Connect with us

india

ഷിരൂരില്‍ അര്‍ജുനായുള്ള ദൗത്യം; ലോറിയിലെ തടിക്കഷണം കണ്ടുകിട്ടി

കാണാതായവരെ കണ്ടെത്തുകയാണ് ലക്ഷ്യമെന്നും തടിക്കഷണങ്ങള്‍ പൂര്‍ണ്ണമായും പുറത്തെത്തിക്കുന്നില്ലെന്നും ഈശ്വര്‍ മാല്‍പെ

Published

on

ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനടക്കം മൂന്ന് പേര്‍ക്ക് വേണ്ടിയുള്ള തിരച്ചിലില്‍ ലോറിയിലെ തടിക്കഷണം കണ്ടുകിട്ടി. പുഴയില്‍ ധാരാളം തടിക്കഷണങ്ങളുണ്ടെന്ന് ഈശ്വര്‍ മാല്‍പെ പറഞ്ഞു. കാണാതായവരെ കണ്ടെത്തുകയാണ് ലക്ഷ്യമെന്നും തടിക്കഷണങ്ങള്‍ പൂര്‍ണ്ണമായും പുറത്തെത്തിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ ഇന്ന് നിര്‍ണായകമാണ്. ട്രക്കിലുണ്ടായ ഭാഗങ്ങള്‍ കണ്ടെത്തിയ സ്ഥലത്താണ് ഇന്ന് വ്യാപകമായ തിരച്ചില്‍ നടത്തുന്നത്. ഈശ്വര്‍ മാല്‍പെ ഉള്‍പ്പെടുന്ന സംഘം എട്ട് മണിയോടെ തിരച്ചില്‍ പുനരാരംഭിച്ചു. ഇന്ന് ഗംഗാവലിപ്പുഴ തെളിഞ്ഞിരിക്കുന്നുണ്ടെന്ന് ഈശ്വര്‍ മാല്‍പെ പ്രതികരിച്ചിരുന്നു. മണ്‍കൂനകള്‍ മാറ്റുന്നതിനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് മാല്‍പെ പറഞ്ഞു.

അര്‍ജുന്റെ ബന്ധുക്കള്‍ ഷിരൂരിലെത്തിയിട്ടുണ്ട്. ഡ്രഡ്ജര്‍ എത്തിക്കാന്‍ കഴിഞ്ഞതോടെ പ്രതീക്ഷയുണ്ടെന്നും ബന്ധുക്കള്‍ പറഞ്ഞു. ഇന്നത്തെ തിരച്ചിലില്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. ഡ്രഡ്ജര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഇന്നലെ വൈകുന്നേരം തന്നെ ഗംഗാവലിപ്പുഴയിലെത്തിച്ചിരുന്നു. നാവിക സേനയുടെ സോണാര്‍ പരിശോധനയില്‍ ലോഹ ഭാഗങ്ങള്‍ കണ്ടെത്തിയ ഭാഗത്ത് പ്രാഥമികമായ അന്വേഷണം നടത്തിയിരുന്നു. തിരച്ചിലില്‍ അര്‍ജുന്റെ ട്രക്കിന്റെ ഭാഗങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നു. ട്രക്കിലെ വാട്ടര്‍ടാങ്ക് ക്യാരിയര്‍ ആണ് കണ്ടെത്തിയത്.

 

india

അന്നയുടെ കുടുംബം ഉന്നയിച്ച പ്രശ്‌നങ്ങള്‍ പരിശോധിക്കും: ഏണസ്റ്റ് ആന്‍ഡ് യംഗ് ചെയര്‍മാന്‍ രാജീവ് മെമാനി

ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍തലത്തില്‍ ഇടപെടല്‍ വേണമെന്നും ഇനിയൊരാള്‍ക്കും ഈ അവസ്ഥ വരരുതെന്ന് അന്നയുടെ പിതാവ്

Published

on

ജോലി ഭാരത്തെ തുടര്‍ന്ന് ചാര്‍ട്ടേഡ് അക്കൗണ്ടന്റായി ജോലി ചെയ്തിരുന്ന അന്ന കുഴഞ്ഞ് വീണ് മരിച്ച സംഭവത്തില്‍ ഇടപെടലുമായി ഏണസ്റ്റ് ആന്‍ഡ് യംഗ് കമ്പനി. അന്നയുടെ കുടുംബത്തെ നേരില്‍ കാണുമെന്നും അന്നയുടെ കുടുംബം ഉന്നയിച്ച പ്രശ്‌നങ്ങള്‍ പരിശോധിക്കുമെന്നും ചെയര്‍മാന്‍ രാജീവ് മെമാനി അറിയിച്ചു.

