Connect with us

Film

സിനിമ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ അറിയിക്കാന്‍ ടോള്‍ ഫ്രീ നമ്പറുമായി ഫെഫ്ക

പരാതി അറിയിക്കുന്നതിനുവേണ്ടിയുള്ള 24 മണിക്കൂര്‍ സേവനം ഇന്ന് മുതല്‍ ആരംഭിക്കും.

Published

on

സിനിമ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ അറിയിക്കുന്നതിനുവേണ്ടി ടോള്‍ ഫ്രീ നമ്പറുമായി ഫെഫ്ക്ക. പരാതി അറിയിക്കുന്നതിനുവേണ്ടിയുള്ള 24 മണിക്കൂര്‍ സേവനം ഇന്ന് മുതല്‍ ആരംഭിക്കും. ഹേമകമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെയാണ് ഫെഫ്ക്കയുടെ പുതിയ സേവനം. സ്ത്രീകള്‍ മാത്രമായിരിക്കും പരാതി പരിഹാര സെല്‍ കൈകാര്യം ചെയ്യുക.

ലൊക്കേഷനുകളില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുകയാണ് ലക്ഷ്യമെന്ന് ഫെഫ്ക പറഞ്ഞു. സ്ത്രീകള്‍ തന്നെ ആയിരിക്കും പ്രശ്‌നങ്ങള്‍ കേള്‍ക്കുന്നതും പരിഹരിക്കുന്നും. ഇന്ന് വൈകുന്നേരം ടോള്‍ ഫ്രീ നമ്പര്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ഫെഫ്ക വ്യക്തമാക്കി. 8590599946 നമ്പറിലെ സേവനം 24 മണിക്കൂറും ലഭ്യമാകും.

ഗുരുതര സ്വഭാവമുള്ള പരാതിയാണെങ്കില്‍ സംഘടന തന്നെ നിയമ നടപടി സ്വീകരിക്കും. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് ശേഷം പരാതി അറിയിക്കാനുള്ള ടോള്‍ ഫ്രീ നമ്പര്‍ വേണമെന്ന് ഫെഫ്കയിലെ എല്ലാ യൂണിയനുകളും ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് ഫെഫ്ക പുതിയ സേവനവുമായു മുന്നോട്ട് വന്നത്.

 

 

Film

മണിരത്നം- കമൽ ഹാസൻ ചിത്രം ‘തഗ് ലൈഫ്’ ചിത്രീകരണം പൂര്‍ത്തിയായി 

നീണ്ട 37 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് കമൽ ഹാസനും മണി രത്നവും ഒന്നിക്കുന്നത്

Published

on

കമല്‍ ഹാസനെ നായകനാക്കി മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയില്‍ ഓരോ അപ്‌ഡേറ്റും ട്രൻഡിങ് ആയിമാറിയ ചിത്രമാണ് തഗ് ലൈഫ്. നീണ്ട 37 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് കമൽ ഹാസനും മണി രത്നവും ഒന്നിക്കുന്നത്. ജോജു ജോർജ് ,തൃഷ, അഭിരാമി,ഐശ്വര്യാ ലക്ഷ്മി, നാസർ തുടങ്ങിയവര്‍ക്കൊപ്പം ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ചിമ്പുവാണ്.
തഗ് ലൈഫിന്റെ ചിത്രീകരണം പൂർത്തിയായ വിവരം നിർമ്മാതാക്കൾ ഇന്ന് ഒഫീഷ്യലി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. കമല്‍ ഹാസന്റെ രാജ്കമല്‍ ഫിലിംസിനൊപ്പം മണി രത്നത്തിന്‍റെ മദ്രാസ് ടാക്കീസും ഉദയനിധി സ്റ്റാലിന്‍റെ റെഡ് ജയന്‍റ് മൂവീസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. രംഗരായ ശക്തിവേല്‍ നായ്ക്കര്‍ എന്നാണ് ചിത്രത്തില്‍ കമല്‍ ഹാസന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്.
 മണി രത്‌നത്തിനൊപ്പം പതിവ് സഹപ്രവർത്തകരായ സംഗീത സംവിധായകൻ എ ആർ റഹ്‌മാനും എഡിറ്റർ ശ്രീകർ പ്രസാദും ഈ ചിത്രത്തിലും ഒരുമിക്കുന്നുണ്ട്. രവി കെ ചന്ദ്രന്‍ ആണ് തഗ് ലൈഫിന്റെ ഛായാഗ്രാഹകന്‍. അശോക് സെല്‍വന്‍, അലി ഫസല്‍, പങ്കജ് ത്രിപാഠി, ജിഷു സെന്‍ഗുപ്ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.പി ആർ ഓ പ്രതീഷ് ശേഖർ.

