Connect with us

kerala

ജലീൽ തന്റെ പിണറായി ഭക്തി പ്രകടിപ്പിക്കാനുള്ള ആയുധമാക്കി മലപ്പുറം ജില്ലയെ മാറ്റരുത്: എ.പി അനിൽകുമാർ

ഒരു നാടിനേയും അവിടത്തെ ജനതയേയും അപമാനിച്ച ജലീലിന്റെ നടപടി ഒരിക്കലും പൊറുക്കാനാവാത്ത തെറ്റാണെന്ന് അനിൽകുമാർ പറഞ്ഞു.

Published

on

തന്റെ പിണറായി ഭക്തി പ്രകടിപ്പിക്കാനുള്ള ആയുധമായി കെ.ടി ജലീൽ മലപ്പുറം ജില്ലയേയും അവിടത്തെ ജനങ്ങളെയും മാറ്റുന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് എ.പി അനിൽകുമാർ എംഎൽഎ. അൻവർ ഉയർത്തിയ വിഷയങ്ങൾ കണ്ട് ആദ്യം നായക വേഷം കെട്ടി പോർട്ടൽ തുടങ്ങിയ ജലീൽ എം.വി ഗോവിന്ദൻ വിരട്ടിയപ്പോൾ മതേതരത്വത്തിന്റെയും പിണറായി ഭക്തിയുടെയും ആൾരൂപമാകാൻ ശ്രമിക്കുകയാണ്. മിർജാഫറിന്റെ പണിയെടുക്കരുത് എന്നാണ് ജലീലിനെ ഓർമിപ്പിക്കാനുള്ളതെന്ന് അനിൽകുമാർ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

പ്രിയപ്പെട്ട ജലീൽ താങ്കളുടെ ഫേസ്ബുക്ക് വായിച്ചു. താങ്കളുടെ പിണറായി ഭക്തി പ്രകടിപ്പിക്കാനുള്ള ആയുധമാക്കി മലപ്പുറം ജില്ലയെയും മലപ്പുറം ജില്ലയിലെ ജനങ്ങളെയും മാറ്റി എന്നുള്ളത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. ഇവിടം ബാക്കി എല്ലാ സ്ഥലങ്ങളെയും പോലെ മനുഷ്യർ അധ്വാനിച്ച് ജീവിക്കുന്ന ഒരു നാട് തന്നെയാണ്. ഗ്രീൻ ചാനലിലൂടെ സ്വർണ്ണം കടത്തിയതും അതിന് ഭരണപരമായ ഒത്താശ ചെയ്തുകൊടുത്തതും മലപ്പുറം ജില്ലയിലും കരിപ്പൂർ വിമാനത്താവളത്തിലും അല്ല എന്നുള്ള കാര്യം ജലീലിന് അറിയാമല്ലോ ?

സാധാരണ സിനിമകളിൽ നായകനും വില്ലനും രണ്ട് ദൗത്യങ്ങളാണ് നിർവഹിക്കുന്നത് എന്നാൽ അൻവർ ഉയർത്തിയ വിഷയങ്ങളുടെ ആരവം കണ്ട് ആദ്യം നായക വേഷം കെട്ടി പോർട്ടൽ തുടങ്ങി ശ്രദ്ധേയനാകാൻ ശ്രമിച്ചപ്പോൾ M V ഗോവിന്ദൻ വിരട്ടിയപ്പോൾ അത് മതിയാക്കി എന്നാൽ പിന്നെ മതേതരത്വത്തിന്റെയും പിണറായി ഭക്തിയുടെയും ആൾരൂപം ആകാം എന്ന് കരുതി മിർജാഫറിന്റെ പണി എടുക്കരുത് എന്നുള്ളതാണ് വിനീതമായ ഒരു അഭ്യർത്ഥന.

ഇന്ത്യയിൽ ഒരുപാട് സ്വർണ്ണക്കടകളുണ്ട് നിരവധി എയർപോർട്ടുകളും പോർട്ടുകളുമുണ്ട്. അവിടങ്ങളിലൂടൊക്കെയും നിയമവിരുദ്ധമായ പലതും നടക്കുന്നുണ്ടാവും അതൊക്കെ ഏതെങ്കിലും സമുദായത്തിന്റെ പേരിലാണോ ചാർത്തപ്പെടുന്നത്? രാജ്യത്ത് നടക്കുന്ന കുറ്റകൃത്യങ്ങൾ ആയിട്ടല്ലേ കാണപ്പെടുന്നത്.

