Connect with us

Cricket

സഞ്ജുവില്‍ തുടങ്ങിയ വെടിക്കെട്ട് ഹാര്‍ദിക് ഫിനിഷ് ചെയ്തു; ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് മിന്നുന്ന വിജയം

ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത ഇന്ത്യ ബംഗ്ലാദേശിനെ 19.5 ഓവറില്‍ 127 റണ്‍സില്‍ ഒതുക്കിയിരുന്നു.

Published

on

ബംഗ്ലാദേശിനെതിരായ ഒന്നാം ടി20യില്‍ ഇന്ത്യക്ക് അനായാസ ജയം. ബംഗ്ലാദേശ് ഉയര്‍ത്തിയ 128 റണ്‍സ് ലക്ഷ്യം ഇന്ത്യ വെറും 11.5 ഓവറില്‍ മറികടന്നു. ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സ് അടിച്ചെടുത്തു. 7 വിക്കറ്റ് ജയമാണ് ഇന്ത്യ ആഘോഷിച്ചത്. ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത ഇന്ത്യ ബംഗ്ലാദേശിനെ 19.5 ഓവറില്‍ 127 റണ്‍സില്‍ ഒതുക്കിയിരുന്നു.

ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യക്കായി സഞ്ജു സാംസണ്‍- അഭിഷേക് ശര്‍മ സഖ്യം മികച്ച തുടക്കം നല്‍കി. സഖ്യം രണ്ടോവറില്‍ 25 റണ്‍സെടുത്താണ് പിരിഞ്ഞത്. 16 റണ്‍സെടുത്ത അഭിഷേക് ശര്‍മയാണ് ആദ്യം പുറത്തായത്. താരം 7 പന്തില്‍ രണ്ട് ഫോറും ഒരു സിക്‌സും പറത്തി.

ഓപ്പണറായി ഇറങ്ങിയ സഞ്ജു സ്ഥാനത്ത് തിളങ്ങി. മലയാളി താരം 19 പന്തില്‍ 6 ഫോറുകള്‍ സഹിതം 29 റണ്‍സ് കണ്ടെത്തി. മൂന്നാമനായി എത്തിയ ക്യാപ്റ്റന്‍ സൂര്യ കുമാര്‍ യാദവുമൊത്ത് സഞ്ജു 40 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. സൂര്യ കുമാര്‍ 14 പന്തില്‍ 3 സിക്‌സും 2 ഫോറും സഹിതം 29 റണ്‍സെടുത്തു മടങ്ങി.

പിന്നീട് നാലാം വിക്കറ്റില്‍ ഒത്തു ചേര്‍ന്ന നിതീഷ് കുമാര്‍ റെഡ്ഡി- ഹര്‍ദിക് പാണ്ഡ്യ സഖ്യം കൂടുതല്‍ നഷ്ടങ്ങളില്ലാതെ ടീമിനെ ജയ തീരത്തെത്തിച്ചു. 16 പന്തില്‍ 5 ഫോറും 2 സിക്‌സും സഹിതം ഹര്‍ദിക് 39 റണ്‍സുമായി പുറത്താകാതെ നിന്നു. സിക്‌സടിച്ചാണ് താരം ഇന്ത്യന്‍ ജയം ഉറപ്പിച്ചത്. നിതീഷ് 15 പന്തില്‍ ഒരു സിക്‌സ് അടക്കം 16 റണ്‍സുമായി പുറത്താകാതെ ഹര്‍ദികിനൊപ്പം തുടര്‍ന്നു.

നേരത്തെ മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തിയ അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി എന്നിവരുടെ കിടിലന്‍ ബൗളിങാണ് ബംഗ്ലാദേശിനെ കുഴക്കിയത്. അര്‍ഷ്ദീപ് 3.5 ഓവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി 3 വിക്കറ്റുകള്‍ വീഴ്ത്തി. വരുണ്‍ 4 ഓവറില്‍ 31 റണ്‍സ് വഴങ്ങിയാണ് 3 വിക്കറ്റുകള്‍ സ്വന്തമാക്കിയത്.

