Connect with us

More

കരിയറിലുയരാൻ ഡിസൈൻ പഠനം

Published

on

പി. ടി ഫിറോസ്

പരമ്പരാഗത രീതിയിലുള്ള കോഴ്സുകളിൽ നിന്ന് വ്യത്യസ്തമായി രൂപലാവണ്യത്തെക്കുറിച്ചും സൗന്ദര്യ സങ്കല്പത്തെക്കുറിച്ചും മനുഷ്യ മനസ്സിന്റെ അഭിലാഷങ്ങൾ നിറവേറ്റുക വഴി മികച്ച തൊഴിൽ സാധ്യതയിലേക്ക് വാതിൽ തുറക്കുന്ന സവിശേഷമായ കരിയർ മേഖലയാണ് ഡിസൈൻ. ഫാഷൻ ഡിസൈൻ എന്നതിനപ്പുറം മറ്റു ഒട്ടനവധി സാധ്യതകളിലേക്കും അവസരമൊരുക്കുന്നു എന്നത് ശ്രദ്ധേയമാണ്.

പ്രോഡക്ട് ഡിസൈൻ, യു.എക്സ്/യു.ഐ ഡിസൈൻ, വിഷ്വൽ കമ്മ്യൂണിക്കേഷൻ, ഗ്രാഫിക് ഡിസൈൻ, ഇൻഡസ്ട്രിയൽ ഡിസൈൻ, ടെക്സറ്റൈൽ ഡിസൈൻ, ആർട്ട് ഡിസൈൻ, വെഹിക്കിൾ ഡിസൈൻ, ഇന്റീരിയർ ഡിസൈൻ, ആഭരണ ഡിസൈൻ, നിറ്റ് വെയർ ഡിസൈൻ, സെറാമിക് ഡിസൈൻ, ആക്സെസ്സറി ഡിസൈൻ തുടങ്ങിയ നിരവധി വകഭേദങ്ങളിലേക്കുള്ള വിശാലമായ വാതായനങ്ങളാണ് ഡിസൈൻ പഠനം വഴി തുറക്കപ്പെടുന്നത്. ഹ്യുമാനിറ്റീസ്, കൊമേഴ്‌സ് സ്ട്രീമുകളിൽ പ്ലസ്‌ടു പഠനം കഴിഞ്ഞവർക്കും മിക്ക ഡിസൈൻ കോഴ്‌സുകളിലും പ്രവേശനം നേടാൻ അവസരമുണ്ട് എന്നത് പ്രത്യേകം ഓർക്കണം

കേവലമായ ഒരു ജോലി എന്നതിനപ്പുറം സർഗ്ഗശക്തിയും സൃഷ്ടിപരതയും നിരന്തരമായി ഉപയോഗപ്പെടുത്തി ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും ഉപയോഗക്ഷമത ഫലപ്രദമായി വർദ്ധിപ്പിക്കാനുള്ള വൈഭവം വളർത്തിയെടുക്കുന്നവർക്കാണ് കരിയറിൽ മികവ് തെളിയിക്കാനാവുക.

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ

ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളുടെ കൂട്ടത്തിൽ മികച്ച് നിൽക്കുന്ന എൻ.ഐ.ഡി കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയത്തിന് കീഴിൽ സ്വയംഭരണ പദവിയോടെയാണ് പ്രവർത്തിക്കുന്നത്. ഡിസൈൻ പഠനത്തിനും ഗവേഷണത്തിനും ആഗോള പ്രശസ്തി നേടിയ എൻ.ഐ.ഡിയിലെ ശ്രദ്ധേയമായ ചതുർവർഷ ബിരുദ കോഴ്സാണ് ബി.ഡി.സ് എന്നറിയപ്പെടുന്ന ബാച്ചിലർ ഇൻ ഡിസൈൻ. അഹമ്മദാബാദിലെ പ്രധാന കാമ്പസിന് പുറമെ ഹരിയാന, മധ്യപ്രദേശ്, ആസാം, ആന്ധപ്രദേശ് എന്നിവിടങ്ങളിലെ ക്യാമ്പസുകളിലും ബി.ഡിസ് കോഴ്സ് പഠിക്കാനവസരങ്ങളുണ്ട്. രൂപകല്പനയുടെ അടിസ്ഥാന പാഠങ്ങൾ മുതൽ വിവിധ മേഖലകളിൽ വൈദഗ്ധ്യം ആർജ്ജിക്കാൻ വരെ അവസരമൊരുക്കുന്ന ഈ കോഴ്സ് ഡിസൈൻ അഭിരുചിയും, അപഗ്രഥന ശേഷിയും ഉള്ളവർക്ക് വലിയ അവസരങ്ങളിലേക്ക് വാതായനമൊരുക്കുന്നതാണ്.

