Connect with us

kerala

‘യോഗ്യതകളിൽ ഇളവ് നൽകി വി.എസിന്റെ മകനെ ഐഎച്ച്ആർഡി ഡയറക്ടറാക്കാൻ നീക്കം’; പി.കെ നവാസ്‌

ഇന്ന് കേരളത്തിൽ ഈ യോഗ്യതയുള്ള ഏക വ്യക്തി അരുൺകുമാർ ആണ്. അദ്ദേഹത്തെ നിയമിക്കാനുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നതെന്നും നവാസ് പറഞ്ഞു. 

Published

on

യോഗ്യതകളിൽ ഇളവ് വരുത്തി മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ മകൻ വി.എസ് അരുൺകുമാറിനെ ഐഎച്ച്ആർഡി ഡയറക്ടറാക്കാൻ നീക്കം. ഐഎച്ച്ആർഡി ഡയറക്ടറാവാൻ നിഷ്‌കർഷിച്ചിരിക്കുന്ന യോഗ്യതകൾ അരുൺകുമാറിന് ഇല്ലെന്ന് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് ആരോപിച്ചു. അരുൺകുമാറിന് എൻജിനീയറിങ്ങിൽ പിജി ഇല്ല, 15 വർഷത്തെ അധ്യാപനം ഇല്ല, പ്രൊഫസറല്ല, പ്രിൻസിപ്പലുമല്ല…

7 വർഷമായി ഐഎച്ച്ആർഡിയിൽ അഡീഷണൽ ഡയറക്ടർ ആയി പ്രവർത്തിക്കുകയാണ് അരുൺകുമാർ. ഇത് ഒരു യോഗ്യതയാക്കി ഈ വർഷം മാർച്ചിൽ പ്രത്യേക ഉത്തരവിറക്കുകയായിരുന്നു. ഇന്ന് കേരളത്തിൽ ഈ യോഗ്യതയുള്ള ഏക വ്യക്തി അരുൺകുമാർ ആണ്. അദ്ദേഹത്തെ നിയമിക്കാനുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നതെന്നും നവാസ് പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

നാളെ IHRD ഡയറക്ടറായി ചുമതലയേൽക്കുന്ന സഖാവ് വി.എസ്ന്റെ മകൻ അരുൺ കുമാറിന് നൂറ് ചുവപ്പൻ അഭിവാദ്യങ്ങൾ…നേതാവായ സഖാവിന്റെ മകനാവുമ്പോൾ മകന്റെ യോഗ്യതക്കനുസരിച്ച് ക്വാളിഫിക്കേഷൻ മാറ്റം വരുത്തി സ്ഥിരനിയമനം നൽകും.

അതും സംസ്ഥാനത്തെ വിദ്യാഭ്യാസ വകുപ്പിന് കീഴിലെ സുപ്രധാന സ്ഥാപനമായ IHRD യുടെ ഡയറക്ടർ സ്ഥാനത്ത്. അതായത് സഖാക്കളുടെ മക്കളായാൽ ചെരുപ്പിനനുസരിച്ച് കാലും മുറിക്കും. വി.എസ് ന്റെ മകന് നിലവിൽ ihrd ഡയറക്ടർ ആവാൻ നിയമം നിഷ്കർഷിക്കുന്ന എൻജിനീയറിങ്ങിൽ പിജി ഇല്ല, 15 വർഷത്തെ അധ്യാപനം ഇല്ല, പ്രൊഫസറല്ല, പ്രിൻസിപ്പളല്ല, പക്ഷെ വി.എസ് ന്റെ മകനായത് കൊണ്ട് ജോലി കൊടുക്കാൻ പാർട്ടിയും മന്ത്രിയും തീരുമാനിച്ചു.

അരുൺ കുമാർ 7 വർഷമായി Ihrd യിൽ അഡിഷണൽ ഡയറക്ടർ ആണ്, അത് കൊണ്ട് ” 7 years of experience in the cadre of Additional Director / Principal of Engineering Colleges under IHRD Service” എന്ന പുതിയ ഒരു ക്വാളിഫിക്കേഷൻ ചേർത്ത് ഈ വർഷം മാർച്ച് മാസത്തിൽ ഓർഡർ ഇറക്കി (HEDN-J1/8/2024-HEDN).

ഇന്ന് കേരളത്തിൽ മേൽ പറഞ്ഞ ക്വാളിഫിക്കേഷനുള്ള ഏക ഉദ്യോഗാർത്ഥി സഖാവ് വിഎസ് ന്റെ മകൻ മാത്രമാണ്. അതായത് നാളെ രാവിലെ 10 മണിക്ക് തിരുവന്തപുരം മസ്കറ്റ് ഹോട്ടലിൽ വെച്ച് പൂർണ ക്വാളിഫിക്കേഷനുള്ള 9 ഉദ്യോഗാർത്ഥികളെ ഇന്റർവ്യൂ നാടകം നടത്തി കബളിപ്പിച്ച് നേതാവിന്റെ മകന്റെ നിയമനം ഉന്നത വിദ്യാഭ്യാസ മന്ത്രി ഉറപ്പ് വരുത്തും.