അരങ്ങേറ്റം അവിസ്മരണീയമാക്കാന്‍ പേസ് സെന്‍സേഷന്‍ മായങ്ക് യാദവിനും സാധിച്ചു. താരം 4 ഓവറില്‍ 21 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്തു. മഹ്മുദുല്ലയാണ് താരത്തിന്റെ കന്നി രാജ്യാന്തര വിക്കറ്റായി മടങ്ങിയത്. വാഷിങ്ടന്‍ സുന്ദര്‍, ഹര്‍ദിക് പാണ്ഡ്യ എന്നിവരും ഓരോ വിക്കറ്റെടുത്തു.

ബംഗ്ലാദേശിനായി മെഹിദി ഹസന്‍ മിറാസ് 32 പന്തില്‍ 35 റണ്‍സുമായി പുറത്താകാതെ നിന്നു പൊരുതി. താരത്തെ പിന്തുണയ്ക്കാന്‍ ആരുമുണ്ടായില്ല. ക്യാപ്റ്റന്‍ നജ്മല്‍ ഹുസൈന്‍ ഷാന്റോയാണ് തിളങ്ങിയ മറ്റൊരു താരം. ക്യാപ്റ്റന്‍ 27 റണ്‍സ് കണ്ടെത്തി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Cricket

പാകിസ്താൻ വെല്ലുവിളി അതിജയിച്ച് ഇന്ത്യ; ആറു വിക്കറ്റ് ജയം; നേരിട്ട ആദ്യ പന്ത് ബൗണ്ടറി കടത്തി വിജയറൺ നേടി സജന സജീവൻ

35 ബോളില്‍ നിന്ന് 32 റണ്‍സ് അടിച്ച ഷഫാലി വര്‍മ്മയും 24 ബോളില്‍ നിന്ന് 29 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഹര്‍മ്മന്‍ പ്രീത് കൗര്‍, 28 ബോളില്‍ നിന്ന് 23 റണ്‍സ് എടുത്ത ജമീമ റോഡ്രിഗസ് എന്നിവരാണ് ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ മികച്ച പ്രകടനം കാഴ്ച്ച വെച്ചത്.

Published

on

വനിതകളുടെ ട്വന്റി ട്വന്റി ലോക കപ്പ് ക്രിക്കറ്റില്‍ ഇന്ത്യക്ക് ആദ്യ ജയം. പാകിസ്താനെതിരെ 106 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇന്ത്യ 18.5 ഓവറില്‍ ലക്ഷ്യം മറികടന്നു. മലയാളി താരം സജ്‌ന സജീവന്റെ ബൗണ്ടറിയോടെയായിരുന്നു കളിയുടെ പര്യവസാനം.

35 ബോളില്‍ നിന്ന് 32 റണ്‍സ് അടിച്ച ഷഫാലി വര്‍മ്മയും 24 ബോളില്‍ നിന്ന് 29 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഹര്‍മ്മന്‍ പ്രീത് കൗര്‍, 28 ബോളില്‍ നിന്ന് 23 റണ്‍സ് എടുത്ത ജമീമ റോഡ്രിഗസ് എന്നിവരാണ് ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ മികച്ച പ്രകടനം കാഴ്ച്ച വെച്ചത്. 16 ബോള്‍ നേരിട്ട സ്മൃതി മന്ദാന വെറും ഏഴ് റണ്‍സ് മാത്രം എടുത്ത് പുറത്തായി. വിക്കറ്റ് കീപ്പര്‍ റിച്ച ഘോഷിന് ആദ്യബോള്‍ നേരിടുന്നതിനിടെ തന്നെ മടങ്ങേണ്ടി വന്നു. അരുന്ധതി റെഡ്ഡിയാണ് പ്ലെയര്‍ ഓഫ് ദ മാച്ച്.

Continue Reading

Cricket

സഞ്ജു സാംസൺ ഇന്ത്യൻ ടീമിൽ; ബംഗ്ലാദേശ് ടി-20 പരമ്പരയിൽ കളിക്കും

അതേസമയം ഐപിഎല്ലിലെ പേസ് ബൗളിങ് താരമായ മായങ്ക് യാദവ് ടീമിലെത്തിയതാണ് ശ്രദ്ധേയമായ കാര്യം.

Published

on

ബംഗ്ലാദേശിനെതിരായ ട്വന്റി-20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. സൂര്യകുമാര്‍ യാദവ് നയിക്കുന്ന ടീമില്‍ വിക്കറ്റ് കീപ്പറായി സഞ്ജു സാംസണുണ്ട്. അഭിഷേക് ശര്‍മ, റിങ്കു സിങ്, ഹാര്‍ദിക് പാണ്ഡ്യ, റിയാന്‍ പരാഗ്, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവരെല്ലാം ടീമിലുണ്ട്.