ദേശീയ തലത്തിൽ നടത്തപ്പെടുന്ന ഡിസൈൻ അഭിരുചി പരീക്ഷക്ക് (എൻ.ഐ.ഡി ഡാറ്റ്) ഡിസംബർ 3 വരെ admissions.nid.edu എന്ന വെബ്‌സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം

യൂസീഡ്

ബോംബെ, ഡൽഹി, ഹൈദ്രബാദ്, ഗുവാഹത്തി എന്നീ ഐ.ഐ.ടികൾ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫോർമേഷൻ ടെക്നോളജി ഡിസൈൻ ആൻഡ് മാനുഫാക്ചറിംഗ് ജബൽപൂർ എന്നിവിടങ്ങളിൽ നടത്തപ്പെടുന്ന നാലു വർഷ ബി.ഡിസ് പ്രോഗ്രാമിലെ പ്രവേശനത്തിനാണ് അണ്ടർ ഗ്രാജുവേറ്റ് കോമൺ എൻട്രൻസ് എക്സാം ഫോർ ഡിസൈൻ (യൂസീഡ്) സ്കോർ പരിഗണിക്കുന്നത്. മുംബെ ഐ.ഐ.ടിയിലെ ബി.ഡി.സ് പഠനത്തിന്റെ മൂന്നാം വര്‍ഷാവസാനം പഞ്ചവത്സര ഡ്യുവൽ ഡിഗ്രി ബി.ഡിസ്.+എം.ഡിസ് പ്രോഗ്രാമിലേയ്ക്ക് ഓപ്ഷന്‍ നല്‍കാനും അവസരമുണ്ട്.

വെബ്സൈറ്റ് : www.uceed.iitb.ac.in

എൻ.ഐ.എഫ്.ടി

എൻ.ഐ.എഫ്.ടി എന്ന എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയുടെ കേരളമടക്കുമുള്ള 18 ക്യാമ്പസുകളിൽ പഠിപ്പിക്കപ്പെടുന്ന വിവിധ കോഴ്സുകൾ അനുദിനം മാറിക്കൊണ്ടിരിക്കുന്ന ഫാഷൻ സങ്കൽപങ്ങൾക്കനുസൃതയുള്ളതാണ്. നാലു വർഷം ദൈർഘ്യമുള്ള ബാച്ചിലർ ഇൻ ഡിസൈൻ (ബി.ഡിസ്), ബാച്ചിലർ ഇൻ ഫാഷൻ ടെക്നോളജി (ബി.എഫ്.ടെക്) എന്നിങ്ങനെ രണ്ട് കോഴ്സുകളാണ് ബിരുദതലത്തിൽ പഠിപ്പിക്കപ്പെടുന്നത്.

