Connect with us

india

പ്രവാചക നിന്ദ; യതി നരസിംഹാനന്ദക്ക് എതിരെ മഹാരാഷ്ട്രയിലും കേസ്

താ​ണെ, അ​മ​രാ​വ​തി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ കേ​സ്.

Published

on

പ്ര​വാ​ച​ക​ൻ മുഹമ്മദ് നബിക്കെതിരെ വി​വാ​ദ പ്ര​സ്താ​വ​ന ന​ട​ത്തി​യ ഗാ​സി​യാ​ബാ​ദ്​ ദ​സ്ന ദേ​വി ക്ഷേ​ത്ര മു​ഖ്യ​പൂ​ജാ​രി യ​തി ന​ര​സിം​ഹാ​ന​ന്ദ​ക്കെ​തി​രെ മ​ഹാ​രാ​ഷ്ട്ര​യി​ലും കേ​സ്.

താ​ണെ, അ​മ​രാ​വ​തി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ കേ​സ്. വി​വാ​ദ പ്ര​സ്താ​വ​ന​ക്ക്​ പി​ന്നാ​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ ന​ര​സിം​ഹാ​ന​ന്ദ​ക്കെ​തി​രെ കേ​സെ​ടു​ത്തി​രു​ന്നു. അ​ദ്ദേ​ഹം ഗാ​സി​യാ​ബാ​ദ്​ പൊ​ലീ​സി​ന്റെ ക​സ്റ്റ​ഡി​യി​ലാ​ണെ​ന്നാ​ണ്​ റി​പ്പോ​ർ​ട്ടു​ക​ൾ.

ഇ​രു വി​ഭാ​ഗ​ങ്ങ​ൾ​ക്കി​ട​യി​ൽ ശ​ത്രു​ത​യു​ണ്ടാ​ക്കാ​ൻ ശ്ര​മി​ച്ച​തി​ന​ട​ക്ക​മാ​ണ് താ​ണെ പൊ​ലീ​സ്​ കേ​സെ​ടു​ത്ത​ത്. എ​സ്.​ഡി.​പി.​ഐ​യു​ടെ പ​രാ​തി​യി​ലാ​ണി​ത്. ന​ര​സിം​ഹ​യു​ടെ വി​വാ​ദ പ്ര​സ്താ​വ​ന അ​മ​രാ​വ​തി​യി​ൽ സം​ഘ​ർ​ഷ​ത്തി​ന്​ വ​ഴി​വെ​ച്ചി​രു​ന്നു.

Cricket

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍സിയില്‍ നിന്നും ഹര്‍മന്‍പ്രീത് കൗറിനെ നീക്കിയേക്കും

ഐ.സി.സി വനിതാ ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യ ഗ്രൂപ്പ് സ്റ്റേജില്‍ തന്നെ പുറത്തായിരുന്നു. ഇതോടെ ഹര്‍മന്‍പ്രീത് കൗറിനുമെതിരെ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു.

Published

on

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍സിയില്‍ നിന്നും ഹര്‍മന്‍പ്രീത് കൗറിനെ നീക്കിയേക്കുമെന്നാണ് വിവരം. നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന ഐ.സി.സി വനിതാ ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യ ഗ്രൂപ്പ് സ്റ്റേജില്‍ തന്നെ പുറത്തായിരുന്നു. ഗ്രൂപ്പ് എയില്‍ മൂന്നാം സ്ഥാനം മാത്രം നേടിയാ്ണ് ഇന്ത്യ ഫിനിഷ് ചെയ്തത്.

ന്യൂസിലാന്‍ഡനെതിരെയും ആസ്‌ട്രേലിയക്കെതിരെയും തോറ്റ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം പാകിസ്താനെയും ശ്രീലങ്കയെയുമാണ് തോല്‍പിച്ചത്. എന്നാല്‍ നിര്‍ണായക മത്സരത്തില്‍ ആസ്‌ട്രേലിയ ഇന്ത്യയെ പരാജയപ്പെടുത്തിയിരുന്നു.

എന്നാല്‍ ഇതോടെ ഹര്‍മന്‍പ്രീത് കൗറിനുമെതിരെ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. സെമി പോലും കാണാതെയാണ് ഇന്ത്യ പുറത്തായത്. നിര്‍ണായക മത്സരങ്ങളില്‍ ഇന്ത്യയ്ക്ക് മികച്ച പ്രകടനം കാഴ്ച വെക്കാന്‍ കഴിയാഞ്ഞത് ഹര്‍മന്‍പ്രീതിന്റെ ക്യാപ്റ്റന്‍സിയെയും ചോദ്യം ചെയ്യപ്പെട്ടു. ടീമിന്റെ ഹെഡ് കോച്ച് അമോല്‍ മുജുംദാറും ബി.സി.സി.ഐ സെലക്ഷന്‍ കമ്മിറ്റിയും ഇക്കാര്യത്തില്‍ ചര്‍ച്ച ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.

