Connect with us

kerala

‘എഡിജിപിയെ മാറ്റാന്‍ ആര്‍എസ്എസില്‍ നിന്ന് അനുമതി കിട്ടിക്കാണില്ല, അതിന് വേണ്ടിയാണ് കാത്തിരിക്കുന്നത്’ ; മുഖ്യമന്ത്രിയെ വിമര്‍ശിച്ച് ഷാഫി പറമ്പില്‍

പിണറായി വിജയന്റെ പോളിറ്റ് ബ്യൂറോ നാഗ്പൂരില്‍ ആണെന്ന് വ്യക്തമാകുകയാണെന്നും ഇദ്ദേഹത്തിന്റെ ശമ്പളം നാഗ്പൂരില്‍ നിന്നാണോ എന്ന് സംശയിക്കേണ്ടിയിരുക്കുന്നുവെന്നും ഷാഫി വിമര്‍ശിച്ചു.

Published

on

ആര്‍എസ്എസ് നേതാക്കളെ കാണുന്നത് എഡിജിപിയുടെ ശീലമായെന്ന് വിമര്‍ശിച്ച് ഷാഫി പറമ്പില്‍ എംപി. കെ സുരേന്ദ്രന്‍ പോലും ഇത്രയും ആര്‍എസ്എസ് നേതാക്കളെ കണ്ടിട്ടുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയന്റെ പോളിറ്റ് ബ്യൂറോ നാഗ്പൂരില്‍ ആണെന്ന് വ്യക്തമാകുകയാണെന്നും ഇദ്ദേഹത്തിന്റെ ശമ്പളം നാഗ്പൂരില്‍ നിന്നാണോ എന്ന് സംശയിക്കേണ്ടിയിരുക്കുന്നുവെന്നും ഷാഫി വിമര്‍ശിച്ചു. എഡിജിപിയെ മാറ്റാന്‍ ആര്‍എസ്എസില്‍ നിന്ന് അനുമതി കിട്ടിക്കാണില്ലെന്നും അതിന് വേണ്ടിയാണ് കാത്തിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പിആര്‍ ഏജന്‍സിക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് എഴുതി നല്‍കിയ കാര്യങ്ങളാണ് പത്രത്തില്‍ വന്നതെന്ന് ഷാഫി ചൂണ്ടിക്കാട്ടി. ആരെങ്കിലും വിശ്വസിക്കുന്നുണ്ടോ ഇത് പിആര്‍ ഏജന്‍സിക്ക് പറ്റിയ പിഴവ് ആണെന്ന്? ഇനി പിഴവ് പറ്റിയെങ്കില്‍ അപ്പൊ തിരുത്തണ്ടേ. സര്‍ക്കാര്‍ ശമ്പളം പറ്റുന്ന മാധ്യമഉപദേഷ്ടാക്കള്‍ ഇല്ലേ. എന്തിനാണ് ഹിന്ദുവിന് തന്നെ ഇന്റര്‍വ്യൂ നല്‍കിയത്. ഇത് ഡല്‍ഹിയില്‍ ആര്‍എസ്എസ് നേതാക്കളുടെ കയ്യിലെത്താന്‍ വേണ്ടിയാണ്. അവര്‍ അറിയട്ടെ എന്ന് കരുതിയാണ് ഹിന്ദുവിന് ഇന്റര്‍വ്യൂ നല്‍കിയത് – ഷാഫി വ്യക്തമാക്കി.