വെബ്‌സൈറ്റ് : www.nift.ac.in

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രാഫ്റ്റ് ആന്റ് ഡിസൈൻ (IICD)

രാജസ്ഥാൻ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള സ്വയംഭരണ സ്ഥാപനമായ ജയ്‌പൂരിലെ ഐ.ഐ.എസ്.ഡി യിൽ സോഫ്റ്റ് മെറ്റീരിയൽ ഡിസൈൻ, ഹാർഡ് മെറ്റീരിയൽ ഡിസൈൻ, ഫയേർഡ് മെറ്റീരിയൽ ഡിസൈൻ, ഫാഷൻ ക്ലോത്തിങ് ഡിസൈൻ, ക്രാഫ്റ്റ്സ് കമ്മ്യൂണിക്കേഷൻ, ജ്വല്ലറി ഡിസൈൻ എന്നീ ബി.ഡിസ് കോഴ്സുകൾ ലഭ്യമാണ്. പ്രവേശന പരീക്ഷ വഴിയാണ് പ്രവേശനം. വെബ്സൈറ്റ്: www.iicd.ac.in.

കേരളത്തിലെ മറ്റവസരങ്ങൾ

കൊല്ലം ചന്ദനത്തോപ്പിലുള്ള കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ, കുണ്ടറയിലെ ഇന്സ്ടിട്യൂറ് ഓഫ് ഫാഷൻ ഡിസൈൻ, തിരുവനന്തപുരത്തുള്ള കോളേജ് ഓഫ് ആർക്കിടെക്ച്ചർ, കോട്ടയത്തുള്ള സെയിന്റ് ഗിറ്റ്സ് കോളേജ് ഓഫ് എൻജിനീയറിങ്, മെന്റർ അക്കാദമി മുവാറ്റുപുഴ, ഡിഡി സ്‌കൂൾ തിരുവനന്തപുരം എന്നിവിടങ്ങളിൽ ബി.ഡിസ് പ്രോഗ്രാം പഠിക്കാനാവസരമുണ്ട്. പ്രവേശന നടപടികളെക്കുറിച്ചറിയാൻ സ്ഥാപനങ്ങളുടെ വെബസൈറ്റുകൾ സന്ദർശിക്കാം. കേരളത്തിലെ സർവകലാശാലകളിൽ അഫിലിയേറ്റ് ചെയ്ത ചില കോളേജുകളിൽ ഇതുമായി ബന്ധപ്പെട്ട കോഴ്‌സുകളുണ്ട്.

പത്താം ക്ലാസ് വിജയിച്ചവർക്ക് ഫാഷൻ മേഖലയിൽ പഠനാവസരമൊരുക്കുന്ന കോഴ്സാണ് സാങ്കേതിക വിദ്യാഭാസ വകുപ്പ് അംഗീകരിച്ച രണ്ട് വർഷം ദൈർഘ്യമുള്ള. ഫാഷൻ ഡിസൈനിങ്ങ് ആൻഡ് ഗാര്മെന്റ് ടെക്‌നോളജി. വസ്ത്ര നിർമാണം, അലങ്കാരം, രൂപകല്പന, വിപണനം എന്നീ മേഖലകളിൽ പ്രാവീണ്യം നൽകാൻ ഉതകുന്ന വിധത്തിലാണ് കോഴ്സ് ക്രമീകരിച്ചിട്ടുള്ളത്. 42 സർക്കാർ സ്ഥാപനങ്ങളിലും മറ്റു സ്വകാര്യ സ്ഥാപനങ്ങളിലും പഠനാവസരങ്ങളുണ്ട്. വിശദവിവരങ്ങൾക്ക് polyadmission.org/gifd എന്ന വെബ്‌സൈറ്റ് കാണുക

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

എഡിജിപി എം ആർ അജിത്ത് കുമാറിനെതിരായ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു

ഡിജിപി മുഖ്യമന്ത്രിയെ നേരിട്ട് കണ്ട്  റിപ്പോർട്ടിലുളള തന്റെ കണ്ടെത്തലുകൾ ധരിപ്പിക്കും

Published

on

തിരുവനന്തപുരം: എഡിജിപി എം ആർ അജിത്ത് കുമാറിനെതിരായ പരാതികളിലെ ഡിജിപിയുടെ അന്വേഷണ റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറി. റിപ്പോർട്ടിൽ എഡിജിപിക്കെതിരെ പരാമർശങ്ങളുണ്ടെന്നാണ് വിവരം. പിവി അൻവറിന്റെ ആരോപണങ്ങളെ കൂടാതെ എഡിജിപി- ആർഎസ്എസ് കൂടിക്കാഴ്ചയെ കുറിച്ചടക്കമാണ് പരാമർശമുളളത്. ഡിജിപി മുഖ്യമന്ത്രിയെ നേരിട്ട് കണ്ട്  റിപ്പോർട്ടിലുളള തന്റെ കണ്ടെത്തലുകൾ ധരിപ്പിക്കും.

