Connect with us

crime

കുടുംബപ്രശ്നം മാറ്റാൻ ചാത്തൻസേവ, വീട്ടമ്മയെ പീഡിപ്പിച്ചു; ജ്യോത്സ്യൻ അറസ്റ്റിൽ

സമൂഹമാധ്യമത്തിൽ വന്ന പരസ്യം കണ്ടാണു ജ്യോത്സ്യനെ വീട്ടമ്മ  പരിചയപ്പെടുന്നത്

Published

on

കൊച്ചി: ചാത്തന്‍സേവയുടെ മറവില്‍ വീട്ടമ്മയെ പീഡിപ്പിച്ച ജ്യോത്സ്യന്‍ അറസിറ്റില്‍. തൃശൂർ സ്വദേശി പ്രഭാദാണ് അറസ്റ്റിലായത്. കുടുംബ പ്രശ്നങ്ങൾ പരിഹരിക്കാനായി പൂജ നടത്താൻ വിളിച്ചു വരുത്തിയ ശേഷം പീഡിപ്പിക്കുകയായിരുന്നു. വീട്ടമ്മയുടെ പരാതിയില്‍ പാലാരിവട്ടം പൊലീസാണ് അറസ്റ്റ് ചെയ്തത്.

സമൂഹമാധ്യമത്തിൽ വന്ന പരസ്യം കണ്ടാണു ജ്യോത്സ്യനെ വീട്ടമ്മ  പരിചയപ്പെടുന്നത്. തുടര്‍ന്ന് കുടുംബ പ്രശ്നങ്ങൾ പരിഹരിക്കാനായി പൂജ നടത്താൻ കൊച്ചി വെണ്ണലയിലുള്ള സ്ഥലത്തേക്ക് ഇയാൾ വീട്ടമ്മയെ ക്ഷണിച്ചു. കഴിഞ്ഞ ജൂണിൽ നടന്ന പൂജയ്ക്കിടെ ജ്യോത്സ്യൻ ബലാത്സംഗം ചെയ്തു എന്നാണ് പരാതി. ഇതിനു ശേഷം തൃശൂരിൽ വച്ചും പീഡിപ്പിച്ചു.

ആദ്യ പൂജയ്ക്കു ഫലം കാണാത്തതിനാൽ ഒരിക്കൽ കൂടി പൂജ നടത്തണമെന്ന് ആവശ്യപ്പെട്ട് വിളിച്ചു വരുത്തുകയായിരുന്നു. വിവരം പുറത്തു പറഞ്ഞാൽ കൊല്ലുമെന്നും ഭീഷണി മുഴക്കി. ഇതോടെയാണ് വീട്ടമ്മ പാലാരിവട്ടം പൊലീസിനെ സമീപിച്ചത്. പ്രതിയെ റിമാൻഡ് ചെയ്തു.

crime

കെ.എം ബഷീറിനെ കാറിടിച്ച് കൊന്ന കേസ്; വിചാരണ ഡിസംബറിൽ ആരംഭിക്കും

. 2019 ഓഗസ്റ്റ് മൂന്നിന് വെളുപ്പിന് ഒരു മണിക്കാണ് ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനും സുഹൃത്തായ വഫയും സഞ്ചരിച്ച കാർ ഇടിച്ചു ബഷീർ കൊല്ലപ്പെടുന്നത്.

Published

on

മാധ്യമ പ്രവർത്തകൻ കെ.എം.ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയെന്ന കേസിന്റെ വിചാരണ ഡിസംബർ രണ്ടു മുതൽ 18 വരെ നടക്കും. 100 സാക്ഷികളുള്ള കേസിലെ 95 സാക്ഷികളെയാണ് വിസ്തരിക്കുക. രണ്ടു ഘട്ടങ്ങളിലായാണ് വിചാരണ. രണ്ടാം ഘട്ടം ജനുവരിയിൽ പരിഗണിക്കും.

തിരുവനന്തപുരം ഒന്നാം അഡീഷനൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥർ അടക്കമുള്ളവരെ രണ്ടാം ഘട്ടത്തിലാണ് വിസ്തരിക്കുക.

