Connect with us

india

ലൈംഗിക പീഡനത്തിനിരയായ ആറു വയസുകാരിയുടെ നില ഗുരുതരം

സംഭവത്തില്‍ പ്രതിയായ 21കാരനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Published

on

മധ്യപ്രദേശില്‍ ലൈംഗിക പീഡനത്തിനിരയായ ആറു വയസുകാരിയുടെ നില ഗുരുതരം. ലൈംഗിക പീഡനത്തിനിരയാക്കിയ് 21കാരനെ പൊലീസ് പിടികൂടി. ദിന്‍ഡോറി ഗ്രാമത്തിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഷാഹ്പുര പൊലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു ഞായറാഴ്ച കേസിനാസ്പദമായ സംഭവം നടന്നത്. അമ്മയുടെ കുടുംബത്തോടൊപ്പമായിരുന്നു കുട്ടി താമസിച്ചിരുന്നത്. കുട്ടി വീട്ടില്‍ തനിച്ചാണെന്ന് കണ്ടെത്തിയ പ്രതി വീട്ടില്‍ അതിക്രമിച്ച് കയറി കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

സമീപത്തെ വീട്ടിലുള്ള കുട്ടിയാണ് ഈ കാര്യം കുട്ടിയുടെ മുത്തശ്ശിയെ അറിയിക്കുന്നത്. പിന്നാലെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

സംഭവത്തിന് പിന്നാലെ കുട്ടിയെ ജില്ലാ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ആരോഗ്യസ്ഥിതി മോശമായതിനാല്‍ ജബല്‍പൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തില്‍ പ്രതിയായ 21കാരനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

 

india

വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ട്; വിമാനങ്ങള്‍ക്ക് നേരെ ബോംബ് ഭീഷണി മുഴക്കിയ ആള്‍ പിടിയില്‍

സുഹൃത്തിന്റെ പേരിലുണ്ടാക്കിയ വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ട് ഉപയോഗിച്ചാണ് ഇയാള്‍ ഭീഷണി മുഴക്കിയത്.

Published

on

നാല് വിമാനങ്ങള്‍ക്ക് നേരെ ബോംബ് ഭീഷണി മുഴക്കിയ ആള്‍ മുംബൈയില്‍ പിടിയില്‍. സുഹൃത്തിന്റെ പേരിലുണ്ടാക്കിയ വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ട് ഉപയോഗിച്ചാണ് ഇയാള്‍ ഭീഷണി മുഴക്കിയത്. ഇതേ തുടര്‍ന്ന് ഒക്ടോബര്‍ 14 ന് രണ്ട് വിമാനങ്ങള്‍ വൈകുകയും ഒരെണ്ണം യാത്ര ഒഴിവാക്കുകയും ചെയ്തിരുന്നു.

സുഹൃത്തുമായുള്ള സാമ്പത്തിക തര്‍ക്കത്തിന് പ്രതികാരം ചെയ്യുന്നതിനുവേണ്ടി എക്സില്‍ ഇയാള്‍ സുഹൃത്തിന്റെ പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കുകയായിരുന്നു. പിന്നാലെ വിമാനങ്ങള്‍ക്ക് നേരെ ബോംബ് ഭീഷണി മുഴക്കിയെന്നാണ് അധികൃതര്‍ പറയുന്നത്.

ഇന്ത്യന്‍ വിമാനക്കമ്പനികളുടെ വിമാനങ്ങള്‍ക്കുനേരെ തുടര്‍ച്ചയായുണ്ടാകുന്ന ബോംബ് ഭീഷണിയുമായി ബന്ധപ്പെട്ട് ഗതാഗത പാര്‍ലമെന്ററി സ്റ്റാന്റിങ് കമ്മിറ്റി യോഗം ചേര്‍ന്നു. കഴിഞ്ഞ രണ്ടുദിവസങ്ങള്‍ക്കിടെ 12 വിമാനങ്ങള്‍ക്ക് നേരെയാണ് വ്യാജ ബോംബ് ഭീഷണി ഉയര്‍ന്നത്.

ഇന്ന് മുംബൈയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനത്തിനു നേരെയും ബെംഗളൂരുവിലേക്ക് പുറപ്പെട്ട ആകാശ എയറിനു നേരെയും ബോംബ് ഭീഷണി ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ഇരുവിമാനങ്ങളും ഡല്‍ഹിയിലും അഹമ്മദാബാദിലും അടിയന്തരമായി തിരിച്ചിറക്കുകയായിരുന്നു.

 

Continue Reading

Cricket

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍സിയില്‍ നിന്നും ഹര്‍മന്‍പ്രീത് കൗറിനെ നീക്കിയേക്കും

ഐ.സി.സി വനിതാ ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യ ഗ്രൂപ്പ് സ്റ്റേജില്‍ തന്നെ പുറത്തായിരുന്നു. ഇതോടെ ഹര്‍മന്‍പ്രീത് കൗറിനുമെതിരെ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു.

