Connect with us

kerala

അഴിമതിയില്‍ മുങ്ങിക്കുളിച്ച നേതാക്കള്‍ പാര്‍ട്ടിക്ക് ബാധ്യതയാകുന്നു; കായംകുളം സി.പി.എമ്മില്‍ വിഭാഗീയത രൂക്ഷം

പ​ട്ടി​ക​ജാ​തി സ​ഖാ​ക്ക​ളു​ടെ വി​വാ​ഹ ച​ട​ങ്ങി​ൽ പ​ച്ച വെ​ള്ളം പോ​ലും കു​ടി​ക്കാ​തെ അ​യി​ത്തം കാ​ട്ടു​ന്ന നേ​താ​ക്ക​ളാ​ണ് പാ​ർ​ട്ടി​യി​ലു​ള്ള​തെ​ന്ന ഗു​രു​ത​ര ആ​രോ​പ​ണ​വും നോ​ട്ടി​സി​ലൂ​ടെ ഉ​യ​ർ​ത്തു​ന്നു.

Published

on

ഒരുമിച്ച്‌  നി​ന്ന നേ​താ​ക്ക​ൾ മൂ​ന്ന് ചേ​രി​യി​ലാ​യി ചി​ത​റി​യ​തോ​ടെ സി.​പി.​എ​മ്മി​ൽ വി​ഭാ​ഗീ​യ​ത രൂ​ക്ഷം. പാ​ർ​ട്ടി​യെ മോ​ശ​പ്പെ​ടു​ത്തു​ന്ന പ്ര​വ​ണ​ത​ക​ൾ നേ​താ​ക്ക​ളി​ൽ നി​ന്നു​ണ്ടാ​കു​ന്നു എ​ന്ന വി​മ​ർ​ശ​ന​മാ​ണ് സ​മ്മേ​ള​ന​ങ്ങ​ളി​ൽ പ്ര​ധാ​ന​മാ​യും ഉ​യ​രു​ന്ന​ത്. അ​ഴി​മ​തി​യി​ൽ മു​ങ്ങി​ക്കു​ളി​ച്ച നേ​താ​ക്ക​ൾ പാ​ർ​ട്ടി​ക്ക് ബാ​ധ്യ​ത​യാ​കു​ന്നു​വെ​ന്ന ആ​ക്ഷേ​പ​വും ശ​ക്ത​മാ​ണ്.

നേ​താ​ക്ക​ളു​ടെ ബി.​ഡി.​ജെ.​എ​സ് ബ​ന്ധം, ബി.​ജെ.​പി​യി​ലേ​ക്കു​ള്ള വോ​ട്ട് ചോ​ർ​ച്ച എ​ന്നി​വ​യും ച​ർ​ച്ച​യാ​കു​ന്നു. വി​ഭാ​ഗീ​യ​ത ശ​ക്ത​മാ​യ​തോ​ടെ പ​ല ബ്രാ​ഞ്ച് സ​മ്മേ​ള​ന​ങ്ങ​ളും നി​ർ​ത്തി​വെ​ക്കേ​ണ്ടി വ​ന്ന​തും നേ​താ​ക്ക​ൾ​ക്ക്​ പാ​ർ​ട്ടി ഘ​ട​ക​ങ്ങ​ളി​ൽ സ്വാ​ധീ​നം ന​ഷ്ട​മാ​യ​തി​ന്‍റെ സൂ​ച​ന​യാ​ണെ​ന്ന അ​ഭി​പ്രാ​യ​വും ഉ​യ​രു​ന്നു​ണ്ട്.

