ഉപയോഗിച്ചാണ് ഇയാള്‍ ഭീഷണി മുഴക്കിയത്. ഇതേ തുടര്‍ന്ന് ഒക്ടോബര്‍ 14 ന് രണ്ട് വിമാനങ്ങള്‍ വൈകുകയും ഒരെണ്ണം യാത്ര ഒഴിവാക്കുകയും ചെയ്തിരുന്നു.

സുഹൃത്തുമായുള്ള സാമ്പത്തിക തര്‍ക്കത്തിന് പ്രതികാരം ചെയ്യുന്നതിനുവേണ്ടി എക്സില്‍ ഇയാള്‍ സുഹൃത്തിന്റെ പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കുകയായിരുന്നു. പിന്നാലെ വിമാനങ്ങള്‍ക്ക് നേരെ ബോംബ് ഭീഷണി മുഴക്കിയെന്നാണ് അധികൃതര്‍ പറയുന്നത്.

ഇന്ത്യന്‍ വിമാനക്കമ്പനികളുടെ വിമാനങ്ങള്‍ക്കുനേരെ തുടര്‍ച്ചയായുണ്ടാകുന്ന ബോംബ് ഭീഷണിയുമായി ബന്ധപ്പെട്ട് ഗതാഗത പാര്‍ലമെന്ററി സ്റ്റാന്റിങ് കമ്മിറ്റി യോഗം ചേര്‍ന്നു. കഴിഞ്ഞ രണ്ടുദിവസങ്ങള്‍ക്കിടെ 12 വിമാനങ്ങള്‍ക്ക് നേരെയാണ് വ്യാജ ബോംബ് ഭീഷണി ഉയര്‍ന്നത്.

ഇന്ന് മുംബൈയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനത്തിനു നേരെയും ബെംഗളൂരുവിലേക്ക് പുറപ്പെട്ട ആകാശ എയറിനു നേരെയും ബോംബ് ഭീഷണി ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ഇരുവിമാനങ്ങളും ഡല്‍ഹിയിലും അഹമ്മദാബാദിലും അടിയന്തരമായി തിരിച്ചിറക്കുകയായിരുന്നു.

 

Continue Reading

Cricket

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍സിയില്‍ നിന്നും ഹര്‍മന്‍പ്രീത് കൗറിനെ നീക്കിയേക്കും

ഐ.സി.സി വനിതാ ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യ ഗ്രൂപ്പ് സ്റ്റേജില്‍ തന്നെ പുറത്തായിരുന്നു. ഇതോടെ ഹര്‍മന്‍പ്രീത് കൗറിനുമെതിരെ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു.

Published

on

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍സിയില്‍ നിന്നും ഹര്‍മന്‍പ്രീത് കൗറിനെ നീക്കിയേക്കുമെന്നാണ് വിവരം. നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന ഐ.സി.സി വനിതാ ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യ ഗ്രൂപ്പ് സ്റ്റേജില്‍ തന്നെ പുറത്തായിരുന്നു. ഗ്രൂപ്പ് എയില്‍ മൂന്നാം സ്ഥാനം മാത്രം നേടിയാ്ണ് ഇന്ത്യ ഫിനിഷ് ചെയ്തത്.

ന്യൂസിലാന്‍ഡനെതിരെയും ആസ്‌ട്രേലിയക്കെതിരെയും തോറ്റ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം പാകിസ്താനെയും ശ്രീലങ്കയെയുമാണ് തോല്‍പിച്ചത്. എന്നാല്‍ നിര്‍ണായക മത്സരത്തില്‍ ആസ്‌ട്രേലിയ ഇന്ത്യയെ പരാജയപ്പെടുത്തിയിരുന്നു.

എന്നാല്‍ ഇതോടെ ഹര്‍മന്‍പ്രീത് കൗറിനുമെതിരെ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. സെമി പോലും കാണാതെയാണ് ഇന്ത്യ പുറത്തായത്. നിര്‍ണായക മത്സരങ്ങളില്‍ ഇന്ത്യയ്ക്ക് മികച്ച പ്രകടനം കാഴ്ച വെക്കാന്‍ കഴിയാഞ്ഞത് ഹര്‍മന്‍പ്രീതിന്റെ ക്യാപ്റ്റന്‍സിയെയും ചോദ്യം ചെയ്യപ്പെട്ടു. ടീമിന്റെ ഹെഡ് കോച്ച് അമോല്‍ മുജുംദാറും ബി.സി.സി.ഐ സെലക്ഷന്‍ കമ്മിറ്റിയും ഇക്കാര്യത്തില്‍ ചര്‍ച്ച ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.

Continue Reading

Trending