Connect with us

kerala

ഡ്രൈ ഡേയിൽ എക്സൈസ് ഓഫീസിന് സമീപത്തെ ബാറിൽ മദ്യവിൽപന

എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിനടുത്താണ് മദ്യവിൽപന നടന്നത്.

Published

on

എക്സൈസ് ഓഫീസിന് സമീപത്തെ ബാറിൽ ഡ്രൈ ഡേയിലും മദ്യവിൽപന. എറണാകളും കച്ചേരിപ്പടിയിലെ ബാറിലാണ് ഗാന്ധിജയന്തി ദിനത്തിൽ ഇരട്ടിവിലയ്ക്ക് മദ്യം വിറ്റത്. കച്ചേരിപ്പടിയിലെ കിങ്‌സ് എമ്പയർ ബാറിലാണ് മദ്യ വിൽപന നടന്നത്. എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിനടുത്താണ് മദ്യവിൽപന നടന്നത്. ഇരട്ടി വിലയ്ക്കാണ് ഗോഡൗണിൽ മദ്യം വിറ്റത്.

ഡ്രൈ ഡേയിൽ മദ്യവിൽപന നടത്തിയതിന് സംസ്ഥാനത്ത് വിവിധയിടങ്ങളിൽ നിന്നായി നാല്‌ പേരെ എക്സൈസ് പിടികൂടി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന വൻ മദ്യ ശേഖരമാണ് എക്സൈസ് പിടികൂടിയത്. വിവിധയിടങ്ങളിൽ നിന്നായി 90.5 ലിറ്റർ പിടിച്ചെടുത്ത എക്സൈസ് സംഘം 19 കാരനടക്കം നാല്‌ പേരെ അറസ്റ്റ് ചെയ്തു.

നെയ്യാറ്റിൻകരയിൽ നിന്നുമാണ് 15 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി 19 കാരനെ പിടിച്ചത്. ഝാർഖണ്ഡ് സ്വദേശി അഷിക് മണ്ഡൽ ആണ് എക്സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ അജയകുമാറും സംഘവും നടത്തിയ പരിശോധനയിൽ കുടുങ്ങിയത്.

കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ (ഗ്രേഡ്) ഡി.എസ്.മനോജ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 33.5 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യമാണ് പിടിച്ചെടുത്തത്. നീണ്ടകര സ്വദേശി ശ്രീകുമാർ (52 ) ആണ് വിൽപ്പനയ്ക്കായി സൂക്ഷിച്ച മദ്യവുമായി പിടിയിലായത്.

കൊല്ലം ഭരണിക്കാവ് ക്ഷേത്രത്തിന് സമീപത്ത് സ്കൂട്ടറിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന 12 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവും 1 ലിറ്റർ ചാരായവുമായി വടക്കേവിള സ്വദേശി സുജിത്ത് (54) അറസ്റ്റിലായി.

ആലപ്പുഴ കാർത്തികപ്പള്ളി എക്‌സൈസ് റേഞ്ചിലെ പ്രിവന്റീവ് ഓഫീസർ രാജേഷിന്റെ നേതൃത്വത്തിൽ 29 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി പള്ളിപ്പാട് സ്വദേശി ശിവപ്രകാശിനെ അറസ്റ്റ് ചെയ്തു. ഇയാൾ മദ്യ വിൽപ്പനയ്ക്കായി ഉപയോഗിച്ചിരുന്ന ഹോണ്ട ആക്ടീവ സ്കൂട്ടറും കസ്റ്റഡിയിൽ എടുത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ട്

ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍. 

Published

on

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപകമായി ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച ഇടുക്കി ജില്ലയിലും, ചൊവ്വാഴ്ച ഇടുക്കി, ബുധനാഴ്ച പത്തനംതിട്ട, കോട്ടയം എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍.

ഇന്ന് പത്തനംതിട്ട, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും തിങ്കളാഴ്ച ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, മലപ്പുറം, വയനാട് ജില്ലകളിലും ബുധനാഴ്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട്.

ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കേരള തീരത്ത് തിങ്കള്‍ മുതല്‍ ബുധനാഴ്ച വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ ദിവസങ്ങളില്‍ കേരളതീരത്ത് മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയെന്നും മുന്നറിയിപ്പില്‍ പറയുന്നു.

