Connect with us

kerala

‘അമ്മക്കണ്ണുനീരിന്റെ മഹത്വം പരത്തിയ കലാകാരിയുമായിരുന്നു കവിയൂർ പൊന്നമ്മ’: ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി

Published

on

മനുഷ്യജീവിതത്തിൻ്റെ നിസ്തുലമായ വൈകാരികാടിസ്ഥാനവും മാനവസംസ്കാരത്തിന്റെ മഹാ സ്ഥാപനവുമായ മാതൃത്വത്തെ അതിൻ്റെ മഹിമയോടെയും തനിമയോടെയും ആവിഷ്കരിച്ച കലാപ്രക്രിയയുടെ ഉടമസ്ഥയും, മലയാളികളിൽ അമ്മക്കണ്ണുനീരിന്റെ മഹത്വം പരത്തിയ കലാകാരിയുമായിരുന്നു കവിയൂർ പൊന്നമ്മയെന്ന് ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി പറഞ്ഞു.

kerala

ഈ ക്ഷുദ്ര ജീവികള്‍ക്ക് ഞങ്ങളുടെ കുട്ടികള്‍ മറുപടി പറയും; വെള്ളാപ്പള്ളിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ നജീബ് കാന്തപുരം

88 കഴിഞ്ഞ ഒരു കടല്‍ കിഴവന്റെ സാമ്പത്തിക, രാഷ്ട്രീയ ദുഷ്ടലാക്കോടെയുള്ള മലപ്പുറം വിരോധത്തോട് മറുപടി പറയുന്നില്ലെന്ന് നജീബ് കാന്തപുരം ഫേസ് ബുക്ക് കുറിപ്പില്‍ എഴുതി.

Published

on

വെള്ളാപ്പള്ളിയുടെ മലപ്പുറം വിരുദ്ധ പ്രസംഗത്തിനിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുസ്‌ലിം ലീഗ് നേതാവ് നജീബ് കാന്തപുരം എം.എല്‍.എ. 88 കഴിഞ്ഞ ഒരു കടല്‍ കിഴവന്റെ സാമ്പത്തിക, രാഷ്ട്രീയ ദുഷ്ടലാക്കോടെയുള്ള മലപ്പുറം വിരോധത്തോട് മറുപടി പറയുന്നില്ലെന്ന് നജീബ് കാന്തപുരം ഫേസ് ബുക്ക് കുറിപ്പില്‍ എഴുതി.

ഒന്നുമില്ലായ്മയില്‍ നിന്ന്, മുഴു പട്ടിണിയില്‍ നിന്ന് കടുത്ത പരീക്ഷണങ്ങളില്‍ നിന്ന്, തടഞ്ഞു വീഴാതെ മലപ്പുറത്തെ ഇത്രയും വളര്‍ത്തിയ ഒരു രാഷ്ട്രീയ പാര്‍ട്ടി അവര്‍ക്കുണ്ട്. ആ പാര്‍ട്ടി തന്നെ അവരെ ഇനിയും മുന്നോട്ട് നയിക്കും. ഈ ക്ഷുദ്ര ജീവികള്‍ക്ക് ഞങ്ങളുടെ കുട്ടികള്‍ മറുപടി പറയുമെന്നും നജീബ് കാന്തപുരം എഴുതുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

88 കഴിഞ്ഞ ഒരു കടല്‍ കിഴവന്റെ സാമ്പത്തിക, രാഷ്ട്രീയ ദുഷ്ടലാക്കോടെയുള്ള മലപ്പുറം വിരോധത്തോട് മറുപടി പറയുന്നില്ല. ഒന്നുമില്ലായ്മയില്‍ നിന്ന് , മുഴു പട്ടിണിയില്‍ നിന്ന് കടുത്ത പരീക്ഷണങ്ങളില്‍ നിന്ന് , തടഞ്ഞു വീഴാതെ മലപ്പുറത്തെ ഇത്രയും വളര്‍ത്തിയ ഒരു രാഷ്ട്രീയ പാര്‍ട്ടി അവര്‍ക്കുണ്ട്. ആ പാര്‍ട്ടി തന്നെ അവരെ ഇനിയും മുന്നോട്ട് നയിക്കും.

ഈ ക്ഷുദ്ര ജീവികള്‍ക്ക് ഞങ്ങളുടെ കുട്ടികള്‍ മറുപടി പറയും. നിങ്ങള്‍ ഉപയോഗിക്കുന്ന വില കുറഞ്ഞ വാക്കുകള്‍ കൊണ്ടല്ല, അവര്‍ കഠിനാധ്വാനം കൊണ്ട് വെട്ടിപ്പിടിക്കുന്ന അവരുടെ നേട്ടങ്ങള്‍ കൊണ്ടായിരിക്കും. ശ്രീ ശ്രീ വെള്ളാപ്പള്ളിജിക്ക് ഇതൊക്കെ കണ്ട് നെഞ്ച് പൊട്ടാന്‍ കാലം അവസരം നല്‍കട്ടെ.