സം​സ്ഥാ​ന ത​ല​ത്തി​ലെ ചേ​രി​തി​രി​വ് കാ​ല​ത്ത് പോ​ലും സം​ഭ​വി​ക്കാ​ത്ത അ​വ​സ്ഥ​യി​ലേ​ക്കാ​ണ്​ കാ​ര്യ​ങ്ങ​ളു​ടെ പോ​ക്കെ​ന്ന്​ പ്ര​വ​ർ​ത്ത​ക​ർ കു​റ്റ​പ്പെ​ടു​ത്തു​ന്നു. കൃ​ഷ്ണ​പു​രം ലോ​ക്ക​ൽ സ​മ്മേ​ള​ന​ത്തി​ൽ തെ​റ്റാ​യ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ന്ന​താ​യ ആ​ക്ഷേ​പ​വും ശ​ക്ത​മാ​ണ്. പ​ക​രം പ്ര​തി​നി​ധി​യാ​യി​രു​ന്ന മു​തി​ർ​ന്ന പ്ര​വ​ർ​ത്ത​ക​ൻ ര​ഘു​നാ​ഥ​ൻ പി​ള്ള​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി സ​മ്മേ​ള​ന​ത്തി​ൽ നി​ന്നും പു​റ​ത്താ​ക്കി​യ​തും വി​മ​ർ​ശ​ന​ത്തി​നി​ട​യാ​ക്കി. ഏ​രി​യ​യി​ലെ ആ​ദ്യ സ​മ്മേ​ള​ന​ത്തി​ൽ ത​ന്നെ ക​ല്ലു​ക​ടി​യു​ണ്ടാ​യ​തി​ലും നേ​തൃ​ത്വം അ​സം​തൃ​പ്തി​യി​ലാ​ണ്.

ഇ​തി​നി​ടെ പാ​ർ​ട്ടി​യി​ലെ അ​പ​ച​യ​ങ്ങ​ൾ ചൂ​ണ്ടി​കാ​ട്ടി സേ​വ് സി.​പി.​എം ഫോ​റ​ത്തി​ന്‍റെ പേ​രി​ൽ ഇ​റ​ങ്ങി​യ നോ​ട്ടി​സി​ലൂ​ടെ പാ​ർ​ട്ടി​ക്കു​ള്ളി​ൽ പു​ക​യു​ന്ന അ​സം​തൃ​പ്തി പ​ര​സ്യ പോ​രി​ന് വ​ഴി​മാ​റു​ക​യാ​ണ്. പാ​ർ​ട്ടി​ക്കാ​യി മു​ഴു​വ​ൻ സ​മ​യ​വും ക​ഷ്ട​പ്പെ​ടു​ന്ന​വ​രെ ക​മ്മി​റ്റി​ക​ളി​ൽ നി​ന്ന് ഒ​ഴി​വാ​ക്കു​ന്ന​താ​ണ് പ്ര​ധാ​ന​മാ​യും ചോ​ദ്യം ചെ​യ്യ​പ്പെ​ടു​ന്ന​ത്. സ്ഥാ​പി​ത താ​ൽ​പ​ര്യ​ക്കാ​രെ​യും നേ​താ​ക്ക​ളു​ടെ ഇ​ഷ്ട​ക്കാ​രെ​യും തി​രു​കി ക​യ​റ്റു​ന്ന​തി​നെ​യും വി​മ​ർ​ശി​ക്കു​ന്നു. ബി.​ജെ.​പി​യു​ടെ വ​ള​ർ​ച്ച​യെ പ്ര​തി​രോ​ധി​ക്കു​ന്ന ത​ര​ത്തി​ൽ സം​ഘ​ട​ന സം​വി​ധാ​നം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ലും വീ​ഴ്ച വ​രു​ത്തി.

