Connect with us

kerala

മഴ മുന്നറിയിപ്പില്‍ മാറ്റം; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ശക്തമായ കാറ്റിന് സാധ്യത, കടലില്‍ പോകരുത്

നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്

Published

on

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. ഇന്ന് മഴ മുന്നറിയിപ്പില്‍ മാറ്റമുണ്ട്. എട്ട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. പുതുക്കിയ മുന്നറിയിപ്പ് പ്രകാരം ഇന്ന് തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, എറണാകുളം,കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

കേരള- ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള- ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. നാളെ പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളലാണ് യെല്ലോ അലര്‍ട്ട്. തുടര്‍ന്നള്ള ദിവസങ്ങളില്‍ മഴയുടെ ശക്തി കുറയും.

kerala

സബ്ട്രഷറിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐ മരിച്ച നിലയില്‍

ഇന്ന്‌  രാവിലെ ആറരയോടെ ഗാര്‍ഡ് റൂമില്‍ നിന്ന് നിലവിളി കേട്ടതായി സമീപത്തെ കട ഉടമ പറഞ്ഞതിനെത്തുടര്‍ന്ന് ട്രഷറി ജീവനക്കാരെ വിവരം അറിയിച്ചു.

Published

on

വെള്ളനാട് സബ്ട്രഷറിയില്‍ ഗാര്‍ഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഗ്രേഡ് എസ്.ഐ.യെ മരിച്ച നിലയില്‍ . കരകുളം ഏണിക്കര തരിമണ്ണൂര്‍ ശ്രീവിലാസത്തില്‍ ജി.സുരേഷ് രാജി (52) നെയാണ് ഗാര്‍ഡ് റൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ പത്തുമണിയോടെയാണ് സുരേഷ് രാജിന്റെ മൃതദേഹം കണ്ടെത്തിയത്.

ഇന്ന്‌  രാവിലെ ആറരയോടെ ഗാര്‍ഡ് റൂമില്‍ നിന്ന് നിലവിളി കേട്ടതായി സമീപത്തെ കട ഉടമ പറഞ്ഞതിനെത്തുടര്‍ന്ന് ട്രഷറി ജീവനക്കാരെ വിവരം അറിയിച്ചു. ട്രഷറി ജീവനക്കാരെത്തിയപ്പോള്‍ മുറി അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു.

വാതില്‍ തട്ടിവിളിച്ചിട്ടും പ്രതികരണമൊന്നുമില്ലാത്തതിനാല്‍ ട്രഷറി ജീവനക്കാര്‍ ആര്യനാട് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ആര്യനാട് സി.ഐ. അജീഷിന്റെ നേതൃത്വത്തിലെത്തിയ പോലീസ് സംഘം മുറി തുറന്ന് പരിശോധിച്ചപ്പോള്‍ കട്ടിലിനു താഴെ തറയില്‍ സുരേഷ് രാജ് മരിച്ചു കിടക്കുന്നതാണ് കണ്ടത്.

മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംസ്‌കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം നടക്കും. ഭാര്യ: സിന്ധു (റവന്യു ഇന്‍സ്‌പെക്ടര്‍). മകള്‍: ശ്രുതി.

Continue Reading

kerala

കൊടി സുനിക്ക് പരോൾ നൽകിയത് അസാധാരണ നടപടി; കെ.കെ രമ

നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും കെ.കെ രമ  പറഞ്ഞു.

Published

on

ടി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിക്ക് പരോൾ നൽകിയത് അസാധാരണ നടപടിയെന്ന് വടകര എംഎൽഎ കെ.കെ രമ. നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും കെ.കെ രമ  പറഞ്ഞു.

‘ഏത് സാഹചര്യത്തിലാണ് പ്രതിക്ക് പരോള്‍ അനുവദിച്ചത് എന്ന് വിശദീകരിക്കേണ്ടത് ജയില്‍ ഡിജിപിയാണ്. ഏകദേശം 12 കേസുകളില്‍ ഇയാള്‍ പ്രതിയാണ്. അങ്ങനെ ഒരാള്‍ക്ക് പരോള്‍ അനുവദിച്ചത് എങ്ങനെയാണ് എന്നുള്ളതിന് ജയില്‍ വകുപ്പ് മറുപടി പറയണം’- കെ.കെ രമ പറഞ്ഞു.

30 ദിവസത്തെ പരോളാണ് കൊടി സുനിക്ക് അനുവദിച്ചിരിക്കുന്നത്. പൊലീസിന്റെ പ്രൊബേഷൻ റിപ്പോർട്ട് പ്രതികൂലമായിട്ടും ജയിൽ ഡിജിപി അനുകൂല നിലപാട് എടുക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.

Continue Reading

kerala

വേണ്ട സുരക്ഷാ പരിശോധന നടത്താതിരുന്നത് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ച; മുഹമ്മദ് ഷിയാസ്‌

മന്ത്രിയും കമ്മീഷണറും അടക്കം പങ്കെടുക്കുന്ന പരിപാടിക്ക് വേണ്ട സുരക്ഷാ പരിശോധന നടത്താതിരുന്നത് പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്‌ചയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Published

on

കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ മൃദംഗ വിഷൻ സംഘടിപ്പിച്ച മൃദംഗ നാദം എന്ന പരിപാടിക്കിടയിൽ ഉമാ തോമസ് എംഎൽഎ ഗ്യാലറിയിൽ നിന്ന് വീണ് പരിക്കുപറ്റിയ സംഭവത്തിൽ പോലീസിന്റെ ഭാഗത്ത് ഗുരുതര വീഴ്ച്ച ഉണ്ടായെന്ന് ഡിസിസി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു.

മന്ത്രിയും കമ്മീഷണറും അടക്കം പങ്കെടുക്കുന്ന പരിപാടിക്ക് വേണ്ട സുരക്ഷാ പരിശോധന നടത്താതിരുന്നത് പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്‌ചയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംഘാടകരിൽ കുറ്റം ചുമത്തി ജിസിഡിഎയ്ക്ക് കൈ ഒഴിയാൻ സാധിക്കുകയില്ല. സംഭവത്തിൽ പോലീസിന്റെ ഭാഗത്തുനിന്ന് ഗുരുതരമായിട്ടുള്ള വീഴ്ച്‌ച ഉണ്ടായെന്ന് വ്യക്തമാണെന്നും, മന്ത്രിയും കമ്മീഷണറും അടക്കം പങ്കെടുക്കുന്ന പരിപാടി ആയിരുന്നിട്ട് കൂടി വേണ്ടവിധത്തിലുള്ള സുരക്ഷ പരിശോധനകൾ നടത്തുന്നതിൽ പോലീസ് വീഴ്ച വരുത്തിയെന്ന് എറണാകുളം ഡിസിസി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. അപകടസ്ഥലം സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Continue Reading

Trending