Continue Reading

kerala

സിപിഎം ഇനി തികഞ്ഞ കേരളാ പാര്‍ട്ടി

സിപിഎമ്മിന്റെ രാഷ്ടീയ ചരിത്രം കേരളം – ബംഗാള്‍ ശാക്തിക ചേരികളുടെ ബലാബല ചരിത്രം കൂടിയാണ്.

Published

on

സിപിഎമ്മിലെ പരമ്പരാഗത ശാക്തിക ചേരിയില്‍ മധുരാ കോണ്‍ഗ്രസോടെ കേരളത്തിന്റെ ആധിപത്യം കൂടുതല്‍ വ്യക്തമാവുകയാണ് . തീരുമാനങ്ങള്‍ എടുക്കുന്നതിലും അത് നടപ്പാക്കുന്നതിലും കേരളം ഇപ്പോള്‍ ബംഗാളിന് ബഹുദൂരം മുന്നിലാണ്. പാര്‍ട്ടിയുടെ അധികാരം ബംഗാളില്‍ നഷ്ടമായതോടെപാര്‍ട്ടിസംവിധാനങ്ങളും നിലംപരിശായി.

അണികള്‍ ചിതറിത്തെറിച്ച് പലപാര്‍ട്ടികളിലും പോയി. പാര്‍ട്ടി ഭാരവാഹികളായിരുന്നവര്‍ നിത്യജീവിതത്തിന് വരുമാനം തേടി കേരളത്തില്‍ പോലും ഹോട്ടല്‍ പണിക്കും കൂലിപ്പണിക്കും എത്തി. ഈ അവസ്ഥയില്‍ അധികാരവും പാര്‍ട്ടി സംവിധാനങ്ങളും അധികാരവും നില നിര്‍ത്തുന്ന കേരളം അഖിലേന്ത്യാ തലത്തില്‍ പാര്‍ട്ടിയിലും മേധാവിത്വം നേടുന്നത് സ്വാഭാവികമായ പരിണാമമാണ്.

സിപിഎമ്മിന്റെ രാഷ്ടീയ ചരിത്രം കേരളം – ബംഗാള്‍ ശാക്തിക ചേരികളുടെ ബലാബല ചരിത്രം കൂടിയാണ്. ഇരുപത്തി നാലാം കോണ്‍ഗ്രസ് എത്തുമ്പോള്‍ അതില്‍ ഒരു ശാക്തിക ചേരി നാമമാത്രമായി ചുരുങ്ങിയിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യം കൂടിയുണ്ട് . മുന്‍കാലങ്ങളില്‍, പാര്‍ട്ടിയുടെ കേരള-പശ്ചിമ ബംഗാള്‍ ലോബികള്‍ തമ്മില്‍ പലതവണ രാഷ്ട്രീയമായി നേരിട്ട് ഏറ്റുമുട്ടിയിട്ടുണ്ട്.

സിപിഎമ്മിന്റെ സുവര്‍ണ കാലത്തില്‍ 1996ല്‍ ജ്യോതി ബസുവിന് പ്രധാനമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തപ്പോള്‍ കേരള ലോബി അതിനെതിരെ നിലപാടെടുത്തു. പാര്‍ട്ടിക്ക് ഈ കാര്യത്തില്‍ അഭിപ്രായ സമന്വയം കണ്ടെത്താന്‍ കഴിഞ്ഞില്ല. ഒടുവില്‍ ബസു അത് നിരസിക്കുകയും ചെയ്തു. ഇതാണ് പിന്നീട് അവര്‍ ചരിത്രപരമായ മണ്ടത്തരം എന്നു വിലയിരുത്തിയത്.

2007ല്‍ മന്‍മോഹന്‍ സിംഗ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുന്ന കാര്യത്തിലും ഇരു ലോബികളും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. കോണ്‍ഗ്രസുമായി അന്ന് ഇരു സംസ്ഥാനങ്ങളിലും പ്രഖ്യാപിത ശത്രുവായിരുന്നിട്ടും കേരള- ബംഗാള്‍ താത്പര്യങ്ങള്‍ തമ്മില്‍ വടംവലി നടന്നു. 2015ല്‍ സീതാറാം യെച്ചൂരിയെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തപ്പോഴും ഇത് കണ്ടു. കേരളത്തിലെ നേതാക്കള്‍ എസ് രാമചന്ദ്രന്‍ പിള്ളയെ ആണ് അന്ന് പിന്തുണച്ചിരുന്നത്. പിന്നീട് ഒരുഘട്ടത്തില്‍ അദ്ദേഹം മത്സരത്തില്‍ നിന്ന് പിന്മാറുകയായിരുന്നു.

