Connect with us

india

ഡിജിപിയ്ക്ക് മുഖ്യമന്ത്രിയുടെ പ്രത്യേക കരുതല്‍; അജിത് കുമാറിനെ മാറ്റില്ല, നടപടി അന്വേഷണ റിപ്പോര്‍ട്ടിന് ശേഷമെന്ന് മുഖ്യമന്ത്രി

എം ആര്‍ അജിത് കുമാറിനെ എഡിജിപി സ്ഥാനത്ത് നിന്ന് നിലവില്‍ മാറ്റില്ലെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

Published

on

എഡിജിപി എം ആര്‍ അജിത് കുമാറിനെ കൈവിടാതെ വീണ്ടും മുഖ്യമന്ത്രി പിണറായി വിജയന്‍. എം ആര്‍ അജിത് കുമാറിനെ എഡിജിപി സ്ഥാനത്ത് നിന്ന് നിലവില്‍ മാറ്റില്ലെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നടപടി അന്വേഷണ റിപ്പോര്‍ട്ടിന് ശേഷമായിരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പൊലീസ് സേനയുടെ മനോവീര്യം തകര്‍ക്കുന്ന നിലപാടുകള്‍ അംഗീകരിക്കാനാകില്ല. അജിത്തിനെതിരെയുള്ള ആരോപണങ്ങളില്‍ അന്വേഷണ റിപ്പോര്‍ട്ട് വരട്ടെ. അതിന് ശേഷം നടപടി ആലോചിക്കുമെന്നാണ് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. ആരോപണങ്ങള്‍ ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് തടസമായിട്ടുണ്ടെങ്കിലോ ബാധിച്ചിട്ടുണ്ടെങ്കിലോ നടപടി വരുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രിക്ക് വേണ്ടി ആര്‍എസ്എസ് നേതാക്കളെ അജിത്കുമാര്‍ എന്നതടക്കമുള്ള ആരോപണങ്ങള്‍ പ്രതിപക്ഷം ഉന്നയിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രി അത് പൂര്‍ണമായും തള്ളുകയായിരുന്നു. മാത്രവുമല്ല സിപിഐ അടക്കമുള്ള ഘടകകക്ഷികളും, പി.വി അന്‍വര്‍ എംഎല്‍യും അജിത്കുമാറിനെ മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതെല്ലാം തള്ളിക്കൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ ഇന്നത്തെ പ്രതികരണം

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബംഗ്ലാദേശിനു മുന്നില്‍ കൂറ്റന്‍ ലീഡുയര്‍ത്തി ഇന്ത്യ

ബംഗ്ലാദേശിന് മുന്നില്‍ 515 റണ്‍സ് വിജയലക്ഷ്യമാണ് ഉയര്‍ത്തിയത്.

Published

on

ഒന്നാം ടെസ്റ്റില്‍ ബംഗ്ലാദേശിനു മുന്നില്‍ കൂറ്റന്‍ ലീഡുയര്‍ത്തി ഇന്ത്യ. രണ്ടാം ഇന്നിങ്‌സില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 287 റണ്‍സെടുത്ത് ഇന്ത്യ ഡിക്ലയര്‍ ചെയ്തു. ബംഗ്ലാദേശിന് മുന്നില്‍ 515 റണ്‍സ് വിജയലക്ഷ്യമാണ് ഉയര്‍ത്തിയത്.

ടെസ്റ്റ് ക്രക്കറ്റിലേക്കുള്ള തിരിച്ചുവരവില്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന് ഇത് ആറാം സെഞ്ച്വറിയാണ്. രണ്ടു വര്‍ഷത്തിനുശേഷമാണ് പന്ത് രാജ്യാന്തര ടെസ്റ്റ് കളിക്കുന്നത്. ശുഭ്മന്‍ ഗില്ലിന് കരിയറിലെ അഞ്ചാം സെഞ്ച്വറിയാണ്. ഗില്ല് 119 റണ്‍സോടെയും കെ എല്‍ രാഹുല്‍ 22 റണ്‍സോടെയും പുറത്തുപോകാതെ നിന്നു. 109 റണ്‍സ് നേടിയാണ് ഋഷഭ് പന്ത് പുറത്തായത്.