അന്നയുടെ മാതാവ് ഏണസ്റ്റ് ആന്‍ഡ് യംഗ് കമ്പനി അധികൃതര്‍ക്ക് അയച്ചിരുന്ന കത്ത് പുറത്തു വന്നതിന് പിന്നാലെ കമ്പനിക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് അന്നയുടെ കുടുംബത്തെ നേരില്‍ കാണാന്‍ ഏണസ്റ്റ് ആന്‍ഡ് യംഗ് കമ്പനി ചെയര്‍മാന്‍ രാജീവ് മെമാനി നേരിട്ടെത്തുന്നത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍തലത്തില്‍ ഇടപെടല്‍ വേണമെന്നും ഇനിയൊരാള്‍ക്കും ഈ അവസ്ഥ വരരുതെന്ന് അന്നയുടെ പിതാവ് പറഞ്ഞു.

ഇതിനിടെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അന്നയുടെ കുടുംബത്തെ സന്ദര്‍ശിച്ചിരുന്നു. വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

 

Continue Reading

india

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ തിരുപ്പതി ലഡു വിതരണം ചെയ്തിരുന്നുവെന്ന് മുഖ്യപുരോഹിതന്‍

ലഡു ഉണ്ടാക്കാന്‍ ജഗ്ഗന്‍ സര്‍ക്കാര്‍ മൃഗക്കൊഴുപ്പും ഗുണനിലവാരമില്ലാത്ത ചേരുവകളും ഉപയോഗിച്ചെന്നായിരുന്നു മുഖ്യമന്ത്രി എന്‍.ചന്ദ്രബാബു നായിഡുവിന്റെ ആരോപണം.

Published

on

ജനുവരി 22ന് അയോധ്യയില്‍ നടന്ന പ്രാണ പ്രതിഷ്ഠ ചടങ്ങില്‍ തിരുപ്പതി ക്ഷേത്രത്തില്‍ നിന്നുള്ള ലഡു ഭക്തര്‍ക്ക് പ്രസാദമായി വിതരണം ചെയ്തിരുന്നതായി രാമക്ഷേത്രത്തിലെ മുഖ്യ പുരോഹിതന്‍ ആചാര്യ സത്യേന്ദ്ര ദാസ്. ആന്ധ്രാപ്രദേശിലെ പ്രശസ്തമായ ശ്രീ വെങ്കിടേശ്വര ക്ഷേത്രത്തില്‍ പ്രസാദമായി വിളമ്പുന്ന തിരുപ്പതി ലഡുവിനെച്ചൊല്ലി വിവാദം പുകഞ്ഞുകാണ്ടിരിക്കുന്നതിനിടെയാണ് മുഖ്യപുരോഹിതന്റെ വെളിപ്പെടുത്തല്‍.

ലഡു ഉണ്ടാക്കാന്‍ ജഗ്ഗന്‍ സര്‍ക്കാര്‍ മൃഗക്കൊഴുപ്പും ഗുണനിലവാരമില്ലാത്ത ചേരുവകളും ഉപയോഗിച്ചെന്നായിരുന്നു മുഖ്യമന്ത്രി എന്‍.ചന്ദ്രബാബു നായിഡുവിന്റെ ആരോപണം.