മുഖ്യശത്രു ആരാണ് , അത് ബിജെപിയോ കോണ്‍ഗ്രസോ എന്ന വിഷയത്തിലും മാസങ്ങള്‍ നീണ്ട വാഗ്വാദം ഇരു ചേരികള്‍ തമ്മിലുണ്ടായി. രണ്ടിടത്തും രാഷ്ട്രീയ നിലനില്‍പ്പായിരുന്നു മുഖ്യവിഷയം. പ്രത്യയശാസ്ത്രമായിരുന്നില്ല നയത്തിന് അടിസ്ഥാനം. അന്ന് അടവു നയമായി കേരളവും ത്രിപുരയും ഒഴികെയുള്ളിടത്ത് സഖ്യമാകാമെന്ന് തീരുമാനിച്ചു. കേരള നേതാക്കളുടെ നിലപാട് സംസ്ഥാന തലത്തില്‍ അംഗീകരിക്കപ്പെട്ടു.

ഇതു കൂടാതെയാണ് സിപിഎം നേരിടുന്ന സാമ്പത്തിക പ്രശ്‌നം. പാര്‍ട്ടിയുടെ ചെലവുകള്‍ക്കുള്ള ഫണ്ട് കണ്ടെത്താന്‍ കേരളമൊഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലും കഷ്ടപ്പെടുകയാണ്. അധികാരത്തിലിരുന്ന ബംഗാള്‍ ,ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളിലൊക്കെ പാര്‍ട്ടി സംവിധാനങ്ങള്‍ അപ്പാടെ തകര്‍ന്നു. പാര്‍ട്ടി ദൈനംദിന ചെലവുകള്‍ക്കു പോലും പണം കണ്ടെത്താന്‍ കഴിയുന്നില്ല എന്ന പ്രശ്‌നവുമുണ്ട്.

ദേശീയ തലത്തില്‍ പോലും ഫണ്ടിനായി കേരള ഘടകത്തെ ആശ്രയിക്കേണ്ട നിലയിലാണ് സിപിഎം . അതിനാല്‍ അധികാരമുള്ള ഏക സംസ്ഥാനത്തിന്റെ നേതാക്കള്‍ വരയ്ക്കുന്ന വരയില്‍ നില്‍ക്കണ്ട ദുരവസ്ഥയിലാണ് കേന്ദ്ര നേതാക്കള്‍ . സാമ്പത്തിക പ്രതിസന്ധി നല്‍കുന്ന അപ്രമാദിത്തം കേരളത്തിന്റെ സമീപനങ്ങളിലും നയങ്ങളിലും കടന്നുവരുന്നത് ആ രീതിയില്‍ സ്വാഭാവികമാണ്. മകള്‍ക്കെതിരേ എല്ലാ തെളിവുകളുമായി ഒരു അന്വേഷണം ്ര്രപഖ്യാപിക്കപ്പെടുമ്പോഴും മുഖ്യമന്ത്രിയെ ന്യായീകരിക്കേണ്ടി വരുന്നത് ആ സാഹചര്യത്തിലാണ്.

മധുര കോണ്‍ഗ്രസില്‍ പരമ്പരാഗത ശാക്തിക ചേരികളുടെ വേര്‍തിരിവുണ്ടെങ്കിലും ശക്തിക്ഷയിച്ച് പേരിനുമാത്രമായിരിക്കുന്നു ബംഗാള്‍ ഘടകം. തെരഞ്ഞെടുപ്പു വിജയങ്ങള്‍ അവകാശപ്പെടാനില്ലാത്ത മറ്റു സംസ്ഥാനങ്ങളില്‍ പോലും കേരളത്തിലെ നയം മാതൃകയായി അടിച്ചേല്‍പ്പിക്കാന്‍ കേരളത്തിലെ നേതാക്കള്‍ക്ക് ഇന്ന് സ്വാധീനമുണ്ട്.

നാമമാത്രമെങ്കിലും ആ സ്വാധീനം ഉപയോഗിച്ചാണ് പിണറായി സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങല്‍ അഖിലേന്ത്യാ തലത്തില്‍ പ്രചാരം നല്‍കണമെന്ന് കേരളം പ്രമേയത്തിലൂടെ അവതരിപ്പിക്കുന്നത് ബേബിയുടെ സ്ഥാനാരോഹണവും ആ നിലയില്‍ കാണുമ്പോള്‍ ഒരു അത്ഭുതമോ അംഗീകാരമോ അല്ല. ഇന്ത്യയിലെ തെക്കെക്കോണിലേയ്ക്ക് ഒതുങ്ങുന്ന കനലിന്റെ ആളിക്കത്തല്‍ മാത്രമാണത്

Continue Reading

kerala

വഖഫ് നിയമത്തിനെതിരെ നിയമപോരാട്ടം കടുപ്പിക്കാന്‍ മുസ് ലിം ലീഗ്

ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി ഡൽഹിക്ക് പോകും. തിങ്കളാഴ്ച രാവിലെയാണ് കപിൽ സിബലുമായി കുഞ്ഞാലിക്കുട്ടിയുംം ലീഗ് എംപിമാരും കൂടിക്കാഴ്ച നടത്തുക.

