Connect with us

local

വയനാട് ദുരന്തത്തിന്റെ നേർചിത്രം: മീലാദ് ഫെസ്റ്റിൽ വിദ്യാർത്ഥിയുടെ മനോഹരമായ ശിൽപം

മീലാദ് ഫെസ്റ്റിന്റെ ഭാഗമായി മദ്രസ വിദ്യാർത്ഥികൾ ഒരുക്കിയ ഹാന്റിക്രാഫ്റ്റ് പവലിയനിൽ വയനാട് ദുരന്തത്തെ ആസ്പദമാക്കി നിർമ്മിച്ച നിർമിതിയാണ് ശ്രദ്ധയമായത്.

Published

on

കണ്ണൂർ : വയനാട് ദുരന്തത്തിന്റെ വ്യാപ്തിയും പ്രകൃതിയുടെ ഭയാന കശക്തിയും ഹാൻഡിക്രാഫ്റ്റിലൂടെ നിർമ്മിച്ച് ശ്രദ്ധേയമായി കണ്ണൂർ മൗവഞ്ചേരി ഹിദായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി മദ്രസയിലെ ഇസ്മായിൽ എന്ന വിദ്യാർത്ഥി.

മീലാദ് ഫെസ്റ്റിന്റെ ഭാഗമായി മദ്രസ വിദ്യാർത്ഥികൾ ഒരുക്കിയ ഹാന്റിക്രാഫ്റ്റ് പവലിയനിൽ വയനാട് ദുരന്തത്തെ ആസ്പദമാക്കി നിർമ്മിച്ച നിർമിതിയാണ് ശ്രദ്ധയമായത്. മുണ്ടക്കൈ ദുരന്തത്തിന്റെ വ്യാപ്തിയും ഭയാനകതയും പ്രകടമാക്കുന്ന ഉരുൾപൊട്ടലിൽ കടപുഴകി ഒലിച്ചു വന്ന കല്ലുകളെയും മരങ്ങളെയും തകർന്ന സ്കൂളും പരിസരങ്ങളുടെയും കാഴ്ച ഭീതിജനകമായ രൂപത്തിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.

മൗവ്വഞ്ചേരി ഹിദായത്തുൽ ഇസ്ലാം ഹയർസെക്കൻഡറി മദ്രസയിൽ മീലാദ് ഫെസ്റ്റിനോടനുബന്ധിച്ച് വിദ്യാർത്ഥികൾ സംഘടിപ്പിച്ച ഹാന്റി ക്രാഫ്റ്റ് എക്സ്പോയിൽ വിവിധ നിർമ്മിതികൾ പ്രദർശിപ്പിച്ചു. എക്സ്പോ ശറഫുൽ ഇസ്ലാം സഭ മൗവഞ്ചേരി മഹല്ല് കമ്മിറ്റി പ്രസിഡൻറ് സി എച്ച് ആർ ഹാരിസ് ഹാജി ഉദ്ഘാടനം ചെയ്തു. എക്സ്പോ വീക്ഷിക്കാൻ നൂറുകണക്കിന് പേരാണ് എക്സ്പോ പവലിയനിൽ എത്തിയത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കേരളത്തിലെ ആദ്യ പ്ലാറ്റിനം ലെവൽ ഡിജിറ്റൽ ഹെൽത്ത് അക്രഡിറ്റേഷൻ കോഴിക്കോട് ആസ്റ്റർ മിംസിന്

Published

on

കോഴിക്കോട്: ആരോഗ്യ സംരക്ഷണ മേഖലയിലെ മികച്ച പ്രവർത്തനങ്ങൾക്ക് കേരളത്തിലെ ആദ്യ പ്ലാറ്റിനം ലെവൽ ഡിജിറ്റൽ ഹെൽത്ത് അക്രഡിറ്റേഷൻ കോഴിക്കോട് ആസ്റ്റർ മിംസിന് ലഭിച്ചു. ഇന്ത്യയിലെ ആശുപത്രികൾക്കായി പ്രത്യേകം തയ്യാറാക്കിയ നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്പിറ്റൽസ് ആൻഡ് ഹെൽത്ത് കെയർ പ്രൊവൈഡേഴ്‌സിൻ്റെ (NABH) ഡിജിറ്റൽ ഹെൽത്ത് അക്രഡിറ്റേഷനാണ് ഡൽഹിയിലെ നാഷണൽ പേഷ്യൻ്റ് സേഫ്റ്റി കോൺഫറൻസിൽ വെച്ച് എൻ എ ബി എച്ച് സി ഇ ഒ അതുൽ മോഹൻ കോൻച്ചാറിൽ നിന്ന് ആസ്റ്റർ മിംസ് സി ഒ ഒ ലുഖ്മാൻ പൊൻമാടത്ത്, ഡെപ്യൂട്ടി സി എം എസ് ഡോ.നൗഫൽ ബഷീർ തുടങ്ങിയവർ ഏറ്റുവാങ്ങി.