അതേസമയം ഐപിഎല്ലിലെ പേസ് ബൗളിങ് താരമായ മായങ്ക് യാദവ് ടീമിലെത്തിയതാണ് ശ്രദ്ധേയമായ കാര്യം. ഹാര്‍ദിക് പാണ്ഡ്യ, റിയാന്‍ പരാഗ്, അഭിഷേക് ശര്‍മ എന്നിവര്‍ ഉള്‍പ്പെട്ട സ്‌പെഷ്യല്‍ ട്രെയിനിങ് ക്യാമ്പില്‍ മായങ്കിനെ ഉള്‍പ്പെടുത്തിയതോടെ താരത്തെ ബംഗ്ലാദേശിനെതിരായ ടി20 ടീമിലെടുത്തേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഒക്ടോബര്‍ ആറാം തീയതി ഗ്വാളിയറിലാണ് ആദ്യ ടി20. ഒമ്പതാം തീയതി ഡല്‍ഹിയില്‍ രണ്ടാം മത്സരവും 12-ാം തീയതി ഹൈദരാബാദില്‍ മൂന്നാം മത്സരവും നടക്കും. 2026-ലെ ടി20 ലോകകപ്പ് ലക്ഷ്യമിട്ടാണ് ഇന്ത്യയുടെ സെലക്ഷന്‍ നീക്കങ്ങള്‍. മായങ്ക് യാദവ് ഉള്‍പ്പെടെയുള്ള താരങ്ങളെ നേരത്തേ കണ്ടെത്തി മികച്ച ടി20 ലോകകപ്പ് ടീമിനെ വാര്‍ത്തെടുക്കുക എന്നതാണ് ലക്ഷ്യം.

Continue Reading

Cricket

കോഹ്ലിയെ കാണാന്‍ 58 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടി കാണ്‍പുരിലെത്തി പതിനഞ്ചുകാരന്‍

ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബൗളിങ് തെരഞ്ഞെടുത്തതോടെ ആദ്യദിനം കോഹ്ലിയുടെ കളി കാണാന്‍ കാര്‍ത്തികേയ്‌ന് സാധിച്ചില്ല.

Published

on

ഇന്ത്യ – ബംഗ്ലാദേശ് രണ്ടാം ടെസ്റ്റ് പുരോഗമിക്കുമ്പോള്‍ വിരാട് കോഹ്ലിയെ കാണാന്‍ ഉത്തര്‍പ്രദേശിലെ ഉന്നാവില്‍നിന്ന് കാണ്‍പുരിലേക്ക് 58 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടിയെത്തി പതിനഞ്ചുകാരന്‍. കോഹ്ലിയുടെ ആരാധകനായ കാര്‍ത്തികേയ് അദ്ദേഹത്തിന്റെ കളി നേരില്‍ കാണാന്‍ ഏഴ് മണിക്കൂര്‍ സൈക്കിള്‍ ചവിട്ടിയാണ് ഗ്രീന്‍പാര്‍ക്ക് സ്റ്റേഡിയത്തില്‍ എത്തിയത്. വീട്ടുകാര്‍ തന്റെ യാത്രക്ക് പിന്തുണ നല്‍കിയെന്ന് പത്താം ക്ലാസുകാരനായ കാര്‍ത്തികേയ് പറഞ്ഞു.

എന്നാല്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബൗളിങ് തെരഞ്ഞെടുത്തതോടെ ആദ്യദിനം കോഹ്ലിയുടെ കളി കാണാന്‍ കാര്‍ത്തികേയ്‌ന് സാധിച്ചില്ല.

കാണ്‍പുര്‍ ടെസ്റ്റിന്റെ ആദ്യദിനം മഴ ശക്തമായതോടെ 3 ഓവര്‍ മാത്രമാണ് മത്സരം നടന്നത്. രണ്ടാം ദിനമായ ഇന്നും മഴ തുടരുന്ന സാഹചര്യത്തില്‍ മത്സരം ഉപേക്ഷിച്ചു. ആദ്യ മത്സരത്തില്‍ ജയിച്ച ഇന്ത്യ പരമ്പരയില്‍ 1-0ന് മുന്നിലാണ്.

Continue Reading

Trending