Connect with us

kerala

എറണാകുളം ജില്ലയില്‍ എം പോക്‌സ്‌; യുഎഇയില്‍ നിന്ന് വന്ന യുവാവിന് രോഗം സ്ഥിരീകരിച്ചു

Published

on

എറണാകുളം ജില്ലയില്‍ എം പോക്‌സ്‌ രോഗം സ്ഥിരീകരിച്ചു. യുഎഇയില്‍ നിന്ന് വന്ന യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. എയര്‍പോര്‍ട്ടില്‍ നടത്തിയ പരിശോധനയില്‍ യുവാവിന് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് സാമ്പിള്‍ പരിശോധനയ്ക്ക് അയക്കുകയായിരുന്നു. എറണാകുളം സ്വദേശിയായ യുവാവ് നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

എം പോക്‌സ്‌ പകരുന്ന രീതി

രോഗം ബാധിച്ച വ്യക്തിയുമായി മുഖാമുഖം വരിക, തൊലിയില്‍ സ്പര്‍ശിക്കുക, ലൈംഗിക ബന്ധം, കിടക്ക, വസ്ത്രം എന്നിവ സ്പര്‍ശിക്കുക, സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതിരിക്കുക, തുടങ്ങിയവയിലൂടെ രോഗം ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്.

എം പോക്‌സ്‌ ലക്ഷണങ്ങള്‍

പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശി വേദന, ഊര്‍ജക്കുറവ് എന്നിവയാണ് രോഗത്തിന്റെ തുടക്കത്തിലുള്ള ലക്ഷണങ്ങള്‍. പനി തുടങ്ങി ഒരാഴ്ചയ്ക്കുള്ളില്‍ ദേഹത്ത് കുമിളകളും ചുവന്ന പാടുകളും വരും. മുഖത്തും കൈകാലുകളിലുമാണ് കൂടുതല്‍ കുമിളകള്‍ കാണപ്പെടുന്നത്. ഇതിനുപുറമെ കൈപ്പത്തി, ജനനേന്ദ്രിയം, കണ്ണുകള്‍ എന്നീ ശരീരഭാഗങ്ങളിലും ഇവ കാണപ്പെടാം.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘അറസ്റ്റ് ചെയ്‌തെങ്കിലും അദ്ദേഹം കുറ്റവാളിയാകുന്നില്ലല്ലോ’; മുകേഷിനെ ന്യായീകരിച്ച് സജി ചെറിയാന്‍

ബൃന്ദാ കാരാട്ടും ആനി രാജയും എംഎല്‍എ സ്ഥാനം മുകേഷ് രാജിവയ്ക്കണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു

Published

on

ലൈംഗിക പീഡനാരോപണത്തിൽ അറസ്റ്റ് ചെയ്ത വിട്ടയച്ച എം മുകേഷ് എംഎൽഎയെ ന്യായീകരിച്ച് മന്ത്രി സജി ചെറിയാൻ. അറസ്റ്റിലായ ഒരുപാട്പേർ എംഎൽഎ സ്ഥാനത്ത് തുടരുന്നുണ്ടല്ലോ, അറസ്റ്റിലായെങ്കിൽ അദ്ദേഹം കുറ്റവാളി ആകുന്നില്ല കോടതി ഒരു നിഗമനത്തിൽ എത്തുമ്പോൾ അല്ലേ കുറ്റവാളി ആണോ എന്ന് തീരുമാനിക്കേണ്ടത് മന്ത്രി പറഞ്ഞു.

അന്വേഷണത്തെ സ്വാധീനിക്കുന്ന ഒരു സ്ഥാനമല്ല എംഎൽഎ സ്ഥാനമെന്നും തുടർനടപടിയിലേക്ക് പോയതിനുശേഷം അല്ലേ ചർച്ച ചെയ്തിട്ട് കാര്യമുള്ളൂ. ഹൈക്കോടതിയുടെ മുന്നിലിരിക്കുന്ന കേസാണിത് കുറ്റവാളി ആരായാലും നടപടിയുണ്ടാകും നിഷ്പക്ഷമായ അന്വേഷണമാണ് നടക്കുന്നതെന്നും ഒളിവിപ്പോയ സിദ്ദീഖിനായി ശക്തമായ അന്വേഷണം നടക്കുകയായെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം ശക്തമായി തുടരുകയാണ്. ധാര്‍മികബോധം വെച്ച് മുകേഷ് സ്വയം തീരുമാനമെടുക്കണമെന്നും തെറ്റ് ചെയ്‌തോ ഇല്ലയോ എന്നത് മുകേഷിന് മാത്രം അറിയുന്ന കാര്യമാണ് രാജിവയ്ക്കണോ എന്ന് തീരുമാനിക്കേണ്ടത് മുകേഷിന്റെ ഔചിത്യമാണെന്നും സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതി പറഞ്ഞു.ബൃന്ദാ കാരാട്ടും ആനി രാജയും എംഎല്‍എ സ്ഥാനം മുകേഷ് രാജിവയ്ക്കണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു.

