Connect with us

local

ഓ​ട്ടോ​ ഡ്രൈ​വ​ർ ചി​ത്ര​ലേ​ഖ നിര്യാതയായി

കനത്ത ശ്വാസംമുട്ടലിനെ തുടർന്നാണ് മരിച്ചത്.

Published

on

ക​ണ്ണൂ​ർ: സി.പി.എമ്മിന് കടുത്ത ഭീഷണിയുയര്‍ത്തി ദലിത് പോരാട്ടങ്ങളിൽ ശ്രദ്ധേയയായ ഓ​ട്ടോ​ഡ്രൈ​വ​ർ ചി​ത്ര​ലേ​ഖ (48) നിര്യാതയായി. പുലർച്ചെ മൂന്നോടെ കണ്ണൂർ കമ്പിലെ ആശുപത്രിയിലായിരുന്നു അന്ത്യം. പാ​ൻ​ക്രി​യാ​സ് കാ​ൻ​സ​റി​നെ തുടർന്ന് ചികിത്സയിലായിരുന്നു. കനത്ത ശ്വാസംമുട്ടലിനെ തുടർന്നാണ് മരിച്ചത്. മൃതദേഹം നാളെ രാവിലെ ഒമ്പതിന് ആശുപത്രിയിൽ നിന്ന് വീട്ടിലെത്തിക്കും. 10 മണിക്ക് പയ്യാമ്പലത്ത് സംസ്കരിക്കും. ശ്രീ​ഷ്‍കാ​ന്താണ് ഭര്‍ത്താവ്. മക്കൾ: മനു, ലേഖ.

പ​യ്യ​ന്നൂ​ർ സ്വ​ദേ​ശി​നി​യാ​യ ചി​ത്ര​ലേ​ഖ, സി.​പി.എ​മ്മു​മാ​യി ഏ​റ്റു​മു​ട്ടി​യാ​ണ് വാ​ർ​ത്ത​ക​ളി​ൽ ഇ​ടം​പി​ടി​ച്ച​ത്. ഏ​താ​നും വ​ർ​ഷ​ങ്ങ​ളാ​യി ക​ണ്ണൂ​ർ കാ​ട്ടാ​മ്പ​ള്ളി​യി​ലാ​ണ് താ​മ​സം. ഇ​വി​ടെ​ പു​തി​യ വീ​ടി​ന് മു​ന്നി​ൽ നി​ർ​ത്തി​യി​ട്ട ഓ​ട്ടോ​റി​ക്ഷ​ക്ക് ക​ഴി​ഞ്ഞ​ വ​ർ​ഷം ആ​ഗ​സ്റ്റ് 25ന് ​പു​ല​ർ​ച്ചെ​യാ​ണ് തീ​യി​ട്ട​ത്. സി.​പി.​എ​മ്മു​കാ​രാ​ണ് തീ​യി​ട്ട​തെ​ന്നാ​യിരുന്നു ആ​രോ​പി​ച്ച​ത്. കേ​സും പ്ര​തി​ഷേ​ധ​വു​മാ​യി മാ​സ​ങ്ങ​ളോ​ളം ക​ഴി​ഞ്ഞു ​വ​രു​ന്ന​തി​നി​ടെ സ​ന്ന​ദ്ധ സം​ഘ​ട​ന​യു​ടെ സ​ഹാ​യം വ​ഴി ഓ​ട്ടോ​റി​ക്ഷ ല​ഭി​ച്ചു. വീ​ണ്ടും നി​ര​ത്തി​ലി​റ​ങ്ങി ആ​ഴ്ച​ക​ൾ​ക്ക​ക​മാ​ണ് രോ​ഗം ബാ​ധി​ച്ച് തു​ട​ങ്ങി​യ​ത്.

