Connect with us

kerala

അന്‍വറിനെ എതിര്‍ക്കാന്‍ മലപ്പുറത്തെ അധിക്ഷേപിച്ച് മുഖ്യമന്ത്രി; സ്വര്‍ണക്കടത്ത് ഇടപാടുകളിലെ ആരോപണങ്ങള്‍ക്ക് മറുപടിയില്ല

ദി ഹിന്ദുവിന് നൽകിയ അഭിമുഖത്തിലാണ് തെളിവുകളോ രേഖകളോ ഇല്ലാതെ സംഘ്പരിവാർ ഭാഷയിൽ മുഖ്യമന്ത്രി മലപ്പുറത്തിനെതിരെ ആക്ഷേപങ്ങൾ ചൊരിഞ്ഞത്.

Published

on

അൻവറിനെ എതിർക്കാനെന്ന പേരിൽ മലപ്പുറം ജില്ലയെ അധിക്ഷേപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ദി ഹിന്ദുവിന് നൽകിയ അഭിമുഖത്തിലാണ് തെളിവുകളോ രേഖകളോ ഇല്ലാതെ സംഘ്പരിവാർ ഭാഷയിൽ മുഖ്യമന്ത്രി മലപ്പുറത്തിനെതിരെ ആക്ഷേപങ്ങൾ ചൊരിഞ്ഞത്.

മലപ്പുറത്ത് നിന്ന് കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം, ഹവാല പിടികൂടുന്നുണ്ടെന്നും ഇതെല്ലാം രാജ്യദ്രോഹ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ ഈ സംഘത്തിനെതിരെ എന്ത് നടപടി സ്വീകരിച്ചു എന്ന് മുഖ്യമന്ത്രി പറയുന്നില്ല.

കാലങ്ങളായി സംഘ്പരിവാർ ഉപയോഗിക്കുന്ന പ്രൊപ്പഗണ്ട ഏറ്റുപിടിക്കുകയും ചെയ്തു. 123 കേസ് പിടിച്ചു എന്ന് മുഖ്യമന്ത്രി പറയുമ്പോൾ ഇതിൽ ഏതെങ്കിലും ഒരു കേസിന്റെ വാലും തുമ്പും പോലും അവതരിപ്പിക്കുന്നില്ല. ഈ സ്വർണ്ണം പോലീസ് അടിച്ചുമാറ്റുന്നു എന്ന ആരോപണത്തിനും മറുപടിയില്ല.

കഴിഞ്ഞ അഞ്ച് വർഷമായി കേരളത്തിന്റെ ആഭ്യന്തര വകുപ്പ് ഭരിക്കുന്ന പിണറായി വിജയൻ ഒന്നുകിൽ ഈ കാര്യങ്ങൾ മറച്ചുവെക്കുകയോ, അല്ലെങ്കിൽ അദ്ദേഹത്തെ ആരെല്ലാമോ തെറ്റിദ്ധരിപ്പിക്കുകയോ ചെയ്യുന്നു എന്നാണ് വിലയിരുത്തപ്പെടുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ആകാശവാണി വാർത്താ അവതാരകൻ എം. രാമചന്ദ്രൻ അന്തരിച്ചു

റേഡിയോ വാർത്താ അവതരണത്തിൽ പുതുമാതൃക സൃഷ്ടിച്ച വ്യക്തിയാണ് എം. രാമചന്ദ്രൻ.

Published

on

ആകാശവാണിയിലെ മുൻ വാർത്താ അവതാരകൻ എം. രാമചന്ദ്രൻ (91) അന്തരിച്ചു. തിരുവനന്തപുരത്തെ വീട്ടിലായിരുന്നു അന്ത്യം. റേഡിയോ വാർത്താ അവതരണത്തിൽ പുതുമാതൃക സൃഷ്ടിച്ച വ്യക്തിയാണ് എം. രാമചന്ദ്രൻ. കൗതുക വാര്‍ത്തകളിലൂടെ മലയാളികളുടെ മനസിൽ അദ്ദേഹം ഇടംപിടിച്ചു. വൈദ്യുതി ബോര്‍ഡില്‍ ഉദ്യോഗസ്ഥനായിരിക്കെയാണ് രാമചന്ദ്രന്‍ ആകാശവാണിയില്‍ എത്തുന്നത്.

രാമചന്ദ്രന്‍റെ അവതരണശൈലി തിരുവനന്തപുരം ആകാശവാണിയുടെ പ്രാദേശിക വാർത്തകൾ ജനകീയമാക്കാൻ സഹായിച്ചു. ആകാശവാണിയിലെ ദീര്‍ഘകാല സേവനത്തിന് ശേഷം ഗൾഫിൽ എഫ്.എം റേഡിയോയുമായി ചേർന്ന് പ്രവർത്തിച്ചു. ‘സാക്ഷി’ എന്ന ടെലിവിഷൻ പരിപാടിയുടെ ശബ്ദമായും ശ്രദ്ധിക്കപ്പെട്ടു.

Continue Reading

kerala

മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം മതസൗഹാർദ്ദം തകർക്കുന്നത്; വയനാട് ദുരന്തത്തിൽ കേന്ദ്രത്തിന്‍റേത് ചിറ്റമ്മനയം, സംസ്ഥാന സർക്കാർ സമ്മർദ്ദം ചെലുത്തുന്നില്ലെന്ന് കെ.സി. വേണുഗോപാൽ

അല്ലെങ്കിൽ പിആർ ഏജൻസി ഉണ്ടെങ്കിൽ അത് ഉണ്ടെന്ന് തുറന്ന് പറയുകയാണ് വേണ്ടതെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.