അങ്ങനെ ഒരു രാജ്യത്തെ കുറ്റകൃത്യങ്ങളോ അല്ലെങ്കിൽ അത്തരം സംഭവങ്ങളോ തടയുന്നതിന് വേണ്ടി നിയമം നടപ്പിലാക്കേണ്ടവർ നട്ടെല്ല് വളയുകയും ഈ നിയമപാലകരോടൊപ്പം പങ്ക് കച്ചവടം നടത്തി ലാഭമുണ്ടാക്കുകയും കൊള്ളമുതലിന്റെ വീതം പറ്റുകയും ചെയ്യുന്നതിന് പകരം അത് കാര്യക്ഷമമായി നടപ്പിലാക്കിയാൽ തടയാവുന്നതേയുള്ളൂ എല്ലാ കള്ളക്കടത്തും. കള്ളക്കടത്ത് തടയുന്നതിന്റെ ഉത്തരവാദിത്വം മതമേലാധ്യക്ഷന്മാർക്കാണോ ?പകരം മതവിധി പറയാനാണെങ്കിൽ സാദിഖലി ശിഹാബ് തങ്ങൾ മാത്രമാക്കുന്നത് എന്തിന് ?എല്ലാ മതങ്ങളുടെയും മതമേലധ്യക്ഷന്മാർ മതവിധി പറഞ്ഞ് കുറ്റകൃത്യം നിയന്ത്രിക്കട്ടെ. താങ്കൾ നാടിനെയും ഒരു ജനതയെയും അപമാനിച്ചത്‌ ഒരിക്കലും പൊറുക്കാനാവാത്ത തെറ്റാണെന്ന് ഓർമ്മിപ്പിക്കട്ടെ .

india

റെയില്‍വേ ബോര്‍ഡ് ചെയര്‍മാനുമായും ഡി.ആര്‍.എമ്മുമായും കൂടിക്കാഴ്ച നടത്തി മുസ്‌ലിം ലീഗ് എം.പി ഹാരിസ് ബീരാന്‍

അടുത്തിടെ നിയമിതനായ റെയില്‍വെ ബോര്‍ഡ് ചെയര്‍മാന്‍ സതീഷ് കുമാറുമായി റയില്‍ ഭവനില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് എം.പി കേരളത്തിന്റെ ആവശ്യങ്ങള്‍ ബോധ്യപ്പെടുത്തിയത്.

Published

on

റെയില്‍വേ ബോര്‍ഡ് ചെയര്‍മാനുമായും സതേണ്‍ റയില്‍വെ തിരുവനതപുരം ഡി.ആര്‍.എമ്മുമായും കൂടിക്കാഴ്ച നടത്തി അഡ്വ. ഹാരിസ് ബീരാന്‍ എം.പി. നഞ്ചന്‍കോട്ടെ 300 ഏക്കര്‍ ഭൂമി എല്ലാ കാലത്തും ചര്‍ച്ചയില്‍ വരിക എന്നല്ലാതെ കൃത്യമായ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പില്‍ വരുത്തുന്നതിന് കഴിഞ്ഞ കാലങ്ങളില്‍ തുടര്‍ന്ന അനാസ്ഥ പരിഹരിക്കണമെന്നും കേരളത്തില്‍ റയില്‍വെ വികസനം ഉറപ്പ് വരുത്തണമെന്നും ഹാരിസ് ബീരാന്‍ എം.പി ആവശ്യപ്പെട്ടു.

അടുത്തിടെ നിയമിതനായ റെയില്‍വെ ബോര്‍ഡ് ചെയര്‍മാന്‍ സതീഷ് കുമാറുമായി റയില്‍ ഭവനില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് എം.പി കേരളത്തിന്റെ ആവശ്യങ്ങള്‍ ബോധ്യപ്പെടുത്തിയത്. നെടുമ്പാശ്ശേരി റെയില്‍വെ സ്‌റ്റേഷന്‍, പുതിയ ട്രെയിനുകളും കോച്ചുകളും, തലശ്ശേരി മൈസൂര്‍ പാത, ചെങ്ങന്നൂര്‍ പമ്പ (ശബരിമല) പാത തുടങ്ങിയ പുതിയ റയില്‍വെ പാതകളും, തിരൂര്‍ അടക്കം മലബാറിലെ സ്‌റ്റേഷനുകളില്‍ സ്‌റ്റോപ്പ് അനുവദിക്കാത്ത റെയില്‍വേ ബോര്‍ഡിനെതിരെയുള്ള ജന രോഷവും എം.പി ബോധ്യപ്പെടുത്തി.