എഡിജിപിയെ ക്രമസമാധാന ചുമതലയിൽനിന്ന് മാറ്റുമെന്നാണ് സൂചന. ഇന്ന് മുഖ്യമന്ത്രി വിളിച്ച ശബരിമല അവലോകന യോ​ഗത്തിൽ അജിത്കുമാർ പങ്കെടുത്തിരുന്നില്ല. മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്നുള്ള നിർദേശപ്രകാരമാണ് അജിത്കുമാർ പങ്കെടുക്കാതിരുന്നത്. അജിത്കുമാറിനെ മാറ്റുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സംസ്ഥാന എക്സിക്യൂട്ടീവിനെ അറിയിച്ചിരുന്നു.

എഡിജിപിക്കെതിരെ നടപടി വേണമെന്ന് നേരത്തെ സിപിഐയും ശക്തമായി ആവശ്യപ്പെട്ടിരുന്നു. നടപടി സ്വീകരിക്കണമെങ്കില്‍ അന്വേഷണ റിപ്പോര്‍ട്ട് വേണമെന്ന സാങ്കേതിക വാദമാണ് ഇതുവരെ മുഖ്യമന്ത്രി ഉയര്‍ത്തിയത്. പലതരം അന്വേഷണം നടക്കുന്നതിനിടെ ആര്‍എസ്എസ് കൂടിക്കാഴ്ചയിലും അന്‍വറിന്റെ പരാതികളിലുമാണ് ഇന്ന് ഡിജിപി റിപ്പോര്‍ട്ട് നല്‍കിയത്. ഇതില്‍ അജിത് കുമാറിന് വിനയായത് ആര്‍എസ്എസ് കൂടിക്കാഴ്ചയെന്നാണ് പുറത്ത് വരുന്ന വിവരം. വന്‍ വിവാദങ്ങള്‍ക്കിടെ ഒടുവില്‍ എഡിജിപി തെറിക്കുമോ എന്നാണ് ഇനി അറിയേണ്ടത്.

Continue Reading

gulf

ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിച്ചില്ല; സൗദിയില്‍ മൂന്ന് എയര്‍ലൈനുകള്‍ക്ക് പിഴ

Published

on

റിയാദ്: ആരോഗ്യമാനദണ്ഡങ്ങള്‍ പാലിക്കാതിരുന്ന മൂന്ന് എയര്‍ലൈനുകള്‍ക്ക് സൗദി ആരോഗ്യമന്ത്രാലയം പിഴ ചുമത്തി. മദീനയിലെ പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താ വളത്തില്‍ എത്തിയതിന് ശേഷം ആരോഗ്യ നിരീക്ഷണ ചട്ടങ്ങള്‍ ലംഘിച്ചതിനാണ് മൂന്ന് വിമാനക്കമ്പനികള്‍ ക്ക് ആരോഗ്യ മന്ത്രാലയം പിഴ ചുമത്തിയത്.

മന്ത്രാലയം നിര്‍ദ്ദേശിക്കുന്ന മാനദണ്ഡങ്ങള്‍ക്കനുസരിച്ച് കീടനാശിനികള്‍ ഉപയോഗിച്ച് വിമാനം അണുമുക്തമാക്കുന്നതില്‍ പരാജയപ്പെട്ടതിനാണ് പിഴ ചുമത്തിയത്. രോഗബാധിത പ്രദേശങ്ങളില്‍ നിന്നെത്തുന്ന വിമാനങ്ങള്‍ അണുമുക്തമാക്കണമെന്ന വ്യവസ്ഥ മൂന്ന് എയര്‍ലൈനുകള്‍ പാലിച്ചില്ലെന്ന് കണ്ടെത്തുകയായിരുന്നു. എയര്‍ലൈന്‍ എന്‍ട്രി പോയിന്റുകളിലെ ആരോഗ്യ നിരീക്ഷണ നിയമത്തിലെ എക്‌സി ക്യൂട്ടീവ് റെഗുലേഷനുകളില്‍ പറഞ്ഞിരിക്കുന്ന ആരോഗ്യ നടപടിക്രമങ്ങളുടെ ലംഘനമാണിത്.