”എത്ര ലഡു കൊണ്ടുവന്നുവെന്ന് എനിക്കറിയില്ല. കണക്കുകള്‍ ട്രസ്റ്റിന് അറിയാം. എവിടെ നിന്ന് കൊണ്ടുവന്ന ലഡുവാണെങ്കിലും അത് ഭക്തര്‍ക്ക് വിതരണം ചെയ്തിട്ടുണ്ട്. മൃഗക്കൊഴുപ്പ് ഉപയോഗിച്ചെന്ന റിപ്പോര്‍ട്ടുകള്‍ ഗൂഢാലോചനയിലേക്ക് വിരല്‍ ചൂണ്ടുന്നു” ആചാര്യ സത്യേന്ദ്ര ദാസ് ഇന്ത്യാ ടുഡേയോട് പറഞ്ഞു. തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) പ്രതിഷ്ഠാ ചടങ്ങിനായി ഒരു ലക്ഷത്തിലധികം ലഡുക്കള്‍ അയച്ചുവെന്നാണ് റിപ്പോര്‍ട്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ 8000 പ്രമുഖര്‍ പങ്കെടുത്തിരുന്നു. എന്നാല്‍ രാംലല്ലയുടെ പ്രതിഷ്ഠാ ചടങ്ങില്‍ ഏലക്കാ വിത്ത് മാത്രമാണ് പ്രസാദമായി വിതരണം ചെയ്തതെന്ന് രാമക്ഷേത്രം ട്രസ്റ്റായ ശ്രീരാമ ജന്മഭൂമി തീര്‍ഥ ക്ഷേത്ര വ്യക്തമാക്കി. തിരുപ്പതി ലഡ്ഡുവുമായി ബന്ധപ്പെട്ട കേന്ദ്രത്തിന്റെ അന്വേഷണ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്ന് ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായ് പറഞ്ഞു.’ഞങ്ങള്‍ ഭക്തര്‍ക്ക് ഏലക്കാ വിത്ത് വിതരണം ചെയ്യുക മാത്രമാണ് ചെയ്തത്, 1981ല്‍ ജീവിതത്തില്‍ ആദ്യമായി ഞാന്‍ തിരുപ്പതിയില്‍ പോയിരുന്നു, വിവാദത്തെക്കുറിച്ച് പ്രതികരിക്കുന്നത് ശരിയല്ല,’ റായ് കൂട്ടിച്ചേര്‍ത്തു.

തിരുപ്പതി ലഡു വിവാദം രാജ്യത്തെ പല ക്ഷേത്രങ്ങളിലെയും പ്രസാദത്തിന്റെ ഗുണനിലവാരം പരിശോധിക്കാന്‍ പ്രേരിപ്പിച്ചു. അയോധ്യയിലെ പ്രശസ്തമായ ക്ഷേത്രങ്ങളിലൊന്നായ ഹനുമാന്‍ ഗര്‍ഹി ക്ഷേത്രത്തില്‍, ശുദ്ധമായ നെയ്യ് കൊണ്ടുള്ള ലഡ്ഡു മാത്രമാണ് പ്രസാദമായി നല്‍കുന്നതെന്ന് അധികൃതര്‍ പറഞ്ഞു.

Continue Reading

india

അയോധ്യ മസ്ജിദ് നിർമാണ സമിതികൾ പിരിച്ചുവിട്ടു; നാലു വർഷം കൊണ്ട് സമാഹരിഹരിച്ചത് വെറും ഒരു കോടി മാത്രം

അഡ്മിനിസ്‌ട്രേറ്റിവ്, ഫിനാന്‍സ്. വികസന, പ്രചാരണ സമിതികളാണ് പിരിച്ചുവിട്ടത്.

Published

on

ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിനു പകരമായി അയോധ്യയില്‍ പുതിയ പള്ളി നിര്‍മ്മിക്കുന്നതിന് സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് രൂപീകരിച്ച ഇന്തോ-ഇസ്‌ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്റെ കീഴിലുള്ള നാല് സമിതികളും പിരിച്ചുവിട്ടു.

അഡ്മിനിസ്‌ട്രേറ്റിവ്, ഫിനാന്‍സ്. വികസന, പ്രചാരണ സമിതികളാണ് പിരിച്ചുവിട്ടത്. അയോധ്യയിലെ ധന്നിപൂരില്‍ അഞ്ച് ഏക്കര്‍ സ്ഥലം അനുവദിച്ച് നാലു വര്‍ഷമായിട്ടും ഒരു കോടി മാത്രമേ സമാഹരിക്കാന്‍ കഴിഞ്ഞിട്ടൊള്ളൂ. പ്രവാസികളായ ഇന്ത്യക്കാരെ ലക്ഷ്യം വെച്ച് വിദേശത്തുനിന്നും പണം പിരിക്കാന്‍ അനുമതി നേടാനുള്ള ശ്രമത്തിലാണ് ഫൗണ്ടേഷന്‍. കഴിഞ്ഞ ജനുവരി 22ന് രാമക്ഷേത്രം തുറന്നു കൊടുത്തിരുന്നു.

Continue Reading

Trending