Connect with us

kerala

മോദി സര്‍ക്കാരിന്റെ നിയമനിര്‍മ്മാണം ജനങ്ങളെ തമ്മിലടിപ്പിക്കാനുള്ളത്: കെ.സി.വേണുഗോപാല്‍ എംപി

ആര്യാടന്‍ അനുസ്മരണ സമ്മേളനത്തില്‍ പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുക ആയിരുന്നു അദ്ദേഹം.

Published

on

രാജ്യത്തെ ജനങ്ങളെ എങ്ങനെ വിഭജിക്കണമെന്ന് കരുതി മുന്നോട്ടുപോകുന്ന നരേന്ദ്ര മോദി സര്‍ക്കാറിന്റെ ഭരണമാണിപ്പോള്‍. നിയമനിര്‍മ്മാണങ്ങള്‍ ജനക്ഷേമത്തിന് വേണ്ടിയാകണമെന്ന് വിശ്വസിക്കുന്ന കാലഘട്ടത്തില്‍ നിന്ന് മാറി നിയമനിര്‍മ്മാണങ്ങള്‍ ജനങ്ങളെ വിഭജിക്കുന്നതിന് വേണ്ടിയായിരിക്കണമെന്ന് തീരുമാനിക്കുന്ന കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നതെന്ന കെ.സി.വേണുഗോപാല്‍ എംപി. ആര്യാടന്‍ അനുസ്മരണ സമ്മേളനത്തില്‍ പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുക ആയിരുന്നു അദ്ദേഹം.

നിയമനിര്‍മ്മാണം നടത്തി ജനങ്ങളെ തമ്മിലടിപ്പിക്കുന്നതാണല്ലോ ഇപ്പോള്‍ രാജ്യത്ത് കാണുന്നത്. ഈ കാലഘട്ടത്തില്‍ ആര്യാടനെപ്പോലൊരാള്‍ ഇല്ലാത്തത് ജനാധിപത്യത്തിനും മതേതരത്വത്തിനുമുള്ള കനത്ത നഷ്ടമാണെന്നത് വേദനിപ്പിക്കുന്നു. വ്യക്തിപരമായ നിലപാടുകള്‍ക്കപ്പുറം പാര്‍ട്ടിയുടെയും മുന്നണിയുടെയും തീരുമാനത്തിനൊപ്പം നില്‍ക്കുന്നതായിരുന്നു ആര്യാടന്റെ ശൈലി.അവാര്‍ഡുകള്‍ പ്രചോദനകരമാണ്. പക്ഷേ ഒരു പൊതു പ്രവര്‍ത്തകന്റെ ഗ്രാഫ് തീരുമാനിക്കപ്പെടുന്നതും യഥാര്‍ത്ഥ പുരസ്‌കാരങ്ങള്‍ ലഭിക്കുന്നതും ജനമനസ്സുകളിലാണ്. എന്നാല്‍ ആര്യാടന്റെ സ്മരണാര്‍ത്ഥമുള്ള ഈ പുരസ്‌കാരത്തിന് മൂല്യമേറെയാണെന്നും അദ്ദേഹം പറഞ്ഞു.

കാലം നമുക്കേല്‍പ്പിച്ച ഉത്തരവാദിത്തങ്ങള്‍ വലുതാണ്. നുണപ്രചരണങ്ങളുടെയും അസത്യങ്ങളുടെയും ഘോഷയാത്രകള്‍ നടന്നുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണ്. ഭരണഘടനയ്ക്ക് കാവലാളാകാനും, പാവപ്പെട്ടവന് വേണ്ടി പോരാടാനും കോര്‍പ്പറേറ്റുകള്‍ക്കൊപ്പം മാത്രം നിലകൊള്ളുന്ന ഭരണകര്‍ത്താക്കള്‍ക്കെതിരെ പോരാടാനും വിട്ടുവീഴ്ചയില്ലാതെ രാഹുല്‍ ഗാന്ധിയുണ്ട്. ഭീഷണിപ്പെടുത്തിയാലും സാമൂഹ്യമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയാലും അദ്ദേഹം മുട്ടുമടക്കില്ലെന്നും വേണുഗോപാല്‍ പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഷഹബാസ് വധക്കേസ്; വിദ്യാര്‍ഥികളുടെ പരീക്ഷ ഫലം പുറത്ത് വിടരുത്; ബാലാവകാശ കമ്മീഷന് കത്ത് നല്‍കി കുടുംബം

നേരത്തെ പരീക്ഷ ബോര്‍ഡ് ഫലം തടഞ്ഞു വെച്ചിരുന്നു.