Continue Reading

kerala

കാട്ടുപന്നിക്ക് വച്ച കെണിയില്‍ നിന്ന് ഷോക്കേറ്റ് സഹോദരങ്ങള്‍ മരിച്ചു

പാടത്ത് മീന്‍ പിടിക്കാന്‍ പോയപ്പോഴാണ് ഇരുവര്‍ക്കും ഷോക്കേറ്റത്.

Published

on

വരവൂരില്‍ കാട്ടുപന്നിക്ക് വച്ച കെണിയില്‍ നിന്ന് ഷോക്കേറ്റ് സഹോദരങ്ങള്‍ മരിച്ചു. കുണ്ടന്നൂര്‍ സ്വദേശികളായ രവി (50), അരവിന്ദാക്ഷന്‍ (55) എന്നിവരാണ് മരിച്ചത്. പാടത്ത് മീന്‍ പിടിക്കാന്‍ പോയപ്പോഴാണ് ഇരുവര്‍ക്കും ഷോക്കേറ്റത്.

കാട്ടുപ്പന്നിയെ തുരുത്താന്‍ വേണ്ടി വച്ച കെണിയില്‍ നിന്നാണ് ഇവര്‍ക്ക് ഷോക്കേറ്റതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇവിടെ നിന്ന് ഷോക്കേറ്റ് ചത്ത കാട്ടുപന്നിയെയും കണ്ടെത്തിയിട്ടുണ്ട്. രാവിലെ ഇരുവരും മരിച്ച് കിടക്കുന്നത് കണ്ട നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കാട്ടുപ്പന്നിയെ പിടികൂടാനായി വൈദ്യുതിക്കെണി വച്ചതായി കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

വൈദ്യുതിക്കെണി സ്ഥാപിച്ചതുമായി മുന്നറിയിപ്പ് ബോര്‍ഡുകളൊന്നും ഇവിടെ ഉണ്ടായിരുന്നില്ല. ഇരുവരും ഇതറിയാതെ അപകടത്തില്‍പ്പെട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം. അശാസത്രീയമായി വൈദ്യുതിക്കെണി വച്ചവര്‍ക്കെതിരെ പൊലീസ് കേസ് എടുത്തേക്കും

Continue Reading

kerala

ആകാശവാണി വാർത്താ അവതാരകൻ എം. രാമചന്ദ്രൻ അന്തരിച്ചു

റേഡിയോ വാർത്താ അവതരണത്തിൽ പുതുമാതൃക സൃഷ്ടിച്ച വ്യക്തിയാണ് എം. രാമചന്ദ്രൻ.

Published

on

ആകാശവാണിയിലെ മുൻ വാർത്താ അവതാരകൻ എം. രാമചന്ദ്രൻ (91) അന്തരിച്ചു. തിരുവനന്തപുരത്തെ വീട്ടിലായിരുന്നു അന്ത്യം. റേഡിയോ വാർത്താ അവതരണത്തിൽ പുതുമാതൃക സൃഷ്ടിച്ച വ്യക്തിയാണ് എം. രാമചന്ദ്രൻ. കൗതുക വാര്‍ത്തകളിലൂടെ മലയാളികളുടെ മനസിൽ അദ്ദേഹം ഇടംപിടിച്ചു. വൈദ്യുതി ബോര്‍ഡില്‍ ഉദ്യോഗസ്ഥനായിരിക്കെയാണ് രാമചന്ദ്രന്‍ ആകാശവാണിയില്‍ എത്തുന്നത്.

രാമചന്ദ്രന്‍റെ അവതരണശൈലി തിരുവനന്തപുരം ആകാശവാണിയുടെ പ്രാദേശിക വാർത്തകൾ ജനകീയമാക്കാൻ സഹായിച്ചു. ആകാശവാണിയിലെ ദീര്‍ഘകാല സേവനത്തിന് ശേഷം ഗൾഫിൽ എഫ്.എം റേഡിയോയുമായി ചേർന്ന് പ്രവർത്തിച്ചു. ‘സാക്ഷി’ എന്ന ടെലിവിഷൻ പരിപാടിയുടെ ശബ്ദമായും ശ്രദ്ധിക്കപ്പെട്ടു.

Continue Reading

Trending