2002ൽ ​തീ​യ സ​മു​ദാ​യ​ത്തി​ൽ​പെ​ട്ട ശ്രീ​ഷ്‍കാ​ന്തി​നെ പ്ര​ണ​യി​ച്ചു വി​വാ​ഹം ചെ​യ്ത​തോ​ടെ​യാ​ണ് ജാ​തി​ വി​വേ​ച​ന​ത്തി​നും പീ​ഡ​ന​ത്തി​നും ചിത്ര​ലേ​ഖ ഇ​ര​യാ​യ​ത്. ന​ഴ്​​സാ​യി​രു​ന്ന ഇ​വ​ർ ആ ​ജോ​ലി വി​ട്ട് ഭ​ർ​ത്താ​വി​നൊ​പ്പം ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റാ​വാ​ൻ തീ​രു​മാ​നി​ച്ചു. വി​വാ​ഹ​ശേ​ഷം വായ്പയെടുത്ത് വാ​ങ്ങി​യ ഓ​ട്ടോ​റി​ക്ഷ​യു​മാ​യി പ​യ്യ​ന്നൂ​രിനടുത്ത് എ​ടാ​ട്ട് ഓ​​ട്ടോ സ്റ്റാ​ന്റിലെ​ത്തി​യ​തോ​ടെ​യാ​ണ് പ്ര​ശ്ന​ങ്ങ​ളു​ടെ തു​ട​ക്കം. ഇ​വി​ടെ​വെ​ച്ച് ജാ​തീ​യ​മാ​യി അ​ധി​ക്ഷേ​പം നേ​രി​ട്ടു. പി​ന്നീ​ട് ഓ​ട്ടോ​റി​ക്ഷ​ക്കു​ നേ​രെ ആ​ക്ര​മ​ണ​മാ​യി. 2005 ഡി​സം​ബ​ർ 30ന് ​ഓ​ട്ടോ​റി​ക്ഷ ക​ത്തി​ച്ചു. അ​ന്ന് മു​ത​ൽ സി.​പി.എ​മ്മി​നെ​തി​രെ പ​ര​സ്യ​മായി രംഗത്തെത്തുകയായിരുന്നു.

kerala

നാരങ്ങ ചുള തൊണ്ടയിൽ കുടുങ്ങി രണ്ടര വയസ്സുകാരിക്ക് ദാരുണാന്ത്യം

മധുര നാരങ്ങ പൊളിച്ച് ഇല്ലി പാത്രത്തിൽ നിന്ന് കുട്ടി തനിയെ കഴിക്കുന്നതിനിടയിലാണ് സംഭവം.

Published

on

പരപ്പനങ്ങാടി: കൊടക്കാട് കൂട്ടുമൂച്ചി യിൽ രണ്ടര വയ സ്സുകാരി മധുരനാരങ്ങയുടെ ചുള (അല്ലി) തൊണ്ടയിൽ കുടുങ്ങി മരണപെട്ടു. കോലാക്കൽ സാദിഖിൻ്റെ മകൾ ആലി ശിഫ (രണ്ടര)യാണ് മരിച്ചത്. മധുര നാരങ്ങ പൊളിച്ച് ഇല്ലി പാത്രത്തിൽ നിന്ന് കുട്ടി തനിയെ കഴിക്കുന്നതിനിടയിലാണ് സംഭവം. ചേളാരിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാ നായില്ല. മാതാവ്: ഫൗസിയ.

Continue Reading

kerala

കാർ കൊക്കയിലേക്ക്‌ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

കാഞ്ഞിരപ്പള്ളിയിൽ നിന്നും പുതുവത്സരാഘോഷത്തിനായി എത്തിയ യുവാക്കളുടെ കാർ ആണ് അപകടത്തിൽപ്പെട്ടത്.

Published

on

പുതുവത്സരാഘോഷത്തിനിടെ കാർ കൊക്കയിൽ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. കാഞ്ഞിരപ്പള്ളി ആനിത്തോട്ടം സ്വദേശി ഫൈസൽ ആണ് മരിച്ചത്. ഇന്നലെ രാത്രി പത്തരയോടെയാണ് കുട്ടിക്കാനത്തായിരുന്നു അപകടം.

കാഞ്ഞിരപ്പള്ളിയിൽ നിന്നും പുതുവത്സരാഘോഷത്തിനായി എത്തിയ യുവാക്കളുടെ കാർ ആണ് അപകടത്തിൽപ്പെട്ടത്. വാഹനം നിർത്തി മറ്റുള്ളവർ പുറത്തിറങ്ങിയപ്പോൾ ഫൈസൽ കാറിൽ ഇരിക്കുകയായിരുന്നു. പിന്നാലെ, കാർ ഉരുണ്ടുനീങ്ങി കൊക്കയിലേക്ക് മറിഞ്ഞു. അപകടം എങ്ങനെയുണ്ടായി എന്നതിൽ വ്യക്തത വന്നിട്ടില്ല. അബദ്ധത്തിൽ ഗിയറിൽ തട്ടി ഉരുണ്ടുനീങ്ങിയതാണെന്ന് കരുതുന്നു.

