Connect with us

kerala

സംസ്ഥാനത്ത് നാളെ മുതൽ അടുത്ത 7 ദിവസം വരെ വ്യാപക മഴ; 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കേരള- ലക്ഷദ്വീപ് തീരങ്ങളിൽ 2024 സെപ്തംബർ 29, 30 തീയതികളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കർണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

Published

on

നാളെ മുതൽ അടുത്ത 7 ദിവസം സംസ്ഥാനത്ത് വ്യാപകമായി മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെ ആറു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്.

കേരള- ലക്ഷദ്വീപ് തീരങ്ങളിൽ 2024 സെപ്തംബർ 29, 30 തീയതികളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കർണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കന്യാകുമാരി തീരത്ത് കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യതയെന്ന് സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം വ്യക്തമാക്കി.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കൂടുതല്‍ എംപോക്‌സ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യതയുണ്ട്, എല്ലാ ജില്ലകളിലും കൂടുതല്‍ ഐസൊലേഷന്‍ സൗകര്യങ്ങള്‍ ഒരുക്കണം: ആരോഗ്യമന്ത്രി വീണ ജോര്‍ജ്

രോഗം സ്ഥിരീകരിച്ച എറണാകുളം സ്വദേശിയുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കി വരികയാണെന്നും വിദേശത്തുനിന്ന് വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും രോഗലക്ഷണം ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണമെന്നും മന്ത്രി പറഞ്ഞു.

Published

on

സംസ്ഥാനത്ത് കൂടുതല്‍ എംപോക്‌സ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. എല്ലാ ജില്ലകളിലും കൂടുതല്‍ ഐസൊലേഷന്‍ സൗകര്യങ്ങള്‍ ഒരുക്കാന്‍ ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കി. ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ഉന്നത തലയോഗത്തിലാണ് തീരുമാനം. രോഗം സ്ഥിരീകരിച്ച എറണാകുളം സ്വദേശിയുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കി വരികയാണെന്നും വിദേശത്തുനിന്ന് വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും രോഗലക്ഷണം ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണമെന്നും മന്ത്രി പറഞ്ഞു.

ഇന്നലെ വൈകിട്ടോടെയാണ് യുഎഇയില്‍ നിന്ന് വന്ന എറണാകുളം സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചത്. കേരളത്തില്‍ സ്ഥിരീകരിക്കുന്ന രണ്ടാമത്തെ എംപോക്‌സ് കേസാണിത്. ഇത് എംപോക്‌സിന്റെ പുതിയ വകഭേദമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്ത്യയിലെ ആദ്യ ക്ലേഡ് 1 ബി കേസാണിതെന്നും ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്ന വകഭേദമാണിതെന്നും റിപ്പോര്‍ട്ടുണ്ട്.

രോഗം ബാധിച്ച വ്യക്തിയുമായി മുഖാമുഖം വരിക, നേരിട്ട് തൊലിപ്പുറത്ത് സ്പര്‍ശിക്കുക, ലൈംഗിക ബന്ധത്തിലേര്‍പ്പെടുക, ചുംബിക്കുക, രോഗി ഉപയോഗിച്ച കിടക്ക, വസ്ത്രം എന്നിവ ഉപയോഗിക്കുക തുടങ്ങിയവയിലൂടെ എംപോക്‌സ് രോഗപ്പകര്‍ച്ചക്കുള്ള സാധ്യത കൂടുതലാണ്.

പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശി വേദന, ഊര്‍ജക്കുറവ് എന്നിവയാണ് എം പോക്‌സിന്റെ തുടക്കത്തിലുള്ള ലക്ഷണങ്ങള്‍. പനി തുടങ്ങി ഒരാഴ്ചയ്ക്കുള്ളില്‍ ദേഹത്ത് കുമിളകളും ചുവന്ന പാടുകളും പ്രത്യക്ഷപ്പെടാം. മുഖത്തും, കൈകാലുകളിലുമാണ് കൂടുതല്‍ കുമിളകള്‍ കാണപ്പെടുക. ഇതിനുപുറമെ കൈപ്പത്തി, ജനനേന്ദ്രിയം എന്നീ ശരീരഭാഗങ്ങളിലും ഇവ കാണപ്പെടാം.