പൊതുജനാരോഗ്യത്തെ അപകടപ്പെടുത്തുന്ന ഇത്തരം ലംഘനങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് ഈ കമ്പനികള്‍ക്കെതിരെ പിഴ ചുമത്തി നടപടി സ്വീകരിച്ചെതെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. വി മാനത്താവളങ്ങളിലും അതിര്‍ത്തി ക്രോസിംഗുകളിലും ആരോഗ്യ നിരീക്ഷണം വര്‍ധിപ്പിക്കുന്നതിനും നിയ ന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കി പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനുമുള്ള ആരോഗ്യ മന്ത്രാലയ ത്തിന്റെ നിരന്തര ശ്രമങ്ങളുടെ ഭാഗമാണ് നടപടി. അതേസമയം പിഴ ചുമത്തിയ എയര്‍ലൈനുകളുടെ പേരുവിവരം അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.

Continue Reading

kerala

‘കരിപ്പൂരില്‍ പിടിക്കപ്പെടുന്ന സ്വര്‍ണക്കടത്തുകാരില്‍ 99 ശതമാനവും മുസ്‌ലിം പേരുകാര്‍’; വിവാദ പ്രസ്താവനയുമായി കെ.ടി ജലീല്‍

ഫേസ്ബുക്കിലാണ് ജലീൽ ആർഎസ്എസ് വാദം ഉയർത്തിയത്

Published

on

കോഴിക്കോട്: സംഘപരിവാർ വാദമുയർത്തി ​എൽഡിഎഫ് എംഎൽഎയായ കെ.ടി ജലീൽ. കരിപ്പൂരിൽ സ്വർണ്ണക്കടത്തിൽ പിടിക്കപ്പെടുന്നവരിൽ 99% വും മുസ്‍ലിം പേരുള്ളവരാണെന്നായിരുന്നു കെ.ടി ജലീലിന്റെ പരാമർശം. ഫേസ്ബുക്കിലാണ് ജലീൽ ആർഎസ്എസ് വാദം ഉയർത്തിയത്.

മുഖ്യമന്ത്രിയുടെ അഭിമുഖത്തിലെ മലപ്പുറം പരാമര്‍ശം വിവാദമായതിന് പിന്നാലെ പുറത്തുവന്ന ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റും ഇപ്പോള്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിരിക്കുകയാണ്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ഒരു കമന്റിന് മറുപടിയായാണ് ജലീല്‍ ഇത്തരമൊരു വാദം ഉന്നയിച്ചത്.

‘കരിപ്പൂരില്‍ നിന്ന് സ്വര്‍ണ്ണം കടത്തി പിടിക്കപ്പെടുന്നവരില്‍ 99% വും മുസ്ലിം പേരുള്ളവരാണ്. അവരൊക്കെ ധരിച്ചു വെച്ചിരിക്കുന്നത് കള്ളക്കടത്ത് മതവിരുദ്ധമല്ല എന്നാണ്. ഹവാല ഇസ്ലാമിക വിരുദ്ധമല്ല എന്നാണ്. അത് തിരുത്തപ്പെടണം. വിശ്വാസികള്‍ക്ക് മതനിയമങ്ങള്‍ പാലിക്കാനാണ് കൂടുതല്‍ താല്‍പര്യം എന്നാണല്ലോ വെപ്പ്. എന്താ അതിനിത്ര മടി?’ എന്നായിരുന്നു ജലീലിന്റെ കമന്റ്.

Continue Reading

Trending