Connect with us

kerala

മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം മതസൗഹാർദ്ദം തകർക്കുന്നത്; വയനാട് ദുരന്തത്തിൽ കേന്ദ്രത്തിന്‍റേത് ചിറ്റമ്മനയം, സംസ്ഥാന സർക്കാർ സമ്മർദ്ദം ചെലുത്തുന്നില്ലെന്ന് കെ.സി. വേണുഗോപാൽ

അല്ലെങ്കിൽ പിആർ ഏജൻസി ഉണ്ടെങ്കിൽ അത് ഉണ്ടെന്ന് തുറന്ന് പറയുകയാണ് വേണ്ടതെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.

Published

on

ദി ഹിന്ദു ദിനപ്പത്രത്തിൽ മുഖ്യമന്ത്രി അഭിമുഖത്തിൽ നടത്തിയത് ഏറ്റവും വേദനയുണ്ടാക്കുന്ന പരാമർശമെന്ന് കെ.സി. വേണുഗോപാൽ എംപി. മതസൗഹാർദ്ദം തകർക്കുന്ന പ്രസ്താവനയാണിത്. അത് നടത്തിയിട്ട് 24 മണിക്കൂർ മുഖ്യമന്ത്രി മിണ്ടിയില്ല. അഭിമുഖം തെറ്റാണെങ്കിൽ അത് പ്രസിദ്ധീകരിക്കപ്പെട്ട ഉടൻ തിരുത്തണ്ടേ? അമളി പറ്റിയാൽ ധൈര്യമായി തിരുത്തണം. അല്ലെങ്കിൽ പിആർ ഏജൻസി ഉണ്ടെങ്കിൽ അത് ഉണ്ടെന്ന് തുറന്ന് പറയുകയാണ് വേണ്ടതെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.

നിലപാട് അബദ്ധമെന്ന് മനസ്സിലായപ്പോഴാണ് മുഖ്യമന്ത്രി തിരുത്തിയത്. ഇങ്ങനെ ചിരിച്ച് കൊണ്ട് ലാഘവത്തോടെയാണോ വിഷയം കൈകാര്യം ചെയ്യേണ്ടത്? മുഖ്യമന്ത്രി മറുപടി പറഞ്ഞേ മതിയാവൂ എന്നും കെ.സി ആവശ്യപ്പെട്ടു.

വയനാട്ടിൽ ഉപതിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചാൽ ഉടൻ സ്ഥാനാർഥി നിർണയം ഉണ്ടാകും. വയനാട് ദുരന്തത്തിൽ കേന്ദ്രം എന്തുകൊണ്ട് ചിറ്റമ്മനയം സ്വീകരിക്കുന്നുവെന്ന് മനസ്സിലാവുന്നില്ല. ഇത്ര വലിയ ദുരന്തം നടന്നിട്ടും കേന്ദ്രം സഹായം നൽകിയില്ല. നടന്നത് സമാനതകൾ ഇല്ലാത്ത ദുരിതമാണ്. സംസ്ഥാന സർക്കാർ ശക്തമായ സമ്മർദ്ദം ചെലുത്തുന്നില്ല. സഹായം സംസ്ഥാന സർക്കാർ വാങ്ങിയെടുക്കണം. ഇത് വളരെ ഗൗരവമായി അവതരിപ്പിക്കേണ്ട വിഷയമാണ്. ജനങ്ങൾക്ക് വലിയ ആശങ്ക ഉണ്ട്. ഇങ്ങനെ ആണോ ഇതൊക്കെ കൈകാര്യം ചെയ്യേണ്ടതെന്നും കെ.സി. വേണുഗോപാൽ ചോദിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

EDUCATION

കുട്ടികള്‍ക്കുള്ള സഹായം പരസ്യമായി വേണ്ട; ഉത്തരവിറക്കി പൊതുവിദ്യാഭ്യാസ വകുപ്പ്

ഇക്കാര്യത്തില്‍ നേരത്തെ ബാലാവകാശ കമ്മിഷന്‍ പൊതുവിദ്യാഭ്യാസ വകുപ്പിനു നിര്‍ദേശം നല്‍കിയിരുന്നു

Published

on

തിരുവനന്തപുരം: സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് സഹായം നല്‍കുന്നത് പരസ്യമാക്കരുതെന്നു നിര്‍ദേശം. സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് ഡയരക്ടറാണ് ഉത്തരവിറക്കിയത്. പൊതുപരിപാടികളിലോ പരസ്യമായോ സഹായം നല്‍കരുതെന്നും നിര്‍ദേശമുണ്ട്.

