Connect with us

kerala

‘രാജാവ് നഗ്നനാണ്’; മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി മുൻ എൽഡിഎഫ് സ്ഥാനാർഥി

മുഖ്യമന്ത്രിയുടെയും സർക്കാറിന്‍റെയും നിലപാടുകൾക്കെതിരെ പി.വി. അൻവർ എം.എൽ.എ ഉൾപ്പെടെയുള്ളവർ വിമർശനവുമായി രംഗത്തെത്തുന്ന പശ്ചാത്തലത്തിലാണ് നിയാസിന്‍റെയും വിമർശനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് രൂക്ഷ വിമർശനവുമായി തിരൂരങ്ങാടിയിലെ മുൻ എൽ.ഡി.എഫ് സ്ഥാനാർഥി നിയാസ് പുളിക്കലകത്ത്. ‘രാജാവ് നഗ്നനാണ്’ എന്ന തലക്കെട്ടോടെ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിലാണ് പിണറായി വിജയനെ പേരെടുത്ത് പറയാതെ രൂക്ഷമായി വിമർശിക്കുന്നത്.

‘പാർട്ടിക്ക് എന്ത് സംഭവിച്ചാലും തനിക്കും തന്‍റെ കുടുംബത്തിനും ഗ്രൂപ്പിനും നഷ്ടം സംഭവിക്കരുത്. അധികാരം കയ്യിലുള്ളപ്പോൾ ശിഷ്ടകാലം അടിച്ചുപൊളിച്ചു ജീവിക്കാൻ ഉള്ളത് എങ്ങിനെയെങ്കിലും സമ്പാദിക്കണം എന്ന വലതുപക്ഷ രാഷ്ട്രീയ പാർട്ടി നേതാക്കളുടെ ജീർണ്ണത ഇന്ന് ഇടതുപക്ഷത്തേക്ക് കൂടെ വ്യാപിച്ചിട്ടുണ്ടോ?

തന്റെയും മക്കളുടെയും മരുമക്കളുടെയും ഭാവി ഭാസുരമാക്കാൻ തന്നെ വളർത്തി വലുതാക്കിയ ലക്ഷക്കണക്കിന് ജനങ്ങളുടെ വിയർപ്പിന്റെയും ചുടുചോരയുടെയും മണമുള്ള പ്രസ്ഥാനത്തെ ഒറ്റിക്കൊടുക്കുന്നവർ ആരുതന്നെയായാലും അവരോട് കടക്കു പുറത്ത് എന്ന് പറയാനുള്ള ആർജ്ജവം നേതാക്കൾക്കില്ലെങ്കിൽ തീർച്ചയായും അണികൾക്കിടയിൽ നിന്ന് “രാജാവ് നഗ്നനാണെന്ന്” വിളിച്ചു പറയാൻ തന്റേടമുള്ള ഒരു തലമുറ ഉയർത്തെഴുന്നേൽക്കും എന്ന് ഉറപ്പാണ്.

സ്വന്തം താല്പര്യത്തിന് വേണ്ടി വിട്ടുവീഴ്ചയും വിടുവേലയും ചെയ്യുന്നവർ ഒറ്റുകൊടുക്കുന്നത് സ്വന്തം പ്രസ്ഥാനത്തെ മാത്രമല്ല, മൂന്നുകോടിയിലധികം വരുന്ന കൊച്ചു കേരളത്തിലെ മതേതര ജനാധിപത്യ വിശ്വാസികളായ ജനങ്ങളുടെ പ്രതീക്ഷയെയും സ്വപ്നവുമാണ് എന്ന് മറക്കരുത്.’ -നിയാസ് പുളിക്കലകത്ത് ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു.

മുഖ്യമന്ത്രിയുടെയും സർക്കാറിന്‍റെയും നിലപാടുകൾക്കെതിരെ പി.വി. അൻവർ എം.എൽ.എ ഉൾപ്പെടെയുള്ളവർ വിമർശനവുമായി രംഗത്തെത്തുന്ന പശ്ചാത്തലത്തിലാണ് നിയാസിന്‍റെയും വിമർശനം. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ തിരൂരങ്ങാടിയിലെ എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥിയായിരുന്നു നിയാസ് പുളിക്കലകത്ത്. മുസ്ലിം ലീഗ് നേതാവ് കെ.പി.എ. മജീദിനോടാണ് പരാജയപ്പെട്ടത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

യുപിയിൽ 2-ാം ക്ലാസുകാരനെ ബലി കൊടുത്തെന്ന് ആരോപണം; മൂന്ന് അധ്യാപകര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍

സാമ്പത്തിക ഞെരുക്കത്തിലായ സ്‌കൂളിൻ്റെ അഭിവൃദ്ധി ഉറപ്പാക്കാനാണ് നരബലി നടത്തിയത്

Published

on

ഉത്തർപ്രദേശിൽ സ്വകാര്യ സ്കൂളിൽ പഠിക്കുന്ന രണ്ടാം ക്ലാസുകാരനെ സ്കൂൾ അധികൃതർ ‘ബലി കൊടുത്തെന്ന്’ സംശയം. കുട്ടിയെ നേരത്തെ സ്കൂളിലെ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഹാഥ്‍റസില്‍ സെപ്തംബർ 22ന് ഹോസ്റ്റൽ മുറിയിൽ വച്ച് മൂന്ന് പേർ ചേർന്ന് കുട്ടിയെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. സ്കൂൾ ഡയറക്ടർ ദിനേശ് ബാഗേൽ, ബാഗേലിന്‍റെ പിതാവ് യശോധൻ സിങ്, അധ്യാപകരായ ലക്ഷ്മൺ സിംഗ്, വീർപാൽ സിംഗ്, രാംപ്രകാശ് സോളങ്കി എന്നിവർക്ക് കൊലപാതകത്തിൽ പങ്കുള്ളതായി ഹാഥ്റസ് എസ്പി നിപുൺ അഗർവാൾ പറഞ്ഞു.

