Connect with us

GULF

ഒമാൻ കടലിൽ ഉരു കത്തി നശിച്ചു; 13 ഇന്ത്യക്കാരെ രക്ഷിച്ചു

എല്ലാവരേയും ഫിഷിംഗ് ബോട്ടും ഒമാന്‍ കോസ്റ്റ് ഗാര്‍ഡും ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്

Published

on

ദുബായില്‍ നിന്ന് സോമാലിയയിലേക്ക് പോവുകയായിരുന്ന ഉരു ഒമാനിലെ ദുഖത്തിന് സമീപമൂള്ള ലക്ക്ബിയില്‍ വെച്ച് കത്തിനശിച്ചു. ആളപായമുണ്ടായിട്ടില്ല. ഗുജറാത്ത്, യു.പി സ്വദേശികളായ പതിമൂന്ന് ജീവനക്കാര്‍ ഉരുവിലുണ്ടായിരുന്നു. എല്ലാവരേയും ഫിഷിംഗ് ബോട്ടും ഒമാന്‍ കോസ്റ്റ് ഗാര്‍ഡും ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്.

ഇവരിപ്പോള്‍ ലക്ക്ബി പൊലിസ് സ്‌റ്റേഷനിലാണ്. ഇവര്‍ക്ക് നാട്ടിലേക്ക് പോകാന്‍ ആവശ്യമായ രേഖകള്‍ ശരിയായി വരികയാണെന്ന് കോണ്‍സുലാര്‍ ഏജന്റ് ഡോ: കെ.സനാതനന്‍ അറിയിച്ചു. ഉരുവിന്റെ ഉടമ ബന്ധപ്പെട്ടതായും ദുഖം, മസ്‌കത്ത്, അഹമ്മദാബാദ് ടിക്കറ്റ് റെഡിയായതായും അദ്ദേഹം പറഞ്ഞു.

വാഹനങ്ങൾ, മരം, ഭക്ഷ്യ വസ്തുക്കൾ, മറ്റു അവശ്യ വസ്തുക്കൾ ഉൾപ്പെടെ 650 ടൺ ഭാരമാണ് ഉരുവിൽ ഉണ്ടായിരുന്നത്. സെപ്റ്റംബർ 14ന് വൈകീട്ട് മൂന്ന് മണിക്ക് ലക്ബിക്ക് സമീപം ഉൾക്കടലിലാണ് തീപിടിച്ചത്. ഈ ഭാഗങ്ങളിൽ ഉരു അപകടത്തിൽപെടുന്നത് പതിവായിട്ടുണ്ട്. ഒറ്റ എൻജിൻ ഉരു ഗബോനീസ് റിപ്പബ്ലികിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

GULF

2034 ഫുട്ബോള്‍ ലോകകപ്പ് സൗദി അറേബ്യയില്‍

ലോകകപ്പിന് സൗദി അറേബ്യ വേദിയാകുമെന്ന് ഫിഫ ഔദ്യോഗികമായി പ്രഖ്യാപിച്ചു.

Published

on

2034 ഫുട്ബോള്‍ ലോകകപ്പ് സൗദി അറേബ്യയില്‍. ലോകകപ്പിന് സൗദി അറേബ്യ വേദിയാകുമെന്ന് ഫിഫ ഔദ്യോഗികമായി പ്രഖ്യാപിച്ചു. അതേസമയം 2030 ലെ ലോകകപ്പ് മൊറോക്കോ, സ്പെയിന്‍, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങളില്‍ സംയുക്തമായി നടത്താനും തീരുമാനമായി. വെര്‍ച്വലായി നടന്ന ഫിഫ കോണ്‍ഗ്രസ് യോഗത്തിനുശേഷമാണ് തീരുമാനം പ്രഖ്യാപിച്ചത്.