161 പന്തില്‍ ഒമ്പത് ഫോറും മൂന്ന് സിക്‌സും അടക്കമാണ് ഗില്‍ സെഞ്ച്വറി കുറിച്ചത്. നാലാം വിക്കറ്റില്‍ ഇരുവരുടെയും സഖ്യം 167 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇത് ഇന്ത്യയെ മികച്ച ലീഡിലേക്കെത്തിക്കാന്‍ സഹായിച്ചു.

 

Continue Reading

india

അന്നയുടെ കുടുംബം ഉന്നയിച്ച പ്രശ്‌നങ്ങള്‍ പരിശോധിക്കും: ഏണസ്റ്റ് ആന്‍ഡ് യംഗ് ചെയര്‍മാന്‍ രാജീവ് മെമാനി

ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍തലത്തില്‍ ഇടപെടല്‍ വേണമെന്നും ഇനിയൊരാള്‍ക്കും ഈ അവസ്ഥ വരരുതെന്ന് അന്നയുടെ പിതാവ്

Published

on

ജോലി ഭാരത്തെ തുടര്‍ന്ന് ചാര്‍ട്ടേഡ് അക്കൗണ്ടന്റായി ജോലി ചെയ്തിരുന്ന അന്ന കുഴഞ്ഞ് വീണ് മരിച്ച സംഭവത്തില്‍ ഇടപെടലുമായി ഏണസ്റ്റ് ആന്‍ഡ് യംഗ് കമ്പനി. അന്നയുടെ കുടുംബത്തെ നേരില്‍ കാണുമെന്നും അന്നയുടെ കുടുംബം ഉന്നയിച്ച പ്രശ്‌നങ്ങള്‍ പരിശോധിക്കുമെന്നും ചെയര്‍മാന്‍ രാജീവ് മെമാനി അറിയിച്ചു.

അന്നയുടെ മാതാവ് ഏണസ്റ്റ് ആന്‍ഡ് യംഗ് കമ്പനി അധികൃതര്‍ക്ക് അയച്ചിരുന്ന കത്ത് പുറത്തു വന്നതിന് പിന്നാലെ കമ്പനിക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് അന്നയുടെ കുടുംബത്തെ നേരില്‍ കാണാന്‍ ഏണസ്റ്റ് ആന്‍ഡ് യംഗ് കമ്പനി ചെയര്‍മാന്‍ രാജീവ് മെമാനി നേരിട്ടെത്തുന്നത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍തലത്തില്‍ ഇടപെടല്‍ വേണമെന്നും ഇനിയൊരാള്‍ക്കും ഈ അവസ്ഥ വരരുതെന്ന് അന്നയുടെ പിതാവ് പറഞ്ഞു.

ഇതിനിടെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അന്നയുടെ കുടുംബത്തെ സന്ദര്‍ശിച്ചിരുന്നു. വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

 

Continue Reading

india

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ തിരുപ്പതി ലഡു വിതരണം ചെയ്തിരുന്നുവെന്ന് മുഖ്യപുരോഹിതന്‍

ലഡു ഉണ്ടാക്കാന്‍ ജഗ്ഗന്‍ സര്‍ക്കാര്‍ മൃഗക്കൊഴുപ്പും ഗുണനിലവാരമില്ലാത്ത ചേരുവകളും ഉപയോഗിച്ചെന്നായിരുന്നു മുഖ്യമന്ത്രി എന്‍.ചന്ദ്രബാബു നായിഡുവിന്റെ ആരോപണം.

Published

on

ജനുവരി 22ന് അയോധ്യയില്‍ നടന്ന പ്രാണ പ്രതിഷ്ഠ ചടങ്ങില്‍ തിരുപ്പതി ക്ഷേത്രത്തില്‍ നിന്നുള്ള ലഡു ഭക്തര്‍ക്ക് പ്രസാദമായി വിതരണം ചെയ്തിരുന്നതായി രാമക്ഷേത്രത്തിലെ മുഖ്യ പുരോഹിതന്‍ ആചാര്യ സത്യേന്ദ്ര ദാസ്. ആന്ധ്രാപ്രദേശിലെ പ്രശസ്തമായ ശ്രീ വെങ്കിടേശ്വര ക്ഷേത്രത്തില്‍ പ്രസാദമായി വിളമ്പുന്ന തിരുപ്പതി ലഡുവിനെച്ചൊല്ലി വിവാദം പുകഞ്ഞുകാണ്ടിരിക്കുന്നതിനിടെയാണ് മുഖ്യപുരോഹിതന്റെ വെളിപ്പെടുത്തല്‍.

