Connect with us

kerala

വയനാട് ദുരന്തത്തിന്റെ മറവിലും സര്‍ക്കാരിന്റെ തീവെട്ടിക്കൊള്ള; ദുരിതമേഖലയില്‍ സര്‍ക്കാര്‍ അമിത ചെലവ് നടത്തിയതിന്റെ രേഖകള്‍ പുറത്ത്

ദുരിതബാധിതര്‍ക്ക് നല്‍കിയതിനെക്കാള്‍ തുക ചെലവഴിച്ചത് വളണ്ടിയര്‍മാര്‍ക്കാണ് എന്നാണ് പുറത്തുവന്ന കണക്കുകള്‍ പറയുന്നത്.

Published

on

നാടിനെ പിടിച്ചുകുലുക്കിയ വയനാട് ദുരന്തത്തിലും കടുംവെട്ട് നടത്തി പിണറായി സര്‍ക്കാര്‍. ദുരന്ത മേഖലയിലെ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ നടത്തിയ ഭീമന്‍ ചെലവിന്റെ കണക്കുകള്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്.

ഒരു മൃതദേഹം സംസ്‌കരിക്കുന്നതിന് 75000 രൂപ ചിലവായെന്നാണ് സര്‍ക്കാരിന്റെ കണക്കുകളില്‍ നിന്നും വ്യക്തമാകുന്നത്. ആകെ 359 മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിന് 2 കോടി 76 ലക്ഷം ചെലവിട്ടു. ദുരിത ബാധിതര്‍ക്ക് ആവശ്യത്തിലേറെ വസ്ത്രങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നായിരുന്നു മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിട്ടുണ്ടായിരുന്നത്. എന്നാല്‍ കണക്ക് പുറത്ത് വന്നപ്പോള്‍ ദുരിതാശ്വാസ ക്യാമ്പിലുള്ളവരുടെ വസ്ത്രങ്ങള്‍ക്കായി 11 കോടി ചിലവായെന്നാണ് പറയുന്നത്.

വാളണ്ടിയര്‍മാരുടെ വണ്ടി ചെലവിനും ഭക്ഷണത്തിനും 14 കോടി ചിലവാക്കി. ഗതാഗതത്തിന് മാത്രം 4 കോടി ചെലവായി. ദുരിതാശ്വാസ ക്യാമ്പുകളിലെ ജനറേറ്റര്‍ ചെലവ് 7കോടിയെന്നാണ് സര്‍ക്കാര്‍ സത്യവാങ്മൂലം പരാമര്‍ശിച്ചുള്ള കോടതി റിപ്പോര്‍ട്ടില്‍ പറയുന്നത്. ബെയ്‌ലി പാലത്തിന്റെ നിര്‍മ്മാണത്തിന് ഒരു കോടി രൂപ.

17 ദുരിതാശ്വാസ ക്യാമ്പുകളില്‍ 30 ദിവസത്തേക്ക് ജനറേറ്ററിന്റെ ചിലവ് 7 കോടിയാണ്. ഇന്ത്യന്‍ എയര്‍ ഫോഴ്‌സിന് എയര്‍ ലിഫ്റ്റിംഗ് ഹെലികോപ്ടര്‍ ചാര്‍ജ്ജ് 17 കോടി. ദുരിതബാധിതരെ ഒഴിപ്പിക്കാന്‍ വണ്ടികള്‍ ഉപയോഗിച്ച വകയില്‍ 12 കോടി. മിലിട്ടറി / വോളണ്ടിയര്‍മാര്‍ എന്നിവരുടെ ട്രാന്‍സ്‌പോട്ടേഷന്‍ വകയില്‍ 4 കോടി.

Government figures on Mundakai landslide are out

മിലിട്ടറി വോളണ്ടിയര്‍മാര്‍ എന്നിവരുടെ മെഡിക്കല്‍ സൗകര്യങ്ങള്‍ നല്‍കിയ വകയില്‍ 2 കോടി. മിലിട്ടറി / വോളണ്ടിയര്‍മാര്‍ എന്നിവരുടെ താമസ സൗകര്യങ്ങള്‍ ഒരുക്കിയ വകയില്‍ 15 കോടി. മിലിട്ടറി / വോളണ്ടിയര്‍മാര്‍ എന്നിവരുടെ ഭക്ഷണ / വെള്ള ആവശ്യങ്ങള്‍ക്ക് 10 കോടി. ജെസിബി, ഹിറ്റാച്ചി, ക്രെയിന്‍ എന്നിവക്ക് ചിലവായത് 15 കോടിയാണ്. ദുരിതാശ്വാസ ക്യാമ്പിലെ ഭക്ഷണത്തിനായുള്ള ചിലവ് 8 കോടിയും ദുരിതാശ്വാസ ക്യാമ്പിലുള്ളവരുടെ വസ്ത്രങ്ങള്‍ക്കായി ചിലവ് 11 കോടി. മെഡിക്കല്‍ പരിശോധന ചിലവ് എട്ടുകോടിയും ആയി. ക്യാമ്പിലെ ജനറേറ്ററിന് 7 കോടി ചിലവായി. ഡ്രോണ്‍ റഡാര്‍ വാടക 3 കോടിയായി. ഡിഎന്‍എ പരിശോധനക്കായി 3 കോടി ചിലവാക്കിയെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.

ആകെയുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ സര്‍ക്കാര്‍ നടത്തിയത് കടുംവെട്ടാണ് എന്നത് പകല്‍ പോലെ വ്യക്തം

kerala

അടുത്ത അഞ്ചുദിവസം ശക്തമായ മഴക്ക് സാധ്യത; നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

Published

on

സംസ്ഥാനത്ത് ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയ / ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ചക്രവാതച്ചുഴി ശനിയാഴ്ചയോടെ ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കും. ഇതിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കോമറിന്‍ മേഖലയ്ക്ക് മുകളില്‍ ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നുണ്ട്. ഇതിന് പുറമേയാണ് സുമാത്ര തീരത്തിനും തെക്കന്‍ ആന്‍ഡമാന്‍ കടലിനും മുകളിലായി മറ്റൊരു ചക്രവാതച്ചുഴി രൂപപ്പെട്ടത്. ശനിയാഴ്ചയോടെ ഇത് തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കും. തുടര്‍ന്ന് രണ്ട് ദിവസത്തിനുള്ളില്‍ തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലെത്തി തീവ്ര ന്യൂനമര്‍ദ്ദമായും ശക്തി പ്രാപിക്കാമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Continue Reading

kerala

പാലക്കാട് ഉപതിരഞ്ഞെടുപ്പ്; യുഡിഎഫിന് പൂര്‍ണ്ണമായ ആത്മവിശ്വാസം ; മികച്ച ഭൂരിപക്ഷം നേടി രാഹുല്‍ മാങ്കൂട്ടത്തില്‍ വിജയിക്കുമെന്ന് നേതാക്കള്‍

യുഡിഎഫ് ശക്തി കേന്ദ്രങ്ങളില്‍ വോട്ട് കുറഞ്ഞില്ല. പാലക്കാട് നഗരസഭയില്‍ എട്ട് ശതമാനം വോട്ട് കുറഞ്ഞുവെന്നും വി കെ ശ്രീകണ്ഠന്‍ എംപി പ്രതികരിച്ചു.

Published

on

പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് പൂര്‍ണ്ണമായ ആത്മവിശ്വാസമെന്ന് കോണ്‍ഗ്രസ്. 12,000 നും 15,000 നും ഇടയില്‍ ഭൂരിപക്ഷം നേടി രാഹുല്‍ മാങ്കൂട്ടത്തില്‍ വിജയിക്കും.

കല്‍പ്പാത്തിയിലെ 72 ബിജെപിക്കാര്‍ വോട്ട് ചെയ്തില്ലെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.യുഡിഎഫ് ശക്തി കേന്ദ്രങ്ങളില്‍ വോട്ട് കുറഞ്ഞില്ല. പാലക്കാട് നഗരസഭയില്‍ എട്ട് ശതമാനം വോട്ട് കുറഞ്ഞുവെന്നും വി കെ ശ്രീകണ്ഠന്‍ എംപി പ്രതികരിച്ചു.

കേരളം പോലെയുള്ള സ്ഥലത്ത് വര്‍ഗീയ ചിന്താഗതി പുലര്‍ത്തുന്ന പാര്‍ട്ടിയുടെ വക്താവ് മതേതര പാര്‍ട്ടിയിലേക്ക് വരുമ്പോള്‍ വര്‍ഗീയതയ്ക്കെതിരെ മുമ്പിലുണ്ടെന്ന് പറയുന്നവര്‍ക്ക് ഒരു നല്ല വാക്ക് പറയാന്‍ തോന്നിയില്ല. പഴയ പ്രസ്താവനകള്‍ വളച്ചൊടിച്ച് കൈയ്യില്‍ നിന്നും പൈസ ഇറക്കി പത്രത്തില്‍ കൊടുത്ത് വിഭാഗീയത ഉണ്ടാക്കാന്‍ ശ്രമിച്ചെന്നും വി കെ ശ്രീകണ്ഠന്‍ പറഞ്ഞു.

Continue Reading

kerala

സെക്രട്ടേറിയറ്റ് ടോയ്ലെറ്റിലെ ക്ലോസറ്റ് പൊട്ടി വീണു; ജീവനക്കാരിക്ക് ഗുരുതര പരിക്ക്

ജീവനക്കാരി ബാത്റൂം ഉപയോഗിക്കുന്നതിനിടെ ക്ലോസറ്റിന്റെ ഒരു ഭാഗം പൊട്ടിവീഴുകയായിരുന്നു.

Published

on

സെക്രട്ടേറിയറ്റ് ടോയ്ലെറ്റിലെ ക്ലോസറ്റ് പൊട്ടി ജീവനക്കാരിക്ക് ഗുരുതര പരിക്ക്. തദ്ദേശ സ്വയംഭരണ വകുപ്പിലെ അസിസ്റ്റന്റ് സുമംഗലക്കാണ് പരിക്കേറ്റത്. ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്കാണ് സെക്രട്ടേറിയറ്റ് അനക്സ് 1ലെ ഒന്നാം നിലയിലെ ടോയ്ലെറ്റില്‍ അപകടമുണ്ടായത്. ജീവനക്കാരി ബാത്റൂം ഉപയോഗിക്കുന്നതിനിടെ ക്ലോസറ്റിന്റെ ഒരു ഭാഗം പൊട്ടിവീഴുകയായിരുന്നു. അപകടത്തില്‍ ഇവര്‍ക്കു സാരമായി പരിക്കേറ്റിട്ടുണ്ട്. ഒന്‍പത് തുന്നലിടേണ്ടിവന്നിട്ടുണ്ടെന്നാണു വിവരം.

നിലവിളി കേട്ട് ഓടിയെത്തിയ ജീവനക്കാര്‍ വാതില്‍ പൊളിച്ചാണ് സുമംഗലയെ ആശുപത്രിയിലെത്തിച്ചത്. ആദ്യം ജനറല്‍ ആശുപത്രിയിലാണു പ്രവേശിപ്പിച്ചത്. പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഇവിടെനിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയിട്ടുണ്ട്.

Continue Reading

Trending