Published

on

വിവാദ വഖഫ് ഭേദഗതി ബില്ലിനെതിരായ നിയമപോരാട്ടവുമായി മുസ് ലിം ലീഗ് സുപ്രീംകോടതിയിലേക്ക്. വിവാദ നിയമം അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാണ് സുപ്രീംകോടതിയിൽ സമർപ്പിക്കുന്ന ഹരജിയിൽ ലീഗ് ആവശ്യപ്പെടുക.

കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ മുതിർന്ന അഭിഭാഷകൻ കപിൽ സിബലുമായി ലീഗ് നേതൃത്വം ചർച്ച ചെയ്യും. ഇതിനായി ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി ഡൽഹിക്ക് പോകും. തിങ്കളാഴ്ച രാവിലെയാണ് കപിൽ സിബലുമായി കുഞ്ഞാലിക്കുട്ടിയുംം ലീഗ് എംപിമാരും കൂടിക്കാഴ്ച നടത്തുക.

കപിൽ സിബൽ നൽകിയ നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിൽ ലീഗ് രാജ്യസഭാംഗവും പ്രമുഖ അഭിഭാഷകനുമായ ഹാരിസ് ബീരാൻ സുപ്രീംകോടതിയിൽ സമർപ്പിക്കേണ്ട ഹരജിയുടെ രൂപം തയാറാക്കിയിരുന്നു.

വഖഫ് ബില്‍ ന്യൂനപക്ഷ അവകാശത്തിന്റെ പ്രശ്‌നമാണെന്നും രാജ്യവ്യാപകമായി പ്രക്ഷോഭമുണ്ടാക്കുമെന്നും പി.കെ.കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ഇത് ഭരണഘടനാപരമായുള്ള അവകാശമാണെന്നും കേരളത്തിന്റെ താത്കാലിക ആവശ്യങ്ങള്‍ക്കു മാത്രമാണ് മുനമ്പം വിഷയം എടുത്തിടുന്നതെന്നും ഉദ്ദേശ്യം രാഷ്ട്രീയമാണെന്നും കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി.

വഖഫ് നിയമ ഭേദഗതി ബില്ലിന് അംഗീകാരം നൽകരുതെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് മുസ്‌ലിം ലീഗ് എം.പിമാർ ഇന്നതെ കത്തയച്ചിരുന്നു. ഗുരുതരമായ ഭരണഘടന ലംഘനങ്ങൾ ചൂണ്ടിക്കാട്ടിയാണ് എം.പിമാരായ ഇ.ടി. മുഹമ്മദ്‌ ബഷീർ, പി.വി. അബ്ദുൽ വഹാബ്, ഡോ. എം.പി. അബ്ദുസ്സമദ് സമദാനി, കെ. നവാസ് കനി, അഡ്വ. വി.കെ. ഹാരിസ് ബീരാൻ എന്നിവർ കത്തയച്ചത്.

ആർട്ടിക്കിൾ 26 (മതകാര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള സ്വാതന്ത്ര്യം), 25 (മതസ്വാതന്ത്ര്യം), 14 (നിയമത്തിന് മുന്നിലെ തുല്യത) എന്നിവ പ്രകാരം ബിൽ മൗലികാവകാശങ്ങൾ ലംഘിക്കുന്നുവെന്ന് എം.പിമാർ കത്തിൽ ചൂണ്ടിക്കാട്ടി.

വഖഫ് ബോർഡുകളിലെ അമുസ് ലിം പ്രാതിനിധ്യവും വാമൊഴി സമർപ്പണങ്ങൾക്കുള്ള നിയന്ത്രണങ്ങളും ഉൾപ്പെടെയുള്ള ബില്ലിലെ വ്യവസ്ഥകൾ മുസ് ലിം സമൂഹത്തോട് വിവേചനം കാണിക്കുന്നുവെന്നും ബിൽ ഭരണഘടനാ തത്വങ്ങളുമായി പൊരുത്തപ്പെടുന്നുണ്ടോ എന്ന് രാഷ്ട്രപതി ഉറപ്പു വരുത്തണമെന്നും കത്തിൽ ആവശ്യപ്പെട്ടിരുന്നു.

Continue Reading

Trending