ലഡു ഉണ്ടാക്കാന്‍ ജഗ്ഗന്‍ സര്‍ക്കാര്‍ മൃഗക്കൊഴുപ്പും ഗുണനിലവാരമില്ലാത്ത ചേരുവകളും ഉപയോഗിച്ചെന്നായിരുന്നു മുഖ്യമന്ത്രി എന്‍.ചന്ദ്രബാബു നായിഡുവിന്റെ ആരോപണം.

”എത്ര ലഡു കൊണ്ടുവന്നുവെന്ന് എനിക്കറിയില്ല. കണക്കുകള്‍ ട്രസ്റ്റിന് അറിയാം. എവിടെ നിന്ന് കൊണ്ടുവന്ന ലഡുവാണെങ്കിലും അത് ഭക്തര്‍ക്ക് വിതരണം ചെയ്തിട്ടുണ്ട്. മൃഗക്കൊഴുപ്പ് ഉപയോഗിച്ചെന്ന റിപ്പോര്‍ട്ടുകള്‍ ഗൂഢാലോചനയിലേക്ക് വിരല്‍ ചൂണ്ടുന്നു” ആചാര്യ സത്യേന്ദ്ര ദാസ് ഇന്ത്യാ ടുഡേയോട് പറഞ്ഞു. തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) പ്രതിഷ്ഠാ ചടങ്ങിനായി ഒരു ലക്ഷത്തിലധികം ലഡുക്കള്‍ അയച്ചുവെന്നാണ് റിപ്പോര്‍ട്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ 8000 പ്രമുഖര്‍ പങ്കെടുത്തിരുന്നു. എന്നാല്‍ രാംലല്ലയുടെ പ്രതിഷ്ഠാ ചടങ്ങില്‍ ഏലക്കാ വിത്ത് മാത്രമാണ് പ്രസാദമായി വിതരണം ചെയ്തതെന്ന് രാമക്ഷേത്രം ട്രസ്റ്റായ ശ്രീരാമ ജന്മഭൂമി തീര്‍ഥ ക്ഷേത്ര വ്യക്തമാക്കി. തിരുപ്പതി ലഡ്ഡുവുമായി ബന്ധപ്പെട്ട കേന്ദ്രത്തിന്റെ അന്വേഷണ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്ന് ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായ് പറഞ്ഞു.’ഞങ്ങള്‍ ഭക്തര്‍ക്ക് ഏലക്കാ വിത്ത് വിതരണം ചെയ്യുക മാത്രമാണ് ചെയ്തത്, 1981ല്‍ ജീവിതത്തില്‍ ആദ്യമായി ഞാന്‍ തിരുപ്പതിയില്‍ പോയിരുന്നു, വിവാദത്തെക്കുറിച്ച് പ്രതികരിക്കുന്നത് ശരിയല്ല,’ റായ് കൂട്ടിച്ചേര്‍ത്തു.

തിരുപ്പതി ലഡു വിവാദം രാജ്യത്തെ പല ക്ഷേത്രങ്ങളിലെയും പ്രസാദത്തിന്റെ ഗുണനിലവാരം പരിശോധിക്കാന്‍ പ്രേരിപ്പിച്ചു. അയോധ്യയിലെ പ്രശസ്തമായ ക്ഷേത്രങ്ങളിലൊന്നായ ഹനുമാന്‍ ഗര്‍ഹി ക്ഷേത്രത്തില്‍, ശുദ്ധമായ നെയ്യ് കൊണ്ടുള്ള ലഡ്ഡു മാത്രമാണ് പ്രസാദമായി നല്‍കുന്നതെന്ന് അധികൃതര്‍ പറഞ്ഞു.

Continue Reading

Trending