ആരോഗ്യ സംരക്ഷണ മേഖലകളിൽ ഉപയോഗിക്കുന്ന അത്യാധുനിക ഡിജിറ്റൽ ഉപകരണങ്ങൾ, സിസ്റ്റങ്ങൾ, പ്ലാറ്റ്‌ഫോമുകൾ എന്നിവ വിലയിരുത്തി ക്ലിനിക്കൽ, നോൺ-ക്ലിനിക്കൽ വിഭാഗങ്ങൾ ഉൾക്കൊള്ളുന്ന എട്ട് വിഭാഗങ്ങളെ അടിസ്ഥാനമാക്കിയാണ് അക്രഡിറ്റേഷൻ പ്രക്രിയപൂർത്തീകരിച്ചത്.

ഡിജിറ്റൽ ഹെൽത്ത് മേഖലയിൽ രോഗികൾ, ആരോഗ്യ പരിരക്ഷാ ജീവനക്കാർ, മറ്റ് പങ്കാളികൾ എന്നിവരിൽ ആത്മവിശ്വാസം വർധിപ്പിക്കുകയും,ശക്തമായ ആരോഗ്യ സംവിധാനം ഉറപ്പ് വരുത്തുകയും ചെയ്യുക എന്നതാണ് ഇത്തരം അക്രഡിറ്റേഷൻ്റെ പ്രാഥമിക ലക്ഷ്യം. രോഗികളുടെ സെൻസിറ്റീവ് ഡാറ്റയുടെ സംരക്ഷണത്തിന് മുൻഗണന നൽകുന്നതിനും,ഡിജിറ്റൽ ആരോഗ്യത്തിലെ ഗുണനിലവാരത്തിനും സുരക്ഷയ്ക്കും അക്രഡിറ്റേഷൻ ഒരു നിർണായക മാനദണ്ഡമായി കണക്കാക്കുന്നു.

Continue Reading

kerala

വീട്ടിലെ സ്വിമ്മിംഗ് പൂളില്‍ വീണ് മൂന്ന്‌ വയസുകാരന്‍ മരിച്ചു

Published

on

കോതമംഗലത്ത് വീട്ടിലെ സ്വിമ്മിംഗ് പൂളില്‍ വീണ് മൂന്ന് വയസുകാരന്‍ മരിച്ചു. പൂവത്തം ചുവട്ടില്‍ ജിയാസിന്റെയും ഷെഫീലയുടെയും മകന്‍ അബ്രാം സെയ്ത് ആണ് മരിച്ചത്. അവധിക്കാലമായതിനാല്‍ കോതമംഗലം ചെറുവട്ടൂരിന് സമീപത്തെ ജിയാസിന്റെ സഹോദരന്റെ വീട്ടില്‍ കുടുംബം ഒത്തുകൂടിയിരുന്നു. കളിക്കുന്നതിനിടെ കുട്ടിയെ കാണാതാകുകയായിരുന്നു. പിന്നാലെ നടത്തിയ തെരച്ചിലില്‍ വീട്ടിനകത്തുള്ള സ്വിമ്മിംഗ് പൂളില്‍ നിന്നും കുട്ടിയെ കണ്ടെത്തി.

കുട്ടിയെ പേഴായ്ക്കാപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയിലും ഗുരുതരമായതിനെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. ഇന്ന് രാവിലെയാണ് കുട്ടി മരിച്ചത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

 

 

Continue Reading

kerala

കുടുംബപ്രശ്‌നം പരിഹരിക്കാന്‍ യുവതിയെ നഗ്ന പൂജയ്ക്ക് നിര്‍ബന്ധിച്ച കേസില്‍ ഭര്‍ത്താവും പൂജാരിയും അറസ്റ്റില്‍

പുതുപ്പാടി അടിവാരം സ്വദേശികളായ പി കെ പ്രകാശന്‍, വി ഷെമീര്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

Published

on

താമരശ്ശേരിയില്‍ കുടുംബപ്രശ്‌നം പരിഹരിക്കാന്‍ യുവതിയെ നഗ്ന പൂജയ്ക്ക് നിര്‍ബന്ധിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. സംഭവത്തില്‍ ഭര്‍ത്താവും പൂജാരിയുമാണ് അറസ്റ്റിലായത്. പുതുപ്പാടി അടിവാരം സ്വദേശികളായ പി കെ പ്രകാശന്‍, വി ഷെമീര്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കുടുംബ പ്രശ്നം പരിഹരിക്കാന്‍ ഭര്‍ത്താവ് കണ്ടെത്തിയ മാര്‍ഗമാണ് പൂജ. നഗ്നപൂജ നടത്തണമെന്ന് പൂജാരി പറഞ്ഞതോടെ ഭര്‍ത്താവ് സമ്മതിച്ചു. ഇതിനായി ഭാര്യയെ നിര്‍ബന്ധിക്കുകയായിരുന്നു. നിരസിച്ചപ്പോള്‍ ഭര്‍ത്താവ് യുവതിയെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.

സഹിക്കാന്‍ വയ്യാതെ വന്നതോടെയാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. താമരശ്ശേരി ഇന്‍സ്‌പെക്ടര്‍ എ സായൂജ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

 

Continue Reading

Trending