Published

on

ദി ഹിന്ദു ദിനപ്പത്രത്തിൽ മുഖ്യമന്ത്രി അഭിമുഖത്തിൽ നടത്തിയത് ഏറ്റവും വേദനയുണ്ടാക്കുന്ന പരാമർശമെന്ന് കെ.സി. വേണുഗോപാൽ എംപി. മതസൗഹാർദ്ദം തകർക്കുന്ന പ്രസ്താവനയാണിത്. അത് നടത്തിയിട്ട് 24 മണിക്കൂർ മുഖ്യമന്ത്രി മിണ്ടിയില്ല. അഭിമുഖം തെറ്റാണെങ്കിൽ അത് പ്രസിദ്ധീകരിക്കപ്പെട്ട ഉടൻ തിരുത്തണ്ടേ? അമളി പറ്റിയാൽ ധൈര്യമായി തിരുത്തണം. അല്ലെങ്കിൽ പിആർ ഏജൻസി ഉണ്ടെങ്കിൽ അത് ഉണ്ടെന്ന് തുറന്ന് പറയുകയാണ് വേണ്ടതെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.

നിലപാട് അബദ്ധമെന്ന് മനസ്സിലായപ്പോഴാണ് മുഖ്യമന്ത്രി തിരുത്തിയത്. ഇങ്ങനെ ചിരിച്ച് കൊണ്ട് ലാഘവത്തോടെയാണോ വിഷയം കൈകാര്യം ചെയ്യേണ്ടത്? മുഖ്യമന്ത്രി മറുപടി പറഞ്ഞേ മതിയാവൂ എന്നും കെ.സി ആവശ്യപ്പെട്ടു.

വയനാട്ടിൽ ഉപതിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചാൽ ഉടൻ സ്ഥാനാർഥി നിർണയം ഉണ്ടാകും. വയനാട് ദുരന്തത്തിൽ കേന്ദ്രം എന്തുകൊണ്ട് ചിറ്റമ്മനയം സ്വീകരിക്കുന്നുവെന്ന് മനസ്സിലാവുന്നില്ല. ഇത്ര വലിയ ദുരന്തം നടന്നിട്ടും കേന്ദ്രം സഹായം നൽകിയില്ല. നടന്നത് സമാനതകൾ ഇല്ലാത്ത ദുരിതമാണ്. സംസ്ഥാന സർക്കാർ ശക്തമായ സമ്മർദ്ദം ചെലുത്തുന്നില്ല. സഹായം സംസ്ഥാന സർക്കാർ വാങ്ങിയെടുക്കണം. ഇത് വളരെ ഗൗരവമായി അവതരിപ്പിക്കേണ്ട വിഷയമാണ്. ജനങ്ങൾക്ക് വലിയ ആശങ്ക ഉണ്ട്. ഇങ്ങനെ ആണോ ഇതൊക്കെ കൈകാര്യം ചെയ്യേണ്ടതെന്നും കെ.സി. വേണുഗോപാൽ ചോദിച്ചു.

Continue Reading

kerala

‘മുട്ടുകാല്‍ തല്ലി ഓടിക്കും’; ആലത്തൂര്‍ എസ്എന്‍ കോളേജിലെ കെ.എസ്‌.യു പ്രവര്‍ത്തകന് എസ്.എഫ്.ഐ നേതാവിന്റെ ഭീഷണി

കെ.എസ്.യു പ്രവര്‍ത്തകന്‍ അഫ്സലിനെയാണ് എസ്.എഫ്.ഐ നേതാവ് തേജസ് ഭീഷണിപ്പെടുത്തിയത്.

Published

on

പാലക്കാട് ആലത്തൂര്‍ എസ്.എന്‍ കോളേജിലെ കെ.എസ്.യു പ്രവര്‍ത്തകന് എസ്.എഫ്.ഐ നേതാവിന്റെ ഭീഷണി. മുട്ടുകാല്‍ തല്ലി ഒടിക്കുമെന്നാണ് ഭീഷണി. കെ.എസ്.യു പ്രവര്‍ത്തകന്‍ അഫ്സലിനെയാണ് എസ്.എഫ്.ഐ നേതാവ് തേജസ് ഭീഷണിപ്പെടുത്തിയത്. തല്ല് കൊള്ളാതിരിക്കാന്‍ ആലത്തൂരില്‍ കാല് കുത്താതിരിക്കണമെന്ന് എസ്.എഫ്.ഐ നേതാവ് ഭീഷണിപ്പെടുത്തുന്നു ജില്ലാ നേതാക്കളെയും എല്ലാവരെയും കൂട്ടിക്കോ എല്ലാര്‍ക്കും തരാമെന്നും പറയുന്നുണ്ട്.

കോളേജില്‍ പുറത്ത് നിന്ന് എത്തിയ എസ്.എഫ്.ഐക്കാരുടെ ഫോട്ടോ എടുത്തതാണ് പ്രകോപനകാരണം. തേജസിനെതിരെ ആലത്തൂര്‍ പൊലീസില്‍ പരാതി നല്‍കി.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്തു നിന്നുള്ള എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ക്യാമ്പസിലെത്തി പ്രചരണം നടത്തുന്നു എന്നാരോപിച്ച് വാക്ക് തര്‍ക്കമുണ്ടായിരുന്നു. തുടര്‍ന്ന് നടന്ന സംഘര്‍ഷത്തില്‍ രണ്ട് എസ്.എഫ്.ഐ നേതാക്കളും രണ്ട് കെ.എസ്.യു നേതാക്കളും ആശുപത്രിയിലാകുകയും ചെയ്തു. ആ ദിവസമെടുത്ത ചിത്രങ്ങളുമായി ബന്ധപ്പെട്ടാണിപ്പോള്‍ തര്‍ക്കമുണ്ടായത്.

Continue Reading

Trending