Continue Reading

Film

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാനു ഇസ്മായിൽ മരിച്ച നിലയിൽ

റൂമില്‍ നിന്നും പുറത്തു വരാത്തത് അന്വേഷിച്ചപ്പോഴാണ് ബാത്ത്‌റൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Published

on

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാനു ഇസ്മയില്‍ മരിച്ച നിലയില്‍ . കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ പത്ത് ദിവസമായി ഷാനു ഇസ്മയില്‍ ഇവിടെയാണ് താമസിക്കുന്നത്. സംഭവത്തില്‍ സെന്‍ട്രല്‍ പൊലീസ് അന്വേഷണം തുടങ്ങി.

സെപ്റ്റംബര്‍ 11 നാണ് ഷാനു ഇസ്മയില്‍ ഹോട്ടലില്‍ റൂം എടുത്തത്. റൂമില്‍ നിന്നും പുറത്തു വരാത്തത് അന്വേഷിച്ചപ്പോഴാണ് ബാത്ത്‌റൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

തിരുവനന്തപുരം സ്വദേശിയായ നടിയുടെ പരാതിയില്‍ മ്യൂസിയം പൊലീസ് ഷാനുവിനെതിരെ കേസെടുത്തിരുന്നു. സിനിമയില്‍ അവസരം നല്‍കാമെന്നു പറഞ്ഞു ബലാത്സംഗം ചെയ്തു എന്ന പരാതിയിലാണ് കേസ്. 2018 ല്‍ നടന്ന സംഭവത്തിലാണ് മ്യൂസിയം പൊലീസ് കേസെടുത്തിരിക്കുന്നത്.

Continue Reading

Film

പീഡന കേസ്; ജയസൂര്യയുടെ രണ്ട് മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ ഹൈക്കോടതി തീര്‍പ്പാക്കി

രണ്ട് കേസുകളിലും ചുമത്തിയത് ജാമ്യം ലഭിക്കാവുന്ന കുറ്റമാണെന്ന് പ്രോസിക്യൂഷൻ അറിയിച്ചു.

Published

on

പീഡന കേസിൽ സിനിമാതാരം ജയസൂര്യയുടെ രണ്ട് മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ ഹൈക്കോടതി തീര്‍പ്പാക്കി. രണ്ട് കേസുകളിലും ചുമത്തിയത് ജാമ്യം ലഭിക്കാവുന്ന കുറ്റമാണെന്ന് പ്രോസിക്യൂഷൻ അറിയിച്ചു. ഇതോടെയാണ് ഹരജികൾ തീർപ്പാക്കിയത്.

കൻ്റോൺമെൻ്റ്, കൂത്താട്ടുകുളം പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകളിലാണ് മുൻകൂർ ജാമ്യാപേക്ഷ തേടി ജയസൂര്യ ഹൈക്കോടതിയെ സമീപിച്ചത്. 2013ൽ തൊടുപുഴയിലെ ഷൂട്ടിങ് സൈറ്റിൽ തന്നെ കടന്നുപിടിച്ചെന്നാണ് നടിയുടെ പരാതി.

സ്ത്രീത്വത്തെ അപമാനിക്കൽ കുറ്റം ചുമത്തിയാണ് കേസെടുത്തത്. നടിയുടെ പ്രാഥമിക മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. ഷൂട്ടിങ് സൈറ്റിൽ വെച്ച് തന്നെ കടന്നുപിടിച്ച് ചുംബിച്ചെന്നാണ് നടി മൊഴി നൽകിയത്.

Continue Reading

Trending