ആതിഥേയരാകാന്‍ ഏഷ്യ, ഒഷ്യാനിയ മേഖലകളില്‍നിന്നു മാത്രമായിരുന്നു ഫിഫ ബിഡുകള്‍ ക്ഷണിച്ചിരുന്നത്. 2022ല്‍ ഖത്തര്‍ ആതിഥേയത്വം വഹിച്ചതിന് ശേഷം ഗള്‍ഫ് മേഖലയിലേക്ക് ഇതാദ്യമായാണ് ലോകകപ്പ് എത്തുന്നത്. ഏഷ്യക്ക് ആതിഥേയത്വത്തിന് അവസരം ലഭിക്കുന്ന 2034-ലെ ലോകകപ്പിന് സൗദി മാത്രമാണ് രംഗത്തുണ്ടായിരുന്നത്.

2030 ലോകകപ്പിലെ മൂന്ന് മത്സരങ്ങള്‍ക്ക് സൗത്ത് അമേരിക്കന്‍ രാജ്യങ്ങളായ യുറഗ്വായ്, അര്‍ജന്റീന, പാരഗ്വായ് എന്നിവ ആതിഥ്യം വഹിക്കും. 2026 ലെ ലോകകപ്പ് കാനഡ, മെക്‌സികോ, അമേരിക്ക എന്നിവിടങ്ങളിലായാണ് നടക്കുന്നത്.

 

Continue Reading

GULF

ബഹ്‌റൈൻ ദേശീയ ദിനാഘോഷം വിവിധ പരിപാടികളിലൂടെ ആഘോഷിക്കുന്നു

കെഎംസിസി ബഹ്റൈന്‍ 41ാം സമൂഹരക്തദാനം ഡിസംബർ 13ന്

Published

on

മനാമ: ബഹ്റൈന്‍ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി കെഎംസിസി ബഹ്‌റൈൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബഹ്‌റൈൻ ആരോഗ്യ വകുപ്പുമായി സഹകരിച്ചു സംഘടിപ്പിക്കുന്ന 41 ആമത് സമൂഹ രക്തദാന ക്യാമ്പ് ഡിസംബർ 13 (വെള്ളിയാഴ്ച) രാവിലെ 7 മുതല്‍ 1 മണി വരെ സല്‍മാനിയ്യ മെഡിക്കല്‍ സെന്ററില്‍ നടക്കും. പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ മലബാർ ഗോൾഡ് ആണ് കെഎംസിസി ബ്ലഡ് ഡൊനേഷൻ സ്പോൺസർ ജീവന്‍ രക്ഷിക്കുന്നതിലും സമൂഹത്തിനുള്ളില്‍ ഐക്യം ശക്തിപ്പെടുത്താനും സ്വമേധയായുള്ള രക്തദാനം പ്രോത്സാഹിപ്പിക്കുന്നതിനും ഈ വര്‍ഷം കൂടുതല്‍ പ്രചാരണം നടത്തും.

സമൂഹ രക്തദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സന്ദേശം ജനങ്ങളില്‍ എത്തിക്കാന്‍ കഴിഞ്ഞു എന്നതാണ് ‘ജീവസ്പര്‍ശം’ എന്നപേരില്‍ കെഎംസിസി 16 വർഷങ്ങളായി നടത്തിവരുന്ന രക്തദാന ക്യാമ്പിന്റെ സവിശേഷത. കോവിഡ് കാലത്തു നിരവധി പേരാണ് കെഎംസിസി മുഖേന രക്തം നൽകിയത് ഇതിന് ഒരാഴ്ചക്കാലം തുടർച്ചയായ എക്സ്പ്രസ്സ് ക്യാമ്പും നടത്തിയിരുന്നു.