Continue Reading

india

ഇന്‍ഡിഗോ വിമാനത്തിനും ആകാശ എയറിനും ബോംബ് ഭീഷണി; അടിയന്തരമായി തിരിച്ചിറക്കി

സമൂഹമാധ്യമത്തിലൂടെയാണ് വ്യാജ ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്.

Published

on

മുംബൈ-ഡല്‍ഹി ഇന്‍ഡിഗോ വിമാനത്തിനും ബെംഗളൂരുവിലേക്ക് പുറപ്പെട്ട ആകാശ എയറിനും നേരെ ബോംബ് ഭീഷണി. ഇതേ തുടര്‍ന്ന് ഇന്‍ഡിഗോ വിമാനം അഹമ്മദാബാദിലേക്ക് തിരിച്ചു. ആകാശ എയര്‍ ഡല്‍ഹിയില്‍ അടിയന്തരമായി തിരിച്ചിറക്കി. 174 യാത്രക്കാരാണ് ആകാശ എയറില്‍ ഉണ്ടായിരുന്നത്. അതേസമയം 200 യാത്രക്കാരും ജീവനക്കാരുമായി ചൊവ്വാഴ്ച രാത്രിയാണ് മുംബൈയില്‍ നിന്ന് ഇന്‍ഡിഗോ വിമാനം പുറപ്പെട്ടത്. എന്നാല്‍ സമൂഹമാധ്യമത്തിലൂടെയാണ് വ്യാജ ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്.

കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ 12 വിമാനങ്ങള്‍ക്ക് നേരെ വ്യാജ ബോംബ് ഭീഷണി ഉയര്‍ന്നു. ഡല്‍ഹി-ഷിക്കാഗോ എയര്‍ ഇന്ത്യ വിമാനം (എഐ-127), ജയ്പുര്‍-ബെംഗളൂരു എയര്‍ ഇന്ത്യ എക്‌സ്പ്രസ് (ഐഎക്‌സ്-765), ദര്‍ബംഗ-മുംബൈ സ്‌പൈസ് ജെറ്റ് വിമാനം (എസ്ജി-116), സിലിഗുരി-ബെംഗളൂരു ആകാശ എയര്‍ വിമാനം (ക്യുപി-1373), ദമാം-ലഖ്‌നൗ ഇന്‍ഡിഗോ വിമാനം(6 ഇ-98), അമൃത്സര്‍-ദെഹ്റാദൂണ്‍ അലയന്‍സ് എയര്‍ (9എല്‍-650) എന്നിവയുള്‍പ്പെടെയുള്ള വിമാനങ്ങള്‍ക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്.

തിങ്കളാഴ്ചയും രണ്ട് ഇന്‍ഡിഗോ വിമാനങ്ങള്‍ക്കും ഒരു എയര്‍ ഇന്ത്യ വിമാനത്തിനും വ്യാജ ഭീഷണി സന്ദേശം കിട്ടിയിരുന്നു. ബോംബ് ഭീഷണി കാരണം ഡല്‍ഹിയില്‍ നിന്ന് ഷിക്കാഗോയിലേക്ക് പുറപ്പെട്ട എഐ 127 വിമാനം വഴിതിരിച്ച് വിട്ടിരുന്നു.

Continue Reading

india

ആര്‍.എസ്.എസ് ഇന്ത്യയിലെ തീവ്രവാദ സംഘടന; നിരോധിക്കണമെന്ന് കനേഡിയന്‍ സിഖ് നേതാവ് ജഗ്മീത് സിങ്

ആര്‍.എസ്.എസിന് പുറമെ ആരോപണ വിധേയരായ ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തണമെന്നും ജഗ്മീത് സിങ് ആവശ്യപ്പെട്ടതായി ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. 

Published

on

ആര്‍.എസ്.എസ് ഇന്ത്യയിലെ തീവ്രവാദ സംഘടനയെന്നും അവരെ നിരോധിക്കണമെന്നും കനേഡിയന്‍ സിഖ് ലീഡര്‍ ജഗ്മീത് സിങ്. ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജറുടെ കൊലപാതകത്തില്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന് ആര്‍.സി.എം.പി ആരോപിച്ചതിന് പിന്നാലെയാണ് ജഗ്മീത് സിങ്ങിന്റെ പ്രസ്താവന. ആര്‍.എസ്.എസിന് പുറമെ ആരോപണ വിധേയരായ ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തണമെന്നും ജഗ്മീത് സിങ് ആവശ്യപ്പെട്ടതായി ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്തു.

കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നേതാവാണ് ജഗ്മീത്. കൂടാതെ ഖലിസ്ഥാന്‍ അനുകൂല നിലപാട് നിരന്തരം സ്വീകരിച്ചിരുന്ന ഇയാള്‍ ഇന്ത്യയ്ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ കാനഡയുടെ സഖ്യകക്ഷികളായ യു.എസിനോടും യു.കെയോടും ആവശ്യപ്പെട്ടിട്ടുണ്ട്.

‘ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ക്കെതിരെ ശക്തമായ ഉപരോധം ഏര്‍പ്പെടുത്തണമെന്ന് ഞങ്ങള്‍ ഗവണ്‍മെന്റിനോട് ആവശ്യപ്പെടുകയാണ്. അതുപോലെത്തന്നെ ഇന്ത്യയിലെ തീവ്രവാദ സംഘടനയായ ആര്‍.എസ്.എസിനെ നിരോധിക്കണമെന്നും ഞാന്‍ ആവശ്യപ്പെടുകയാണ്. ആ മിലിറ്റന്റ് ഗ്രൂപ്പ് ഇന്ത്യയിലും കാനഡയിലും മറ്റ് രാജ്യങ്ങളിലും പ്രവര്‍ത്തിക്കുന്നുണ്ട്.

ആര്‍.സി.എം.പിയുടെ അന്വേഷണപ്രകാരം ഇതുവരെ ഉയര്‍ന്ന ആരോപണങ്ങള്‍ എല്ലാം തന്നെ ഗൗരവമേറിയതാണ്. ഈ ആരോപണങ്ങള്‍ എല്ലാം തന്നെ ഇന്ത്യന്‍ സര്‍ക്കാരിനെതിരുമാണ്. പ്രത്യേകിച്ച് മോദി സര്‍ക്കാരിനെതിരെയാണ്. കാനഡയിലെ നയതന്ത്രജ്ഞര്‍ വിവിധ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും പല പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുകയുണ്ടായി. അവര്‍ കനേഡിയന്‍ വീടുകള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയും കനേഡിയന്‍ ബിസിനസുകള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയും കാനഡക്കാരെ കൊല്ലുകയും ചെയ്തു. അത് വളരെ ഗുരുതരമാണ്.

അതിനാല്‍ തന്നെ കനേഡിയന്‍ പൗരന്മാരുടെ ജീവന്‍ അപകടത്തിലാണ്. എന്നാല്‍ ഈ രാജ്യത്തെ സംരക്ഷിക്കുക എന്നത് എന്റെ ഉത്തരവാദിത്തമാണ്. ഞാന്‍ ഈ രാജ്യത്തെ അത്രയും സ്‌നേഹിക്കുന്നു. അതിനാല്‍ത്തന്നെ ഇവിടുത്തെ ജനാധിപത്യം സംരക്ഷിക്കുന്നതിനായി ഏതറ്റംവരേയും ഞങ്ങള്‍ പോകും,’ ജഗ്മീത് പറയുന്നു.

എന്നാല്‍ നിങ്ങള്‍ ടാര്‍ഗെറ്റ് ചെയ്യപ്പെടുകയാണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇത് തന്നെക്കുറിച്ചുള്ള മാത്രം ആശങ്കയല്ലെന്നും മറിച്ച് കാനഡക്കാരുടെ മുഴുവന്‍ സുരക്ഷയെ ബാധിക്കുന്ന കാര്യമാണെന്നും സിങ് പ്രതികരിക്കുകയുണ്ടായി. ഖലിസ്ഥാന്‍ തീവ്രവാദി ഹര്‍ദീപ് സിംഗ് നിജ്ജറുടെ കൊലപാതകത്തില്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന് ആര്‍.സി.എം.പി ആരോപിച്ചതോടെയാണ് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ വിള്ളല്‍ വീഴുന്നത്.

കാനഡയുടെ പൊതുസുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുന്ന നിരവധി പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ ഏജന്റുമാര്‍ പങ്കെടുത്തിട്ടുണ്ടെന്നതിന് തങ്ങള്‍ക്ക് വ്യക്തവും ശക്തവുമായ തെളിവുകള്‍ ഉണ്ടെന്ന കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ പരാമര്‍ശമാണ് ഇന്ത്യയെ ചൊടിപ്പിച്ചത്. ഇതിനെത്തുടര്‍ന്ന് ആരോപണ വിധേയനായ ഹൈക്കമ്മീഷണറെ അടക്കം കാനഡയിലെ ആറ് നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യ തിരിച്ച് വിളിച്ചിരുന്നു. തുടര്‍ന്ന് ഇവരെ സസ്‌പെന്‍ഡ് ചെയ്തതായി കാനഡയും അറിയിച്ചു.

Continue Reading

Trending