Connect with us

india

മുസ്‌ലിം ലീഗ് പ്രതിനിധി സംഘം ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

മുഖ്യമന്ത്രി ഹേമന്ത് സോറന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുമായി ഫോണില്‍ സംസാരിച്ചു

Published

on

ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ദേശീയ പ്രതിനിധി സംഘം ജാർഘണ്ട് മുഖ്യമന്ത്രി ഹേമന്ദ് സോറനുമായി കൂടിക്കാഴ്ച നടത്തി. മുസ്ലിം ലീഗിന്റെ രാഷ്ട്രീയ സാമൂഹിക ഇടപെടലുകളിൽ സംതൃപ്തി രേഖപ്പെടുത്തുകയും ജാർഘണ്ട് മുക്തി മോർച്ച, മുസ്‌ലിം ലീഗ് പാർട്ടികൾക്കിടയിൽ സഹകരണം നടപ്പാക്കുന്നതിൽ പിന്തുണ അറിയിക്കുകയും ചെയ്തു.

ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എംപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് മുഖ്യമന്ത്രിയെ സന്ദർശിച്ചത്. മുഖ്യമന്ത്രി ഹേമന്ദ് സോറൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുമായി ഫോണിൽ സംസാരിച്ച് സഹകരണവും പിന്തുണയും ഉറപ്പ് വരുത്തി. വരുന്ന തെരഞ്ഞെടുപ്പിൽ ജെഎംഎമ്മിനും ഇന്ത്യ മുന്നണിക്കും മുസ്ലിം ലീഗ് പിന്തുണ പ്രഖ്യാപിച്ചു.

തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ ക്ഷണിക്കുകയും തങ്ങൾ ക്ഷണം സ്വീകരിക്കുകയും ചെയ്തു. കാലങ്ങളായി മുസ്ലിം ലീഗ് ജാർഘണ്ട് സംസ്ഥാനത്തിൽ നടത്തിവരുന്ന വിവിധ രാഷ്ട്രീയ സാമൂഹിക മുന്നേറ്റങ്ങളിൽ മുഖ്യമന്ത്രി സംതൃപ്തിയും നന്ദിയും അറിയിച്ചു. അഡ്വ.ഹാരിസ് ബീരാൻ എംപി, കൽപന സോറൻ എം.എൽ.എ, പി.കെ ബഷീർ എംഎൽഎ തുടങ്ങിയവരും സംബന്ധിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

പുതുച്ചേരിയിൽ പ്രതിഷേധം: 10,000 രൂപ ധനസഹായമെന്ന് പറഞ്ഞ് വീട്ടമ്മമാരുടെ മൊബൈല്‍ നമ്പര്‍ വാങ്ങി; ലഭിച്ചത് ബിജെപി അംഗത്വം

. പതിനായിരം രൂപ സഹായവാഗ്ദാനം നല്‍കിയാണ് വീടുകളില്‍ എത്തിയ ഒരു സംഘം പേര്‍ ഫോണ്‍ നമ്പര്‍ വാങ്ങിയത്. തുടര്‍ന്ന് ഫോണില്‍ വന്നത് ബിജെപി അംഗമാക്കി എന്ന അറിയിപ്പാണ്.

Published

on

പുതുച്ചേരി മുതിയാല്‍പേട്ട് മേഖലയില്‍ വ്യാജ വാഗ്ദാനം നല്‍കി വീട്ടമ്മമാരുടെ ഫോണ്‍നമ്പര്‍ കൈക്കലാക്കിയ സംഘം പകരം ബിജെപി അംഗത്വം നല്‍കിയെന്ന് പരാതി. സന്നദ്ധ സംഘടനയില്‍ നിന്നുള്ളവരാണെന്ന് അവകാശപ്പെട്ടാണ് പത്തിലധികം പേര്‍ വീടുവീടാന്തരം കയറിയിറങ്ങിയത്. പതിനായിരം രൂപ സഹായവാഗ്ദാനം നല്‍കിയാണ് വീടുകളില്‍ എത്തിയ ഒരു സംഘം പേര്‍ ഫോണ്‍ നമ്പര്‍ വാങ്ങിയത്. തുടര്‍ന്ന് ഫോണില്‍ വന്നത് ബിജെപി അംഗമാക്കി എന്ന അറിയിപ്പാണ്. ഇതോടെയാണ് വീട്ടമ്മമാര്‍ പരാതിയുമായി രംഗത്തുവന്നത്.

സന്നദ്ധ സംഘടനയില്‍ നിന്നുള്ളവരാണെന്ന് പറഞ്ഞാണ് ഇവര്‍ വീട് കയറി ഇറങ്ങി ഫോണ്‍ നമ്പര്‍ വാങ്ങിയത്. വിശേഷ ദിവസങ്ങളിലും അനിഷ്ട സംഭവങ്ങള്‍ വന്നാലും 10000 രൂപ നല്‍കും എന്നാണ് വിശ്വസിപ്പിച്ചത്. ഇതോടെയാണ് വീട്ടമ്മമാര്‍ ഫോണ്‍ നമ്പര്‍ നല്‍കിയത്.