പാ​ർ​ട്ടി​ക്ക് വേ​രോ​ട്ട​മു​ള്ള നാ​ട്ടി​ൽ ദ​ലി​ത്-​പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ളെ പാ​ർ​ട്ടി​യി​ൽ നി​ന്നും അ​ക​റ്റാ​ൻ ബോ​ധ​പൂ​ർ​വം ശ്ര​മ​ങ്ങ​ളു​ണ്ടാ​കു​ന്നു. പ​ട്ടി​ക​ജാ​തി സ​ഖാ​ക്ക​ളു​ടെ വി​വാ​ഹ ച​ട​ങ്ങി​ൽ പ​ച്ച വെ​ള്ളം പോ​ലും കു​ടി​ക്കാ​തെ അ​യി​ത്തം കാ​ട്ടു​ന്ന നേ​താ​ക്ക​ളാ​ണ് പാ​ർ​ട്ടി​യി​ലു​ള്ള​തെ​ന്ന ഗു​രു​ത​ര ആ​രോ​പ​ണ​വും നോ​ട്ടി​സി​ലൂ​ടെ ഉ​യ​ർ​ത്തു​ന്നു. വ​രും ദി​വ​സ​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ങ്ങ​ളി​ൽ വി​ഷ​യം കൂ​ടു​ത​ൽ ച​ർ​ച്ച​യാ​കു​മെ​ന്നും ചൂ​ണ്ടി​കാ​ണി​​ക്ക​പ്പെ​ടു​ന്നു.

kerala

‘ഇനി സഭയിലും നമുക്കൊന്നിച്ചിരിക്കാം, ഇത് വടകരയുടെ കൂടെ വിജയം’; കെ.കെ രമ

പാലക്കാടിന്റെ വിജയം വടകരയുടെ കൂടെ വിജയമാണെന്നും കെ കെ രമ കുറിച്ചു. 

Published

on

ലക്കാട് രാഹുല്‍ മാങ്കൂട്ടത്തലിന്റെ വിജയത്തില്‍ പ്രതികരിച്ച് ആര്‍എംപി നേതാവ് കെ കെ രമ എംഎല്‍എ. ചരിത്രം പോരാളികളുടേതാണ് എന്ന് മറ്റാരേക്കാളും നന്നായി അറിയാവുന്നവരാണ് ഞങ്ങള്‍. പാലക്കാടിന്റെ വിജയം വടകരയുടെ കൂടെ വിജയമാണെന്നും കെ കെ രമ കുറിച്ചു.  ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കെ.കെ രമ പ്രതികരിച്ചത്‌.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ചരിത്രം പോരാളികളുടേതാണ് എന്ന് മറ്റാരേക്കാളും നന്നായി അറിയാവുന്നവരാണ് ഞങ്ങള്‍. ചന്ദ്രശേഖരന്റെ നാട്ടുകാര്‍ ആയതുകൊണ്ടു മാത്രമല്ല, ചന്ദ്രശേഖരന്റെ രാഷ്ട്രീയത്തോട് ചേര്‍ന്ന് നില്‍ക്കാന്‍ ചില ചെറുപ്പക്കാര്‍ പാലക്കാടിനും വടകരയ്ക്കുമിടയില്‍ നെയ്ത പാലത്തിലൂടെ നടക്കാന്‍ തീരുമാനിച്ചതുകൊണ്ട് കൂടിയാണത്…

പാലക്കാടിന്റെ വിജയം വടകരയുടെ കൂടെ വിജയമാണ്. പോരാട്ട വീറിന്റെ വിജയമാണ്. ഇവിടെ നവമാധ്യമങ്ങളിലായിരുന്നു വര്‍ഗീയക്കാര്‍ഡിറക്കിയതെങ്കില്‍

പാലക്കാട്ടത് നേരിട്ട് മാധ്യമങ്ങളിലായിരുന്നു.

തോറ്റ സ്ട്രാറ്റജികള്‍ രണ്ടിടത്തും ഒന്നാണ്. തോല്‍പ്പിച്ച ജനതയും ഒന്നാണ്. വര്‍ഗീയപാര്‍ട്ടികളെ കെട്ടുകെട്ടിച്ച പാലക്കാട്ടുകാര്‍ക്ക് വടകരയുടെ അഭിവാദ്യങ്ങള്‍..