കുട്ടികളുടെ സ്വകാര്യതയെയും ആത്മാഭിമാനത്തെയും ബാധിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം. ഇതിന്‍റെ പേരില്‍ കുട്ടികളെ രണ്ടാംകിട പൗരന്മാരാക്കരുതെന്നും ഉത്തരവില്‍ പറയുന്നു. വേണ്ട ഇടപെടല്‍ നടത്താൻ ഡിഇഒമാരെയും ഹെഡ്‍മാസ്റ്റർമാരെയും ചുമതലപ്പെടുത്തി.

ഇക്കാര്യത്തില്‍ നേരത്തെ ബാലാവകാശ കമ്മിഷന്‍ പൊതുവിദ്യാഭ്യാസ വകുപ്പിനു നിര്‍ദേശം നല്‍കിയിരുന്നു. സഹായം പരസ്യമായി സ്വീകരിച്ചതിന്‍റെ പേരില്‍ ഒരു കുട്ടിയും മാനസികമായ പ്രയാസം നേരിടുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നായിരുന്നു നിര്‍ദേശം. ഇത്തരത്തിലുള്ള കുട്ടികളെ രണ്ടാംകിട പൗരന്മാരായി ചിത്രീകരിക്കുന്നതു ശ്രദ്ധയില്‍പെട്ടിരുന്നതായും കമ്മിഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Continue Reading

kerala

‘എഡിജിപി ആ സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ല’: ബിനോയ് വിശ്വം

Published

on

ആര്‍എസ്എസ് നേതാക്കളുമായി പലവട്ടം കൂടിക്കാഴ്ച നടത്തിയ എഡിജിപി ചുമതല വഹിക്കാന്‍ അര്‍ഹനല്ലെന്ന് ആവര്‍ത്തിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എഡിജിപിയെ നീക്കണം എന്നത് തന്നെയാണ് നിലപാടെന്നും അദ്ദേഹം പറഞ്ഞു.

റിപ്പോര്‍ട്ട് വരട്ടെ എന്ന് മുഖ്യമന്ത്രി പറഞ്ഞാല്‍ ആ വാക്കുകളെ മാനിക്കുക സിപിഐയുടെ രാഷ്ട്രീയ കടമയാണെന്നും റിപ്പോര്‍ട്ട് വരുന്നതുവരെ കാത്തിരിക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു. സര്‍ക്കാര്‍ സിപിഐയുടെ ആവശ്യം കേള്‍ക്കുമെന്നും റിപ്പോര്‍ട്ട് പുറത്തുവരുന്നതില്‍ ആകാംക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഒരാള്‍ക്ക് മാത്രം മിണ്ടാം ബാക്കിയുള്ളവര്‍ മിണ്ടാതിരിക്കണം എന്ന നയം അല്ല സിപിഐക്ക് ഇല്ലെന്നും പ്രകാശ് ബാബുവുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിക്കവേ അദ്ദേഹം പറഞ്ഞു.

Continue Reading

kerala

ശബരിമലയില്‍ ഇത്തവണയും ഓണ്‍ലൈന്‍ ബുക്കിങ് മാത്രം; ദിവസം പരമാവധി 80,000 പേര്‍ക്ക് ദര്‍ശനം

വെര്‍ച്വല്‍ ക്യൂ ബുക്കിങ് സമയത്ത് തന്നെ യാത്രാ വഴി തെരഞ്ഞെടുക്കാനുള്ള അവസരം ഒരുക്കും

Published

on

തിരുവനന്തപുരം: ശബരിമലയില്‍ ഇത്തവണ ഓണ്‍ലൈന്‍ ബുക്കിങ് മാത്രം അനുവദിക്കാന്‍ തീരുമാനിച്ചു. ഒരു ദിവസം പരമാവധി 80,000 പേര്‍ക്ക് ദര്‍ശന സൗകര്യം ഒരുക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ശബരിമല മണ്ഡല- മകരവിളക്ക് മഹോത്സവ മുന്നൊരുക്കങ്ങളുടെ അവലോകന യോഗത്തിലാണു തീരുമാനം.

വെര്‍ച്വല്‍ ക്യൂ ബുക്കിങ് സമയത്ത് തന്നെ യാത്രാ വഴി തെരഞ്ഞെടുക്കാനുള്ള അവസരം ഒരുക്കും. അതുവഴി തീര്‍ഥാടകര്‍ക്ക് തിരക്ക് കുറഞ്ഞ യാത്രാ വഴി തെരഞ്ഞെടുക്കാനാവും. കാനന പാതയില്‍ ഭക്തര്‍ക്ക് ആവശ്യമായ സൗകര്യം ഒരുക്കും. തിരക്കുള്ള സമയങ്ങളില്‍ വാഹനങ്ങള്‍ നിയന്ത്രിക്കേണ്ടി വന്നാല്‍ അതിനുള്ള കേന്ദ്രങ്ങള്‍ കണ്ടെത്തി ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കും. നിലക്കലിലും എരുമേലിയിലും പാര്‍ക്കിങ്ങിന് കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്താനും തീരുമാനമായി.

 

Continue Reading

Trending