അസുഖബാധിതരായി സുരക്ഷാ മാര്‍ഗങ്ങള്‍ പാലിക്കാതെ സംമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ക്കാണ് എംപോക്സ് ഉണ്ടാകുന്നത്. വൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്നതോ സ്ഥിരീകരിച്ചതോ ആയ രോഗികളെ പരിചരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരും രോഗബാധിതരുടെ സ്രവങ്ങള്‍ കൈകാര്യം ചെയ്യുന്നവരും രോഗപ്പകര്‍ച്ച ഒഴിവാക്കുന്നതിനായി നിര്‍ബന്ധമായും നിര്‍ദേശിച്ചിട്ടുള്ള അണുബാധ നിയന്ത്രണ മുന്‍കരുതലുകള്‍ സ്വീകരിക്കണം. ആരോഗ്യ പ്രവര്‍ത്തകര്‍ രോഗികളെയോ അവരുടെ വസ്തുക്കളെയോ സ്പര്‍ശിച്ച ശേഷം കൈകള്‍ സാനിറ്റൈസര്‍ അല്ലെങ്കില്‍ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കണം.

ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരോടൊപ്പം ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍, ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

 

Continue Reading

kerala

ആളുണ്ടെങ്കില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കും: പി.വി അന്‍വര്‍ എംഎല്‍എ

കാര്യങ്ങള്‍ തുറന്നുപറയുന്നത് കുറ്റമാണൈങ്കില്‍ അത് ഇനിയും തുടരുമെന്നും അന്‍വര്‍ പറഞ്ഞു.

Published

on

സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ നടത്തിയ പത്ര സമ്മേളനത്തിന് മറുപടി പറഞ്ഞ് പിവി അന്‍വര്‍ എംഎല്‍എ. താന്‍ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ലെന്ന് അന്‍വര്‍ പറഞ്ഞു. സാധരണ ജനങ്ങളുടെ വിഷയമാണ് താന്‍ പറഞ്ഞതെന്നും പൊതുപ്രശ്‌നങ്ങളില്‍ പരാതി പറയാന്‍ പാര്‍ട്ടി ഓഫിസുകളില്‍ ആരും വരാത്ത അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. പൊലീസിനെ ഉപയോഗിച്ച് ജനങ്ങളെ സര്‍ക്കാരിനെതിരാക്കുകയാണ് നിലവില്‍ സംഭവിക്കുന്നതും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാര്യങ്ങള്‍ തുറന്നുപറയുന്നത് കുറ്റമാണൈങ്കില്‍ അത് ഇനിയും തുടരുമെന്നും അന്‍വര്‍ പറഞ്ഞു. പാര്‍ട്ടിയുമായി ബന്ധം അവസാനിച്ചുവെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പറഞ്ഞാല്‍ അങ്ങനെ തന്നെയാണെന്നും പി.വി അന്‍വര്‍ പറഞ്ഞു.

സാധാരണക്കാര്‍ക്ക് ഒപ്പം നില്‍ക്കുമെന്നും ഒപ്പം നില്‍ക്കാന്‍ ആളുണ്ടെങ്കില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്നും അന്‍വര്‍ പ്രഖ്യാപിച്ചു. മലപ്പുറത്തെ 16 മണ്ഡലങ്ങളിലും പര്യടനം നടത്തി പ്രസംഗിക്കുമെന്നും കര്‍ഷകരുടെ പ്രശ്‌നം ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. മാമി തിരോധാന കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് തിങ്കളാഴ്ച പൊതുയോഗം നടത്തുമെന്നും താന്‍ പറഞ്ഞ കാര്യങ്ങളൊന്നും പാര്‍ട്ടി പരിഗണിച്ചിട്ടില്ലെന്നും പി.വി അന്‍വര്‍ പറഞ്ഞു.