ഈ ഇരിപ്പ് ഇനി സഭയിലും നമുക്കൊന്നിച്ചിരിക്കാം.

പ്രിയ രാഹുല്‍, അഭിനന്ദനങ്ങള്‍…

Continue Reading

kerala

‘നീല ട്രോളി ബാ​ഗ്’ പാഴ്സൽ അയച്ച് മധുര പ്രതികാരവുമായി യൂത്ത് കോൺ​ഗ്രസ്

പാലക്കാട്ടെ സിപിഎമ്മിനാണ് ഇത്തരത്തില്‍ ട്രോളി ബാഗ് പാഴ്‌സലായി അയച്ച് കൊടുത്തത്. പാലക്കാട്ടേക്കുള്ള കെഎസ്ആര്‍ടിസിയുടെ സൂപ്പര്‍ ഫാസ്റ്റിലാണ് ട്രോളി ബാഗ് അയച്ചത്.

Published

on

പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വന്‍ വിജയത്തിന് പിന്നാലെ ട്രോളി ബാഗ് പാഴ്‌സല്‍ അയച്ച് പത്തനംതിട്ടയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മധുര പ്രതികാരം. പാലക്കാട്ടെ സിപിഎമ്മിനാണ് ഇത്തരത്തില്‍ ട്രോളി ബാഗ് പാഴ്‌സലായി അയച്ച് കൊടുത്തത്. പാലക്കാട്ടേക്കുള്ള കെഎസ്ആര്‍ടിസിയുടെ സൂപ്പര്‍ ഫാസ്റ്റിലാണ് ട്രോളി ബാഗ് അയച്ചത്.

പാലക്കാട് ഉപതിരഞ്ഞെടുപ്പിനിടയില്‍ നടന്ന പാതിരാ ഹോട്ടല്‍ റെയ്ഡിനിടെ ഉണ്ടായ നീല ട്രോളി ബാഗ് വിവാദത്തിന് മറുപടിയായാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ട്രോളി ബാഗ് അയച്ചു കൊടുത്തത്.

രാഹുല്‍ മാങ്കൂട്ടത്തിനെതിരായി സിപിഎമ്മിന്റെ തിരഞ്ഞെടുപ്പ് തന്ത്രമാണിതെന്നും രാഹുല്‍ മാങ്കൂട്ടത്തിലിനെ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് അപകീര്‍ത്തിപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും ചൂണ്ടികാട്ടി യുഡിഎഫ് മുന്‍പ് രംഗത്തെത്തിയിരുന്നു. എന്നാല്‍ ഫലം വന്നപ്പോള്‍ ഉണ്ടായ മികച്ച ഭൂരിപക്ഷം ചൂണ്ടികാട്ടി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിവാദത്തില്‍ മധുര പ്രതികാരം നടത്തുകയായിരുന്നു.

സിപിഎമ്മിന് നീല ട്രോളി ബാഗ് കിട്ടിയല്ലോ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെത്തി ഡ്രൈവര്‍ക്ക് ബാഗ് കൈമാറിയത്.

Continue Reading

kerala

വര്‍ഗീയ ഫാസിസ്റ്റ് ശക്തികളെ തറപറ്റിച്ച വിജയം; രമേശ് ചെന്നിത്തല

പാലക്കാട്ടെ പ്രബുദ്ധരായ വോട്ടര്‍മാര്‍ ഈ കെണി തിരിച്ചറിഞ്ഞതുകൊണ്ടാണ് രാഹുല്‍ മാങ്കൂട്ടിത്തിലിന് ഇത്രയും വലിയ ഭൂരിപക്ഷം ലഭിച്ചതെന്നും ചെന്നിത്തല ഓര്‍മിപ്പിച്ചു.