‘നിങ്ങളെ ബിജെപിയുടെ അടിസ്ഥാന അംഗമായി ചേര്‍ത്തിരിക്കുന്നു’ എന്ന എസ്എംഎസ് ആണ് ലഭിച്ചത്. ഈ നമ്പറുകള്‍ എല്ലാം തന്നെ ബിജെപി അംഗത്വത്തിനായി ഉപയോഗിച്ചു എന്നാണ് പരാതി വന്നിരിക്കുന്നത്. ഇതിനെതിരെ പ്രദേശത്ത് പ്രതിഷേധം നടക്കുകയാണ്.

Continue Reading

india

സുപ്രീം കോടതിയുടെ ഔദ്യോഗിക യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്യപ്പെട്ടു

യുഎസ് ആസ്ഥാനമായുള്ള കമ്പനിയായ റിപ്പിള്‍ ലാബ്‌സ് വികസിപ്പിച്ച ക്രിപ്റ്റോകറന്‍സിയായ എക്‌സ്ആര്‍പിയെ പ്രോത്സാഹിപ്പിക്കുന്ന വീഡിയോകളാണ് ചാനലില്‍ കാണിക്കുന്നത്.

Published

on

സുപ്രീം കോടതിയുടെ ഔദ്യോഗിക യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്യപ്പെട്ടു. ഭരണഘടനാ ബെഞ്ചിന്റെ കേസുകളുടെയും പൊതുതാല്‍പ്പര്യമുള്ള കാര്യങ്ങളുടെയും തത്സമയ സ്ട്രീം ഹിയറിംഗുകള്‍ക്കായി സാധാരണയായി ഉപയോഗിക്കുന്ന ചാനലാണ് ഹാക്ക് ചെയ്യപ്പെട്ടത്. ഇപ്പോള്‍ യുഎസ് ആസ്ഥാനമായുള്ള കമ്പനിയായ റിപ്പിള്‍ ലാബ്‌സ് വികസിപ്പിച്ച ക്രിപ്റ്റോകറന്‍സിയായ എക്‌സ്ആര്‍പിയെ പ്രോത്സാഹിപ്പിക്കുന്ന വീഡിയോകളാണ് ചാനലില്‍ കാണിക്കുന്നത്.

ഇന്ന് 11 മണിയോടെയാണ് സംഭവം. യൂട്യൂബ് അക്കൗണ്ടിന്റെ പേര് മാറ്റി അമേരിക്കന്‍ കമ്പനിയായ റിപ്പിള്‍ ലാബിന്റെ പേര് ഹാക്കര്‍മാര്‍ നല്‍കുകയായിരുന്നു.
ചാനല്‍ ഹാക്ക് ചെയ്തതിനെക്കുറിച്ച് സുപ്രീം കോടതി ഭരണകൂടം അന്വേഷണം ആരംഭിച്ചതായി അറിയിച്ചു. ചാനലിന്റെ ലിങ്ക് സുപ്രീം കോടതി രജിസ്ട്രി പ്രവര്‍ത്തനരഹിതമാക്കി. 2018ലെ എല്ലാ ഭരണഘടനാ ബെഞ്ച് ഹിയറിംഗുകളുടെയും നടപടിക്രമങ്ങള്‍ തത്സമയം സംപ്രേക്ഷണം ചെയ്യാന്‍ സുപ്രീം കോടതി തീരുമാനിച്ചതിന് ശേഷം ഇതാദ്യമായാണ് സുപ്രീം കോടതിയുടെ യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്യപ്പെടുന്നത്.

 

 

Continue Reading

Food

ഷവര്‍മ കഴിച്ചതിനു പിന്നാലെ ദേഹാസ്വാസ്ഥ്യം; യുവതി മരിച്ചു

പ്രദേശത്തെ കടയില്‍ നിന്ന് ഷവര്‍മ കഴിച്ചതാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമെന്നാണ് വിവരം.

Published

on

ചെന്നൈയില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് യുവതി മരിച്ചു. തിരുവീഥി അമ്മന്‍ സ്ട്രീറ്റിലെ താമസക്കാരിയായ ശ്വേത(22) ആണ് മരിച്ചത്. പ്രദേശത്തെ കടയില്‍ നിന്ന് ഷവര്‍മ കഴിച്ചതാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമെന്നാണ് വിവരം.

ഒരാഴ്ച മുമ്പ് ശ്വേത ഷവര്‍മ്മ കഴിച്ചിരുന്നു. വീട്ടിലെത്തിയതിന് പിന്നാലെ മീന്‍ കറിയും കഴിച്ചു. ഇതിന് പിന്നാലെയാണ് ശ്വേതയ്ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതെന്ന പറയുന്നു. ഛര്‍ദ്ദിച്ച് അവശയായ യുവതി കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ആരോഗ്യനില ഗുരുതരമായതോടെ സ്റ്റാന്‍ലി ഗവണ്‍മെന്റ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ഈ മാസം 18നാണ് ശ്വേത മരിച്ചത്. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷമേ മരണ കാരണം സ്ഥിരീകരിക്കാന്‍ കഴിയുകയൊള്ളു എന്ന് പൊലീസ് അറിയിച്ചു.

 

 

Continue Reading

Trending