പൂരം കലക്കിയതിലുള്ള തിരിച്ചടി പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ഉണ്ടാകുമെന്നും ജനങ്ങള്‍ ആഗ്രഹിക്കുന്ന വിധിയെഴുത്ത് പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മുസ്‌ലിം ലീഗ് മാതൃകാ പുനരധിവാസ പദ്ധതി ഭവന സമുച്ചയ ശിലാസ്ഥാപനം ഇന്ന്

105 കുടുംബങ്ങള്‍ക്ക് എട്ട് സെന്റില്‍ 1000 സ്‌ക്വയര്‍ ഫീറ്റ് വീടുകളാണ് നിര്‍മിച്ചു നല്‍കുന്നത്

Published

on

വയനാട് ദുരന്ത ബാധിതര്‍ക്കായുള്ള മുസ്‌ലിം ലീഗിന്റെ മാതൃകാ പുനരധിവാസ പദ്ധതി ഭവന സമുച്ചയ ശിലാസ്ഥാപനം ഇന്ന് നടക്കും. മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ശിലാസ്ഥാപനം നിര്‍വഹിക്കും. 105 കുടുംബങ്ങള്‍ക്ക് എട്ട് സെന്റില്‍ 1000 സ്‌ക്വയര്‍ ഫീറ്റ് വീടുകളാണ് നിര്‍മിച്ചു നല്‍കുന്നത്.

ഇന്ന് ഉച്ചക്ക് മൂന്ന് മണിക്കാണ് ശിലാസ്ഥാപനം നടക്കുക. മേപ്പാടിയില്‍ കണ്ടെത്തിയ നിര്‍ദിഷ്ട 10.5 ഏക്കര്‍ ഭൂമിയിലാണ് വീടുകള്‍ക്ക് തറക്കല്ലിടുന്നത്. 105 കുടുംബങ്ങള്‍ക്ക് എട്ട് സെന്റില്‍ 1000 സ്‌ക്വയര്‍ ഫീറ്റ് വീടുകളാണ് മുസ്ലിം ലീഗ് നിര്‍മിച്ചു നല്‍കുന്നത്. ഇരുനിലകള്‍ നിര്‍മിക്കാന്‍ ആവശ്യമായ ബലത്തോട് കൂടിയായിരിക്കും വീടുകളുടെ അടിത്തറ. പ്രധാന റോഡിനോടു ചേര്‍ന്നാണ് ഭവന സമുച്ചയം ഒരുങ്ങുക. വീടുകളിലേക്കുള്ള റോഡ്, കുടിവെള്ളം തുടങ്ങിയ സൗകര്യങ്ങളും ഒരുക്കും.

സര്‍ക്കാര്‍ ഏറ്റെടുത്ത സ്ഥലം ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. സര്‍ക്കാര്‍ ലിസ്റ്റില് നിന്നാണ് അര്‍ഹതപ്പെട്ട ആളുകളെ തെരഞ്ഞെടുത്തത്. 8 മാസത്തിനുള്ളില്‍ വീട് പൂര്‍ത്തിയാക്കി കൈമാറാനാണ് തീരുമാനം. മുസ്‌ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍ എംപി, പിവി അബ്ദുല്‍ വഹാബ് എംപി, ഡോ.എംപി അബ്ദുസ്സമദ് സമദാനി എംപി, അഡ്വ. പിഎംഎ സലാം, കെപിഎ മജീദ് എംഎല്‍എ, ഡോ.എംകെ മുനീര്‍ എംഎല്‍എ, അഡ്വ ഹാരിസ് ബീരാന്‍ എംപി എന്നിവര്‍ പരിവാടിയില്‍ പങ്കെടുക്കും.

Continue Reading

kerala

നടിയെ ആക്രമിച്ച കേസ്; എട്ടാം പ്രതി ദിലീപിന്റേത് ഉള്‍പ്പടെയുള്ള പ്രതിഭാഗം വാദം പൂര്‍ത്തിയായി

കേസില്‍ പ്രോസിക്യൂഷന്റെ മറുപടി വാദം ഇന്നാരംഭിച്ച പത്ത് ദിവസത്തിനകം പൂര്‍ത്തിയാകും

Published

on

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതി ദിലീപിന്റേത് ഉള്‍പ്പടെയുള്ള പ്രതിഭാഗം വാദം പൂര്‍ത്തിയായി. കേസില്‍ പ്രോസിക്യൂഷന്റെ മറുപടി വാദം ഇന്നാരംഭിച്ച പത്ത് ദിവസത്തിനകം പൂര്‍ത്തിയാകും. വാദം പൂര്‍ത്തിയായാല്‍ കേസ് വിധി പറയാന്‍ മാറ്റും.

സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ ഹര്‍ജി കഴിഞ്ഞ ദിവസം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചും തള്ളിയിരുന്നു. വിചാരണ അവസാനഘട്ടത്തിലെന്ന് നിരീക്ഷിച്ച് ജസ്റ്റിസുമാരായ പി കൃഷ്ണകുമാര്‍, എ മുഹമ്മദ് മുസ്താഖ് എന്നിവരുടേതാണ് വിധി.

നേരത്തെ സിംഗിള്‍ ബെഞ്ചിനെയും ദിലീപ് സമീപിച്ചിരുന്നെങ്കിലും ബെഞ്ച് ഹര്‍ജി നിരസിച്ചു. ഇതിന് പിന്നാലെ ഡിവിഷന്‍ ബെഞ്ചിന് അപ്പീല്‍ നല്‍കുകയായിരുന്നു. 2019ലാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. സുതാര്യവും പക്ഷപാതരഹിതവുമായ അന്വേഷണത്തിന് സിബിഐ അന്വേഷണം ആവശ്യമെന്നായിരുന്നു ദിലീപ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്.

017 ഫെബ്രുവരി 17-നാണ് കൊച്ചിയില്‍ ഓടുന്ന വാഹനത്തില്‍വെച്ച് നടി ആക്രമണത്തിനിരയായത്. നടന്‍ ദിലീപ് ഉള്‍പ്പടെ 9 പ്രതികളാണ് കേസിലുള്ളത്. 2018 മാര്‍ച്ചിലാണ് കേസിലെ വിചാരണ നടപടികള്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിച്ചത്.

Continue Reading

kerala

സ്വര്‍ണവിലയില്‍ വര്‍ദ്ധന; വീണ്ടും 66,000ന് മുകളില്‍

Published

on

സ്വര്‍ണവില വീണ്ടും വര്‍ദ്ധിച്ചു. അഞ്ചുദിവസത്തിനിടെ 2680 രൂപ കുറഞ്ഞ് 66,000നു താഴെയിറങ്ങിയ സ്വര്‍ണവില വീണ്ടും മേലോട്ട്. ഇന്ന് പവന് ഒറ്റയടിക്ക് 520 രൂപയാണ് വര്‍ദ്ധിച്ചത്. ഇതോടെ സ്വര്‍ണവില വീണ്ടും 66000ന് മുകളില്‍ എത്തി. ഇന്ന് 66,320 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.

ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് മേല്‍ അമേരിക്ക പകരച്ചുങ്കം ഏര്‍പ്പെടുത്തിയതോടെ ആഗോള തലത്തില്‍ സൃഷ്ടിച്ച അനിശ്ചിതാവസ്ഥയില്‍ സുരക്ഷിത നിക്ഷേപം തേടി ആളുകള്‍ കൂടുതലായി സ്വര്‍ണത്തിലേക്ക് ഒഴുകിയെത്തിയതാണ് വില കൂടാന്‍ കാരണമെന്ന് വിപണി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവില ഇക്കഴിഞ്ഞ വ്യാഴാഴ്ച 68,480 രൂപയായി ഉയര്‍ന്ന് പുതിയ ഉയരം കുറിച്ചിരുന്നു. എന്നാല്‍ വെള്ളിയാഴ്ച മുതല്‍ സ്വര്‍ണവില താഴേക്ക് പതിക്കുന്നതാണ് കണ്ടത്. അഞ്ചുദിവസത്തിനിടെ 2680 രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് വീണ്ടിം തിരിച്ചു കയറുന്നത്.

ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. 18നാണ് സ്വര്‍ണവില ആദ്യമായി 66,000 തൊട്ടത്. ജനുവരി 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്.

 

 

Continue Reading

Trending