Connect with us

kerala

പിണറായി വിജയന്‌ ഒരു ഹോണററി മെമ്പർഷിപ്പ്‌ നൽകി ആദരിക്കണം; ബിജെപിയോട് നജീബ് കാന്തപുരം

Published

on

മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതികരിച്ച് നജീബ് കാന്തപുരം എംഎല്‍എ. പിണറായി വിജയന് ഒരു ഹോണററി മെമ്പര്‍ഷിപ്പ് നല്‍കി ആദരിക്കണമെന്ന് ബിജെപി നേതൃയോഗത്തോട് ആവശ്യപ്പെട്ടു. എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് എംഎല്‍എയുടെ പ്രതികരണം.

ഫേസ്ബുക്ക് പോസ്റ്റ്

ഇന്ന് നടക്കുന്ന ബിജെപി നേതൃയോഗത്തോട് ഒരു നിര്‍ദേശമുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന് ഒരു ഹോണററി മെമ്പര്‍ഷിപ്പ് നല്‍കി ആദരിക്കണം. കേരളത്തില്‍ നിങ്ങളുടെ പാര്‍ട്ടിയിലെ ഒരു നേതാവും നിങ്ങള്‍ക്ക് വേണ്ടി ഇത്ര ആത്മാര്‍ത്ഥതയോടെ ജോലി ചെയ്തിട്ടില്ല.

 

india

അര്‍ജുന്റെ മൃതദേഹം കാര്‍വാര്‍ ആശുപത്രിയില്‍ നിന്ന് നാട്ടിലേക്ക്

ഡിഎന്‍എ പരിശോധനയില്‍ മൃതദേഹം അര്‍ജുന്റേത്  തന്നെയാണെന്ന് സ്ഥിരീകരിച്ചതോടെയാണ് നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ വേഗമാക്കിയത്.

Published

on

ഷിരൂരിലെ മണ്ണിടിച്ചില്‍ മരിച്ച അര്‍ജുന്റെ മൃതദേഹം കാര്‍വാര്‍ ആശുപത്രിയില്‍ നിന്ന് നാട്ടിലേക്ക്. ഡിഎന്‍എ പരിശോധനയില്‍ മൃതദേഹം അര്‍ജുന്റേത്് തന്നെയാണെന്ന് സ്ഥിരീകരിച്ചതോടെയാണ് നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ വേഗമാക്കിയത്.

അര്‍ജുന്റെ മൃതദേഹവുമായി ആംബുലന്‍സ് കാര്‍വാര്‍ ആശുപത്രിയില്‍ നിന്ന് പുറപ്പെട്ടു. വൈകീട്ട് മൂന്നുമണിയോടെയാണ് പരിശോധനാ ഫലം കുടുംബത്തെ അറിയിച്ചത്. പിന്നാലെ മറ്റു നടപടിക്രമങ്ങള്‍ വേഗത്തിലാക്കി. അര്‍ജുന്റെ മൃതദേഹം കൊണ്ടുവരുന്ന ആംബുലന്‍സില്‍ സഹോദരന്‍ അഭിജിത്തും സഹോദരി ഭര്‍ത്താവ് ജിതിനും ഒപ്പമുണ്ടാകും. മൃതദേഹത്തെ കൊണ്ടുവരുന്നതോടൊപ്പം കര്‍ണാടക പൊലീസും ഉണ്ടാകും. കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍ മൃതദേഹത്തെ അനുഗമിച്ച് ആബുലന്‍സിന് പുറകിലുണ്ട്.

72 ദിവസത്തിന് ശേഷമാണ് അര്‍ജുന്റെ ലോറി ഗംഗാവലിപുഴയില്‍ നിന്ന് കണ്ടെത്തുന്നത്. CP2 പോയിന്റില്‍ നടത്തിയ തിരച്ചിലില്‍ 12 അടി താഴ്ചയിലായിരുന്നു ലോറി ഉണ്ടായിരുന്നത്. ഡ്രെഡ്ജര്‍ പരിശോധനയിലാണ് ലോറി കണ്ടെത്താനായത്. ക്രെയിന്‍ ഉപയോഗിച്ചാണ് ലോറി കരയിലേക്കെത്തിച്ചത്. ലോറി പൂര്‍ണ്ണമായും ചെളിക്കുള്ളിലായിരുന്നു.

ജൂലൈ 16 ന് ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിലാണ് കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്‍ അപകടത്തിപ്പെടുന്നത്. മണ്ണിടിച്ചിലില്‍ കാണാതായ കര്‍ണാടക സ്വദേശികളായ മറ്റു രണ്ടു പേര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഗംഗിവലിപ്പുഴയില്‍ തുടരുകയാണ്.

Continue Reading

kerala

ഡോ. വന്ദന ദാസ് കൊലക്കേസിലെ പ്രതി സന്ദീപിന്റെ മാനസിക നില പരിശോധിക്കണം: സുപ്രീംകോടതി

നവംബര്‍ 11ന് കേസ് വീണ്ടും പരിഗണിക്കും.

Published

on

ഡോ. വന്ദന ദാസ് കൊലക്കേസിലെ പ്രതി സന്ദീപിന്റെ മാനസിക നില പരിശോധിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി. ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

അഭിഭാഷകന്‍ ബി എ ആളൂര്‍ വിചാരണ നിര്‍ത്തിവെക്കണമെന്ന് കോടതിയോട് ആവശ്യപ്പെട്ടിരുന്നു. അതേസമയം കോടതി അത് അംഗീകരിച്ചില്ല. നവംബര്‍ 11ന് കേസ് വീണ്ടും പരിഗണിക്കും. പ്രതി സന്ദീപിനായി അഭിഭാഷകരായ സച്ചിന്‍ പൊഹ്വാ, ആര്‍ പി ഗോയല്‍, ആര്‍ വി ഗ്രാലന്‍ എന്നിവരാണ് ഹാജരായത്.

