Connect with us

More

ലെബനനിൽ ഇസ്രായേൽ വ്യോമാക്രമണം; 492 പേർ കൊല്ലപ്പെട്ടു, 5000 പേർക്ക് പരിക്ക്‌

Published

on

ലെബനനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 24 കുട്ടികളടക്കം 492 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഇസ്രായേൽ ആക്രമണം നടത്തിയതായി ലെബനനും സ്ഥിരീകരിച്ചു. ഏകദേശം 5000 പേർക്ക് പരുക്കേറ്റതായി ലെബനൻ ആരോഗ്യമന്ത്രി ഫിറാസ് അബിയാദ് പറഞ്ഞു.

24 മണിക്കൂറിനുള്ളിൽ തെക്കൻ, കിഴക്കൻ ലെബനനിലെ 1100ഓളം ഹിസ്ബുല്ല കേന്ദ്രങ്ങൾ ആക്രമിച്ചതായി ഇസ്രായേൽ പറഞ്ഞു. ഹിസ്ബുല്ലയുടെ മൂന്നാമത്തെ കമാൻഡായ അലി കരാക്കെയെ ലക്ഷ്യമിട്ടായിരുന്നു ബെയ്‌റൂത്തിലെ ആക്രമണമെന്നാണ് വിവരം.

തെക്കൻ ലെബനനിലെയും ലെബനൻ പ്രദേശത്തുള്ള ബെക്കയിലെയും ഏകദേശം 800 ഹിസ്ബുല്ല കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായി ഇസ്രായേൽ സൈന്യം പറഞ്ഞു. ഇസ്രായേലിലെ അഞ്ചിടത്ത് ലെബനനും ആക്രമണം നടത്തിയതായി റിപ്പോർട്ടുണ്ട്.

kerala

മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്തെന്ന പരാതി; സുരേഷ് ഗോപിക്കെതിരെ കേസെടുക്കില്ല

കോൺ​ഗ്രസ് നേതാവ് അനിൽ അക്കര നൽകിയ പരാതിയാണ് തള്ളിയത്

Published

on

തൃശൂർ: മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്തെന്ന പരാതിയില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ കേസെടുക്കില്ല. കോൺ​ഗ്രസ് നേതാവ് അനിൽ അക്കര നൽകിയ പരാതിയാണ് തള്ളിയത്. സംഭവത്തില്‍ നിയമ നടപടികൾ സ്വീകരിക്കാൻ വകുപ്പ് ഇല്ലെന്നാണ് പൊലീസ് അനിൽ അക്കരയെ അറിയിച്ചു.

തൃശൂർ എസിപി ആയിരുന്നു അനിൽ അക്കരയുടെ പരാതി അന്വേഷിച്ചത്. മാധ്യമപ്രവർത്തകരുടെ മൊഴിയെടുക്കുകയും തൃശൂർ രാമ നിലയത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തു. തുടർന്നാണ് കേസെടുക്കേണ്ടതില്ലെന്ന തീരുമാനത്തിലെത്തിയതെന്നും പൊലീസ് അറിയിച്ചു. കേസെടുക്കാത്തത് പിണറായി-ബിജെപി ഡീലിന്‍റെ ഭാഗമാണെന്ന് അനിൽ അക്കര പ്രതികരിച്ചു.

ഹേമ കമ്മിറ്റി റിപ്പോ‍ർട്ട് വിവാദവുമായി ബന്ധപ്പെട്ട ചോദ്യം ചോദിച്ച മാധ്യമ പ്രവർത്തകര്‍ക്ക് നേരെ കൈയ്യേറ്റം ചെയ്ത സുരേഷ് ഗോപിയുടെ പെരുമാറ്റത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. ജനാധിപത്യ രീതിയിലല്ലാത്ത പ്രതികരണമാണ് സുരേഷ് ഗോപിയിൽ നിന്നും ഉണ്ടായതെന്നായിരുന്നു വിമര്‍ശനം ഉയര്‍ന്നത്. മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളെ ശാരീരികമായി നേരിടാനുള്ള കേന്ദ്രമന്ത്രിയുടെ ശ്രമം ഞെട്ടിക്കുന്നതാണെന്ന് കെയുഡബ്ല്യുജെ വിമര്‍ശിച്ചു.