Published

on

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍സിയില്‍ നിന്നും ഹര്‍മന്‍പ്രീത് കൗറിനെ നീക്കിയേക്കുമെന്നാണ് വിവരം. നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന ഐ.സി.സി വനിതാ ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യ ഗ്രൂപ്പ് സ്റ്റേജില്‍ തന്നെ പുറത്തായിരുന്നു. ഗ്രൂപ്പ് എയില്‍ മൂന്നാം സ്ഥാനം മാത്രം നേടിയാ്ണ് ഇന്ത്യ ഫിനിഷ് ചെയ്തത്.

ന്യൂസിലാന്‍ഡനെതിരെയും ആസ്‌ട്രേലിയക്കെതിരെയും തോറ്റ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം പാകിസ്താനെയും ശ്രീലങ്കയെയുമാണ് തോല്‍പിച്ചത്. എന്നാല്‍ നിര്‍ണായക മത്സരത്തില്‍ ആസ്‌ട്രേലിയ ഇന്ത്യയെ പരാജയപ്പെടുത്തിയിരുന്നു.

എന്നാല്‍ ഇതോടെ ഹര്‍മന്‍പ്രീത് കൗറിനുമെതിരെ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. സെമി പോലും കാണാതെയാണ് ഇന്ത്യ പുറത്തായത്. നിര്‍ണായക മത്സരങ്ങളില്‍ ഇന്ത്യയ്ക്ക് മികച്ച പ്രകടനം കാഴ്ച വെക്കാന്‍ കഴിയാഞ്ഞത് ഹര്‍മന്‍പ്രീതിന്റെ ക്യാപ്റ്റന്‍സിയെയും ചോദ്യം ചെയ്യപ്പെട്ടു. ടീമിന്റെ ഹെഡ് കോച്ച് അമോല്‍ മുജുംദാറും ബി.സി.സി.ഐ സെലക്ഷന്‍ കമ്മിറ്റിയും ഇക്കാര്യത്തില്‍ ചര്‍ച്ച ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.

Continue Reading

india

ഇന്‍ഡിഗോ വിമാനത്തിനും ആകാശ എയറിനും ബോംബ് ഭീഷണി; അടിയന്തരമായി തിരിച്ചിറക്കി

സമൂഹമാധ്യമത്തിലൂടെയാണ് വ്യാജ ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്.

Published

on

മുംബൈ-ഡല്‍ഹി ഇന്‍ഡിഗോ വിമാനത്തിനും ബെംഗളൂരുവിലേക്ക് പുറപ്പെട്ട ആകാശ എയറിനും നേരെ ബോംബ് ഭീഷണി. ഇതേ തുടര്‍ന്ന് ഇന്‍ഡിഗോ വിമാനം അഹമ്മദാബാദിലേക്ക് തിരിച്ചു. ആകാശ എയര്‍ ഡല്‍ഹിയില്‍ അടിയന്തരമായി തിരിച്ചിറക്കി. 174 യാത്രക്കാരാണ് ആകാശ എയറില്‍ ഉണ്ടായിരുന്നത്. അതേസമയം 200 യാത്രക്കാരും ജീവനക്കാരുമായി ചൊവ്വാഴ്ച രാത്രിയാണ് മുംബൈയില്‍ നിന്ന് ഇന്‍ഡിഗോ വിമാനം പുറപ്പെട്ടത്. എന്നാല്‍ സമൂഹമാധ്യമത്തിലൂടെയാണ് വ്യാജ ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്.

കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ 12 വിമാനങ്ങള്‍ക്ക് നേരെ വ്യാജ ബോംബ് ഭീഷണി ഉയര്‍ന്നു. ഡല്‍ഹി-ഷിക്കാഗോ എയര്‍ ഇന്ത്യ വിമാനം (എഐ-127), ജയ്പുര്‍-ബെംഗളൂരു എയര്‍ ഇന്ത്യ എക്‌സ്പ്രസ് (ഐഎക്‌സ്-765), ദര്‍ബംഗ-മുംബൈ സ്‌പൈസ് ജെറ്റ് വിമാനം (എസ്ജി-116), സിലിഗുരി-ബെംഗളൂരു ആകാശ എയര്‍ വിമാനം (ക്യുപി-1373), ദമാം-ലഖ്‌നൗ ഇന്‍ഡിഗോ വിമാനം(6 ഇ-98), അമൃത്സര്‍-ദെഹ്റാദൂണ്‍ അലയന്‍സ് എയര്‍ (9എല്‍-650) എന്നിവയുള്‍പ്പെടെയുള്ള വിമാനങ്ങള്‍ക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്.

തിങ്കളാഴ്ചയും രണ്ട് ഇന്‍ഡിഗോ വിമാനങ്ങള്‍ക്കും ഒരു എയര്‍ ഇന്ത്യ വിമാനത്തിനും വ്യാജ ഭീഷണി സന്ദേശം കിട്ടിയിരുന്നു. ബോംബ് ഭീഷണി കാരണം ഡല്‍ഹിയില്‍ നിന്ന് ഷിക്കാഗോയിലേക്ക് പുറപ്പെട്ട എഐ 127 വിമാനം വഴിതിരിച്ച് വിട്ടിരുന്നു.

Continue Reading

Trending