Connect with us

kerala

വിവാദ അഭിമുഖം; മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നത് മുൻ സി.പി.എം എംഎൽഎയുടെ മകൻ

ടികെ ദേവകുമാറിന്റെ മകന്‍ ടിഡി സുബ്രഹ്മണ്യമാണ്. മറ്റൊരാള്‍ പിആര്‍ ഏജന്‍സി സിഇഒ വിനീത് ഹാന്‍ഡെയാണ്.

Published

on

ദ ഹിന്ദുവിന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിമുഖം നല്‍കയിപ്പോള്‍ ഒപ്പം ഉണ്ടായിരുന്നത് രണ്ട് പേര്‍. അഭിമുഖം നടക്കുമ്പോള്‍ മുന്‍ സി.പി.എം എം.എല്‍.എയുടെ മകനും ഉണ്ടായിരുന്നു. ടികെ ദേവകുമാറിന്റെ മകന്‍ ടിഡി സുബ്രഹ്മണ്യമാണ്. മറ്റൊരാള്‍ പിആര്‍ ഏജന്‍സി സിഇഒ വിനീത് ഹാന്‍ഡെയാണ്.

കെയ്‌സന്‍ പി.ആര്‍ ഏജന്‍സിയാണ് അഭിമുഖം ഒരുക്കിയതെന്നായിരുന്നു ഹിന്ദുവിന്റെ വിശദീകരണം. ഏജന്‍സിയുമായി ബന്ധപ്പെട്ട രണ്ടു പേര്‍ ഒപ്പമുണ്ടായിരുന്നുവെന്നും ഹിന്ദു വിശദീകരിച്ചിരുന്നു. മുഖ്യമന്ത്രിയുടെ അഭിമുഖം കൈകാര്യം ചെയ്തത് സുബു എന്ന സുബ്രഹ്മണ്യം എന്ന് സ്ഥാപനത്തിന്റെ ജീവനക്കാരി ് പ്രതികരിച്ചു. എന്നാല്‍ തനിക്ക് ഇതിനെപ്പറ്റി ഒന്നുമറിയില്ലെന്നാണ് സുബ്രഹ്മണ്യം പറയുന്നത്.

കെയ്‌സണുമായി തനിക്ക് ബന്ധമില്ലെന്ന് സുബ്രഹ്മണ്യം വ്യക്തമാക്കി. മലയാളിയായ നിഖില്‍ പവിത്രനാണ് കെയ്സന്റെ പ്രസിഡന്റ്. അഭിമുഖത്തിന് സൗകര്യമൊരുക്കിയത് ഏജന്‍സിയുടെ പൊളിറ്റിക്കല്‍ വിങ്ങാണെന്നും ഒപ്പം ഉണ്ടായിട്ടില്ലെന്നുമാണ് നിഖിലിന്റെ വാദം. ദുബൈയിലെ ഖലീജ് ടൈംസിനും ഇതേ ഏജന്‍സി മൂന്നാഴ്ച മുന്‍പും മുഖ്യമന്ത്രിയുടെ അഭിമുഖം സംഘടിപ്പിച്ചു നല്‍കിയിരുന്നു.

kerala

‘പ്രായപരിധി തീരുമാനം ഇരുമ്പുലക്കയല്ല, പിണറായിക്ക് ഇളവ് നല്‍കി’; സിപിഎം നിബന്ധനയ്‌ക്കെതിരെ ജി സുധാകരന്‍

പ്രായപരിധി പാര്‍ട്ടിയ്ക്ക് ഗുണമായോയെന്ന് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. 