Continue Reading

kerala

തൃശൂരില്‍ എടിഎം കവര്‍ച്ച നടത്തിയത് ഹരിയാന സ്വദേശികള്‍

എടിഎമ്മുകള്‍ എവിടെയുണ്ടെന്ന് ഗൂഗിള്‍ മാപ്പ് വഴി കണ്ടെത്തിയതിനു ശേഷമാണ് സംഘം കവര്‍ച്ച നടത്തുന്നത്.

Published

on

തൃശൂരില്‍ എടിഎം കവര്‍ച്ച നടത്തിയത് ഹരിയാന സ്വദേശികളാണെന്ന് പൊലീസ്. എടിഎമ്മുകള്‍ മാത്രം ലക്ഷ്യം വെച്ചിട്ടുള്ള കവര്‍ച്ച സംഘമാണ് ഇവരെന്ന് സേലം കാര്‍ഗോ ഡിഐജി ഉമ പറഞ്ഞു. ഒരു സംഘം കാറിലും മറ്റൊരു സംഘം ട്രക്കിലും സഞ്ചരിക്കുന്ന രീതിയില്‍ രണ്ട് ഗ്രൂപ്പുകളായാണ് സംഘം മോഷണം നടത്തുന്നത്. എടിഎമ്മുകള്‍ എവിടെയുണ്ടെന്ന് ഗൂഗിള്‍ മാപ്പ് വഴി കണ്ടെത്തിയതിനു ശേഷമാണ് സംഘം കവര്‍ച്ച നടത്തുന്നത്. വെല്‍ഡിംഗ് മെഷീന്‍ ഉപയോഗിച്ച് എടിഎം മെഷീനുകളെ പൊട്ടിച്ച ശേഷമാണ് പണം കവരുന്നതെന്നും ഡിഐജി പറഞ്ഞു.

തൃശൂരില്‍ മൂന്നിടങ്ങളിലായി എടിഎം കവര്‍ച്ച നടത്തിയ സംഘം തമിഴ്നാട്ടില്‍ നിന്നാണ് പിടിയിലായത്. ഹരിയാന പല്‍വാല്‍ സ്വദേശികളായ ഇര്‍ഫാന്‍, സൗക്കീന്‍ ഖാന്‍, സബീര്‍, മുബാറിക്, ബിസ്റു സ്വദേശികളായ മുഹമ്മദ് കുക്കാരം, അജാര്‍ അലി, മധ്യപ്രദേശ് സ്വദേശിയായ ജുമാമന്‍ദ്ദീന്‍ എന്നിവരാണ് കേസിലെ പ്രതികള്‍. ഇതില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ജുമാമന്‍ദ്ദീന്‍ ആണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ അജാര്‍ അലി ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇന്ന് പുലര്‍ച്ചെയാണ് സംഘം തൃശൂരില്‍ മൂന്നിടങ്ങളിലായി എടിഎമ്മുകളില്‍ കവര്‍ച്ച നടത്തിയത്. മാപ്രാണം, കോലഴി, ഷൊര്‍ണൂര്‍ റോഡ് എന്നിവിടങ്ങളിലെ എടിഎമ്മുകളിലാണ് കവര്‍ച്ച നടത്തിയത്. മൂന്ന് എടിഎമ്മുകളില്‍ നിന്നായി 65 ലക്ഷത്തോളം രൂപയാണ് സംഘം കവര്‍ന്നത്. കവര്‍ച്ചയ്ക്കു ശേഷം രക്ഷപ്പെടുന്നതിനിടെ തമിഴ്നാട്ടിലെ നാമക്കലില്‍ നിന്നാണ് സംഘം പൊലീസ് പിടിയിലായത്.

 

Continue Reading

Trending