രസ്‍ഗവാനിലെ ഡി.എൽ പബ്ലിക് സ്കൂളിലാണ് സംഭവം. സ്കൂൾ ഡയറക്ടറുടെ പിതാവായ ദിനഷ് ബാഗൽ എന്നയാൾ ആഭിചാര ക്രിയകളിൽ വിശ്വസിച്ചിരുന്ന ആളാണെന്ന് പൊലീസ് പറയുന്നു. സ്കൂളിന് വിജയം കൈവരിക്കാൻ ബാലനെ ബലി നൽകിയെന്നാണ് ലഭ്യമായ വിവരം. സ്കൂൾ കാമ്പസിലെ കുഴൽകിണറിന് സമീപത്തുവെച്ച് കുട്ടിയെ കൊല്ലാനായിരുന്നത്രെ പദ്ധതി. എന്നാൽ ഹോസ്റ്റലിൽ നിന്ന് കുട്ടിയെ പുറത്തിറക്കിയപ്പൾ തന്നെ കുട്ടി കരയുകയായിരുന്നു. ഇതോടെ ശ്വാസം മുട്ടിച്ച് കൊന്നു എന്നാണ് വിവരം. സ്കൂളിൽ നിന്ന് ആഭിചാര ക്രിയകൾക്ക് ഉപയോഗിക്കുന്ന വസ്തുക്കൾ കണ്ടെടുത്തു.

സാമ്പത്തിക ഞെരുക്കത്തിലായ സ്‌കൂളിൻ്റെ അഭിവൃദ്ധി ഉറപ്പാക്കാനാണ് നരബലി നടത്തിയത്. ബാഗേലിൻ്റെ പിതാവ് മന്ത്രവാദത്തിലും താന്ത്രിക ആചാരങ്ങളിലും വിശ്വസിച്ചിരുന്നുവെന്നും കുട്ടിയെ ബലിയർപ്പിക്കുന്നത് വിജയവും പ്രശസ്തിയും നൽകുമെന്നും കരുതിയിരുന്നു. 600 ഓളം വിദ്യാര്‍ഥികള്‍ ഡിഎല്‍ പബ്ലിക് സ്കൂളില്‍ പഠിക്കുന്നുണ്ട്. 1 മുതല്‍ 5 വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികളാണ് ഹോസ്റ്റലിലുള്ളത്. ഡൽഹിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറായ കൃഷൻ കുശ്വാഹയുടെ മകനാണ് കൊല്ലപ്പെട്ട വിദ്യാർഥി.

Continue Reading

kerala

സംസ്ഥാനത്ത് നാളെ മുതൽ അടുത്ത 7 ദിവസം വരെ വ്യാപക മഴ; 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കേരള- ലക്ഷദ്വീപ് തീരങ്ങളിൽ 2024 സെപ്തംബർ 29, 30 തീയതികളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കർണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

Published

on

നാളെ മുതൽ അടുത്ത 7 ദിവസം സംസ്ഥാനത്ത് വ്യാപകമായി മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെ ആറു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്.

കേരള- ലക്ഷദ്വീപ് തീരങ്ങളിൽ 2024 സെപ്തംബർ 29, 30 തീയതികളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കർണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കന്യാകുമാരി തീരത്ത് കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യതയെന്ന് സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം വ്യക്തമാക്കി.

 

Continue Reading

kerala

‘അന്‍വറിന് എതിരെ പാര്‍ട്ടിക്കുള്ളില്‍ പടയൊരുക്കം ശക്തമാകുന്നു’: വി.ഡി സതീശന്‍

മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഉപജാപക സംഘം ഉണ്ടെന്ന് പ്രതിപക്ഷം പറഞ്ഞവെന്നും അത് ആരൊക്കെയെന്ന് ഇപ്പോള്‍ പുറത്ത് വന്നുവെന്നും അദ്ദേഹം വ്യക്തമാക്കി

Published

on

അന്‍വറിന് പിന്നില്‍ പാര്‍ട്ടിക്കുള്ളിലെ പടയൊരുക്കമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. താന്‍ പറയുന്നത് യുഡിഎഫ് തീരുമാനങ്ങള്‍ ആണെന്നും നിലവിലെ രാഷ്ട്രീയ സാഹചര്യം യു ഡി എഫ് നിരീക്ഷിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. അന്‍വറിനെ കൊണ്ട് പ്രതിപക്ഷ നേതാവിനെതിരെ ആരോപണം ഉന്നയിച്ചു. ആ അന്‍വര്‍ ഇന്ന് മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിക്കുന്നു. കാലം കാത്തു വെച്ച നീതിയാണ് ഇത് വിഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഉപജാപക സംഘം ഉണ്ടെന്ന് പ്രതിപക്ഷം പറഞ്ഞവെന്നും അത് ആരൊക്കെയെന്ന് ഇപ്പോള്‍ പുറത്ത് വന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിസഭയിലെ കായിക മന്ത്രിക്ക് കോണ്‍ഗ്രസ് പാരമ്പര്യം ഉണ്ട.് നാളെ അയാള്‍ക്കെതിരെ മുഖ്യമന്ത്രി സംസാരിക്കുമോ – പ്രതിപക്ഷ നേതാവ് ചോദിച്ചു. അന്‍വറിന് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന് അറിഞ്ഞിട്ടും എന്തുകൊണ്ട് സിപിഐഎം നേരത്തെ നടപടി എടുത്തില്ലെന്നും അദ്ദേഹം ചോദിച്ചു.

 

Continue Reading

Trending