Published

on

കേരളത്തില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന വയനാട് ലോക്‌സഭാ നിയോജക മണ്ഡലത്തിലും പാലക്കാട് നിയമസഭാ നിയോജകമണ്ഡലത്തിലും യുഡിഎഫിന് ചരിത്ര വിജയം നല്‍കിയ വോട്ടര്‍മാര്‍ക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല നന്ദി രേഖപ്പെടുത്തി. വയനാട്ടില്‍ ചരിത്ര വിജയം നേടി പ്രിയങ്ക ഗാന്ധി കേരളത്തിന്റെ പ്രിയങ്കരിയാണെന്നു തെളിയിച്ചു. പ്രിയങ്ക ഗാന്ധിക്കും വയനാട്ടിലെ ജനങ്ങള്‍ക്കും അഭിനന്ദനങ്ങള്‍.

പാലക്കാട്ട് വര്‍ഗീയ ഫാസിസ്റ്റ് ശക്തികളെ കൂട്ടുപിടിച്ച്, കോണ്‍ഗ്രസിനെയും യുഡിഎഫിനെയും തകര്‍ക്കാനുള്ള സിപിഎം തന്ത്രത്തിനേറ്റ കനത്ത തിരിടച്ചടിയാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ റെക്കോഡ് ഭൂരിപക്ഷം.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ ചെയ്തതു പോലെ ബിജെപിക്ക് വിജയിക്കാനുള്ള എല്ലാ സാഹചര്യങ്ങളും സിപിഎം പാലക്കാട്ട് ഒരുക്കിക്കൊടുത്തു. എന്നാല്‍ പാലക്കാട്ടെ പ്രബുദ്ധരായ വോട്ടര്‍മാര്‍ ഈ കെണി തിരിച്ചറിഞ്ഞതുകൊണ്ടാണ് രാഹുല്‍ മാങ്കൂട്ടിത്തിലിന് ഇത്രയും വലിയ ഭൂരിപക്ഷം ലഭിച്ചതെന്നും ചെന്നിത്തല ഓര്‍മിപ്പിച്ചു.

പിണറായി വിജയന്റെ ദുര്‍ഭരണത്തെ ജനങ്ങള്‍ എത്രമാത്രം വെറുക്കുന്നു എന്നതിന്റെ കൂടി തെളിവാണ് കേരളത്തിലെ ഉപതെരഞ്ഞെടുപ്പ് ഫലം. ചേലക്കരയില്‍ ഭരണ സ്വാധീനവും പാര്‍ട്ടി സംവിധാനവും പണക്കൊഴുപ്പും ദുരുപയോഗപ്പെടുത്തി വിജയിക്കാനായെങ്കിലും പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടി തന്നെയാണ് ഉപതെരഞ്ഞെടുപ്പിലും ഇടതുമുന്നണിക്കു പൊതുവിലും സിപിഎമ്മിനു പ്രത്യേകിച്ചും സംഭവിച്ചത്.

എല്‍ഡിഎഫിന്റെ കഴിഞ്ഞ തവണത്തെ ഭൂരിപക്ഷത്തെ നാലിലൊന്നായി കുറച്ച ചേലക്കരയിലെ മതേതര വിശ്വാസികള്‍ക്കും യു. എഡി എഫ് പ്രവര്‍ത്തകര്‍ക്കും ചെന്നിത്തല അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു. പാലക്കാട്ട് തുടര്‍ച്ചയായി മൂന്നാം സ്ഥാനത്തേക്കു പാര്‍ട്ടി പിന്തള്ളപ്പെട്ടതിന്റെ കാരണവും ഇതാണ്.

രാഹൂല്‍ മാങ്കൂട്ടത്തിലിന്റെ ഉജ്ജ്വല വിജയം പിണറായി വിജയന്റെ ദുര്‍ഭരണത്തിനെതിരെയും ബി ജെ പി – സി പി എം അവിശുദ്ധ സഖ്യത്തിനെതിരെയും ഉള്ള ജനാധിപത്യ മതേതര ചേരിയുടെ വിജയമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Continue Reading

Trending