Published

on

താമരശ്ശേരി ഷഹബാസ് വധക്കേസില്‍ കുറ്റാരോപിതരായ വിദ്യാര്‍ഥികളുടെ എസ്എസ്എല്‍സി ഫലം പുറത്ത് വിടരുതെന്ന് ആവശ്യപ്പെട്ട് ബാലാവകാശ കമ്മീഷന് കത്ത് നല്‍കി പിതാവ്. നേരത്തെ പരീക്ഷ ബോര്‍ഡ് ഫലം തടഞ്ഞു വെച്ചിരുന്നു. എന്നാല്‍ ഫലം പുറത്തുവിടാന്‍ ബാലാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു. ഈ മാസം പതിനെട്ടിനകം പ്രസിദ്ധീകരിക്കണമെന്നായിരുന്നു ബാലാവകാശ കമ്മീഷന്റെ ആവശ്യം.

ഫലം തടഞ്ഞുവെച്ച നടപടി ബാലാവകാശ നിയമത്തിന് എതിരാണെന്നും ഫലം തടഞ്ഞതും ഡീ ബാര്‍ ചെയ്തതും നിയമവിരുദ്ധമാണെന്നും ബാലാവകാശ കമ്മിഷന്‍ പറഞ്ഞു. ജുവനൈല്‍ ഹോമിലെ പ്രത്യേക പരീക്ഷാ കേന്ദ്രത്തില്‍ വെച്ചായിരുന്നു വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയത്. കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതിക്കാന്‍ അനുവദിക്കില്ലെന്ന് ആരോപിച്ച് കെഎസ്‌യുവും എംഎസ്എഫും രംഗത്ത് വന്നിരുന്നു. ട്യൂഷന്‍ സെന്ററിലുണ്ടായ പ്രശ്‌നത്തിന്റെ ചുവടുപിടിച്ച് നടന്ന വിദ്യാര്‍ത്ഥി സംഘര്‍ഷത്തിലായിരുന്നു പതിനഞ്ചുകാരനായ ഷഹബാസ് കൊല്ലപ്പെട്ടത്.

Continue Reading

kerala

ഇടിവെട്ടിപ്പെയ്‌തേക്കും; കുടയെടുക്കാം; ഇന്ന് 5 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്

Published

on

സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്. തിങ്കളാഴ്ച എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ചൊവ്വാഴ്ച തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലും യെല്ലോ അലേര്‍ട്ടാണ്. 21ന് കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും അലേര്‍ട്ടുണ്ട്. 20ന് കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.

Continue Reading

kerala

വാല്‍പ്പാറയില്‍ സര്‍ക്കാര്‍ ബസ് അപകടത്തില്‍പ്പെട്ട് 30 പേര്‍ക്ക് പരിക്ക്; 14 പേരുടെ നില ഗുരുതരം

ഹെയര്‍പിന്‍ തിരിയുമ്പോള്‍ നിയന്ത്രണം വിട്ട് പത്തടി ആഴത്തിലുള്ള കുഴിയിലേക്ക് മറിുകയായിരുന്നു.

Published

on

തമിഴ്‌നാട് വാല്‍പ്പാറയില്‍ സര്‍ക്കാര്‍ ബസ് നിയന്ത്രണം വിട്ട് താഴ്ച്ചയിലേക്ക് മറിഞ്ഞ് 30 പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരില്‍ 14 പേരുടെ നില ഗുരുതരമാണ്. തിരുപ്പൂരില്‍ നിന്നും വാല്‍പ്പാറയിലേക്ക് വരികയായിരുന്ന ബസ് ആണ് അപകടത്തില്‍പ്പെട്ടത്. ഹെയര്‍പിന്‍ തിരിയുമ്പോള്‍ നിയന്ത്രണം വിട്ട് പത്തടി ആഴത്തിലുള്ള കുഴിയിലേക്ക് മറിുകയായിരുന്നു.

പുലര്‍ച്ചെ മൂന്ന് മണിക്കാണ് അപകടം. ഗുരുതരമായി പരിക്കേറ്റവര്‍ പൊള്ളാച്ചി ഗവണ്‍മെന്റ് ആശുപത്രിയിലേക്ക് മാറ്റി. 60 ഓളം പേര്‍ വാഹനത്തില്‍ ഉണ്ടായിരുന്നു. പരിക്കേറ്റവരില്‍ മലയാളികള്‍ ഉള്ളതായി വിവരം ലഭിച്ചിട്ടില്ല.

Continue Reading

Trending