ദീർഘകാലം കേരളത്തിനുവേണ്ടി സേവനമനുഷ്ഠിച്ച സഖാവ് വി എസിന് കേരള ഗൺമെൻറ് എല്ലാ ആനുകൂല്യവും നൽകുന്നുണ്ട്, നൽകിയിട്ടുമുണ്ട്. പാർട്ടിക്ക് വേണ്ടി വിഎസ് പണിയെടുത്തതിന് മകന് ജോലി നൽകേണ്ടത് ihrd യിലല്ല എ കെ ജി സെന്ററിലാണ്. മന്ത്രി സത്യപ്രതിജ്ഞ ലംഘനം കാണിക്കരുത്…! വരും ദിവസങ്ങളിൽ കൂടുതൽ രേഖകളും വിവരങ്ങൾ പുറത്ത് വരും..

kerala

എ.ഡി.എമ്മിന്റെ മരണം; പി.പി. ദിവ്യക്കെതിരായ പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ നിയമപരമായ നടപടികള്‍ ആവശ്യപ്പെട്ട് സമര്‍പ്പിച്ച പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തത്.

Published

on

എ.ഡി.എം നവീന്‍ ബാബുവിനെ യാത്രയയപ്പ് സമ്മേളനത്തില്‍വെച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ പൊതുവേദിയില്‍ അപമാനിച്ചതിനു പിന്നാലെ നവീന്‍ ആത്മഹത്യ ചെയ്ത സാഹചര്യത്തില്‍ കേസെടുത്ത മനുഷ്യാവകാശ കമ്മീഷന്‍ ജില്ലാ ഭരണകൂടത്തിന് നോട്ടീസയച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ നിയമപരമായ നടപടികള്‍ ആവശ്യപ്പെട്ട് സമര്‍പ്പിച്ച പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തത്.

പരാതി പരിശോധിച്ച് ജില്ലാ കലക്ടറും ജില്ലാ പൊലീസ് മേധാവിയും രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. നവംബര്‍ 19 ന് കണ്ണൂര്‍ ഗവ.ഗസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിങ്ങില്‍ കേസ് പരിഗണിക്കും.

സഹരപ്രവര്‍ത്തകര്‍ നവീന്‍ ബാബുവിന് നല്‍കിയ യാത്രയയപ്പ് സമ്മേളനത്തില്‍ ക്ഷണിക്കപ്പെടാതെ എത്തിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ പി.പി. ദിവ്യ എ.ഡി.എമ്മിനെ അഴിമതിക്കാരനാക്കിയെന്നാണ് പരാതി. മനുഷ്യാവകാശ പ്രവര്‍ത്തകനായ അഡ്വ. വി ദേവദാസ് നല്‍കിയ പരാതിയിലാണ് നടപടി.

 

Continue Reading

kerala

സംസ്ഥാന സ്‌കൂള്‍ കലോത്സവം; തിരുവനന്തപുരത്ത് ജനുവരി നാല് മുതല്‍ എട്ട് വരെ

Published

on

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരി നാല് മുതല്‍ എട്ട് വരെ തിരുവനന്തപുരത്ത് നടക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. കായികമേള നവംബര്‍ നാല് മുതല്‍ 11 വരെ കൊച്ചിയില്‍ നടക്കും. നവംബര്‍ 15 മുതല്‍ 18 വരെ ശാസ്ത്രമേള ആലപ്പുഴയിലും നടക്കുമെന്ന് മന്ത്രി അറിയിച്ചു.

 

 

 

Continue Reading

kerala

എഡിഎമ്മിന്റെ മരണം: ”മരണത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം പി.പി ദിവ്യക്ക്”- കെ. സുധാകരന്‍

പി.പി ദിവ്യ എഡിഎമ്മിനെ അധിക്ഷേപിച്ചപ്പോള്‍ ഇടപെടാതിരുന്ന കലക്ടറും ഈ മരണത്തിന് ഉത്തരവാദിയാണെന്നും സുധാകരന്‍ പറഞ്ഞു.

Published

on

കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് കെ. സുധാകരന്‍. നവീന്റെ മരണത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം പി.പി ദിവ്യക്കാണെന്നും കെ. സുധാകരന്‍ പറഞ്ഞു. ദിവ്യ ചെയ്തത് ക്രിമിനല്‍ കുറ്റമാണെും അദ്ദേഹം പറഞ്ഞു. നവീന്‍ ബാബുവിന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നവീന്‍ ബാബു തനിക്ക് വളരെ അടുത്ത ബന്ധമുള്ള ആളായിരുന്നെന്നും ആവശ്യങ്ങള്‍ക്ക് വിളിച്ചാല്‍ അതിന്റെ വിശദാംശങ്ങള്‍ പറഞ്ഞുതരുമായിരുന്നെന്നും സുധാകരന്‍ പറഞ്ഞു. ആന്തൂരില്‍ സാജന്‍ മരിച്ചതുപോലെ തന്നെയാണ് നവീന്‍ ബാബുവും മരിക്കാന്‍ കാരണമായതെന്നും ക്ഷണിക്കാതെ യാത്രയയപ്പ് ചടങ്ങിലേക്ക് പോയ പി.പി ദിവ്യ എഡിഎമ്മിനെ അധിക്ഷേപിച്ചപ്പോള്‍ ഇടപെടാതിരുന്ന കലക്ടറും ഈ മരണത്തിന് ഉത്തരവാദിയാണെന്നും സുധാകരന്‍ പറഞ്ഞു.

 

Continue Reading

Trending