Connect with us

kerala

മൈനാഗപ്പള്ളിയില്‍ കാര്‍ കയറ്റിക്കൊന്ന സംഭവം: ‘മദ്യം കുടിയ്ക്കാന്‍ അജ്മല്‍ പ്രേരിപ്പിച്ചു’; പ്രതി ശ്രീക്കുട്ടി

അജ്മലിന്റെ ട്രാപ്പില്‍ പെട്ടു പോയെതാണെന്ന് പ്രതി ഡോക്ടര്‍ ശ്രീക്കുട്ടി.

Published

on

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രികയെ കാര്‍ കയറ്റിയിറക്കി കൊലപ്പെടുത്തിയ പ്രതികളുടെ മൊഴിയുടെ വിശദാശംങ്ങള്‍ പുറത്തുവന്നു. അജ്മലിന്റെ ട്രാപ്പില്‍ പെട്ടു പോയെതാണെന്ന് പ്രതി ഡോക്ടര്‍ ശ്രീക്കുട്ടി പറഞ്ഞു. മദ്യം കുടിയ്ക്കാന്‍ അജ്മല്‍ പ്രേരിപ്പിച്ചിരുന്നെന്നാണ് ശ്രീകുട്ടി നല്‍കുന്ന മൊഴി. അജ്മല്‍ നിര്‍ബന്ധിച്ചതുകൊണ്ടാണ് മദ്യം കുടിച്ചതെന്ന് ശ്രീക്കുട്ടി പറഞ്ഞു.

13 പവന്‍ സ്വര്‍ണ്ണഭരണങ്ങളും 20,000 രൂപയും ശ്രീക്കുട്ടി അജ്മലിന് നല്‍കിയതായാണ് വിവരം. എന്നാല്‍ ശ്രീക്കുട്ടി ആവശ്യപ്പെട്ട പ്രകാരമാണ് മദ്യം വാങ്ങി നല്‍കിയതെന്ന് അജ്മല്‍ പറയുന്നു. ഇരുവരുടെയും മൊഴികളില്‍ വൈരുദ്ധ്യമുണ്ട്. യുവതിയുടെ ദേഹത്തു കൂടി വാഹനം കയറ്റിയത് മനഃപ്പൂര്‍വ്വം അല്ലെന്നാണ് ശ്രീക്കുട്ടി പറയുന്നത്. വാഹനം മുന്നോട്ട് എടുത്തത് തന്റെ നിര്‍ദ്ദേശപ്രകാരം അല്ലെന്നും ശ്രീക്കുട്ടി നല്‍കിയ മൊഴിയില്‍ പറയുന്നു.

വാഹനം നിര്‍ത്താന്‍ നാട്ടുകാര്‍ പറയുന്നത് കേട്ടിരുന്നെന്നും താന്‍ ട്രാപ്പില്‍ പെട്ടുപോയതാണെന്നും ഡോക്ടര്‍ ശ്രീക്കുട്ടി മൊഴി നല്‍കി. യുവതി വാഹനത്തിന്റെ അടിയില്‍ പെട്ടത് കണ്ടിരുന്നില്ലെന്ന് പ്രതി അജ്മല്‍ പറഞ്ഞു. നാട്ടുകാര്‍ ഓടികൂടിയപ്പോള്‍ ഭയം കൊണ്ടാണ് താന്‍ വാഹനം നിര്‍ത്താതെ പോയതെന്നും മൊഴിയില്‍ പറയുന്നു.

 

kerala

ജനുവരി 15 വരെ വാഹന പരിശോധന കര്‍ശനമാക്കുമെന്ന് ഗതാഗത കമീഷണര്‍

അനധികൃതമായി എയര്‍ഹോണുകളും ലൈറ്റുകളും ഘടിപ്പിച്ചത് കണ്ടെത്തിയാല്‍ 5000 രൂപ വരെയാണ് പിഴ, സ്പീഡ് ഗവര്‍ണര്‍ അഴിച്ചു വച്ചു സര്‍വീസ് നടത്തുന്ന വാഹനങ്ങളുടെ ഫിറ്റ്‌നസ് റദ്ദാക്കും