Continue Reading

crime

കുടുംബപ്രശ്നം മാറ്റാൻ ചാത്തൻസേവ, വീട്ടമ്മയെ പീഡിപ്പിച്ചു; ജ്യോത്സ്യൻ അറസ്റ്റിൽ

സമൂഹമാധ്യമത്തിൽ വന്ന പരസ്യം കണ്ടാണു ജ്യോത്സ്യനെ വീട്ടമ്മ  പരിചയപ്പെടുന്നത്

Published

on

കൊച്ചി: ചാത്തന്‍സേവയുടെ മറവില്‍ വീട്ടമ്മയെ പീഡിപ്പിച്ച ജ്യോത്സ്യന്‍ അറസിറ്റില്‍. തൃശൂർ സ്വദേശി പ്രഭാദാണ് അറസ്റ്റിലായത്. കുടുംബ പ്രശ്നങ്ങൾ പരിഹരിക്കാനായി പൂജ നടത്താൻ വിളിച്ചു വരുത്തിയ ശേഷം പീഡിപ്പിക്കുകയായിരുന്നു. വീട്ടമ്മയുടെ പരാതിയില്‍ പാലാരിവട്ടം പൊലീസാണ് അറസ്റ്റ് ചെയ്തത്.

സമൂഹമാധ്യമത്തിൽ വന്ന പരസ്യം കണ്ടാണു ജ്യോത്സ്യനെ വീട്ടമ്മ  പരിചയപ്പെടുന്നത്. തുടര്‍ന്ന് കുടുംബ പ്രശ്നങ്ങൾ പരിഹരിക്കാനായി പൂജ നടത്താൻ കൊച്ചി വെണ്ണലയിലുള്ള സ്ഥലത്തേക്ക് ഇയാൾ വീട്ടമ്മയെ ക്ഷണിച്ചു. കഴിഞ്ഞ ജൂണിൽ നടന്ന പൂജയ്ക്കിടെ ജ്യോത്സ്യൻ ബലാത്സംഗം ചെയ്തു എന്നാണ് പരാതി. ഇതിനു ശേഷം തൃശൂരിൽ വച്ചും പീഡിപ്പിച്ചു.

ആദ്യ പൂജയ്ക്കു ഫലം കാണാത്തതിനാൽ ഒരിക്കൽ കൂടി പൂജ നടത്തണമെന്ന് ആവശ്യപ്പെട്ട് വിളിച്ചു വരുത്തുകയായിരുന്നു. വിവരം പുറത്തു പറഞ്ഞാൽ കൊല്ലുമെന്നും ഭീഷണി മുഴക്കി. ഇതോടെയാണ് വീട്ടമ്മ പാലാരിവട്ടം പൊലീസിനെ സമീപിച്ചത്. പ്രതിയെ റിമാൻഡ് ചെയ്തു.

Continue Reading

india

‘ആര്‍എസ്എസുകാര്‍ എലികളെ പോലെ സംസ്ഥാനത്തെ കാര്‍ന്നു തിന്നു:’ ഹേമന്ത് സോറന്‍

തെരഞ്ഞെടുപ്പ് നേട്ടത്തിനായി സംസ്ഥാനത്തെ സാമുദായിക സൗഹാര്‍ദം തകര്‍ക്കാനാണ് ബിജെപിയും ആര്‍എസ്എസും ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി

Published

on

ജാര്‍ഖണ്ഡിലേക്ക് കടന്നു കയറിയ ആര്‍എസ്എസുകാര്‍ എലികളെ പോലെ സംസ്ഥാനത്തെ കാര്‍ന്നു തിന്നുവെന്നും നേതാക്കളെ ബിജെപി വിലയ്ക്കു വാങ്ങിയെന്ന് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍. തെരഞ്ഞെടുപ്പ് നേട്ടത്തിനായി സംസ്ഥാനത്തെ സാമുദായിക സൗഹാര്‍ദം തകര്‍ക്കാനാണ് ബിജെപിയും ആര്‍എസ്എസും ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജാര്‍ഖണ്ഡിലെ സാഹിബ്ഗഞ്ചിലുള്ള ഭോഗ്‌നാദിഹില്‍ നടന്ന റാലിയില്‍ സംസാരിക്കുകയായരിന്നു സോറന്‍.

‘ആര്‍എസ്എസ് എലികളെപ്പോലെ സംസ്ഥാനത്തെ ആക്രമിച്ച് നശിപ്പിക്കുകയാണ്. ഇത്തരം ശക്തികള്‍ നിങ്ങളുടെ ഗ്രാമങ്ങളില്‍ കടന്നു കയറുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അവരെ തുരത്തണം. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി തെരഞ്ഞെടുപ്പിന് മുമ്പ് വര്‍ഗീയ കലാപങ്ങളും സംഘര്‍ഷങ്ങളും സൃഷ്ടിക്കാനാണ് അവര്‍ ആഗ്രഹിക്കുന്നത്’. സോറന്‍ റാലിയില്‍ പറഞ്ഞു. രാജ്യത്ത് ഹിന്ദു-മുസ്‌ലിം സമുദായങ്ങള്‍ക്കിടയില്‍ ഭിന്നത വളര്‍ത്താനുള്ള ബിജെപിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുന്നത് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

 

Continue Reading

Trending