2009ലാണ് കെഎംസിസി ബഹ്‌റൈന്‍ രക്തദാന പദ്ധതി ആരംഭിച്ചത്. ഇതിനകം 6500 ലതികം പേരാണ് ‘ജീവസ്പര്‍ശം’ ക്യാമ്പ് വഴി രക്ത ദാനം നടത്തിയത്. കൂടാതെ അടിയന്തിര ഘട്ടങ്ങളില്‍ രക്തദാനം നടത്തുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന രക്തദാന ഡയറക്ടറിയുടെ സേവനവും ലഭ്യമാണ്. രക്തദാന സേവനത്തിനു മാത്രമായി www.jeevasparsham.com എന്ന വെബ്‌സൈറ്റും blood book എന്നപേരില്‍ പ്രത്യേക ആപ്പും പ്രവര്‍ത്തിക്കുന്നുണ്ട്.
മികച്ച രക്തദാന പ്രവര്‍ത്തനത്തിന് ബഹ്‌റൈന്‍ ആരോഗ്യ മന്ത്രിയുടെ പ്രത്യേക അവാര്‍ഡ്, ബഹ്റൈന്‍ പ്രതിരോധ മന്ത്രാലയം ഹോസ്പിറ്റല്‍ അവാര്‍ഡ്, ബഹ്റൈന്‍ കിങ് ഹമദ് യൂനിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ അവാര്‍ഡ്, ഇന്ത്യന്‍ എംബസിയുടെയും അനുമോദനങ്ങള്‍ തുടങ്ങി നിരവധി അംഗീകാരങ്ങള്‍, കാപിറ്റൽ ഗവർണറെററിന്റെ പ്രത്യേക അവാർഡ് എന്നിവ ഇതിനകം കെഎംസിസിക്ക് ലഭിച്ചിട്ടുണ്ട്. നാട്ടിലും സി എച് സെന്ററുമായി സഹകരിച്ചു രക്ത ദാന പ്രവർതനങ്ങൾ നടത്തി വരുന്നു.

13ന് നടക്കുന്ന ക്യാപിന് മുന്നോടിയായി വളണ്ടിയർ ,രജിസ്ട്രേഷന്‍, ട്രാന്‍സ്പോര്‍ട്ട്, ഫുഡ്,പബ്ലിസിറ്റി, റിസപ്ഷന്‍ തുടങ്ങിയ വിവിധ സബ് കമ്മിറ്റികള്‍ രൂപീകരിച്ചുണ്ട്. ക്യാമ്പ് ബഹ്‌റൈനിലെ ആരോഗ്യ മന്ത്രാലയ പ്രതിനിധികള്‍ ഐ സി ആർ എഫ് പ്രതിനിധികൾ ഉള്‍പ്പടെ പ്രമുഖര്‍ ക്യാമ്പ് സന്ദര്‍ശിക്കും. രക്തദാനം നടത്തി ജീവസ്പര്‍ശം പദ്ധതിയുടെ ഭാഗമാകാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് 39841984, 34599814,33495982 എന്നീ നമ്പറുകളില്‍ ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. വാഹന സൗകര്യം ആവശ്യമുള്ളവർ 33189006 ഈ നമ്പറിൽ ബന്ധപ്പെടുക.

 

പത്ര സമ്മേളനത്തിൽ പങ്കെടുത്തവർ
ശംസുദ്ധീൻ വെള്ളികുളങ്ങര (ജനറൽ സെക്രട്ടറി, കെഎംസിസി )
എ പി ഫൈസൽ (ചെയർമാൻ, ബ്ലഡ്‌ ഡോണഷൻ )
ഉമർ മലപ്പുറം (കൺവീനർ ബ്ലഡ്‌ ഡോണഷൻ)
അഷ്‌റഫ്‌ കാട്ടിൽപ്പീടിക (സെക്രട്ടറി, കെഎംസിസി )
ഫൈസൽ കണ്ടിത്താഴ (സെക്രട്ടറി, കെഎംസിസി )
അഷ്‌റഫ്‌ കെ കെ (കൺവീനർ മീഡിയ വിംഗ് )
മുഹമ്മദ്‌ ഹംദാൻ (റീജിയൻ മാർക്കറ്റിംഗ്, മലബാർ ഗോൾഡ് )

Continue Reading

GULF

ഷബ്‌ന നജീബിന്റെ നോവൽ ലാൽ ജോസ് പ്രകാശനം ചെയ്തു

ഷബ്ന നജീബിന്റെ പ്രഥമ പുസ്തകം ‘ജമീലത്തു സുഹ്റ’ സഊദിയിൽ പ്രകാശനം ചെയ്തു.