Published

on

കൊച്ചി: ഗതാഗത നിയമലംഘനം തടയുന്നതിനായി മോട്ടോര്‍ വാഹന വകുപ്പും പൊലീസും ചേര്‍ന്ന് വാഹന പരിശോധന ഊര്‍ജിതമാക്കും. ഗതാഗത കമീഷണറുടെ നിര്‍ദേശപ്രകാരം ജനുവരി 15 വരെ കര്‍ശന പരിശോധന തുടരും. വാഹനങ്ങളില്‍ അനധികൃതമായി സ്ഥാപിച്ച കളര്‍ ലൈറ്റുകള്‍, എല്‍.ഇ.ഡി ലൈറ്റുകള്‍, ഹൈ ബീം ലൈറ്റുകള്‍, വേഗപ്പൂട്ട്, ജി.പി.എസ്, എയര്‍ഹോണ്‍, അമിത സൗണ്ട് ബോക്‌സുകള്‍, അമിത ലോഡ് എന്നിവയാണ് പ്രധാനമായും പരിശോധിക്കുന്നത്.

അമിത ശബ്ദം ഉണ്ടാക്കുന്ന എയര്‍ ഹോണുകള്‍ ഘടിപ്പിച്ചതും മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതും അനുവദനീയവും അല്ലാത്ത ലൈറ്റുകള്‍ ഫിറ്റ് ചെയ്തതുമായ വാഹനങ്ങള്‍ കണ്ടെത്തിയാല്‍ ഫിറ്റ്‌നസ് ക്യാന്‍സല്‍ ചെയ്യുന്നത് ഉള്‍പ്പെടെയുള്ള കര്‍ശനമായ നടപടികള്‍ സ്വീകരിക്കും.

അനധികൃതമായി എയര്‍ഹോണുകളും ലൈറ്റുകളും ഘടിപ്പിച്ചത് കണ്ടെത്തിയാല്‍ 5000 രൂപ വരെയാണ് പിഴ, സ്പീഡ് ഗവര്‍ണര്‍ അഴിച്ചു വച്ചു സര്‍വീസ് നടത്തുന്ന വാഹനങ്ങളുടെ ഫിറ്റ്‌നസ് റദ്ദാക്കും. ട്രിപ്പിള്‍ റൈഡിങ് സ്റ്റണ്ടിങ് എന്നിവ കാണുകയാണെങ്കില്‍ ലൈസന്‍സ് ക്യാന്‍സല്‍ ചെയ്യുന്ന ഉള്‍പ്പെടെയുള്ള നടപടികള്‍ ഉണ്ടാവും

വാഹനങ്ങളില്‍ ഘടിപ്പിച്ചിരിക്കുന്ന വര്‍ണ്ണ ലൈറ്റുകള്‍, എല്‍.ഇ.ഡി ലൈറ്റുകള്‍ എന്നിവ അഴിച്ചുമാറ്റിയതിനു ശേഷം മാത്രമേ സര്‍വീസ് നടത്തുവാന്‍ അനുവദിക്കുകയുള്ളൂ എന്ന് എറണാകുളം ആര്‍.ടി.ഒ ടി.എം. ജേഴ്‌സണ്‍ അറിയിച്ചു.

Continue Reading

kerala

പെരിയ ഇരട്ടക്കൊല കേസിലെ വിധി സി.പി.എമ്മിന്റെ ഭീകര രാഷ്ട്രീയത്തിനേറ്റ തിരിച്ചടി; പി.എം.എ സലാം

പ്രതികള്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കാതിരിക്കാനും അന്വേഷണം മുടക്കാനും സര്‍ക്കാര്‍ പരമാവധി ശ്രമിച്ചു

Published

on

പെരിയ ഇരട്ടക്കൊല കേസില്‍ മുന്‍ എം.എല്‍.എ ഉള്‍പ്പെടെ 14 പേര്‍ കുറ്റക്കാര്‍ ആണെന്ന് കണ്ടെത്തിയ കോടതി വിധി സി.പി.എമ്മിന്റെ ഭീകര രാഷ്ട്രീയത്തിനേറ്റ തിരിച്ചടിയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ സലാം പറഞ്ഞു. പ്രതികള്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കാതിരിക്കാനും അന്വേഷണം മുടക്കാനും സര്‍ക്കാര്‍ പരമാവധി ശ്രമിച്ചു. സുപ്രീംകോടതി അഭിഭാഷകരെ പോലും വിളിച്ചു വരുത്തി പ്രതികളെ രക്ഷിക്കുന്നതിന് വേണ്ടി ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് കോടികള്‍ ചെലവഴിച്ചു.