എം.പി ചെയര്‍മാന് നിവേദനം സമര്‍പ്പിച്ചു. പ്രശ്‌ന പരിഹാരത്തിന് സതേണ്‍ റെയില്‍വേയുടെ തിരുവനന്തപുരം ഡിവിഷണല്‍ റയില്‍വെ മാനേജറുമായി കൂടിയാലോചിച്ച് ഉചിത നടപടി സ്വീകരിക്കും എന്ന് ചെയര്‍മാന്‍ ഉറപ്പ് നല്‍കി.

പിന്നീട് തിരുവനന്തപുരത്തെത്തിയ ഹാരിസ് ബീരാന്‍, തിരുവനന്തപുരം ഡി.ആര്‍.എം ഡോ. മനീഷ് തപ്ലയാനുമായും കൂടിക്കാഴ്ച നടത്തി. കേരളത്തിന്റെ റെയില്‍വേ വികസനത്തിന് കൂടെനില്‍ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

Continue Reading

kerala

കരുനാഗപ്പള്ളിയില്‍ ബസ് സ്‍കൂട്ടറില്‍ ഇടിച്ച് യുവതി മരിച്ചു

ഭർത്താവിനൊപ്പം ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുമ്പോഴാണ് അപകടം ഉണ്ടായത്. 

Published

on

കൊല്ലം മാരാരിത്തോട്ടത്ത് ബസിനടിയിൽപ്പെട്ട് യുവതിക്ക് ദാരുണാന്ത്യം. കരുനാഗപ്പള്ളിയിലേക്ക് പോവുകയായിരുന്ന യുവതിയാണ് മരണപ്പെട്ടത്. സുനീറ ബീവിയാണ് മരിച്ചത്. ഭർത്താവിനൊപ്പം ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുമ്പോഴാണ് അപകടം ഉണ്ടായത്.

ഇന്ന് വൈകിട്ട് 6.15നാണ് അപകടം നടന്നത്. ഭർത്താവിനൊപ്പം ഇരുചക്ര വാഹനത്തിൽ പോകവേ എതിരെ വന്ന സ്വകര്യ ബസ് ഇടിക്കുകയായിരുന്നു. ബസ് ബൈക്കിൽ ഇടിച്ച് സുനീറ ബീവി ബസിന് അടിയിൽപ്പെടുകയും തുടർന്ന് വാഹനം യുവതിയുടെ ദേഹത്തുകൂടെ കയറി ഇറങ്ങുകയുമായിരുന്നു.

യുവതിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരുക്കുകളോടെ ഭർത്താവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്വകാര്യ ബസ് അമിത വേഗതയിലായിരുന്നുവെന്ന പരാതിയെ തുടർന്ന് ബസ് ജീവനക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Continue Reading

kerala

20 ശബരിമല തീർഥാടകർ വനത്തിൽ കുടുങ്ങി

ഫയർഫോഴ്‌സ്, എൻഡിആർഎഫ്, വനം വകുപ്പ് സംഘങ്ങൾ സ്ഥലത്തെത്തിയിട്ടുണ്ട്. ഇവരെ പുറത്തെത്തിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.

Published

on

പുല്ലുമേട് വഴി എത്തിയ ശബരിമല തീർഥാടകർ വനത്തിൽ കുടുങ്ങി. 20 അംഗ സംഘത്തിലെ രണ്ടുപേർക്ക് ശാരീരികാസ്വാസ്ഥ്യം നേരിട്ടതിനു പിന്നാലെയാണു തീർഥാടകർ വനത്തിൽ അകപ്പെട്ടത്. ഫയർഫോഴ്‌സ്, എൻഡിആർഎഫ്, വനം വകുപ്പ് സംഘങ്ങൾ സ്ഥലത്തെത്തിയിട്ടുണ്ട്. ഇവരെ പുറത്തെത്തിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.

ഇന്നു വൈകീട്ടാണ് തീർഥാടകർ വനത്തിൽ കുടുങ്ങിയത്. സന്നിധാനത്തുനിന്ന് രണ്ട് കിലോമീറ്റർ ദൂരത്തിലാണു സംഭവം.

പുല്ലുമേടുനിന്ന് സന്നിധാനത്തേക്ക് ആറു കി.മീറ്റർ ദൂരമാണുള്ളത്. വനമേഖലയായതിനാൽ രാത്രി ഇതുവഴിയുള്ള യാത്രയ്ക്കു നിരോധനമുണ്ട്. തീർഥാടകരെ കാണാതായതിനെ തുടർന്ന് ഫോറസ്റ്റ് ചെക്ക്‌പോസ്റ്റിൽനിന്ന് ഉദ്യോഗസ്ഥർ അന്വേഷിച്ച് എത്തിയപ്പോഴാണ് ഇവർ കുടുങ്ങിക്കിടക്കുന്നതു കണ്ടെത്തിയത്.

Continue Reading

Trending