Published

on

ദമ്മാം: എഴുത്തുകാരി ഷബ്ന നജീബിന്റെ പ്രഥമ പുസ്തകം ‘ജമീലത്തു സുഹ്റ’ സഊദിയിൽ പ്രകാശനം ചെയ്തു.
അൽഖോബാർ നെസ്റ്റോ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രമുഖ ചലച്ചിത്രസംവിധായകൻ ലാൽ ജോസ് ആണ് പ്രകാശന കർമ്മം നിർവ്വഹിച്ചത്.

എഴുത്ത് എപ്പോഴും ഒരാളുടെ ആത്മാവിഷ്‌ക്കാരമാണെന്ന് ലാൽ ജോസ് പറഞ്ഞു. ഏകാന്തതയും സ്വച്ഛതയും ആവോളം ആവശ്യമുള്ള ഇടമാണ് സർഗ്ഗാവിഷ്കാരത്തിന്റെ പണിപ്പുര. തീരെ ചെറുതായ ഒരു സ്വരം പോലും എഴുത്തിടത്തിൽ ചിന്തകളെ അപഹരിച്ചേക്കാം. എന്നിട്ടും പ്രവാസജീവിതത്തിൻറെ യാന്ത്രികതകൾക്കിടയിൽ ഷബ്ന നജീബിനെപ്പോലൊരു തിരക്കുള്ള സാമൂഹ്യപ്രവർത്തകക്ക് തൻറെ ചിന്തകളെ ഏകോപിപ്പിക്കാനായത് അഭിനന്ദിക്കപ്പെണ്ടതാണെന്നും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണെന്നും ലാൽ ജോസ് പറഞ്ഞു. ഷബ്നയുടെ ഭർതൃമാതാവ് ജമീല മുഹമ്മദ് പുസ്തകം ഏറ്റുവാങ്ങി. പ്രകാശനസമിതി ചെയർമാൻ ആലിക്കുട്ടി ഒളവട്ടൂരിന്റെ അധ്യക്ഷതയിൽ മുഹമ്മദ് കുട്ടി കോഡൂർ യോഗം ഉത്ഘാടനം ചെയ്തു. മാധ്യമപ്രവർത്തൻ സാജിദ് ആറാട്ടുപുഴ പുസ്തകപരിചയം നടത്തി. മുഖ്യാതിഥി ലാൽ ജോസിനെ നജ്മുസമാൻ, മുഷാൽ തഞ്ചേരി, ഷാനി പയ്യോളി എന്നിവർ ചേർന്ന് പൊന്നാട അണിയിച്ചു. ഡോ. ടി. പി. മുഹമ്മദ്‌, നജീബ് എരഞ്ഞിക്കൽ, മുസ്തഫ പാവേൽ, ഹുസൈൻ വേങ്ങര, ഷംസു പള്ളിയാളി, റോയ്സൺ, ഓ പി ഹബീബ് എന്നിവർ ചേർന്ന് ലാൽജോസിനുള്ള ഉപഹാരം സമർപ്പിച്ചു. ഷബ്‌ന നജീബിനെ ലാൽ ജോസ് മെമെന്റോ നൽകി ആദരിച്ചു. എഴുത്തുകാരിക്കുള്ള പൊന്നാടയും ഉപഹാരവും ഹാജിറ, സീനത്ത്, ഷിജില ഹമീദ്, മുബീന മുസ്തഫ, ഫൗസിയ റഷീദ്, ഹുസ്നാ ആസിഫ്, ആയിഷ ജലീൽ എന്നിവർ ചേർന്ന് സമ്മാനിച്ചു.