ഉന്നത നേതാക്കളുടെ അറിവോടെയാണ് കൊലപാതകവും പ്രതികളെ രക്ഷിക്കാനുള്ള ശ്രമങ്ങളും നടന്നത്. മുന്‍ എംഎല്‍എയും പാര്‍ട്ടിയുടെ ഏരിയ കമ്മിറ്റി അംഗവുമെല്ലാം കൊലപാതകത്തില്‍ പങ്കാളിത്തം വഹിച്ചു എന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്. സിപിഎമ്മിന്റെ ഉദുമ മുന്‍ എംഎല്‍എ കെ.വി.കുഞ്ഞിരാമനും, പാക്കം മുന്‍ ലോക്കല്‍ സെക്രട്ടറി രാഘവന്‍ വെളുത്തോളിയും കുറ്റക്കാര്‍ ആണെന്ന് കോടതി കണ്ടെത്തിയിരിക്കുകയാണ്.

സിപിഎമ്മിന് ഈ കൊലപാതകത്തിലുള്ള പങ്ക് പകല്‍പോലെ വ്യക്തമാകുന്ന കോടതിവിധിയാണ് വന്നിരിക്കുന്നത്. കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കാനും ജനങ്ങളോട് മാപ്പ് പറയാനും ഇനിയെങ്കിലും പാര്‍ട്ടി തയ്യാറാകണം. ‘ഞങ്ങളോട് കളിച്ചാല്‍ ഷുക്കൂറിന്റെ ഗതി വരു’മെന്ന് ഒരു സി.പി.എം നേതാവ് പ്രസംഗിച്ചത് കഴിഞ്ഞ ദിവസമാണ്. ചോരക്കളി അവസാനിപ്പിക്കാന്‍ സി.പി.എം ഒരുക്കമല്ലെന്ന് തെളിയിക്കുന്ന സംഭവമാണിതെന്നും പി.എം.എ സലാം കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

പെരിയ കേസിലെ കോടതി വിധി സി.പി.എമ്മിന്റെ അക്രമ രാഷ്ട്രീയത്തിനേറ്റ കനത്ത തിരിച്ചടി; പി.കെ കുഞ്ഞാലിക്കുട്ടി

ഇത്തരം കൊലപാതക കേസുകളില്‍ കൂടുതലും പ്രതിസ്ഥാനത്ത് സി.പി.എമ്മാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു

Published

on

പെരിയ കേസിലെ കോടതി വിധി സി.പി.എമ്മിന്റെ അക്രമ രാഷ്ട്രീയത്തിനേറ്റ കനത്ത തിരിച്ചടിയാണെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. കേസില്‍നിന്ന് പ്രതികളെ രക്ഷിക്കാന്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുടെ നികുതിപ്പണം കൂടി ഉപയോഗിച്ച് അഭിഭാഷകരെ ഇറക്കിയത് ഒരിക്കലും നീതീകരിക്കാന്‍ കഴിയുന്ന കാര്യമല്ല. ഇത്തരം കൊലപാതക കേസുകളില്‍ കൂടുതലും പ്രതിസ്ഥാനത്ത് സി.പി.എമ്മാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കേസില്‍ ഒന്ന് മുതല്‍ എട്ട് വരെയുള്ള പ്രതികള്‍ക്കെതിരെ കൊലക്കുറ്റം, ഗൂഢാലോചന കുറ്റങ്ങള്‍ തെളിഞ്ഞു. സിബിഐ പ്രതി ചേര്‍ത്ത പത്തില്‍ നാല് സിപിഎം നേതാക്കളും കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. പ്രതികള്‍ക്കുള്ള ശിക്ഷ വെള്ളിയാഴ്ച വിധിക്കും

Continue Reading

Trending