ഫയർഫോഴ്സിന്റെയും ഈരാറ്റുപേട്ടയിൽ നിന്നുള്ള സന്നദ്ധ സംഘടനകളായ ടീം എമർജൻസി, ടീം നന്മക്കൂട്ടം എന്നിവരുടെ സംയുക്തമായ തിരച്ചിലിന് ഒടുവിലാണ് 350 അടിയോളം താഴ്ചയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ചെങ്കുത്തായ വഴക്കലുള്ള ഭാഗത്തുനിന്ന് മൃതദേഹം പുറത്തെുടക്കാനുള്ള ശ്രമത്തിലാണ് രക്ഷാപ്രവർത്തകർ.

Continue Reading

kerala

ഓട്ടോറിക്ഷ സ്റ്റേറ്റ് പെർമിറ്റിന് വ്യവസ്ഥയായി; യാത്രക്കാരുമായി സംസ്ഥാനത്ത് എവിടേയും പോകാം

കണ്ണൂര്‍ മാടായി യൂണിറ്റ് നല്‍കിയ അപേക്ഷയില്‍ കഴിഞ്ഞ ഓഗസ്റ്റില്‍ ചേര്‍ത്ത സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി യോഗമാണ് ഓട്ടോറിക്ഷകള്‍ക്ക് സംസ്ഥാന പെര്‍മിറ്റ് നല്‍കാന്‍ തീരുമാനിച്ചത്.

Published

on

നഗരസഭാ, കോര്‍പ്പറേഷന്‍ പ്രദേശങ്ങളില്‍ നിന്ന് യാത്ര എടുക്കരുതെന്ന നിബന്ധനയോടെ ഓട്ടോറിക്ഷ സ്റ്റേറ്റ് പെര്‍മിറ്റിന് വ്യവസ്ഥയായി. യാത്രക്കാരുമായി സംസ്ഥാനത്ത് എവിടേയും പോകുകയും മടങ്ങുകയും ചെയ്യാം. നഗരപ്രദേശങ്ങളില്‍ യാത്രക്കാരെ ഇറക്കിയാല്‍ കാലിയായി മടങ്ങണം.

അഞ്ചു വര്‍ഷത്തേക്ക് 1500 രൂപയാണ് സംസ്ഥാന പെര്‍മിറ്റ് ഫീസ്. നിലവില്‍ ജില്ലാ പെര്‍മിറ്റിന് 300 രൂപയാണ്. സി.ഐ.ടി.യു. കണ്ണൂര്‍ മാടായി യൂണിറ്റ് നല്‍കിയ അപേക്ഷയില്‍ കഴിഞ്ഞ ഓഗസ്റ്റില്‍ ചേര്‍ത്ത സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി യോഗമാണ് ഓട്ടോറിക്ഷകള്‍ക്ക് സംസ്ഥാന പെര്‍മിറ്റ് നല്‍കാന്‍ തീരുമാനിച്ചത്. ഇതിനെ ഒരുവിഭാഗം എതിര്‍ത്തതിനെത്തുടര്‍ന്ന് പെര്‍മിറ്റ് വ്യവസ്ഥ കര്‍ശനമാക്കി. ഫീസ് ഉയര്‍ത്തുകയായിരുന്നു.

നിലവിലെ ജില്ലാ പെര്‍മിറ്റില്‍ അതിര്‍ത്തി ജില്ലകളിലേക്ക് 20 കിലോമീറ്റര്‍ കടക്കാന്‍ അനുമതിയുണ്ടായിരുന്നു. സംസ്ഥാനം മുഴുവന്‍ യാത്ര ചെയ്യാന്‍ അനുമതി നല്‍കിയിട്ടുണ്ടെങ്കിലും മണിക്കൂറില്‍ 50 കിലോമീറ്റര്‍ എന്ന വേഗപരിധി ഉയര്‍ത്തിയിട്ടില്ല.

Continue Reading

Trending