മൻസൂർ പള്ളൂർ, സി അബ്ദുൽ ഹമീദ്, ഡോക്ടർ.സിന്ധു ബിനു, ഇഖ്ബാൽ ആനമങ്ങാട്, അബ്ദുൾ അസീസ് റഫ, ഉമർ ഓമശ്ശേരി, അബ്ദുൽ മജീദ് സിജി, റുഖിയാ റഹ്മാൻ, സുമയ്യാ ഫസൽ , പ്രദീപ്‌ കൊട്ടിയം, നന്ദിനി മോഹൻ എന്നിവർ ചടങ്ങിന് ആശംസകൾ നേർന്നു. ഷബ്ന നജീബ് മറുപടി പ്രസംഗം നടത്തി.
സാമൂഹ്യ പ്രവർത്തകരായ ഷെരീഫ് എളേറ്റിൽ, നിലാസ് നൈന,ഷാനവാസ് വലിയകത്ത്,ഹുസൈൻ നിലമ്പൂർ എന്നിവരെ വേദിയിൽ ലാൽ ജോസ് ഉപഹാരം നൽകി ആദരിച്ചു.

പുസ്തകത്തിന്റെ പ്രസാധകരായ ഡെസ്റ്റിനി പബ്ലിക്കേഷൻ, ചടങ്ങിനോടനുബന്ധിച്ചു വേദിയിൽ ദൃശ്യവിഷ്കാരമൊരുക്കിയ സഫ്റൺ മുജീബ്, പുസ്തകപ്രകാശനത്തോടനുബന്ധമായി നടത്തിയ ചിത്രരചനാമത്സരത്തിലെ വിജയി നൂർ മമ്പാട്, എഴുത്തുകാരിയെയും, മുഖ്യാതിഥിയെയും കുറിച്ചുള്ള വീഡിയോ ചിട്ടപ്പെടുത്തിയ ഷനീബ്അബൂബക്കർ,സാംസ്കാരികപരിപാടികൾക്ക് നേതൃത്വം നൽകിയ നജ്മുസമാൻ ,എന്നിവർക്കും ലാൽജോസ് ഉപഹാരങ്ങൾ സമ്മാനിച്ചു. അഫ്‌റിൻ ,മെഹറിൻ എന്നിർ ഖിറാഅത്ത് നടത്തി.
അനുബന്ധമായി നടന്ന കലാസന്ധ്യയിൽ തന്നു, സാറാ മുവാസ്, ഫാത്തിമാ ഹുദാ, അസിൻ ,വിസ്മയാ സജീഷ്, അദ്വികാ നിതിൻ, ദിയാ ജരാർ, നിഖിൽ മുരളീധരൻ , കല്ല്യാണി ബിനു, റൗഫ് ചാവക്കാട് എന്നിവർ വിവിത പരിപാടികളും കാസർഗോഡ് മൊഞ്ചത്തീസ്‌ ഒരുക്കിയ ഒപ്പനയും ചടങ്ങിന് മിഴിവേകി. അഷ്‌റഫ്‌ ആളത്ത് സ്വാഗതവും ആസിഫ് മേലങ്ങാടി നന്ദിയും പറഞ്ഞു. നിതിൻ കണ്ടമ്പേത്ത്, ഡോ. അമിത ബഷീർ അവതാരകരായിരുന്നു.അൻവർ നജീബ്, അൻവർ നാദിർ , താജുന്നിസ, അഫ്രിൻ ഫാത്തിമ,അദ്നാൻ നജീബ് ,ഫവാസ് എന്നിവരും പങ്കുകൊണ്ടു.നജ്മുസമാൻ, മുഷാൽ , നജീബ് എരഞ്ഞിക്കൽ, സിറാജ് അബൂബക്കർ, റസാഖ് ബാവു, ആസിഫ് ,ഷാനിബ ഉമർ, നിയാസ്, സാബിത്, ജാഫർ, ഹാജറ സലീം, സീനത്ത് അഷ്‌റഫ്‌, ഫൗസിയ, റൂഖിയ റഹ്‌മാൻ, സഫ്രൺ, ഹുസ്ന ആസിഫ് , തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി.

Continue Reading

Trending