രണ്ടു മുതൽ ആറു വരെയുള്ള സാക്ഷികൾ സംഭവം കണ്ടു എന്നാണ് പൊലീസ് പറയുന്നത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 279, 201, 304, മോട്ടർ വകുപ്പ് നിയമം 184 എന്നിവ അനുസരിച്ചാണ് വിചാരണ പരിഗണിക്കുക. 2019 ഓഗസ്റ്റ് മൂന്നിന് വെളുപ്പിന് ഒരു മണിക്കാണ് ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനും സുഹൃത്തായ വഫയും സഞ്ചരിച്ച കാർ ഇടിച്ചു ബഷീർ കൊല്ലപ്പെടുന്നത്. ശ്രീറാം നേരിട്ട് കഴിഞ്ഞ തവണ കോടതിയിൽ ഹാജരായി കുറ്റം നിഷേധിച്ചിരുന്നു. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ റെക്സ് ഹാജരാകും.

Continue Reading

crime

യു.പിയില്‍ ബലാത്സംഗശ്രമത്തിൽ നിന്ന് ആറു വയസ്സുകാരിയെ രക്ഷിച്ച് കുരങ്ങന്മാർ

സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി.

Published

on

ഉത്തർപ്രദേശിലെ ബാഗ്പത്തിൽ ആറുവയസുകാരിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചയാളെ ആക്രമിച്ച് കുരങ്ങന്മാർ. ശനിയാഴ്ചയായിരുന്നു സംഭവം. ആളൊഴിഞ്ഞ വീട്ടിലേക്ക് ഇയാൾ കുട്ടിയെ കൊണ്ടുപോകുകയായിരുന്നു. തുടർന്ന് കുരങ്ങന്മാർ ആക്രമിക്കുകയും ഇയാൾ കുട്ടിയെ ഉപേക്ഷിച്ച് രക്ഷപെടുകയുമായിരുന്നു. വീട്ടിൽ തിരിച്ചെത്തിയ കുട്ടി മാതാപിതാക്കളെ വിവരം അറിയിച്ചു.

വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ ഒരാൾ ആളൊഴിഞ്ഞ വീട്ടിലേക്ക് കൊണ്ടുപോവുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. പക്ഷെ കൃത്യസമയത്ത് കുരങ്ങന്മാർ അവിടെയെത്തി അയാളെ ഓടിക്കുകയായിരുന്നുവെന്ന് കുട്ടിയുടെ പിതാവ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. കുട്ടിയുമായി ഇയാൾ ആളൊഴിഞ്ഞ വഴിയിലൂടെ പോകുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചതായി പൊലീസ് പറഞ്ഞു. അതേസമയം പ്രതിക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായും പൊലീസ് അറിയിച്ചു. പ്രതിക്കെതിരെ ബിഎൻഎസ് സെക്ഷൻ 74, 76, പോക്‌സോ എന്നീ വകുപ്പുകൾ പ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Continue Reading

crime

യുവതിയുടെ മൃതദേഹം മുപ്പത് കഷണങ്ങളാക്കി ഫ്രിഡ്ജില്‍ നിറച്ച നിലയിൽ; മൃതദേഹത്തിന് അഞ്ച് ദിവസത്തിലധികം പഴക്കം

29കാരിയായ മഹാലക്ഷ്മിയാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു

Published

on

ബംഗളൂരു: യുവതിയുടെ മൃതദേഹം വെട്ടിമുറിച്ച്‌ മുപ്പത് കഷണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച നിലയില്‍ കണ്ടെത്തി. ബംഗളൂരുവിലെ മല്ലേശ്വരത്താണ് സംഭവം. 29കാരിയായ മഹാലക്ഷ്മിയാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു.

ഭർത്താവുമായി പിരിഞ്ഞു കഴിയുന്ന യുവതി ഒറ്റയ്ക്കായിരുന്നു താമസം. മൃതദേഹത്തിന് അഞ്ച് ദിവസത്തിലധികം പഴക്കം ഉള്ളതായി പോലീസ് പറയുന്നു. അതുകൊണ്ടു തന്നെ കൊലപാതകം നടന്നിട്ട് ഒരാഴ്ച കഴിഞ്ഞിട്ടുണ്ടാകും എന്നും പോലീസ് പറയുന്നു.

വയലിക്കാവല്‍ പൊലീസ് സ്റ്റേഷന്‍ പരിധിക്കുള്ളിലെ വീട്ടിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഡോഗ് സ്‌ക്വാഡും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തിയതായും അദ്ദേഹം പറഞ്ഞു. കൊല്ലപ്പെട്ട യുവതി നഗരത്തിലെ മാളിലെ ജീവനക്കാരിയാണ്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും അതിനുശേഷം കൂടുതല്‍ വിവരങ്ങള്‍ പറയാമെന്നും അന്വേഷണ ഉദ്യോഗസ്ഥൻ സതീഷ് കുമാര്‍ പറഞ്ഞു.

Continue Reading

Trending