Continue Reading

kerala

അന്‍വര്‍ പുറത്ത്; പി.വി അന്‍വറുമായുള്ള ബന്ധം അവസാനിപ്പിച്ച് സിപിഎം

അന്‍വറിന്റെ നിലപാട് അംഗീകരിക്കാനാവില്ലല്ലെന്നും എം വി ഗോവിന്ദന്‍ ഡല്‍ഹിയില്‍ പറഞ്ഞു

Published

on

ന്യൂഡല്‍ഹി: എല്‍ഡിഎഫുമായുള്ള അന്‍വറിന്റെ എല്ലാ ബന്ധവും അവസാനിപ്പിച്ചെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. അന്‍വറിന്റെ നിലപാട് അംഗീകരിക്കാനാവില്ല. അന്‍വറിന്റെ പാര്‍ട്ടിയുമായുള്ള ബന്ധം അവസാനിച്ചു. അന്‍വര്‍ ഇനി എല്‍ഡിഎഫില്‍ ഇല്ലെന്നും എം വി ഗോവിന്ദന്‍ ഡല്‍ഹിയില്‍ പറഞ്ഞു.

‘പാര്‍ട്ടി പരിശോധിക്കേണ്ട കാര്യം പാര്‍ട്ടി പരിശോധിച്ചു. സര്‍ക്കാര്‍ സ്വീകരിക്കേണ്ട നടപടി സര്‍ക്കാര്‍ സ്വീകരിച്ചു. മറ്റു കാര്യങ്ങള്‍ പരിശോധിച്ചു വരികയാണ്. ഞാന്‍ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാന്‍ ഇല്ലെന്നാണ് അന്‍വര്‍ പറഞ്ഞത്. അവിടെയും ഇവിടെയും ഇല്ലെന്ന് പറഞ്ഞു. അന്‍വറിന്റെ സമീപനം സംഘടനാപരമായോ രാഷ്ട്രീയ നിലപാട് അടിസ്ഥാനമാക്കിയോ അംഗീകരിക്കാന്‍ സാധിക്കില്ല. അതെല്ലാം ജനങ്ങളുടെ മുന്നില്‍ തുറന്നുപറഞ്ഞു. ജനം തിരിച്ചറിയുന്നുണ്ട്. പരമാവധി അന്‍വറിനെ പോലെയുള്ളയാളെ ഏതെങ്കിലും പക്ഷത്തേക്ക് തള്ളിമാറ്റുകയെന്നത് ഞങ്ങളുടെ നിലപാടല്ല. എല്‍ഡിഎഫുമായുള്ള അദ്ദേഹത്തിന്റെ ബന്ധം അദ്ദേഹം തന്നെ വിച്ഛേദിച്ചു പോയിരിക്കുന്നു’, എം വി ഗോവിന്ദന്‍ പറഞ്ഞു.

 

Continue Reading

india

ഡിഎന്‍എ പരിശോധന ഫലം പോസിറ്റീവ്; മൃതദേഹം അര്‍ജുന്റേതെന്ന് സ്ഥിരീകരിച്ചു

പരിശോധനയില്‍ ഉറപ്പിച്ചതോടെ മൃതദേഹ ഭാഗങ്ങള്‍ ഉടന്‍ ബന്ധുക്കള്‍ക്കു വിട്ടു നല്‍കും

Published

on

അങ്കോല: ഷിരൂരില്‍ ഗംഗാവലി പുഴയില്‍നിന്നു കണ്ടെടുത്ത ലോറിയില്‍ ഉണ്ടായിരുന്നത് അര്‍ജുന്റെ ശരീരം തന്നെയെന്ന് ഡിഎന്‍എ പരിശോധനയില്‍ സ്ഥിരീകരണം. അര്‍ജുന്റെ സഹോദരന്റെ ഡിഎന്‍എ സാംപിളുമായാണ്, കണ്ടെടുത്ത ശരീരത്തിലെ ഡിഎന്‍എ ഒത്തുനോക്കിയത്. പരിശോധനയില്‍ ഉറപ്പിച്ചതോടെ മൃതദേഹ ഭാഗങ്ങള്‍ ഉടന്‍ ബന്ധുക്കള്‍ക്കു വിട്ടു നല്‍കും.

ലോറി അര്‍ജുന്റേതു തന്നെയെന്ന് ഉറപ്പിച്ചതോടെ മൃതദേഹത്തെക്കുറിച്ചു സംശയം ഉണ്ടായിരുന്നില്ല. അര്‍ജുന്റെ വാച്ച്, ചെരുപ്പ്, ഫോണുകള്‍, പ്രഷര്‍ കുക്കര്‍, സ്റ്റീല്‍ പാത്രങ്ങള്‍ തുടങ്ങിയവയും കാബിനില്‍ നിന്നു കണ്ടെടുത്തിരുന്നു. മൃതദേഹം തിരിച്ചറിയാനാവാത്ത നിലയില്‍ ആയതിനാല്‍ ഡിഎന്‍എ പരിശോധന നടത്തി ഉറപ്പിക്കുകയായിരുന്നു.

Continue Reading

Trending