Published

on

സിപിഎമ്മിലെ പ്രായപരിധി നിബന്ധനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന നേതാവ് ജി സുധാകരന്‍. വയസ്സായതുകൊണ്ട് മാത്രം സ്ഥാനത്ത് ഇരിക്കാന്‍ പാടില്ലെന്ന് പറയുന്നത് ശരിയാണോയെന്ന് ജി സുധാകരന്‍ ചോദിക്കുന്നു. പ്രായപരിധി പാര്‍ട്ടിയ്ക്ക് ഗുണമായോയെന്ന് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പ്രായപരിധി തീരുമാനം ഇരുമ്പുലയ്ക്കയല്ലെന്നും 75ാം വയസ്സില്‍ വിരമിക്കണമെന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ചട്ടം കൊണ്ടുവന്നവര്‍ക്ക് അത് മാറ്റിക്കൂടെ. പ്രത്യേക സാചര്യത്തില്‍ പ്രായപരിധി കൊണ്ടുവന്നു. ഞങ്ങളെല്ലാം അംഗീകരിച്ചു. പറ്റിയ നേതാക്കളെ കിട്ടാതെ വന്നാല്‍ എന്തു ചെയ്യും? ഇഎംഎസിന്റെയും എകെജിയുടെയും കാലത്തായിരുന്നെങ്കില്‍ എന്താകും അവസ്ഥ? – ജി സുധാകന്‍ ചോദിക്കുന്നു.

പിണറായിക്ക് 75 കഴിഞ്ഞു. പക്ഷേ മുഖ്യമന്ത്രിയാകാന്‍ വേറെ ആള് വേണ്ടേ.? അദ്ദേഹത്തിന് ഇളവ് നല്‍കി – ജി സുധാകരന്‍ ചൂണ്ടിക്കാട്ടി.

Continue Reading

kerala

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ട്

ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍. 

Published

on

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപകമായി ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച ഇടുക്കി ജില്ലയിലും, ചൊവ്വാഴ്ച ഇടുക്കി, ബുധനാഴ്ച പത്തനംതിട്ട, കോട്ടയം എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍.

ഇന്ന് പത്തനംതിട്ട, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും തിങ്കളാഴ്ച ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, മലപ്പുറം, വയനാട് ജില്ലകളിലും ബുധനാഴ്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട്.

ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കേരള തീരത്ത് തിങ്കള്‍ മുതല്‍ ബുധനാഴ്ച വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ ദിവസങ്ങളില്‍ കേരളതീരത്ത് മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയെന്നും മുന്നറിയിപ്പില്‍ പറയുന്നു.

Continue Reading

kerala

കാട്ടുപന്നിക്ക് വച്ച കെണിയില്‍ നിന്ന് ഷോക്കേറ്റ് സഹോദരങ്ങള്‍ മരിച്ചു

പാടത്ത് മീന്‍ പിടിക്കാന്‍ പോയപ്പോഴാണ് ഇരുവര്‍ക്കും ഷോക്കേറ്റത്.

Published

on

വരവൂരില്‍ കാട്ടുപന്നിക്ക് വച്ച കെണിയില്‍ നിന്ന് ഷോക്കേറ്റ് സഹോദരങ്ങള്‍ മരിച്ചു. കുണ്ടന്നൂര്‍ സ്വദേശികളായ രവി (50), അരവിന്ദാക്ഷന്‍ (55) എന്നിവരാണ് മരിച്ചത്. പാടത്ത് മീന്‍ പിടിക്കാന്‍ പോയപ്പോഴാണ് ഇരുവര്‍ക്കും ഷോക്കേറ്റത്.

കാട്ടുപ്പന്നിയെ തുരുത്താന്‍ വേണ്ടി വച്ച കെണിയില്‍ നിന്നാണ് ഇവര്‍ക്ക് ഷോക്കേറ്റതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇവിടെ നിന്ന് ഷോക്കേറ്റ് ചത്ത കാട്ടുപന്നിയെയും കണ്ടെത്തിയിട്ടുണ്ട്. രാവിലെ ഇരുവരും മരിച്ച് കിടക്കുന്നത് കണ്ട നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കാട്ടുപ്പന്നിയെ പിടികൂടാനായി വൈദ്യുതിക്കെണി വച്ചതായി കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

വൈദ്യുതിക്കെണി സ്ഥാപിച്ചതുമായി മുന്നറിയിപ്പ് ബോര്‍ഡുകളൊന്നും ഇവിടെ ഉണ്ടായിരുന്നില്ല. ഇരുവരും ഇതറിയാതെ അപകടത്തില്‍പ്പെട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം. അശാസത്രീയമായി വൈദ്യുതിക്കെണി വച്ചവര്‍ക്കെതിരെ പൊലീസ് കേസ് എടുത്തേക്കും

Continue Reading

Trending