Connect with us

kerala

നോട്ടീസ് നല്‍കാതെ വൈദ്യുതി വിച്ഛേദിച്ചതില്‍ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ 1,50,000 രൂപ നഷ്ടപരിഹാരം നല്‍കണം: ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍

പത്തനംതിട്ട പന്തളം സ്വദേശിനിയായ ഷഹനാസിനാണ് കെഎസ്ഇബി ഉദ്യോഗസ്ഥര്‍ നഷ്ടപരിഹാരം നല്‍കേണ്ടത്.

Published

on

പത്തനംതിട്ടയില്‍ വൈദ്യുതി ഉപഭോക്താവിന് 1,50,000 രൂപ നഷ്ടപരിഹാരം കെഎസ്ഇബി ഉദ്യോഗസ്ഥര്‍ നല്‍കണമെന്ന് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ വിധി. പത്തനംതിട്ട പന്തളം സ്വദേശിനിയായ ഷഹനാസിനാണ് കെഎസ്ഇബി ഉദ്യോഗസ്ഥര്‍ നഷ്ടപരിഹാരം നല്‍കേണ്ടത്.

മുന്‍കൂര്‍ നോട്ടീസ് നല്‍കാതെ വൈദ്യുതി വിച്ഛേദിച്ചു, നിയമവിരുദ്ധമായി പിഴ ചുമത്തി, തെറ്റായ താരിഫില്‍ വൈദ്യുതി ബില്‍ ചുമത്തി എന്നീ കാരണങ്ങളിലാണ് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്റെ വിധി. കെഎസ്ഇബി ഉദ്യോഗസ്ഥര്‍ക്കെതിരെ ഷഹനാസാണ് കമ്മീഷനില്‍ ഹര്‍ജി നല്‍കിയത്.

രണ്ട് വര്‍ഷത്തോളം തെറ്റായ താരിഫില്‍ വന്‍ വൈദ്യുതി തുകയാണ് ഇവര്‍ക്ക് ലഭിച്ചിരുന്നത്്. ഇതിനെ തുടര്‍ന്ന് ഷഹനാസ് പരാതി നല്‍കിയിരുന്നെങ്കിലും പരിഹാരമുണ്ടായിരുന്നില്ല. തുടര്‍ന്നാണ് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷനില്‍ ഹര്‍ജി നല്‍കിയതെന്ന് ഷഹനാസിന്റെ ഭര്‍ത്താവ് പറഞ്ഞു. .

 

kerala

മുഖ്യമന്ത്രിക്ക് മറുപടി; വിശ്വാസം ജുഡീഷ്യറിയില്‍ മാത്രം’: പി.വി അന്‍വര്‍

ഇന്നലെ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞ കാര്യങ്ങൾ ആവർത്തിച്ചാണ് അൻവറിൻ്റെ ഇന്നത്തെ വാർത്താസമ്മേളനം

Published

on

കോടതിയെ സമീപിക്കാനൊരുങ്ങി പി.വി അൻവർ എംഎൽഎ. ‘ജുഡീഷ്യറിയിൽ മാത്രമാണ് പ്രതീക്ഷയെന്നും തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കുമെന്നും അൻവർ പറഞ്ഞു. പാർലമെൻ്ററി പാർട്ടിയിൽ നിന്ന് പുറത്തുപോയിട്ടില്ല, ഒഴിവാക്കും വരെ എൽഡിഎഫിൽ തുടരും.’- അൻവർ പറഞ്ഞു.

ഇന്നലെ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞ കാര്യങ്ങൾ ആവർത്തിച്ചാണ് അൻവറിൻ്റെ ഇന്നത്തെ വാർത്താസമ്മേളനം. ‘താൻ ശ്രമിച്ചത് പാർട്ടിയെ കീർത്തിപ്പെടുത്താനാണ്. ഇങ്ങനെ പോയാൽ എൽഡിഎഫ് 25 സീറ്റിലൊതുങ്ങും. പലർക്കും കെട്ടിവെച്ച കാശുപോലും കിട്ടില്ലെന്നും’ അൻവർ കൂട്ടിച്ചേർത്തു.

Continue Reading

Health

ക്ലേഡ് രണ്ടിനെക്കാൾ അപകടകാരിയാണ് ക്ലേഡ് 1 വകഭേദം; സംസ്ഥാനങ്ങൾക്ക് മാർ​ഗനിർദ്ദേശവുമായി കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം

മൃഗങ്ങളിൽ നിന്ന് മനുഷ്യരിൽ എത്തിയ വൈറസാണ് എംപോക്സിൻ്റേത്

Published

on

ന്യൂഡൽഹി: എം പോക്സ് വ്യാപനം സംബന്ധിച്ച് സംസ്ഥാനങ്ങൾക്കുള്ള മാർ​ഗനിർ​ദ്ദേശം കേന്ദ്രസർക്കാർ പുറത്തിറക്കി. രാജ്യത്ത് എം പോക്സിന്റെ ക്ലേഡ് 1 വകഭേ​ദം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് മാർ​ഗനിർദ്ദേശം നൽകിയത്. ക്ലേഡ് രണ്ടിനെക്കാൾ അപകടകാരിയാണ് ക്ലേഡ് 1 വകഭേദമെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം വ്യക്തമാക്കുന്നു.