സന്ദീപിന്റെ വിടുതല്‍ ഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു. വിടുതല്‍ ഹര്‍ജി അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി പ്രതിയുടെ ജാമ്യാപേക്ഷയില്‍ സംസ്ഥാനത്തിന് നോട്ടീസ് നല്‍കിയിരുന്നു. വിടുതല്‍ ഹര്‍ജിയുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഉത്തരവ് വ്യക്തമാണെന്നും സുപ്രീംകോടതി പറഞ്ഞു.

 

 

Continue Reading

kerala

കൂടുതല്‍ എംപോക്‌സ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യതയുണ്ട്, എല്ലാ ജില്ലകളിലും കൂടുതല്‍ ഐസൊലേഷന്‍ സൗകര്യങ്ങള്‍ ഒരുക്കണം: ആരോഗ്യമന്ത്രി വീണ ജോര്‍ജ്

രോഗം സ്ഥിരീകരിച്ച എറണാകുളം സ്വദേശിയുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കി വരികയാണെന്നും വിദേശത്തുനിന്ന് വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും രോഗലക്ഷണം ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണമെന്നും മന്ത്രി പറഞ്ഞു.

Published

on

സംസ്ഥാനത്ത് കൂടുതല്‍ എംപോക്‌സ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. എല്ലാ ജില്ലകളിലും കൂടുതല്‍ ഐസൊലേഷന്‍ സൗകര്യങ്ങള്‍ ഒരുക്കാന്‍ ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കി. ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ഉന്നത തലയോഗത്തിലാണ് തീരുമാനം. രോഗം സ്ഥിരീകരിച്ച എറണാകുളം സ്വദേശിയുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കി വരികയാണെന്നും വിദേശത്തുനിന്ന് വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും രോഗലക്ഷണം ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണമെന്നും മന്ത്രി പറഞ്ഞു.

ഇന്നലെ വൈകിട്ടോടെയാണ് യുഎഇയില്‍ നിന്ന് വന്ന എറണാകുളം സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചത്. കേരളത്തില്‍ സ്ഥിരീകരിക്കുന്ന രണ്ടാമത്തെ എംപോക്‌സ് കേസാണിത്. ഇത് എംപോക്‌സിന്റെ പുതിയ വകഭേദമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്ത്യയിലെ ആദ്യ ക്ലേഡ് 1 ബി കേസാണിതെന്നും ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്ന വകഭേദമാണിതെന്നും റിപ്പോര്‍ട്ടുണ്ട്.

രോഗം ബാധിച്ച വ്യക്തിയുമായി മുഖാമുഖം വരിക, നേരിട്ട് തൊലിപ്പുറത്ത് സ്പര്‍ശിക്കുക, ലൈംഗിക ബന്ധത്തിലേര്‍പ്പെടുക, ചുംബിക്കുക, രോഗി ഉപയോഗിച്ച കിടക്ക, വസ്ത്രം എന്നിവ ഉപയോഗിക്കുക തുടങ്ങിയവയിലൂടെ എംപോക്‌സ് രോഗപ്പകര്‍ച്ചക്കുള്ള സാധ്യത കൂടുതലാണ്.

പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശി വേദന, ഊര്‍ജക്കുറവ് എന്നിവയാണ് എം പോക്‌സിന്റെ തുടക്കത്തിലുള്ള ലക്ഷണങ്ങള്‍. പനി തുടങ്ങി ഒരാഴ്ചയ്ക്കുള്ളില്‍ ദേഹത്ത് കുമിളകളും ചുവന്ന പാടുകളും പ്രത്യക്ഷപ്പെടാം. മുഖത്തും, കൈകാലുകളിലുമാണ് കൂടുതല്‍ കുമിളകള്‍ കാണപ്പെടുക. ഇതിനുപുറമെ കൈപ്പത്തി, ജനനേന്ദ്രിയം എന്നീ ശരീരഭാഗങ്ങളിലും ഇവ കാണപ്പെടാം.

അസുഖബാധിതരായി സുരക്ഷാ മാര്‍ഗങ്ങള്‍ പാലിക്കാതെ സംമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ക്കാണ് എംപോക്സ് ഉണ്ടാകുന്നത്. വൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്നതോ സ്ഥിരീകരിച്ചതോ ആയ രോഗികളെ പരിചരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരും രോഗബാധിതരുടെ സ്രവങ്ങള്‍ കൈകാര്യം ചെയ്യുന്നവരും രോഗപ്പകര്‍ച്ച ഒഴിവാക്കുന്നതിനായി നിര്‍ബന്ധമായും നിര്‍ദേശിച്ചിട്ടുള്ള അണുബാധ നിയന്ത്രണ മുന്‍കരുതലുകള്‍ സ്വീകരിക്കണം. ആരോഗ്യ പ്രവര്‍ത്തകര്‍ രോഗികളെയോ അവരുടെ വസ്തുക്കളെയോ സ്പര്‍ശിച്ച ശേഷം കൈകള്‍ സാനിറ്റൈസര്‍ അല്ലെങ്കില്‍ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കണം.

ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരോടൊപ്പം ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍, ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

 

Continue Reading

Trending