എം പോക്സ് സംശയിക്കുന്നവരുടെ സാമ്പിളുകൾ ഉടൻ പരിശോധനയ്ക്ക് അയക്കണമെന്നും കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി. രോഗവ്യാപന രീതി, പ്രതിരോധം എന്നിവയെ കുറിച്ച് ആളുകളെ ബോധവത്ക്കരിക്കുക, ആശുപത്രികളിൽ ഐസൊലേഷൻ സംവിധാനം ഒരുക്കുക തുടങ്ങിയ നിർദേശങ്ങളാണ് ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നൽകിയത്.

കേരളത്തിലാണ് ഇന്ത്യയിൽ ആദ്യമായി എം പോക്സ് വകഭേദം ക്ലേഡ് 1 സ്ഥിരീകരിച്ചത്. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഒതായി ചാത്തല്ലൂർ സ്വദേശിക്കാണ് ക്ലേഡ് 1 സ്ഥിരീകരിച്ചത്. ഇന്ത്യയിലെ ആദ്യ ക്ലേഡ് 1 ബി കേസാണിതെന്നും ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്ന വകഭേദമാണിതെന്നുമാണ് വിവരം. യുഎഇയിൽ നിന്നും എത്തിയ ആളിലാണ് മലപ്പുറത്ത് കഴിഞ്ഞ ആഴ്ച രോഗം സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെയാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം പുതിയ മാർഗ്ഗനിർദ്ദേശം പുറത്തിറക്കിയത്. മൃഗങ്ങളിൽ നിന്ന് മനുഷ്യരിൽ എത്തിയ വൈറസാണ് എംപോക്സിൻ്റേത്.

എം പോക്സ് ബാധിച്ച രോഗിയിൽ നിന്ന് സ്പർശനത്തിലൂടെ മറ്റൊരാളിലേക്ക് രോഗം പകരും. 1957ൽ കോംഗോയിലാണ് രോഗം ആദ്യമായി സ്ഥിരീകരിച്ചത്. രോഗിയുടെ ശരീരസ്രവങ്ങൾ, രോഗി ഉപയോഗിച്ച വസ്തുക്കൾ എന്നിവ വഴിയും രോഗം പകരും. ദേഹത്ത് കുമിളകൾ, പനി, തലവേദന, പേശീവേദന തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ. കുട്ടികളിലും രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലും രോഗം ഗുരുതരമാകും. പുതിയ വകഭേദം കണ്ടെത്തിയതിനെ തുടർന്നായിരുന്നു ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

Continue Reading

kerala

എറണാകുളം ജില്ലയില്‍ എം പോക്‌സ്‌; യുഎഇയില്‍ നിന്ന് വന്ന യുവാവിന് രോഗം സ്ഥിരീകരിച്ചു

Published

on

എറണാകുളം ജില്ലയില്‍ എം പോക്‌സ്‌ രോഗം സ്ഥിരീകരിച്ചു. യുഎഇയില്‍ നിന്ന് വന്ന യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. എയര്‍പോര്‍ട്ടില്‍ നടത്തിയ പരിശോധനയില്‍ യുവാവിന് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് സാമ്പിള്‍ പരിശോധനയ്ക്ക് അയക്കുകയായിരുന്നു. എറണാകുളം സ്വദേശിയായ യുവാവ് നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

എം പോക്‌സ്‌ പകരുന്ന രീതി

രോഗം ബാധിച്ച വ്യക്തിയുമായി മുഖാമുഖം വരിക, തൊലിയില്‍ സ്പര്‍ശിക്കുക, ലൈംഗിക ബന്ധം, കിടക്ക, വസ്ത്രം എന്നിവ സ്പര്‍ശിക്കുക, സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതിരിക്കുക, തുടങ്ങിയവയിലൂടെ രോഗം ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്.

എം പോക്‌സ്‌ ലക്ഷണങ്ങള്‍

പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശി വേദന, ഊര്‍ജക്കുറവ് എന്നിവയാണ് രോഗത്തിന്റെ തുടക്കത്തിലുള്ള ലക്ഷണങ്ങള്‍. പനി തുടങ്ങി ഒരാഴ്ചയ്ക്കുള്ളില്‍ ദേഹത്ത് കുമിളകളും ചുവന്ന പാടുകളും വരും. മുഖത്തും കൈകാലുകളിലുമാണ് കൂടുതല്‍ കുമിളകള്‍ കാണപ്പെടുന്നത്. ഇതിനുപുറമെ കൈപ്പത്തി, ജനനേന്ദ്രിയം, കണ്ണുകള്‍ എന്നീ ശരീരഭാഗങ്ങളിലും ഇവ കാണപ്പെടാം.

 

 

Continue Reading

Trending